
പ്രിയരേ,
2011ലെ ആദ്യ ബൂലോക മീറ്റ് തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ വച്ചു നടത്താന്‍ തീരുമാനിച്ചിരിയ്ക്കുകയാണല്ലോ. മീറ്റില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട ആശയങ്ങള്‍ പലതും ഉരുത്തിരിഞ്ഞു വന്നിട്ടുമുണ്ട്. ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ പലരും ഇനിയും മുന്നോട്ടു വയ്ക്കാനുമുണ്ട്. മലയാളത്തിന്റെ മഹാകവിയുടെ മടിയില്‍ മലയാള ബ്ലോഗര്‍മാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടേയും ഒരു മീറ്റ് എന്നത് ഒരു നല്ല അനുഭവമാവുമെന്നാണ് എനിയ്ക്കു തോന്നുന്നത്. എത്രപേര്‍ വന്നാലും അവരെ ഉള്‍ക്കൊള്ളാന്‍ തുഞ്ചന്‍പറമ്പിനാവും. സജ്ജീവേട്ടന്റെ വരയും വിഭവസമൃദ്ധമായ സദ്യയും (ഇത്തവണ കടിച്ചു വലിയ്ക്കാത്തത്) ബ്ലോഗര്‍മാരുടെ കലാപരിപാടികളും കാലിക പ്രാധാന്യമുള്ള ചര്‍ച്ചകളും എന്തിനൊക്കെ നമുക്കു സമയം കിട്ടുമോ അതെല്ലാം കൂട്ടിച്ചേര്‍ത്ത് നമുക്കിതൊരുത്സവമാക്കി മാറ്റാം. എലിപുലി വ്യത്യാസമില്ലാതെ നമുക്കൊരു കുടുംബമാകാം. ഇതുപോലുള്ള മീറ്റുകള്‍ കൂടുതല്‍ പേരെ നമ്മുടെ ബ്ലോഗുകളിലെത്തിയ്ക്കുമെന്ന് ഉറപ്പുണ്ട്. ഇന്റെര്‍നെറ്റിലെ ആ വലിയ കുടുംബത്തെ ഒന്നു സങ്കല്‍പ്പിച്ചുനോക്കൂ... എത്രമനോഹരമണത് ! രഞ്ജിത് ചെമ്മാട്, എന്‍ ബി സുരേഷ് തുടങ്ങിഅവരുടെ നേതൃത്വത്തില്‍ ഒരു സ്മരണികയും തയ്യാറാക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. എല്ലാവരും തങ്ങള്‍ക്കറിയുന്ന അറിവുകള്‍ പര്‍ന്നുകൊടുത്താല്‍ തുഞ്ചന്‍ പറമ്പില്‍ പ്രകാശിപ്പിയ്ക്കാന്‍ കഴിയും. അതേക്കുറിച്ച് ഇവിടെ വായിയ്ക്കാം. മീറ്റിനെക്കുറിച്ച് മറ്റു ബ്ലോഗര്‍സുഹൃത്തുക്കളെയും അറിയിയ്ക്കുമല്ലോ....
കമന്റിലും മെയിലിലും ഫോണിലുമായി വരുമെന്ന് ഉറപ്പുപറഞ്ഞവരുടേയും ഉറപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്നവരുടേയും ഇതുവരെയുള്ള പേരുകള്‍ താഴെ ചേര്‍ക്കുന്നു. ആരുടെയെങ്കിലും പേര് വിട്ടുപോയിട്ടുണ്ടെങ്കില്‍ അതു കമന്റായി എഴുതുമല്ലോ. മീറ്റില്‍ വരാന്‍ കഴിയുന്നവരും, സാധ്യതയുള്ളവരും ആ വിവരം കമന്റില്‍ വ്യക്തമാക്കിയാല്‍ അപ്‌ഡേറ്റു ചെയ്യാന്‍ എളുപ്പമാവും.
