Sunday, April 3, 2011

ബ്ളോഗേഴ്‌സ് മീറ്റ് രജിസ്ട്രേഷന്‍


സമയബന്ധിതമായി മീറ്റിലെ പരിപാടികള് നടത്താമെന്നു കരുതുന്നുണ്ടെങ്കിലും അല്പസ്വല്പം വ്യതിയാനങ്ങള്‍ സംഭവിക്കാമെന്നും പ്രതീക്ഷിക്കുന്നു. വ്യത്യസ്തങ്ങളായ പല വിരുന്നുകളും നമ്മുടെ പ്രിയപ്പെട്ട ബ്ലോഗര്‍മാര്‍ തുഞ്ചന്‍പറമ്പില്‍ ഒരുക്കുന്നുണ്ടെന്നാണ് അറിയാന് കഴിയുന്നത്. അതുകൊണ്ടുതന്നെ നിശ്ചയിക്കപ്പെട്ട സമയക്രമങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ വന്നേക്കാം.

പതിവില്‍നിന്നും വ്യത്യസ്തമായി ചില്ലറ മാറ്റങ്ങളോടെയാണ് നമ്മുടെ മീറ്റ് നടക്കുന്നത്. ബ്ളോഗര്‍മാര്‍ക്കു പുറമേ നമ്മുടെ ബ്ലോഗുകള്‍ വായിക്കുന്നവരും ബ്ലോഗെഴുത്തില്‍ താല്പര്യമുള്ളവരും വിക്കിപീഡിയ രംഗത്തുള്ളവരും ഓര്‍ക്കുട്ട്, ഫെയ്‌സ്‌ബുക്ക് അടക്കമുള്ളവരും മീറ്റില്‍ സംബന്ധിയ്ക്കുന്നുണ്ട്. ബൂലോകത്തിന്റെ വികാസത്തിനും ആരോഗ്യകരമായ ബ്ലോഗെഴുത്തിനും ഇ-മലയാള കൂട്ടായ്മക്കും ഇതു തുടക്കം കുറിക്കുമെന്നു നമുക്ക് പ്രത്യാശിക്കാം.

രാവിലെ 9 മണി കഴികെ മീറ്റ് ആരംഭിക്കാമെന്നു കരുതുന്നു. ബൂലോകരെ ഓരോരുത്തരെ നാം പരിചയപ്പെടുമ്പോള്‍ പശ്ചാത്തലത്തില്‍ അവരുടെ ബ്ലോഗുകൂടി കാണിക്കാനുള്ള ശ്രമവുമുണ്ട്.

ഉച്ചക്കു 12:30 മുതല്‍ മലയാളം വിക്കിപീഡിയ എഴുത്തിനേയും അതിന്റെ മറ്റു വശങ്ങളെയും കുറിച്ച് ഒരു വിശദീകരണം ഉണ്ടാവും 1:30ന് ഭക്ഷണത്തിനു പിരിയാം.

ഉച്ചയ്ക്കു ശേഷം ബ്ലോഗെഴുത്തിനേയും അതിന്റെ സാങ്കേതിക വശങ്ങളെയും കുറിച്ച് ഒരു ലഘുവിശദീകരണം ഉണ്ടാവും. ബൂലോകത്തു നവാഗതരായവര്‍ക്കും ബൂലോകത്തിനു പുറത്തുനിന്നു മീറ്റിനെത്തുന്ന നമ്മുടെ അതിഥികള്‍ക്കും അതുപകാരപ്പെടുമെന്നുള്ള കാര്യത്തില്‍ തര്‍ക്കമുണ്ടാവില്ലല്ലോ. ശേഷം ബൂലോകത്തിന്റെ ആരോഗ്യകരമായ, സമഗ്ര വികാസത്തിനു വേണ്ടിയുള്ള ചര്‍ച്ചയും നമുക്ക് നടത്തേണ്ടതുണ്ട്. ബൂലോകത്തുനിന്നും ഏതാനും പുസ്തകങ്ങളുടെയൂം സോവനീറിന്റെയും പ്രകാശനവും മീറ്റില്‍ നടക്കും. എറണാകുളം ബ്ലോഗേഴ്‌സ് ഒരു ദൃശ്യവിരുന്നും ഒരുക്കുന്നുണ്ട്. മലയാള ബൂലോകത്തു ഇതുവരെ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ മീറ്റില്‍ ലഭ്യമാക്കാന്‍ ശ്രമിക്കുന്നുണ്ട്.

മീറ്റിന്റെ സ്ഥലം തീരുമാനിക്കാനുണ്ടായ ചര്‍ച്ചക്കൊടുവിലാണല്ലോ തിരൂര്‍ തുഞ്ചന്‍പറമ്പ് തെരഞ്ഞെടുക്കപ്പെട്ടത്. ബ്ലോഗേഴ്‌സ് മീറ്റ് നടത്താനുള്ള വളരെ നല്ല ഒരന്തരീക്ഷം അവിടെയുണ്ടെങ്കിലും മീറ്റിന്റെ നടത്തിപ്പിന് അത്യാവശ്യമായ സംഗതികളെല്ലാം തന്നെ നാം അധികമായി അവിടെ ഒരുക്കേണ്ടതുണ്ട്. ഉച്ചഭക്ഷണത്തിന് അടുത്തുള്ള സ്‌കൂള്‍ തീരുമാനിച്ചിരുന്നെങ്കിലും അത് വീണ്ടും ചെലവു വര്‍ദ്ധിപ്പിക്കുമെന്നതിനാല്‍ അല്പം അസൌകര്യമുണ്ടെങ്കിലും ഊട്ടുപുര തന്നെ ഉപയോഗിക്കാന്‍ തീരുമാനിച്ചു.

