Monday, April 15, 2013

ബ്ലോഗേഴ്സ് സംഗമം 2013 ഫൈനൽ ലിസ്റ്റ്

  തുഞ്ചൻ പറമ്പ് ബ്ലോഗേഴ്സ് സുഹൃദ സംഗമത്തിന് ഇനി ദിവസങ്ങൾ മാത്രം. ഒരുമയുടേയും എളിമയുടേയും സംഗമത്തിൽ ഒരുകൂട്ടം സുമനസ്സുകൾ ഒരുമിച്ചുകൂടുക എന്നത് നമ്മൾ ബൂലോകർക്കുമാത്രം അവകാശപ്പെടാവുന്ന ഒന്നു തന്നെയാണ്. വിവിധ ദേശങ്ങളിൽ നിന്ന് വിഭിന്ന സ്വഭാവക്കാരായ നമ്മൾ ഒരുമിച്ചുകൂടുമ്പോൾ നമ്മളുടെ വേറിട്ട ചിന്തകളോ ആശയങ്ങളോ കാഴ്ചപ്പാടുകളോ സൗഹൃദത്തിനു തടസ്സമാവുന്നില്ലല്ലോ. ഏവരേയും ഈ സൗഹൃദ സംഗമത്തിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുകയാണ്.

   വരുമെന്ന് ഉറപ്പു തന്നിട്ടുള്ളവരുടെ ലിസ്റ്റാണ് താഴെയുള്ളത്. ലിസ്റ്റിൽ പേരുള്ളവരും  ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ അവരും വിവരം അറിയിക്കുകല്ലോ. എത്തിച്ചേരാൻ കഴിയാത്തവർ ആ വിവരവും ദയവായി അറിയിക്കുക. ഒരു ഏകദേശ കണക്ക് കിട്ടിയാൽ ഈറ്റിനുള്ള ഏർപ്പാടു ചെയ്യാൻ എളുപ്പമാവും. ബ്ലോഗർമാരുടെ കൂടെ വരുന്നവരുടെ എണ്ണവും അറിയിക്കാൻ മറക്കരുത്.

 തലേന്നുതന്നെ വരുന്നവർക്ക് താമസ സൗകര്യം ആവശ്യമുണ്ടെങ്കിൽ പെട്ടെന്ന് അറിയിക്കുക.  തുഞ്ചൻ പറമ്പിൽ പന്ത്രണ്ടു പേർക്ക് ഒരുമിച്ചു താമസിക്കാനുള്ള സൗകര്യമുണ്ട്. അതു പ്രയോജനപ്പെടുത്താം. പ്രത്യേകം റൂം ആവശ്യമുള്ളവർക്ക് തിരൂർ റയിൽവേ സ്റ്റേഷന്റെ സമീപത്ത് ഹോട്ടലിൽ ബുക്കു ചെയ്യാം.

  മീറ്റിൽ എന്തെങ്കിലും സൗകര്യം അധികമായി ആവശ്യമുള്ളതായി ആരും അറിയിച്ചിട്ടില്ല. എന്തെങ്കിലും സൗകര്യങ്ങൾ ആവശ്യമുണ്ടെങ്കിൽ പെട്ടെന്ന് അറിയിക്കണം. 

  സംഗമസ്ഥലത്ത് എത്തിച്ചേരേണ്ട വഴി ഇവിടെ കുറിച്ചിട്ടുണ്ട്. വരുമെന്ന് ഉറപ്പുപറഞ്ഞവരുടെ ലിസ്റ്റാണ് താഴെയുള്ളത്. മാറ്റമുണ്ടെങ്കിലും ഇല്ലെങ്കിലും 9400006000, 9288000088 എന്നീ നമ്പരുകളിലേതിലേക്കെങ്കിലും നേരിട്ടു വിളിച്ച് വിവരം ഒരിക്കൽക്കൂടി അറിയിക്കണമെന്ന് ഉപേക്ഷയില്ലാതെ അപേക്ഷിച്ചുകൊള്ളുന്നു.

തുഞ്ചൻ പറമ്പിൽ എത്തിച്ചേരാനുള്ള വഴി ഇവിടെയും ഇവിടെയുമുണ്ട്.