കോണ്ടാക്ട് ചെയ്യാനുള്ള ഫോണ്‍ നമ്പറുകള്‍
1. കൊട്ടോട്ടിക്കാരന്‍ 9288000088 (kottotty@gmail.com)
2. നന്ദു 9995635557 (nandu.blogger@gmail.com)
3. ഡോ. ആര്‍ കെ തിരൂര്‍ 9447408387 (drratheeshkumar@gmail.com)
4. തോന്ന്യാസി 9447891614
ഇതുവരെയുള്ള അറിവുവച്ച് വരുമെന്ന് ഉറപ്പു പറഞ്ഞവര്‍
1 കുമാരന്‍
2 മനോരാജ്
3 അക്ബറലി ചാരങ്കാവ്
4 മുജീബ്‌റഹ്മാന്‍ പത്തിരിയാല്‍
5 പാവത്താന്‍
6 കെ. പി. സുകുമാരന്‍ അഞ്ചരക്കണ്ടി
7 യൂസുഫ്പ
8 ഡോ. ജയന്‍ ഏവൂര്‍
9 ജിക്കു
10 എഴുത്തുകാരി
11 സജി (അച്ചായന്‍)
12 ചാര്‍വാകന്‍
13 അരീക്കോടന്‍
14 കാര്‍ട്ടൂണിസ്റ്റ് സജ്ജീവ്
15 സുന്ദര്‍ രാജ്
16 ഹംസ
17 ശ്രീജിത് കൊണ്ടോട്ടി
18 ഷെരീഫ് കൊട്ടാരക്കര
19 Jishin AV
20 മുഖ്താര്‍ ഉദരംപൊയില്‍
21 ഹരീഷ് തൊടുപുഴ
22 മത്താപ്പ്
23 കേരളദാസനുണ്ണി
24 ജി മനു
25 വേദവ്യാസന്‍
26 ഇ സജിം തട്ടത്തുമല
27 ലതികാസുഭാഷ്
28 എ. ജെ.
29 ജയിംസ് സണ്ണി പാറ്റൂര്‍
30 അരവിന്ദ് നാഥ്
31 കൂതറഹാഷിം
32 നന്ദകുമാര്‍
33 സുഹൈല്‍ ബാബു
34 മുഹമ്മദുകുട്ടി
35 തബാറക് റഹ്‌മാന്‍
36 സുഫ് സിൽ
37 J@L
38 എന്‍ ബി സുരേഷ്
39 പ്രവീണ്‍ വട്ടപ്പറമ്പത്ത്
40 പണ്യന്‍കുയ്യി
41 റാണിപ്രിയ
42 റഫീക്ക് കിഴാറ്റൂര്‍
43 Gopakumar V S (ഗോപന്‍ )
44 പത്രക്കാരന്‍
45 appachanozhakkal
46 അപ്പൂട്ടന്‍
47 vahab
48 bright
49 നാമൂസ്
50 പോങ്ങുമ്മൂടന്‍
51 മുരളീകൃഷ്ണ മാലോത്ത്
52 സുശീല്‍ കുമാര്‍ പി പി
53 കൊച്ചുതെമ്മാടി
54 സ്നേഹപൂര്‍വ്വം അനസ്
55 T. J. Ajit
56 ശ്രീനാഥന്‍
57 രാജീവ് & ശ്യാം ലാല്‍ (വിദ്യാരംഗം)
58 KERALA PERSPECTIVES
59 ശങ്കരനാരായണന്‍ മലപ്പുറം
60 Anees Hassan
61 remyarajan
62 മേൽപ്പത്തൂരാൻ
63 Mayoora
പങ്കെടുക്കാന്‍ സാധ്യത തേടുന്നവര്‍
1 വാഴക്കോടന്‍
2 നിരക്ഷരന്‍
3 രഞ്ജിത് ചെമ്മാടന്‍
4 ജനാര്‍ദ്ദനന്‍
5 ശ്രീ
6 Rakesh
7 Sijeesh
8 krish | കൃഷ്
9 നൌഷാദ് അകമ്പാടം
10 ജിപ്പൂസ്
11 പകല്‍കിനാവന്‍
12 പാവപ്പെട്ടവന്‍
13 മുഹമ്മദ്കുഞ്ഞി വണ്ടൂര്‍
14 korkaras
15 ഒരു നുറുങ്ങ്
16 hAnLLaLaTh
17 Noushad Vadakkel
18 Sranj
19 shabnaponnad
21 alif kumbidi
22 ABDUL JALEEL
23 ഫെമിന ഫറൂഖ്
24 സിജാര്‍ വടകര
25 പ്രവാസം..ഷാജി രഘുവരന്‍
26 Anuraj
27 മഞ്ഞുതുള്ളി (priyadharsini)
28 കണ്ണന്‍ | Kannan
29 Firoz TT
30 ബാബുരാജ്
31 കമ്പർ
32 സുബാന്‍വേങ്ങര
33 ജുവൈരിയ സലാം
ആരുടെയെങ്കിലും പേര് മീറ്റിനു വരുന്നവരില്‍ വിട്ടുപൊയിട്ടുണ്ടെങ്കില്‍ വീണ്ടും ഇവിടെ ഒന്നുകൂടി കമന്റുക...