ഇത്തവണ വെജിറ്റേറിയന്‍ ഭക്ഷണമാണ് ഒരുക്കുന്നത്. ഭക്ഷണാവശ്യത്തിന്‍ ഏജന്‍സിയെ ആണ് ഏര്‍പ്പാടു ചെയ്യുന്നത്. അതിനാല്‍ മീറ്റില്‍ പങ്കെടുക്കുന്നവരുടെ എണ്ണം നേരത്തേതന്നെ കിട്ടേണ്ടതുണ്ട്. മീറ്റില്‍ പേരു രജിസ്റ്റര്‍ ചെയ്യേണ്ട തീയതി ഈ മാസം 10 വരെ നീട്ടിയിട്ടുണ്ട്. എത്താന്‍ സാധ്യതയുള്ളവരായി പേരു ചേര്‍ത്തിട്ടുള്ളവര്‍ അവരുടെ തീരുമാനം ഏപ്രില്‍ 10നു മുമ്പ് അറിയിക്കുമല്ലോ.

മീറ്റിലേക്കുള്ള രജിസ്ട്രേഷന് ഒരാള്‍ക്ക് 250രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. ബ്ളോഗര്‍മാരുടെ കുടുംബാംഗങ്ങളില്‍ മുതിര്‍ന്നവര്‍ക്ക് 100രൂപ മതിയാവും. മലയാള ഭാഷയ്ക്ക് മഹത്തായ സംഭാവനകള്‍ നല്‍കാന്‍ ബൂലോകത്ത് ഇ-മലയാളം ഒരു കൂട്ടായ്മയായി നിലനിര്‍ത്താന്‍ സര്‍വ്വോപരി വളരെ വിശാലമായ സത്യസന്ധമായ ബൃഹത്തായ ഒരു സൌഹൃദാന്തരീക്ഷം സൃഷ്ടിക്കാനുള്ള ഈ ശ്രമം ഇടയാകട്ടെയെന്ന് ആഗ്രഹിക്കുന്നു.

തുഞ്ചന്‍പറമ്പില്‍ എത്താനുള്ള മാര്‍ഗ്ഗങ്ങള്‍ ഇവിടെ വിശദീകരിച്ചിട്ടുണ്ട്.


മീറ്റില്‍ പങ്കെടുക്കുമെന്ന് ഉറപ്പു പറഞ്ഞവര്‍ പങ്കെടുക്കുന്നവരുടെ ബ്ലോഗുകളിലേക്ക് ഈ വഴി പോകാം