  1. നിരക്ഷരന്‍ # 
  2. ജോഹര്‍ ജോ (2) # 
  3. ജി.മനു  #
  4. തോന്ന്യാസി # 
  5. ഡോ ആർ. കെ. തിരൂര്‍ # 
  6. നന്ദു # 
  7. വി. കെ. അബ്ദു 
  8. ജയന്‍ ഏവൂര്‍ # 
  9. പ്രദീപ് ജയിംസ് #  
 10. മനോരാജ്‌ # 
 11. വിഡ്ഢിമാന്‍  #
 12. രാഗേഷ് NTM 
 13. പ്രയാണ്‍  # (1)
 14. ജിതിന്‍ രാജകുമാരന്‍  #
 15. അജാത് ശത്രു #
 16. സജിം തട്ടത്തുമല #  (3)
 17. ഒരു കുഞ്ഞു മയില്‍‌പ്പീലി 
 18. അബ്ദുല്‍ ജലീല്‍ 
 19. വി.പി.അഹമ്മദ് 
 20. അരീക്കോടന്‍ # 
 21. റെജി പുത്തന്‍ പുരക്കല്‍  #
 22. ചന്തു നായര്‍ 
 23. അലിഫ് ഷാ # 
 24. ഷെരീഫ് കൊട്ടാരക്കര # 
 25. സന്ദീപ്‌സലിം #
 26. സലീഷ് ഉണ്ണികൃഷ്ണന്‍ 
 27. ജയേഷ് മരങ്ങാട് 
 28. അന്‍വര്‍ ഹുസൈന്‍ #
 29. ജോയ് എബ്രഹാം 
 30. രൂപ്സ് 
 31. മഹേഷ് ചെറുതന  #
 32. അസിന്‍ 
 33. രാകേഷ് കെ.എൻ. 
 34. രാജീവ് ഇലന്തൂര്‍ 
 35. അനിമേഷ് സേവിയര്‍ 
 36. ആയിരത്തില്‍ ഒരുവന്‍ 
 37. കാഴ്ചക്കാരന്‍ 
 38. കുമാരന്‍  #
 39. യൂസുഫ്പ  #
 40. കുസുമം.ആർ.പുന്നപ്ര 
 41. കാർട്ടൂണിസ്റ്റ് സജ്ജീവ് #
 42. ചാര്‍വാകന്‍ 
 43. അപ്പൂട്ടന്‍ 
 44. ദിമിത്രോവ്  #
 45. മതമില്ലാത്ത അനീഷ് നമ്പൂതിരിപ്പാട്  #
 46. ഡോ.മനോജ് കുമാര്‍  #
 47. നാട്ടുകാരൻ 
 48. ഹരീഷ് തൊടുപുഴ 
 49. സാബു കൊട്ടോട്ടി # 
 50. കേരളദാസനുണ്ണി #
 51. ഹംസ സി. ടി (കൂട്ടുകാരൻ) 
 52. കൂതറ ഹാഷിം # 
 53. ധനലക്ഷ്മി പി. വി.  #
 54. ജയിംസ് സണ്ണി പാറ്റൂർ  #
 55. ആയിഷ നൗറ / ലുലു #
 56. നിലീനം 
 57. ദുശ്ശാസനൻ 
 58. ബഷീർ വള്ളിക്കുന്ന് 
 59. ഒഴാക്കൻ 
 60. മലയാളി പെരിങ്ങോട് 
 61. പൊന്മളക്കാരന്‍ 
 62. ദാസനും വിജയനും 
 63. കണ്ണൻ #
 64. മാരിയത്ത് 
 65. മാനവൻ # 
 66. മേൽപ്പത്തൂരാൻ 
 67. റെജി മലയാലപ്പുഴ 
 68. മൈന  #
 69. ദേവൻ 
 70. ശ്രീജിത് കൊണ്ടോട്ടി 
 71. സതീശൻ .Op 
 72. രമേശ് അരൂർ  #
 73. ഒടിയൻ 
 74. സമദ് ഇരുമ്പുഴി # 
 75. ജിഷിൻ എ. വി. 
 77. വി. കെ. 