86 comments:
ഞാന്‍ സാധ്യത അറിയിച്ചിരുന്നു
ഇപ്പോള്‍ സഊദിയിലാണ്. വെക്കേഷനായിട്ടുണ്ട്.... 95% പങ്കെടുക്കും......
നമ്മള്‍ തീര്‍ച്ചയായും ശ്രദ്ധിയ്ക്കപ്പെടേണ്ട, ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു വിഷയത്തെക്കുറിച്ച് ബ്ലോഗര്‍ ചിത്രകാരന്‍ കഴിഞ്ഞ പോസ്റ്റില്‍ രേഖപ്പെടുത്തിയ കമന്റ് ഇവിടെ രേഖപ്പെടുത്തുന്നു. ചിത്രകാരന്‍ തന്നെ ഇക്കാര്യത്തില്‍ മുന്നിട്ടിറങ്ങുമെന്നു പ്രതീക്ഷിയ്ക്കുന്നു.
chithrakaran:ചിത്രകാരന്‍ said...
...നമുക്ക് മലയാള ബൂലോകത്തിന്റെ നാള്‍വഴികള്‍ കാണിക്കുന്ന ഒരു സോവനീര്‍ പ്രസിദ്ധീകരിക്കേണ്ടതുണ്ട്. പോളിന്റെ ആദ്യ മലയാളം പോസ്റ്റു മുതല്‍ പ്രതിപാദിക്കുന്നത്. ആദ്യമായി മലയാളം യൂണിക്കോഡ് ഫോണ്ട് നിര്‍മ്മിച്ച് ലോക മലയാളിക്കു സമര്‍പ്പിച്ച നന്മനിറഞ്ഞ പ്രവാസിദംബതികളെ ചിത്രകാരന്‍ തൃശൂര്‍ ബ്ലോഗ് അക്കാദമി ശില്‍പ്പശാലയില്‍ വച്ചു കണ്ടിട്ടുണ്ട്.അവരൊരു ക്രെഡിറ്റും അവകാശപ്പെടുന്നില്ല :) എങ്കിലും നമ്മുടെ മനസ്സിന്റെ സംസ്ക്കാരം തേച്ചു മിനുക്കി തിളക്കമുള്ളതാക്കാനായെങ്കിലും നമുക്ക് അവരെ ആദരിക്കേണ്ടതുണ്ട്. അപ്പോഴേ നമ്മള്‍ മലയാളികള്‍ എന്ന് അവകാശപ്പെടാനുള്ള പൈതൃകമുള്ളവരാകു.
പിന്നെ, തിരൂര്‍ ബ്ലോഗ് മീറ്റില്‍ തീര്‍ച്ചയായും ചെയ്യേണ്ടതായ
കര്‍മ്മമാണ് നമ്മുടെ പ്രിയങ്കരനായിരുന്ന ബ്ലോഗര്‍ അങ്കിളിന്റെ ഹൃദ്യവും ധീരവുമായിരുന്ന പ്രവര്‍ത്തികളെ അനുസ്മരിക്കുക എന്നത്. അതിനായി ഒരു അനുസ്മരണ സോവനീര്‍ പ്രസിദ്ധീകരിക്കുന്നതും ഉചിതമായിരിക്കും...
...ഒരു പത്തുപേരെങ്കിലും കൂടുന്ന ബ്ലോഗു മീറ്റോ,
ആതുര സേവനത്തിനായുള്ള ഒരു കൂട്ടായ്മയോ,
ബ്ലോഗ് രചനകള്‍ പ്രസിദ്ധീകരിക്കാനുള്ള ഒരു സന്മനസ്സോ,
പത്തു പുതിയ ബ്ലോഗര്‍ക്കുവേണ്ടിയെങ്കിലും അവരുടെ കന്നി പോസ്റ്റുകളില്‍ അങ്കിള്‍ ഇട്ടിരുന്നതുപോലുള്ള ഹെല്‍പ്പ് ലിങ്ക് അടങ്ങുന്ന കമന്റുകളോ,മലയാളം യൂണീകോഡ് എഴുതാനുള്ള ഒരു ടൂള്‍ നിര്‍മ്മിച്ച് ബ്ലോഗിനു സൌജന്യമായി സമര്‍പ്പിക്കലോ(കീമാന്‍,വരമൊഴി),അജ്ഞലി ഓള്‍ഡ് ലിപിപോലുള്ള ഫോണ്ട് നിര്‍മ്മാണവും സൌജന്യ സമര്‍പ്പണമോ,ബ്ലോഗുകള്‍ ലിസ്റ്റു ചെയ്യാന്‍ സ്വന്തം കാശുമുടക്കി അഗ്രഗേറ്ററുകള്‍ ബൂലോകത്തിന് സൌജന്യമായി നല്‍കലോ,നവ ബ്ലോഗര്‍മാര്‍ക്കായുള്ള പാഠങ്ങള്‍ മാസങ്ങള്‍ നീണ്ട കഠിനാദ്ധ്വാനത്തിലൂടെ നിര്‍മ്മിച്ച് ഒരു ക്ലിക്കിന്റെ അകലത്തില്‍ ഒരുക്കിത്തരുന്നതോ, കമന്റ് അഗ്രഗേറ്ററുകള്‍ പൊതു ആവശ്യത്തിനായി നിര്‍മ്മിച്ച് അതിന്റെ പ്രവര്‍ത്തനം പരിപാലിച്ച് മൌനമായിരിക്കുന്നതൊ, പൊതു ആവശ്യത്തിനായുള്ള ഒരു കാംബെയിനോ
സംഘടിപ്പിക്കുക എന്നാല്‍ കുറച്ച് അദ്ധ്വാനമുള്ള കാര്യമാണ്....