1 കുമാരന്‍ 4
2 മനോരാജ്
3 അക്ബറലി ചാരങ്കാവ്
4 മുജീബ്‌റഹ്മാന്‍ പത്തിരിയാല്‍
5 പാവത്താന്‍
6 കെ. പി. സുകുമാരന്‍ അഞ്ചരക്കണ്ടി
7 യൂസുഫ്പ 2+4
8 ഡോ. ജയന്‍ ഏവൂര്‍
9 ജിക്കു
10 ചന്തു നായര്‍
11 സജി (അച്ചായന്‍)
12 ചാര്‍‌വാകന്‍
13 അരീക്കോടന്‍ 1+1
14 കാര്‍ട്ടൂണിസ്റ്റ് സജ്ജീവ്
15 jayaraj 2
16 ഹംസ
17 കണ്ണന്‍ | Kannan
18 ഷെരീഫ് കൊട്ടാരക്കര
19 Jishin AV
20 മുഖ്താര്‍ ഉദരം‌പൊയില്‍
21 ഹരീഷ് തൊടുപുഴ
22 മത്താപ്പ്
23 കേരളദാസനുണ്ണി
24 ജി മനു
25 വേദവ്യാസന്‍
26 ഇ സജിം തട്ടത്തുമല
27 ലതികാസുഭാഷ്
28 എ. ജെ.
29 ജയിംസ് സണ്ണി പാറ്റൂര്‍
30 അരവിന്ദ് നാഥ്
31 കൂതറഹാഷിം
32 നന്ദകുമാര്‍
33 സുഹൈല്‍ ബാബു
34 മുഹമ്മദുകുട്ടി
35 തബാറക് റഹ്‌മാന്‍
36 സുഫ് സിൽ
37 J@L
38 എന്‍ ബി സുരേഷ്
39 പ്രവീണ്‍ വട്ടപ്പറമ്പത്ത്
40 പണ്യന്‍കുയ്യി
41 റാണിപ്രിയ
42 റഫീക്ക് കിഴാറ്റൂര്‍
43 Gopakumar V S (ഗോപന്‍ )
44 പത്രക്കാരന്‍
45 appachanozhakkal
46 അപ്പൂട്ടന്‍
47 vahab
48 bright
49 നാമൂസ്
50 പോങ്ങുമ്മൂടന്‍
51 മുരളീകൃഷ്ണ മാലോത്ത്
52 സുശീല്‍ കുമാര്‍ പി പി
53 കൊച്ചുതെമ്മാടി
54 മനോവിഭ്രാന്തികള്‍
55 T. J. Ajit
56 ശ്രീനാഥന്‍
57 രാജീവ്‌ & ശ്യാം ലാല്‍ (വിദ്യാരംഗം)
58 KERALA PERSPECTIVES
59 മനോഹര്‍ കെവി 3
60 CK ലത്തീഫ് 1+(1)
61 remyarajan
62 മേൽപ്പത്തൂരാൻ
63 Mayoora
64 devan
65 ജനാര്‍ദ്ദനന്‍
66 Reji Puthenpurackal 2
67 binuedakkuzhy
68 നിയാസ്.പി.മുരളി
69 ജോ | JOE
70 ശിഹാബുദ്ദീന്‍ 2
71 Basheer Pookkottur
72 തോന്ന്യാസി
73 വിചാരം
74 എന്‍.എം സുജീഷ് 2
75 സലിം പൂക്കോട്ടൂര്‍
76 കുട്ടേട്ടൻ
77 അഞ്ജലി അനില്‍കുമാര്‍ 2
78 കിങ്ങിണിക്കുട്ടി
79 കുഞ്ഞൂട്ടന്‍
80 Gopakumar.P.Pookkottur
81 ഒറ്റവരി രാമന്‍
82 ഫെമിന ഫറൂഖ് 4
83 Althaf Hussain.K
84 Nileenam
85 Vineeth Sukumaran
86 മഹേഷ്‌ വിജയന്‍
87 മലബാറി
88 ദീപുപ്രദീപ്‌
89 mottamanoj
90 ശങ്കരനാരായണന്‍ മലപ്പുറം 2
91 കൊച്ചുതെമ്മാടി 2
92 വൈരങ്കോടന്‍
93 അബൂബക്കര്‍ 5
94 ലീല എം ചന്ദ്രന്‍..
95 ചന്ദ്രലീല
96 C.K.Samad
97 Shaji T.U
98 SHANAVAS
99 മിന്ന
100 സിയാന്‍
101 snehatheerampost
102 പൊന്മളക്കാരന്‍
103 കേരളദാസനുണ്ണി
104 വെള്ളായണി വിജയന്‍
105 വാഴക്കോടന്‍
106 ഉമേഷ് പിലിക്കോട്
107 മാരിയത്ത് 3
108 നൌഷാദ് അലി
109 നാരദ നാരായം
110 സി കെ രാഘാവന്‍
111 സുദൂര്‍ വളവന്നൂര്‍
112 സോമനാഥന്‍ (യൂ.സി.)
113 ശ്യാംജി
114 കാദര്‍ ഫൈസി
115 അക്ബര്‍
116 ലത്തീഫ്
117 Allooram
118 അമീന്‍ വളവന്നൂര്‍
119 ഷനവാസ് കാര്യവട്ടം
120 Namoos Kondotty
121 അര്‍ഷാദ്
122 മുഹമ്മദ് ഹസ്സന്‍ വേങ്ങര
123 ഫായിദ വാണിമേല്‍
124 ഹബീബ് എറണാകുളം
125 മുത്തുക്കോയ
126 അബൂബക്കര്‍ താനൂര്‍
127 സുനില്‍ കൃഷ്ണന്‍
128 കണ്ണന്‍ | Kannan
129 ശ്രീലാല്‍
130 സിറാജ് പള്ളിപ്പുറം
131 ഗിരീഷ്
132 ജംഷീദ് അലി
133 ഷാനവാസ്
134 റിയാസ് അലി
135 രാജന്‍ കരുവാരക്കുണ്ട്
136 അനീഷ് വടകര
137 തോമസ് വാഴക്കുന്നം
138 ജാനകി
139 കെ.പി. മുഹമ്മദ് ബഷീര്‍ (ഇത്തിരിവെട്ടം)
140 റെജി മലയാലപ്പുഴ
141 ഫിറോസ് പൂക്കോട്ടൂര്‍
142 സി.പി. കുഞ്ഞഹമ്മദ്
147 ഡോ. ഫര്‍സാന
148 കാന്തിലാല്‍
149 സുബാന്‍വേങ്ങര
150 ശിവപ്രസാദ്
151 ശബ്‌ന പൊന്നാട് 3

മീറ്റിനു വരുന്നവരില്‍ ആരുടെയെങ്കിലും പേര് വിട്ടുപൊയിട്ടുണ്ടെങ്കില്‍ ഇവിടെ ഒന്നുകൂടി കമന്റാന്‍ മറക്കല്ലേ...

43 comments:

Unknown said...

എല്ലാവിധ നന്മകളും നേരുന്നു.
എല്ലാം ഭംഗിയായിത്തീരട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

Sabu Hariharan said...

പത്രങ്ങളിലും, മാഗസിനുകളിലും (കഴിയുമെങ്കിൽ ചാനലുകൾ വഴിയും), FM radio വഴിയും കുറച്ച്‌ പ്രചരണം കൂടി നടത്തിയാൽ നന്നായിരിക്കും.