 78. പി. വി. ഏരിയൽ 
 79. കോർമത്ത് 12 
 80. കമ്പർ ആർ. എം. #
 81. വെട്ടത്താൻ ജി. 
 82. ഫിറോസ് 
 83. ശിവകാമി  #
 84. റിയാസ് ടി അലി # 
 85. മധുസൂദനൻ പി.വി. 
 86. റിയാസ് പെരിഞ്ചീരി 
 87. ഷിറാസ് വാടാനപ്പള്ളി 
 88. സുബാഷ് ചന്ദ്രൻ 
 89. ഷംസുദ്ദീൻ തോപ്പിൽ #
 90. അളിയൻ #
 91. കാളിയൻ 
 92. അരുൺ  #
 93. എച്ചുമുക്കുട്ടി 
 94. പാവപ്പെട്ടവൻ # 
 95. ശ്രീഹരി പെരുമന 
 96. സുരേഷ് കുറുമുള്ളൂർ #
 97. വെള്ളായണി വിജയൻ  #
 98. പത്രക്കാരൻ #
 99. ജ്യോതിർമയി ശങ്കരൻ 
100. അപ്പച്ചൻ ഒഴാക്കൽ  #
101. വഴിപോക്കൻ 
102. ഷാഡോൺ 
103. അരുൺ എസ് #
104. നിഷ 
105. ലതികാ സുഭാഷ് #
106. രഞ്ജിത്ത് ചെമ്മാട് 
107. ടു മൈ ഓൾഡ് ഫ്രണ്ട്സ് 
108. ലീല.എം.ചന്ദ്രൻ # 
109. ചന്ദ്രൻ # 
110. സമാന്തരൻ 
111. കൃഷ്ണപ്രസാദ് #
112. പ്രിയ # 
113. ഇടവഴി 
114. ജെ. പി. വെട്ടിയാട്ടിൽ 
115. മനോജ്‌ കുമാർ 
116. പുറക്കാടൻ # 
117. ജിനി # 
118. ഖാദർ പട്ടേപ്പാടം #
119. ഫാറൂഖ് # 
120. സുധർമ്മ.എൻ.പി.#
121. മനേഷ് മാൻ # 
122. സുലോജ് #
123. ജോഷി രവി #
124. ഇസ്മയിൽ ചെമ്മാട് # (2)
125. വി.കെ.ആദർശ് #
126. സുഹൈർ ഷാ #
127. ബെഞ്ചി നെല്ലിക്കാലാ #
128. അംജത്ത് എ+ #
129. വിധു ചോപ്ര കണ്ണൂർ #
130. മഹേഷ് വിജയൻ #
131. സിദ്ദിഖ് താനൂർ #
132. അലി മുഹമ്മദലി അക്കാകുക്ക #
133. ജാബിർ മലബാറി #
134. അജയ് രാജ്
135. ബിജു കുമാർ ആലക്കോട്
136. ലീന മറിയം
137. മധുസൂദനൻ മാറക്കൽ
138. പുഷ്പങ്ങാട് കേച്ചേരി #
139. സുനിൽ കൃഷ്ണൻ
140. നേന സിദ്ദിക്ക്
141. രഞ്ജി
142. ഉമേഷ് പിലിക്കോട് #   
142. വിഷ്ണു ഹരിദാസ് #
142. സംഗീത് വിനായകൻ #
143. റോബിൻ പൌലോസ് #
145. കരീം മാഷ് തോണിക്കടവത്ത്#
146. നൌഷാദ് (എൻ.പി.റ്റി.)#
147. കൃഷ്ണപ്രസാദ്#
148. നൌഷാദലി#
149. ഗോവിന്ദരാജ് (ജീവി)#
150. പത്രക്കാരൻ#
151. റാസി ഹിദായത്ത്#
152. വാഴക്കോടൻ #
153. മനു നെല്ലായ #
154. സതീശൻ ഒ. പി. # (2)
155. മിണ്ടുംപ്രാണി  #