ചിത്രകാരൻ പറഞ്ഞ രീതിയിലുള്ള ഒരു സ്മരണിക എന്നത് വളരെ നല്ല കാര്യമാണ്!
അതേക്കുറിച്ച് ഒരു കമന്റ് പോസ്റ്റാൻ ഇരിക്കുകയായിരുന്നു...
ബ്ളോഗർമാരുടെ സൃഷ്ടികളും /കഴിയാവുന്ന എല്ലാ ബ്ളോഗർമാരെയും ഉൾപ്പെടുത്തി, പിന്നെ അങ്കിളിനെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പുകളും ഇപ്പോൾ നിലവിലുള്ള/താല്പ്പര്യമുള്ള എല്ലാ ബ്ലോഗർമാരുടെ പേരും വിശദാംശങ്ങളും ഉൾപ്പെടുത്തി (പേര്, വിലാസം, ബ്ളോഗിന്റെ പേര്, ഇമെയിൽ വിലാസം, കോൺറ്റാക്റ്റ് നമ്പർ) സമഗ്രമായ ഒരു ബ്ലോഗേർസ് ഡയറക്റ്ററി 2011 ആലോചിക്കാവുന്ന കാര്യമാണ്. ബ്ളോഗ് തുടങ്ങുന്നതിനെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളുള്ള ഒരു ലേഖനം തയ്യാറാക്കി അതും ഉൾപ്പെടുത്താം (അപ്പുവിനെ ഏല്പ്പിക്കാം ലേഖനത്തിന്റെ കാര്യം...) മുള്ളൂക്കാരന്റെ html ട്രിക്കുകളുടെ ഒരു ലഘു കുറിപ്പും
ബ്ളോഗിൽ നിന്ന് പുസ്തകരൂപത്തിൽ വെളിച്ചം കണ്ട സമാഹാരങ്ങളുടെ വിശദാംശങ്ങളും ഒക്കെ ഉൾക്കൊള്ളിക്കാവുന്നതാണ്.
പിന്നെ ചർച്ചയിലൂടെ ഉരുത്തിരിഞ്ഞു വരുന്ന വിവരങ്ങളും ചേർത്ത് സംഗ്രമായ ഒരു സ്മരണികയാവട്ടെ, തുഞ്ചൻ മീറ്റിന്റെ മുതൽക്കൂട്ട്,
നമ്മുടെ പ്രിയപ്പെട്ട (എനിക്കേറ്റവും പ്രിയപ്പെട്ട) ബ്ളോഗർ ശ്രീ എൻ.ബി സുരേഷിനെ ഇതിന്റെ എഡിറ്റർ ആയി ഞാൻ സജസ്റ്റ് ചെയ്യുന്നു...