തുഞ്ചന്‍പറമ്പ് മീറ്റ് said...

എല്ലാ പത്രങ്ങളിലും എല്ലാ എഡിഷനുകളിലും കൊടുത്തിട്ടുണ്ട്. ചാനലുകാരോടു പറഞ്ഞുനോക്കട്ടെ

sm sadique said...

എനിക്കും വരണമെന്നുണ്ട്. പക്ഷെ, അവിടം വരെ ഒറ്റക്ക് ഡ്രൈവ് ചെയ്യാനുള്ള പേടിയും, പിന്നെ കൂടെ വരാൻ ആളിനെ കിട്ടാനുള്ളപ്രയാസവും കാരണം, എന്നെ കൂടെ കൊണ്ട്പോകാൻ കഴിയുന്ന ആരെങ്കിലും എന്റെ നാട്ടിന്നോ അടുത്തുള്ള നാട്ടിൽനിന്നേ തിരൂരിലെ ബ്ലോഗേർസ് മീറ്റിനു പോകുന്നുണ്ടെങ്കിൽ എന്നെയും എന്റെ വീൽചയറിനെയും കൊണ്ട് പോകാൻ കഴിയുമെങ്കിൽ ബന്തപെടുക. 04792440751
പിന്നെ , കൂടെ വരാൻ ആരെങ്കിലും ഉണ്ടെങ്കിൽ നമുക്കും ചേർന്ന് എന്റെ മാരുതി കാറിൽ പോകാം.(maruthi 800 ,non AC)
അതിനും ഞാൻ തയ്യാർ. ബന്തപെടുക :9497336262

.. said...

@Sadique :കാര്‍ ഓടിക്കാന്‍ അറിയില്ല,അല്ലായിരുന്നെങ്കില്‍ കായംകുളത്തു ഞാന്‍ കോട്ടയത്ത്‌ നിന്നും വന്നിട്ട് ഒരുമിച്ചു പോകാമായിരുന്നു.എങ്കിലും മാഷേ താങ്കളുടെ നിശ്ചയ തീക്ഷ്ണത കാണുമ്പോള്‍ ഈ ആഴ്ച ഡ്രൈവിംഗ് പഠിച്ചാലോ എന്ന് വരെ ആഗ്രഹിക്കുന്നു,പഠിച്ചാല്‍ മാത്രം പോരല്ലോ,ലൈസന്‍സ് കൂടി തരണ്ടേ.:( മാഷേ ഞാനൊന്ന് അന്വേഷിക്കട്ടെ,ആരെങ്കിലും പോരുന്നുണ്ടോ എന്ന് .

ആചാര്യന്‍ said...

ബ്ലോഗു മീട്ടുകളെ പത്ര മാധ്യമങ്ങള്‍ നന്നായി കവര്‍ ചെയ്യാന്‍ തുനിഞ്ഞാല്‍ തന്നെ നമുക്ക് വളരെ നന്നാക്കി ചെയ്യാന്‍ പറ്റും ...പിന്നെ ഇപ്പോഴത്തെ ട്രെണ്ടി ആയ എഫ എമ്മു കളുടെയും പരസ്യങ്ങള്‍ കൊടുക്കുക ആളുകള്‍ കൂടട്ടെ മീറ്റ് ഉശാരാകട്ടെ എന്തേ...

ഇഗ്ഗോയ് /iggooy said...

വരണംന്നുണ്ടായിരുന്നു.
എന്ത് ചെയ്യാന്‍ ക്ലാസ്സ് കഴിയില്ല്.

Anonymous said...

സാബുച്ചേട്ടാ... ഇത് ആരാണ് സംഘടിപ്പിക്കുന്നത്.

ponmalakkaran | പൊന്മളക്കാരന്‍ said...

നീ ആരാ മോനേ അനോണിയേശാ.....

shabnaponnad said...

വരണമെന്ന് നല്ല ആഗ്രഹമുണ്ട്.വരാൻ സാധിക്കില്ലെന്ന് പറയുന്നതിൽ ഖേദവും.
അന്നാണ് മൂത്താപ്പന്റെ മകന്റെ വിവാഹം.പോവാതിരിക്കാൻ പറ്റില്ലല്ലൊ..
എന്നാലും എന്റെ മനസ്സ് തുഞ്ചൻപ്പറമ്പിലുണ്ടാവും.
പരിപാടി ഉഷാറായി നടക്കട്ടെ...
എല്ലാവിധ ആശംസകളും നേരുന്നു.

kaderka said...

വളരെ സ്വാഗതാര്‍ഹമായൊരു സംരംഭം. പങ്കെടുക്കാന്‍ അതിയായ ആഗ്രഹമുണ്ട്. ഇപ്പോള്‍ റജിസ്തൃ ചെയ്തിരുന്നു. പക്ഷെ, ചില പ്രതിബന്ധങ്ങളുണ്ടായിട്ടുണ്ട്. കഴിവതും ശ്രമിക്കട്ടെ. എല്ലാ ബ്ലോഗ്ഗര്‍മാര്‍ക്കും ആശംസകള്‍!
http://karalite.blogspot.com

Sabu Hariharan said...