(നീല ഹാഷ് ചിഹ്നം കാണിച്ചിരിക്കുന്നവർ വരുമെന്ന് ആവർത്തിച്ചുറപ്പിച്ചവരാണ്. മറ്റുള്ളവരും സംഘാടകരുമായി ഈ പോസ്റ്റ് വഴിയോ, ഫെയ്സ്ബുക്ക് വഴിയോ, ഫോണിലൂടെയോ ബന്ധപ്പെടുമല്ലോ...) 
 

21 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

ബിലാത്തിയിലെ ബൂലോഗ പ്രതിനിധികളായി ,
ഇപ്പോൾ നാട്ടിലുള്ള ‘അഭിഭാഷകന്റെ ഡയറി’ എഴുതുന്ന
സമദ് വക്കീലും ( 09744915944 ),‘ദേശം’ എഴുതുന്ന
പ്രദീപ് ജെയിംസും ( 09400962381 ) പങ്കെടുക്കാമെന്ന്
സൂചന തന്നിരുന്നു..

പ്രിയ സാബു ഇവരുമായൊന്ന് വിളിച്ച് ഉറപ്പ് വരുത്തുമല്ലോ..

jayanEvoor said...

അപ്ഡേറ്റിനു നന്ദി കൊട്ടോട്ടി!
എല്ലാവരും ഒന്നുഷാറായി വരുന്ന വിവരവും, ഒപ്പം വരുന്നവരുടെ വിവരവും അറിയിക്കൂ!

Arun Kumar Pillai said...

ആർപ്പോ ഇറോരോ

ജയിംസ് സണ്ണി പാറ്റൂർ said...

ഇ ഭാഷ എഴുത്തുകാരുടെ ബ്ലോഗേഴ്സ്
സംഗമം പണ്ടു് കാലത്തു നടന്ന സാഹിത്യ
സമ്മേളനങ്ങൾ പോലെ മലയാള ഭാഷക്കു
മുതൽ കൂട്ടാകും.

Manoj Vellanad said...

ഞാനും എന്റെ ഫ്രണ്ട് വിജിത്തും ( നെടുമങ്ങാടന്‍ എന്നാ ബ്ലോഗര്‍), ) വരുന്നുണ്ട്...

തുഞ്ചന്‍പറമ്പ് മീറ്റ് said...

ഫെയ്സ് ബുക്ക് വഴി പങ്കെടുക്കാൻ താല്പര്യം പ്രകടിപ്പിച്ച ആരുടെയെങ്കിലും പേരു വിട്ടുപോയിട്ടുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കണേ...

kpofcochin said...

നമ്പർ 111 കൃഷ്ണപ്രസാദ്‌ ഹാജർ

ജീവി കരിവെള്ളൂർ said...

ഇങ്ങേരുടെ കൂടെ മിക്കവാറും ഞാനും ഉണ്ടാകും .

കാളിയൻ - kaaliyan said...

ആ നീല ചിന്നം എന്റെ പേരിന്റെ നേരെയും ഉണ്ടായ്ക്കോട്ടേ :D

Suresh Kurumulloor (സുരേഷ്‌ കുറുമുള്ളൂര്‍) said...


നമുക്ക് തിരൂരില്‍ കാണാം .

പത്രക്കാരന്‍ said...

"#" ഞാനുണ്ട് ...
പത്രക്കാരൻ . . .

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

വരാന്‍ കഴിയുന്നതും ശ്രമിക്കും.ആശംസകള്‍

Kadalass said...

പങ്കെടുക്കണം....

Sabu Kottotty said...

മലയാളത്തിലെ ഏറ്റവും ഭാരം കൂടിയ കാർട്ടൂണിസ്റ്റ് പറയുന്നതു ശ്രദ്ധിക്കൂ.... ഇനി ഉഷാറായി ആ വിവരങ്ങൾ ഒന്നെഴുതി അയക്കൂ...


തുഞ്ചൻ പറമ്പിൽ എത്ത്ണ്‌ണ്ട്..
അന്നു പലരെയും വരയ്ക്കാമെന്നു കരുതുന്നു.
www.keralahahaha.blogspot.in ഇൽ താങ്കളുടെ ക്യാരിക്കേച്ചർ വരച്ച് പൂശട്ടെ ? ഓരോരുത്തർക്കും ഓരോ പേജ് എന്ന പഴയ രീതിയായിരിക്കും. എങ്കിൽ ഈ ‘അടിസ്ഥാന’ വിവരങ്ങൾ എനിക്ക് മെയിൽ ചെയ്തു തരിക.


1. പേര് :

2. ബ്ലോഗ്:

3. ഇ-മെയിൽ:

4. മൊബൈൽ:

5. എഴുത്തിന്റെ അസ്കിതയല്ലാതെ മറ്റെന്തെങ്കിലും കിറുക്ക് ?

6. ഇഷ്ടപ്പെട്ട ഭക്ഷണം :

7. പ്രസ്തുത ഭക്ഷണത്തെ അങ്ങനെയങ്ങ് ഇഷ്ടപ്പെടാൻ കാരണം ?

8. അങ്ങ് മുഖ്യമന്ത്രിയായാൽ എന്തു ചെയ്യും ?

9. ലോകാവസാനം എങ്ങനെയായിരിക്കും ?

സ്നേഹപൂർവം,
സജ്ജീവ്120കിഗ്രാൻ
sajjive@gmail.com

ചന്തു നായർ said...

