Sunday, April 5, 2015

തുഞ്ചന്‍ മീറ്റ് 2015 : പ്രധാന അറിയിപ്പുകള്‍ഏപ്രില്‍ 12 ന് തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ മലയാളം ഓണ്‍ലൈന്‍ ലോകം ഒത്തുകൂടുന്ന വിവരം നിങ്ങള്‍ അറിഞ്ഞിരിക്കുമല്ലോ.

മീറ്റുമായി ബന്ധപ്പെട്ട ചില പ്രധാനപ്പെട്ട വിവരങ്ങള്‍ ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നു.

9 am : റജിസ്ട്രേഷന്‍ ആരംഭിക്കും.

റജിസ്ട്രേഷന്‍ ഫീസ്‌ പരമാവധി 250 രൂപ ആയിരിക്കും. കൂടുതല്‍ ആളുകള്‍ പങ്കെടുക്കുകയാണെങ്കില്‍ റജിസ്ട്രേഷന്‍ ഫീസ്‌ കുറക്കുന്നതായിരിക്കും. റജിസ്ട്രേഷന്‍ ഫീസ്‌ പരമാവധി കുറക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.

10 am : മീറ്റ് തുടങ്ങും. പരിചയപ്പെടല്‍ ആരംഭിക്കും. റജിസ്റ്റര്‍ ചെയ്ത ക്രമത്തിലായിരിക്കും പരിചയപ്പെടുന്നവരെ വേദിയിലേക്ക് ക്ഷണിക്കുക.

11.15 am  - 11.30 am : ചായക്കായുള്ള ഇടവേള.

11.30 am : പരിചയപ്പെടല്‍ തുടരും.

1pm - 2 pm : ഉച്ചഭക്ഷണത്തിനായുള്ള ഇടവേള.

2 pm : പരിചയപ്പെടാന്‍ ബാക്കിയായവര്‍ ഉണ്ടെങ്കില്‍ പരിചയപ്പെടല്‍ തുടരും.  തുടര്‍ന്ന് ചര്‍ച്ച നടത്താനാണ് ഉദ്ദേശിക്കുന്നത്. ചര്‍ച്ചക്ക് മൂന്നു നാല് വിഷയങ്ങള്‍ തിരഞ്ഞെടുത്തിട്ടുണ്ട്. അതില്‍ നിന്നും വൈകാതെ ഒരു വിഷയം അന്തിമമായി തിരഞ്ഞെടുക്കുന്നതാണ്.

ഏകദേശം വൈകുന്നേരം 4.30 ന് മീറ്റ്‌ അവസാനിക്കും.

ഈ രീതിയിലാണ് മീറ്റ്‌ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്.

മീറ്റില്‍ പങ്കെടുക്കാന്‍ കഴിയുന്നവര്‍ മുന്‍കൂട്ടി വിവരം അറിയിക്കേണ്ടതാണ്. ഇവിടെ ക്ലിക്കി വരുന്ന ലിങ്കില്‍ ഉള്ള പോസ്റ്റിലാണ് നിങ്ങള്‍ മീറ്റില്‍ പങ്കെടുക്കുന്ന വിവരം അറിയിക്കേണ്ടത്. അതിനായി പ്രസ്തുത ലിങ്കില്‍ ഉള്ള പോസ്റ്റിന്റെ കമന്റ് ബോക്സ് ഉപയോഗപ്പെടുത്തുക. കഴിയുമെങ്കില്‍ നിങ്ങളുടെ ഇ മെയില്‍ അഡ്രസ്സും, മൊബൈല്‍ നമ്പറും കമന്റില്‍ ഉള്‍പ്പെടുത്തുക.

മീറ്റിന്നായി തലേദിവസം എത്തുന്നവര്‍ക്കായി തുഞ്ചന്‍പറമ്പില്‍ ഏപ്രില്‍ 11 ന് രാത്രി താമസിക്കാന്‍ ഉള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.  ട്രെയിനില്‍ വരുന്നവര്‍ തിരൂര്‍ റയില്‍വേ സ്റ്റേഷനില്‍ ആണ് ഇറങ്ങേണ്ടത്.

ഹോട്ടല്‍ താമസസൗകര്യമോ മറ്റെന്തെങ്കിലും സഹായമോ ആവശ്യമുണ്ടെങ്കിൽ താഴെ കൊടുത്ത നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

സാബു കൊട്ടോട്ടി : 9400006000
അബ്സാര്‍ മുഹമ്മദ്‌ : 9895854625
മുനീര്‍ വി ഇബ്രാഹീം : 9961757677

ഈ മീറ്റിന്റെ ലോഗോ എല്ലാവരും ബ്ലോഗില്‍ ഉള്‍പ്പെടുത്തിയും, സോഷ്യല്‍ മീഡിയകളില്‍ ഷെയര്‍ ചെയ്തും തുഞ്ചന്‍ മീറ്റിന്റെ പ്രചാരണത്തിലും പങ്കാളിയാവാന്‍ ശ്രമിക്കുമല്ലോ.കഴിയുന്നവര്‍ ഈ ഒരാഴ്ച തുഞ്ചന്‍പറമ്പ് മീറ്റ്‌ ലോഗോ തങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രമായി നല്‍കുമല്ലോ.


പേജ് : https://www.facebook.com/malayalambloggersamgamam
ഇവന്റ് ലിങ്ക് : https://www.facebook.com/events/315554465314580


തുഞ്ചന്റെ മണ്ണില്‍ കാണാം എന്ന പ്രതീക്ഷയോടെ.....

10 comments:

 1. വരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.!!!