അയ്യോ, എല്ലാവരുടെയും ലിങ്ക്‌ പോയോ?

Arun Kumar Pillai said...

ഞാൻ വരുന്നുണ്ട്.. സാധ്യതാ ലിസ്റ്റിൽ നിന്നും ഉറപ്പായും വരുന്നവരുടെ ലിസ്റ്റിലെക്ക് ഇട്ടോളൂ.. :-)

ശ്രീജിത് കൊണ്ടോട്ടി. said...

ക്ഷമിക്കണം.. എനിക്ക് ചില പ്രത്യേക അസൌകര്യങ്ങള്‍ മൂലം ബ്ലോഗ്‌ മീറ്റില്‍ പങ്കെടുക്കാന്‍ കഴിയില്ല എന്ന് ഖേദപൂര്‍വ്വം അറിയിക്കുന്നു. ഇതുവരെ ഒരു ബ്ലോഗ്ഗരെയും നേരില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല, ഈ ബ്ലോഗ്‌ മീറ്റില്‍ പങ്കെടുക്കണം എന്ന് അതിയായി ആഗ്രഹിക്കുകയും ചെയ്തിരുന്നു. ബ്ലോഗ്‌ മീറ്റ് വന്‍വിജയം ആയിത്തീരാന്‍ എല്ലാ ആശംസകളും നേരുന്നു...

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

സാബു ,എന്നെയും ഉറപ്പായും വരുന്നവരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തൂ

SHANAVAS said...

ഞാനും ഉറപ്പായിട്ടും വരുന്നുണ്ടേ .തിരൂരിലെ ഹോട്ടല്‍ സൌകര്യങ്ങളെ കുറിച്ച് ഒരു പോസ്റ്റ്‌ ഇടാമോ?നേരത്തെ എത്തിയാല്‍ വെയിറ്റ് ചെയ്യാന്‍ വേണ്ടിയാണ്.

Rakesh R (വേദവ്യാസൻ) said...

enikku ethan kazhiyillennu valare vishamathode ariyikkunnu :(

prasidheekarannayogyamallaatha kavithakal said...

ആശംസകളോടെ,.....

തുഞ്ചന്‍പറമ്പ് മീറ്റ് said...

SHANAVAS,
ഏതു സമയതു വന്നാലും 9288000088ല്‍ വിളിച്ചോളൂ...
തലേന്നു വൈകിട്ടുമുതല്‍ തിരൂരില്‍ ആളുണ്ടാവും.

Sabu Hariharan said...

Is there any possibility to watch the meet online? Any such arrangements?.

Anonymous said...

ഇവിടെ എന്റെ പേരില്ലല്ലോ..ഞാന്‍ വരുന്നുണ്ട്...

Anand Krishnan said...

ഞാന്‍ ആനന്ദകൃഷ്ണന്‍. നാട് പാലക്കാട്‌ ജില്ലയില്‍. വിദേശത്ത് ജോലി. ഈ ബൂലോകത്ത് ഇക്കഴിഞ്ഞ മാസം ജനിച്ചവന്‍. എഴുതാനൊന്നും അറിയില്ല. അപ്രതീക്ഷിതമായി ഒരു സുഹൃത്തില്‍ നിന്നുമാണ് എനിക്ക് ബ്ലോഗേഴ്സ് മീറ്റിനെക്കുറിച്ച് അറിയാന്‍ കഴിഞ്ഞത്. പങ്കെടുക്കുവാന്‍ സാധിക്കില്ലെങ്കിലും എന്റെ എല്ലാ ആശംസകളും അറിയിക്കുന്നു. കൂടാതെ ഒരു ചെറിയ സന്ദേശവും.

ബ്ലോഗേഴ്സ് മീറ്റില്‍ ഒരുപാട് കാര്യങ്ങള്‍ ചര്ച്ചചെയ്യും എന്ന് ആദ്യം കരുതട്ടെ. എന്റെ ഒരു ആശയമാണ് “നേത്രദാനം”. ജീവിച്ചിരിക്കുമ്പോള്‍ നാം നമ്മുടെ കണ്ണുകളെ ആര്ക്കും കൊടുക്കേണ്ട. മരിച്ചുകഴിഞ്ഞാല്‍ നമുക്കെന്തിനാ ഈ കണ്ണുകള്‍? സ്വര്ഗ്ഗവും നരകവും ഈ ഭൂമിയില്‍ തന്നെ അല്ലേ? ലോകത്തില്‍ അല്ലെങ്കില്‍ നമ്മുടെ കൊച്ചു കേരളത്തില്തംന്നെ എത്രയോ അന്ധര്‍ ഉണ്ട്. ആര്ക്കെങ്കിലും നമുക്ക് നമ്മുടെ കണ്ണുകളെ കൊടുത്തുകൂടെ? മരണാനന്തരം എന്റെ കണ്ണുകള്‍ ഉപയുക്തമെങ്കില്‍ എന്റെ ബന്ധുക്കള്‍ ആര്ക്കെുങ്കിലും കൊടുക്കുമെങ്കില്‍ (എനിക്ക് പറ്റില്ലല്ലോ) എന്റെ കണ്ണുകള്‍ മറ്റൊരാള്ക്ക് കാഴ്ച നല്കും. ഇത് ഒരു ആശയം മാത്രമാണ്. സ്വീകരിക്കാം അല്ലെങ്കില്‍ നിരാകരിക്കാം....