ആരോഗ്യ കാരണങ്ങളാൽ ഞാൻ ഉണ്ടാകില്ല്ലാ........................ക്ഷമിക്കുക

തുഞ്ചന്‍പറമ്പ് മീറ്റ് said...

പ്രിയ സുഹൃത്തുക്കളെ,

മീറ്റിലെ ഉള്ളടക്കങ്ങൾ പ്രിയ ബ്ലോഗർ സുഹൃത്തുക്കളുടെ സൗകര്യമനുസരിച്ചു ഒരുക്കാമെന്നാണു തീരുമാനിച്ചിരുന്നത്. ഇതുവരെയുള്ള വിവരമനുസരിച്ച് താഴെപ്പറന്ന കാര്യങ്ങൾ അറിയിക്കുന്നു.

1. രജിസ്ട്രേഷൻ ഫീസ് 200 രൂപ ആയിരിക്കും. (ബ്ലോഗറുടെ കുടുംബാംഗങ്ങൾക്ക് ഫീസ് ഇല്ല).

2. ബ്ലോഗർമാരല്ലാത്ത ആരും തന്നെ സംഗമത്തിൽ പ്രസംഗിക്കുകയോ ഏതെങ്കിലും ചടങ്ങുകൾക്ക് നേതൃത്വം വഹിക്കുകയോ ചെയ്യുന്നതല്ല.

3. ബ്ലോഗർമാരും അവരുടെ കുടുംബാംഗങ്ങളുമൊഴികെയുള്ളവരെ സംഗമത്തിൽ കലാപരിപാടികളോ മറ്റോ അവതരിപ്പിക്കാൻ അനുവദിക്കുന്നതല്ല.

4. സജ്ജീവേട്ടന്റെ കാരിക്കേച്ചർ വര ഉണ്ടായിരിക്കും.

5. ഇസ്മായിൽ കുറുമ്പടി(തണൽ)യുടെ കഥാ പുസ്തകത്തിന്റെ പ്രകാശന കർമ്മം ഉണ്ടായിരിക്കും.

6. അലിഫ് കുമ്പിടിയുടെ ഫോട്ടോ പ്രദർശനം സംഗമത്തിലുണ്ടാവും.



ഇവക്കു പുറമേ ബ്ലോഗിനു പുറത്തുനിന്ന് ബ്ലോഗർമാരെ സഹായിക്കുകയും ബ്ലോഗർമാരുടെ എഴുത്തിന്റെയും പ്രശസ്തിയുടേയും പരിപോഷണത്തിനായി പ്രവർത്തിക്കുന്ന ദർശന ചാനൽ, കൈരളിനെറ്റ് വാർത്താ മാസിക ഇവർക്ക് വാർത്താ റിപ്പോർട്ടിംഗിനല്ലാതെ തന്നെ മീറ്റിൽ പങ്കെടുക്കാൻ അനുമതി നൽകിയിട്ടുണ്ട്.

ജയിംസ് സണ്ണി പാറ്റൂർ said...

സ്നേഹിതരെ
ബ്ലോഗ് മീറ്റിനു എത്താൻ തയ്യാറായി
മുറി ബുക്ക് ചെയ്തു ടിക്കറ്റ് റിസർവ്വു് ചെയ്തു.എന്നാൽ
സാംസ്ക്കാരിക വകുപ്പിന്റെ കീഴിലുള്ള ഗുരു ഗോപിനാഥ്
നടന ഗ്രാമത്തിലെ വെക്കേഷൻ ക്ലാസിലെ കുട്ടികളെ
ക്സാസു കഴിഞ്ഞു കൊണ്ടു പോയ വാഹനങ്ങളിലൊന്നു
ഇക്കഴിഞ്ഞ 17നു ഇരുപതടി താഴ്ചയിലേക്കു മറിഞ്ഞ്
പത്തു കുട്ടികൾക്കും ഡ്രൈവർക്കും സഹായിക്കും പരിക്കു
പറ്റി.സ്ഥാപനത്തിന്റെ സെക്രട്ടറിയെന്ന നിലയിൽ
എന്റെ ഉത്തരവാദിത്വവും , മാനസികാവസ്ഥയും ഏവർക്കും
അറിയാമെന്നാണു ഞാൻ കരുതുന്നതു്. ഞായറാഴ്ച
എല്ലാ കുട്ടികളുടെയും വീടുകൾ സന്ദർശിച്ചു് രക്ഷകർത്താ
ക്കളുമായി കൂടുതൽ ചികിത്സ സംബന്ധിച്ചും , ഇൻഷുറൻസു
സംബന്ധിച്ച കാര്യങ്ങളും ചർച്ച ചെയ്യാനുള്ള പരിപാടി
ഔദ്യോഗികമായി നിശ്ചയിച്ചിരിക്കുന്നു. രക്ഷകർത്താക്കൾ
ഉദ്യോഗസ്ഥരായതു കൊണ്ടാണു് അവധി ദിനം തെരഞ്ഞെ
ടുത്തതു്. ഇക്കാരണത്താൽ തുഞ്ചൻ പറമ്പിലെ മഹദ്
സംഗമത്തിൽ എന്റെ സാന്നിദ്ധ്യമുണ്ടാകില്ലെന്നു് ഖേദപൂർവ്വം
അറിയിച്ചു കൊള്ളുന്നു .
നിശ്ചയിച്ചിരിക്കുന്നു.