  ReplyDelete
  Replies
  1. പ്രതീക്ഷ, അതല്ലേ എല്ലാം....

   Delete
 2. ഞാന്‍ പങ്കെടുക്കുന്നതാണ്. നേരത്തെ അറിയിച്ചിട്ടുണ്ട്.

  ReplyDelete
 3. ഒന്ന് ഞാൻ ഉണ്ടാവൂല ട്ടൊ
  ആശംസകൾ നേരുന്നു.

  ReplyDelete
 4. ഞാനും വരുന്നുണ്ട്ട്ടോ....

  ReplyDelete
 5. 150 രൂപ കൊടുത്താല്‍ നല്ല ബിരിയാണി നാട്ടില്‍ കിട്ടും ,,, 250 രൂപ കൊടുത്ത് ബ്ലോഗ് എഴുതാത്ത കുറെ പേരുടെ " പരിചയ പ്പെടല്‍ " നാടകം കാണാന്‍ എന്തിനു വരണം ?? ക്രിയാത്മകമായി ഒന്ന് ചെയ്യാന്‍ കഴിയാത്ത ഒരു വെയ്സ്റ്റ് പരിപാടിയായി ഈ ബ്ലോഗ്‌ മീറ്റിനെ മാറ്റുന്നു കൊട്ടോട്ടിയും വ്യാജനും ,, എന്തായാലും തലവരി പണം കൊണ്ട് കിട്ടുന്ന ലാഭം കൊണ്ട് ഒരു മാസം പുട്ടടിക്കാം :) ഇവിടെ രജിസ്ടര്‍ ചെയ്ത ബ്ലോഗ്‌ കളില്‍ കൂടി ഞാന്‍ ചുമ്മാ ഒന്ന് പോയി നോക്കി ,, പല ബ്ലോഗിലും രണ്ടു മൂന്നു വര്‍ഷമായി ഒരു പുതിയ പോസ്റ്റ്‌ പോലും ഇല്ല ,, ചിലര്‍ ബ്ലോഗര്‍മാരായാത് മീറ്റാന്‍വേണ്ടി മാത്രമാണ് എന്ന് തോന്നും ,,, വിജയാശംസകള്‍ .

  ReplyDelete
  Replies
  1. അനോണികുഞ്ഞാടിനെ ആരും വരാൻ നിർബന്ധിച്ചിട്ടില്ലല്ലൊ?? താൽപര്യം ഉള്ളവർ വരട്ടെ. 250 കൊടുത്ത്‌ ബിരിയാണി തിന്നണോ പുട്ടടിക്കണോ എന്നൊക്കെ അവർ തീരുമാനിക്കട്ടെ.

   ഇങ്ങിനെ നപുംസകത്വ അനോണി വേഷം കെട്ടി ക്രിമികടി മാറ്റാനല്ലാതെ മേറ്റ്ന്തിനു തന്നെക്കൊണ്ട്‌ കഴിയും എന്നൊന്ന് സ്വയം ചിന്തിക്കുക.

   പിന്നെ അങ്ങയുടെ മഹത്തായ കമന്റ്‌ വായിച്ച്‌ ആരും മീറ്റിനു വരാതിരുന്നാൽ മീറ്റിന്റെ ലാഭം എടുത്ത്‌ വാങ്ങാൻ കരാർ എഴുതിയ ഇടപ്പള്ളിയിലെ അഞ്ചേക്കർ സ്ഥലം എനിക്കും കൊട്ടോട്ടിക്കും വാങ്ങാൻ കഴിയില്ല. അതുകൊണ്ട്‌ അങ്ങ്‌ ഞങ്ങൾക്ക്‌ പാരപണിയുന്ന ആചാര്യനാവരുത്‌ എന്ന് അഭ്യർത്ഥിക്കുന്നു. മ്മൾ ഈ മീറ്റോടെ ഒന്ന് മൊതലാളിയാവട്ടെ കോയാ !

   Delete
 6. 10 am : മീറ്റ് തുടങ്ങും. പരിചയപ്പെടല്‍ ആരംഭിക്കും. റജിസ്റ്റര്‍ ചെയ്ത ക്രമത്തിലായിരിക്കും പരിചയപ്പെടുന്നവരെ വേദിയിലേക്ക് ക്ഷണിക്കുക.

  11.15 am - 11.30 am : ചായക്കായുള്ള ഇടവേള.

  11.30 am : പരിചയപ്പെടല്‍ തുടരും.

  1pm - 2 pm : ഉച്ചഭക്ഷണത്തിനായുള്ള ഇടവേള.

  2 pm : പരിചയപ്പെടാന്‍ ബാക്കിയായവര്‍ ഉണ്ടെങ്കില്‍ പരിചയപ്പെടല്‍ തുടരും.
  -------------------------------------------------
  പരിചയപ്പെടൽ കഴിഞ്ഞിട്ട് സമയം ഉണ്ടെങ്കിൽ നമുക്ക് ഒന്നൂടെ പരിചയപ്പെടാലോ..ഇങ്ങക്കൊന്നും വേറെ പണിയില്ലേ ചെങ്ങായിമാരെ.

  ReplyDelete
  Replies
  1. ആദ്യ പരിചയപ്പെടൽ കഴിഞ്ഞിട്ട്‌ അനോണിക്കുഞ്ഞാടിന്റെ ഒരു സിംഗിൾ ഡാൻസും ഒരു അനോണി ഗ്രൂപ്പ്‌ സോങ്ങും വെക്കാം !! ന്ത്യേയ്‌ !!

   അപ്പൊ അനോണി മോനു ഒരു പണി ആവുമല്ലോ !!

   Delete