ഈ ബ്ലോഗേഴ്സ് മീറ്റിലെ ചര്ച്ചകളില്‍ ആരെങ്കിലും ഈ ആശയം ഉയര്ത്തിക്കാട്ടുമെന്നു പ്രതീക്ഷിക്കുന്നു. എല്ലാ എഴുത്തുകാര്ക്കും ഒപ്പം ബ്ലോഗേര്സ് മീറ്റിനും എന്റെ മംഗളാശംസകള്‍...

Anonymous said...

എന്‍റെ കണ്ണുകള്‍ മുന്‍പേ ദാനംചെയ്തതാണ്..അതുകൊണ്ടുതന്നെ ഈ ആശയത്തെ ഞാന്‍ പിന്താങ്ങുന്നു....

Faizal Kondotty said...

മീറ്റിനു ഇത്രയധികം ആളോ ..? നല്ല വിജയമായല്ലോ ഇപ്പൊ തന്നെ .. ഏതായാലും തിരൂര്‍ മീറ്റിനു എല്ലാ ആശംസകളും നേരുന്നു ..

ഈ പോസ്റ്റു കൂടെ ഒന്ന് കാണുമല്ലോ ഈ ബ്ലോഗ്‌ മീറ്റ് എന്തിനു ?. പേടിക്കേണ്ട മറ്റൊരു മീറ്റിനെക്കുറിച്ചാണ്

sandeep salim (Sub Editor(Deepika Daily)) said...

ഞാന്‍ വരും... കൂടെ ഭാര്യയും കാണും...

Anees Hassan said...

ഞാനും വരട്ടെ

Sabu Hariharan said...

ഒരു ചെറിയ ചിന്ത പങ്കു വെയ്ക്കട്ടെ. മീറ്റ്‌ നു 150 ഓളം പേർ ഔദ്യോഗികമായി റെജിസ്റ്റർ ചെയ്തു കഴിഞ്ഞുവെന്നാണ്‌ മനസ്സിലാക്കുന്നത്‌. സ്പോട്ട്‌ റെജിസ്ടേഷൻ വേറെയും ഉണ്ടാവും. എല്ലാ ബ്ലോഗർമാരെയും പരിചയപ്പെടുത്തുന്നുണ്ടാവുമല്ലോ. ഒരാൾക്ക്‌ 1 മിനിട്ട്‌ അനുവദിച്ചാൽ തന്നെ ഏതാണ്ട്‌ രണ്ടര മണിക്കൂർ അതിനു തന്നെ ചിലവാകും. അധ്യക്ഷപ്രസംഗം, സ്വഗതാപ്രസംഗം ഉണ്ടെങ്കിൽ വീണ്ടും നീളാൻ സാദ്ധ്യതയുണ്ട്‌. ഇതെല്ലാം 9 മണിക്ക്‌ തന്നെ മീറ്റ്‌ തുടങ്ങിയാലുള്ള കാര്യമാണ്‌. അകലെ നിന്നും വരുന്നവർ ചിലപ്പോൾ കുറച്ച്‌ താമസിച്ചാവും വരിക. എങ്കിൽ പരിചയപ്പെടുത്തലുകൾ കഴിയുമ്പോൽ 12 മണിയാകും. കൊച്ചു കുട്ടികൾ കൂടെ ഉണ്ടെങ്കിൽ അവർക്ക്‌ ഭക്ഷണത്തിനു സമയമാകും. വിക്കിപീഡിയയും മറ്റു ചർച്ചകളും അപ്പോൾ ഉച്ചയ്ക്ക്‌ ശേഷമാവാനേ നിവൃത്തിയുള്ളൂ (ഇങ്ങനെയൊക്കെ സംഭവിക്കുകയാണെങ്കിൽ). സുവനീർ, മറ്റു പുസ്തകങ്ങളുടെ പരിചയപ്പെടുത്തലുകൾ, ബ്ലോഗിനെ കുറിച്ചുള്ളതും, മറ്റു വിഷയങ്ങളെക്കുറിച്ചുമുള്ള ചർച്ചകൾക്ക്‌ സമയം ലഭിക്കുമെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്‌. ഏതാണ്ട്‌ 5.30 യോടെ മീറ്റ്‌ സമാപിക്കുമെന്നാണറിഞ്ഞത്‌. അപ്പോൾ ഭക്ഷണത്തിനു ശേഷം ലഭിക്കുക (12-1 വരെ ഭക്ഷണം)
വെറും 4 മണിക്കൂർ മാത്രം. കാര്യപരിപാടികൾ എന്തൊക്കെയാണ്‌ എന്ന കാര്യം ഇതനുസരിച്ച്‌, കൂട്ടമായിരുന്ന് ചർച്ച ചെയ്ത്‌ തീരുമാനിക്കുമെന്ന് വിശ്വസിക്കുന്നു. എനിക്ക്‌ തോന്നിയ ഒരു ചെറിയ കാര്യം സൂചിപ്പിച്ചു എന്നേയുള്ളൂ. നന്ദി.