ജന്മസുകൃതം said...

സുഹൃത്തുക്കളെ ,
സാബു ഒരു കാര്യം പറയാൻ വിട്ടുപോയെന്നു തോന്നുന്നു . മീറ്റ്‌ ഹാളിനു മുൻപിൽ സീയെല്ലെസ് ബുക്സ് പ്രസിദ്ധീകരിച്ച ബ്ലോഗ്ഗേഴ്സിന്റെ പുസ്തകങ്ങളുടെ പ്രദർശനവും വില്പനയും ഉണ്ടായിരിക്കുന്നതാണ് . ഏവരുടെയും സഹകരണം ഉണ്ടാകുമല്ലോ .

Philip V Ariel said...

പ്രീയ സംഘാടകർക്ക്,
ആറ്റു നോറ്റിരുന്ന ആ സദ്‌ സംഗമത്തിൽ പങ്കെടുക്കാനായി രണ്ടു മാസം മുൻപേ ടിക്കറ്റും ബുക്ക് ചെയ്തു കാത്തിരുന്നെങ്കിലും, ഔദ്യോഗിക നിർവ്വഹണത്തിൽ വന്ന ചില എമർജൻസി കാരണം ടിക്കറ്റ് cancel ചെയ്യണ്ടി വന്നു, വിവരം സാബു വിളിച്ചപ്പോൾ പറഞ്ഞിരുന്നു, ദൈവം അനുവദിച്ചാൽ അടുത്ത വർഷം മീറ്റിൽ കൂടാം എന്നാഗ്രഹിക്കുന്നു. ഈ സംരംഭത്തിനു എല്ലാ നന്മകളും ആശംസകളും നേരുന്നു. എല്ലാം ഭംഗിയായി നടക്കട്ടെ എന്ന പ്രാർത്ഥനയോടെ
നിങ്ങളുടെ സ്വന്തം
ഏരിയൽ ഫിലിപ്പ്
സിക്കന്ത്രാബാദ്

SHAMSUDEEN THOPPIL said...

പ്രിയ ബ്ലോഗർ സുഹൃത്തുക്കളേ,നാളെ സംഗമത്തിന് തീർച്ചയായും എത്തേണ്ടതാണ് സാബുവോട് ഞാൻ അത് പറയുകയും ചെയ്തതാണ് പക്ഷെ ബിസിനസ് ആവശ്യാർത്ഥം ഇന്ന് രാത്രി ഒരു യാത്ര പോവേണ്ടത് കാരണം നാളെ നിങ്ങളിൽ ഒരുവനാകാൻ കഴിയാതെ വന്നിരിക്കുന്നു [യാത്ര ഒഴിവാക്കാൻ പരമാവധി ശ്രമിച്ചതാണ് നടന്നില്ല ]
ശരീരം മാത്രമാണ് പോകുന്നത് മനസ്സ് നിങ്ങളുടെ കൂടെ യുണ്ട് ഈ വൈകിയ വേളയിൽ അറീകേണ്ടി വന്നതിൽ ക്ഷമിക്കുമല്ലോ അല്ലെ സ്നേഹത്തോടെ പ്രാർത്ഥ നയോടെ നിങ്ങളുടെ സ്വന്തം ഷംസുദ്ദീ ൻതോപ്പിൽ
www.hrdyam.blogspot.com

Cartoonist said...

തുഞ്ചൻപറമ്പ് ബ്ലോഗ് മീറ്റ് ക്യാരിക്കേച്ചറുകൾ തയ്യാർ !
വന്നാലും ! കണ്ടാലും !

http://keralahahaha.blogspot.in/2013/04/21042013.html