Showing posts with label ബേപ്പൂർ മീറ്റ്. Show all posts
Showing posts with label ബേപ്പൂർ മീറ്റ്. Show all posts

Sunday, January 10, 2021

ബേപ്പൂരിൽ നമുക്കൊന്നു മീറ്റാം

 


  ജനുവരി 15 മുതൽ ബേപ്പൂർ സുൽത്താന്റെ നാട്ടിൽ ബേപ്പൂർ ആർട്ട്, ക്രാഫ്റ്റ്, ടൂറിസം ആൻഡ് ലിറ്ററേച്ചർ ഫെസ്റ്റിവൽ നടക്കുന്നു. പ്രമുഖ മജിഷ്യനും ബ്ലോഗറുമായ പ്രദീപ് ഹുഡിനോയുടെ കൂടി നേതൃത്വത്തിൽ നടക്കുന്ന ഈ ഫസ്റ്റിവലിനോടു ചേർന്ന് ഒരു ബ്ലോഗർ സംഗമം നടത്താമെന്നു കരുതുന്നു. 

കഴിയുന്നവർക്കെല്ലാം ഒരുമിച്ചുകൂടാം, ബേപ്പൂരിന്റെ സ്വന്തം ഉരുനിർമ്മാണം നേരിട്ടു കാണാം, പുലിമുട്ടു സന്ദർശിക്കാം... ഒരു ദിവസം നമുക്ക് അതിനായി ചെലവഴിച്ചാലോ... 

ജനുവരി 24 ഞായറാഴ്ച ഒരുമിച്ചുകൂടാം...

പങ്കെടുക്കാൻ സാധിക്കുന്നവർ കമന്റുകളിൽ രേഖപ്പെടുത്താൻ മറക്കരുത്...