മീറ്റ്‌ നു എല്ലാവിധ ആശംസകളും നേരുന്നു.

സിനി said...

സാബു പറഞ്ഞതില്‍ കാര്യമുണ്ടെന്ന് തോന്നുന്നു. സംഘാടകര്‍ ഈ വിഷയംകൂടി പരിഗണിച്ച് പരിപാടികള്‍ ഷെഡ്യൂള്‍ ചെയ്യുന്നത് നന്നായിരിക്കും.

കുറെക്കാലമായി ബ്ലോഗില്‍ തിരിഞ്ഞുനോക്കാത്തതു കൊണ്ട് ഇവിടെ ഇങ്ങനെയൊരു ബ്ലോഗ് മീറ്റ് പൊടിപൂരം നടക്കണ വിവരം നേരത്തെ അറിഞ്ഞില്ലാ. എന്റെ അടുത്ത നാടാണ് തിരൂര്‍. പതിനഞ്ചു മിനിട്ട് കൊണ്ട് ചങ്ങാടത്തില്‍ (ജങ്കാറില്‍) ഒരു പുഴ മുറിച്ചു കടക്കേണ്ട ദൂരമെയുള്ളൂ.റേഡിയൊ മാങ്കോയുടെ ഭാഷയില്‍ പറഞ്ഞാല്‍ തിരൂരിലേക്ക് ഇനി രണ്ടുപാട്ട് ദൂരം മാത്രം..അതുകൊണ്ട് ഞാനും എത്താം തുഞ്ചന്‍ പറമ്പിലെ സൌഹൃദക്കൂടാരത്തിലേക്ക്..

സര്‍വവിധ ആശംസകളും..!

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഇത്രയും അംഗങ്ങള്‍ പങ്കെടുക്കുന്ന മീറ്റ് ആയതുകൊണ്ട് പരിചയപ്പെടല്‍ കഴിയുമ്പോള്‍ തന്നെ ഉച്ചയാകും..10 മണിക്ക് എങ്കിലും കൃത്യമായി തുടങ്ങിയാല്‍ മാത്രമേ ഉച്ചക്ക് തീരൂ..വൈകുന്നേരം 5 മണി വരെയൊന്നും ദൂരെ നിന്നു വന്നവര്‍ നില്‍ക്കുമെന്ന് തോന്നുന്നില്ല...ഒരു മൂന്ന്-മൂന്നരയോടെ എല്ലാവര്‍ക്കും പോകേണ്ടി വരും.

അതുകൊണ്ടു തന്നെ രാവിലെ ഉള്ള സമയമാണു പ്രധാനം...വലിയ ചര്‍ച്ചകള്‍ക്കൊന്നും സമയം കിട്ടുമെന്ന് എനിക്ക് തോന്നുന്നില്ല.

khader patteppadam said...

മീറ്റിന്‌ ഞാനും കഴിവതും എത്തും.

അക്‌ബറലി ചാരങ്കാവ്‌ said...

സാബു,സുനില്‍ കൃഷ്‌ണന്‍ എന്നിവര്‍ ഉയര്‍ത്തിയ അഭിപ്രായത്തോട്‌ യോജിക്കുന്നു. വൈകീട്ട്‌ ജോലി ഉള്ളതിനാല്‍ 3.30 ഓടെ മടങ്ങണമെന്നാണ്‌ എന്റെ ഷെഡ്യൂള്‍....

Solace said...

Sorry but I was late to know about the event. Any more vacant seats?

...sijEEsh... said...

I will be there... :)

hi said...

ഉറപ്പുള്ള ലിസ്റ്റിൽ എന്റെയും പേർ ചേർത്തോളൂ..

ഷെരീഫ് കൊട്ടാരക്കര said...

പരിചയപ്പെടുത്തല്‍ വേണ്ടെന്ന് വെച്ചാലോ? ഇത്രയും ആളുകള്‍ ഉണ്ടെങ്കില്‍ ഏറെ സമയം അതിന് ചെലവാകും. അതിന് പകരം ചര്‍ച്ച ആയാലോ? ചര്‍ച്ചിക്കുന്ന ആള്‍ പേരു പറഞ്ഞു സംസാരിക്കട്ടെ. പരിചയപ്പെടുന്നത് പരസ്പരം ആകട്ടെ. അതു ലഷര്‍ സമയത്ത് നടക്കട്ടെ.450 കിലോമീറ്റര്‍ ദൂരത്ത് നിന്ന് വരുന്നവര്‍ മൂന്നര മണിക്ക് സ്ഥലം വിടുമെന്നുറപ്പ്.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

പരിചയപ്പെടുത്തല്‍ ആകാം..പക്ഷേ ഒരാള്‍ക്ക് 1 മിനിട്ടില്‍ കൂടുതല്‍ പാടില്ല..പേരു, സ്ഥലം, ബ്ലോഗിന്റെ പേരു, ഫാമിലി ഇത്രയും മാത്രം പറഞ്ഞാല്‍ മതിയാവും..രാവിലെ ഉള്ള സമയമാണു പ്രധാനം..കൃത്യ സമയത്ത് തുടങ്ങണം...

K@nn(())raan*خلي ولي said...

@@
ആവേശം കൊണ്ടെനിക്കിരിക്കാന് വയ്യേ..

(നമ്മുടെ ബ്ളോഗ്,
ബ്ലോഗിലെ സ്നേഹിതര്
സ്നേഹം നിറഞ്ഞ ജീവിതം..
വരാന് കഴിയില്ലല്ലോ എന്ന് വിലപിച്ചു കൊണ്ട്,)

kannooraan from Dubai.

K@nn(())raan*خلي ولي said...

M H സാബു, സുനില്, കൊട്ടാരക്കര തുടങ്ങിയവരുടെ വാക്കുകള് സ്വീകരിക്കുമല്ലോ.

നിസ്സാരന്‍ said...

ബ്ലോഗ് മീറ്റിന്റെ സമയം ബ്ലോഗര്‍മാര്‍ക്ക് പരിചയപ്പെടാനും അനുഭവങ്ങള്‍ പങ്ക് വയ്ക്കാനും മാത്രമായി ഉപയോഗപ്പെടുത്തുക. പുസ്തകപ്രകാശനവും വിക്കിപീഡിയ പഠനശിബിരവും വെവ്വേറെ നടത്തുക. വിക്കിപീഡിയ പഠിക്കാനും പുസ്തകപരിചയം കേള്‍ക്കാനും ബ്ലോഗര്‍മാര്‍ ക്ലേശിച്ച് ദൂരസ്ഥലങ്ങളില്‍ നിന്ന് വരേണ്ടതില്ലല്ലൊ. മീറ്റിന്റെ മുഴുവന്‍ സമയവും ബ്ലോഗര്‍മാര്‍ക്ക് മാത്രമായി നീക്കിവെക്കുക. മീറ്റിന്റെ അവസാനം അടുത്ത മീറ്റിന്റെ തീയതിയും വേദിയും നിശ്ചയിക്കാനും മറക്കണ്ട. മീറ്റിന് കേരള ബ്ലോഗ് അക്കാദമി(റജിസ്റ്റേര്‍ഡ്)യുടെ ഭാവുകങ്ങള്‍ അര്‍പ്പിക്കുന്നു.

മുഫാദ്‌/\mufad said...

തിരുവന്തപുരത്ത് വെച്ച് ഒരു പരീക്ഷ ഉള്ളത് കൊണ്ട് വരണ്ട എന്ന് കരുതിയതായിരുന്നു.പക്ഷെ ഈ ആവേശത്തില്‍ പങ്കു ചെരാതിരിക്കാന്‍ കഴിയുന്നില്ല.ഞാനും വരും.ഇന്ശാ അല്ലാ.അപേക്ഷ സ്വീകരിക്കുമല്ലോ

Unknown said...

എനിക്കും ഒരു സീറ്റു വേണം ,ഞാനും വരും (ഒരു പുതുമുഖം)!!

CKLatheef said...

ബ്ലോഗ് മീറ്റില്‍ പങ്കെടുത്തു. ഏതാണ്ട് ഇവിടെ പേര് തന്നവരില്‍ മിക്കവരും പങ്കെടുത്തിട്ടുണ്ട് എന്നാണ് എന്റെ അഭിപ്രായം. കൃത്യമായ വിവരം സംഘാടകര്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. രാമനുണ്ണിയ വര്‍ണിച്ചപോലെ ആത്മാക്കളുമായി സംവദിച്ചുകൊണ്ടിരുന്നവര്‍ ശരീരവുമായി തുഞ്ചന്‍പറമ്പെന്ന് ആരാമത്തില്‍ കണ്ടുമുട്ടി (എഴുതാനറിയുന്നവര്‍ കൂടുതല്‍ നന്നായി എഴുതുമെന്ന് പ്രതീക്ഷിക്കുന്നു). ഞാന്‍ കാണാന്‍ ആഗ്രഹിച്ചിരുന്ന ചുരുക്കം ചിലരൊഴികെ ബാക്കിയെല്ലാവരെയും കണ്ടു. സംഘാടകര്‍ക്ക് നന്ദി.

Bloger's magazine said...

പ്രിയ സുഹൃത്തുക്കളെ, ഈയെഴുത്ത് ബ്ളോഗ് സുവനീറിന്റെ പ്രിന്റിംഗ് അവസാനഘട്ടത്തിലാണ്‌

മുഴുവൻ സുവനീറും മെയ് 20ആം തിയ്യതിയോടെ ലഭ്യമാകും..
മുപ്പതാം തിയ്യതിയോടെ വിതരണം ഏകദേശംപൂർത്തിയാകും....

മീറ്റിൽ വച്ച് പണം അടച്ചവർക്കും...
മെയിൽ വഴി ആവശ്യപ്പെട്ടവർക്കും ഈ മാസം സുവനീർ ലഭ്യതയ്ക്ക് അല്പം താമസം ഉണ്ടായതിൽ അവസാനത്തോടെ സുവനീർ ലഭ്യമാക്കുന്നതിനുള്ള ഏർപ്പാടുകൾ ചെയ്തുവരുന്നു....

ഖേദിക്കുന്നു....