പുസ്തകത്തിന്റെ സാമ്പത്തിക സ്രോതസ്സിന് വലിയ ബുദ്ധിമുട്ടുണ്ടാവില്ല എന്ന് കരുതുന്നു, പരസ്യങ്ങളിലൂടെ ഒരു 75% തുകയും സംഭരിക്കാൻ കഴിയും എന്ന് തോന്നുന്നു, പിന്നെ പുസ്തകം കൊടുക്കുമ്പോൾ ഒരു നാമമാത്രമായ തുക കഴിയാവുന്നവരിൽ നിന്ന് സ്വീകരിക്കാം ബ്ലോഗർമാരുടെയിടയിൽ നിന്ന് തന്നെയുള്ള വ്യാപാരികളും വ്യവസായികളും ധാരാളം ഉണ്ടല്ലോ? അവർക്കും കഴിയാവുന്ന നല്ലൊരു പരസ്യവും അതനുസരിച്ച് ഒരു തുകയും തരാൻ കഴിയും
ചിത്രകാരനും കൊട്ടോട്ടിക്കാരനും കൂടെ അതിന്റെ കോർഡിനേറ്റിംഗ് ജോലികൾ ചെയ്യട്ടെ, സൃഷ്ടികൾ തിരഞ്ഞെടുക്കുകയും പൊതുവായ എഡിറ്റിംഗും സുരേഷ് മാഷ് ചെയ്യും എന്നാണെന്റെ വിശ്വാസം, ബ്ളൊഗർമാർക്ക് നേരിട്ടറിയാവുന്ന പ്രസ്സുകളിൽ നിന്ന് ക്വട്ടേഷൻ സ്വീകരിക്കട്ടെ പേജുകളുടെ എണ്ണവും കൊട്ടേഷൻ തുകയും നമുക്ക് ചർച്ച ചെയ്യാം...
പണം തികയാതെ വന്നാൽ ഇവിടെ യു.എ.യിൽ നിന്നും മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നും സമാഹരിച്ച് നൽകാൻ ഞാനടക്കമുള്ള പ്രവാസി ബ്ളോഗർമാർ തയ്യാറാകും..
'തുഞ്ചൻ പറമ്പ്' മീറ്റിനോട് അനുബന്ധിച്ച് "പ്രവാസ കവിതകൾ" http://uaepoets.blogspot.com ഗ്രൂപ് ബ്ളോഗിന്റെ ആഭിമുഖ്യത്തിൽ മലയാളത്തിലെ ബ്ളോഗ് കവിതകളുടെ ഒരു ബൃഹത് സമാഹാരം പുറത്തിറക്കാൻ ഉദ്ദ്യേശിക്കൂന്നുണ്ട്! അതേക്കുറിച്ചുള്ള ചർച്ചകൾ നടന്നു വരികയാണ്..
ഏകദേശരൂപമായാൽ അതിനെക്കുറിച്ചുള്ള വിശദവിവരങ്ങൾ തരാം.....
പുതിയ ബ്ലോഗറാണു ഞാന്‍. ഒരു മാസം പോലുമായില്ല. രണ്ടു പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഒന്നര പതിറ്റാണ്ടായി സജീവം. എന്റെ ബ്ലോഗ് ramshadsayed.blogspot.com
വളരെയേറെ സന്തോഷം . ഞാനും വരാം
സുഹൈല്‍ ബാബു
suhailbabu.blogspot.com
വയസ്സന്മാര്‍ക്കു ചാന്‍സുണ്ടെങ്കില്‍ ഞാനും വരാം. മുമ്പു ചിലരൊക്കെ വിളിക്കാറുണ്ടായിരുന്നു. മിസ് കാള്‍ വേണ്ട എന്നു പറഞ്ഞതോടെ പലരും ആ വിളിയും നിര്‍ത്തി. ഏതായാലും അടുത്ത പ്രദേശമായതു കൊണ്ടും “ജീവനോടെ” ബ്ലോഗര്‍മാരെ കാണാമല്ലോ എന്നോര്‍ത്തും വരാന്‍ ശ്രമിക്കാം.കൂതറയും കൊട്ടോട്ടിയും എന്നെ മറന്നാലും വേറെയും ബ്ലോഗര്‍മാരുണ്ടല്ലോ എനിക്കു കാണാനും (എന്നെ കാണിക്കാനും)!
കൊട്ടോട്ടിക്കാരന്റേയും രഞ്ചിത്ത് ചെമ്മാടിന്റേയും അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു. ബ്ളോഗുകളെ ഒരു പൊതു ‘മീഡിയ’യായി ഉയർത്താൻ നമ്മുടെ ശ്രമ ഫല്മായി കഴിയും..... എല്ലാ പിന്തുണയും അറിയിക്കുന്നു.
എനിക്ക് പങ്കെടുക്കാനും എല്ലാവരെയും നേരില്‍ കാണാനും അതിയായ ആഗ്രഹം ഉണ്ട്. മറ്റുള്ള പ്രശ്നങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ തീര്‍ച്ചയായും വരാന്‍ ശ്രമിക്കും. ആശംസകള്‍..
ഹായ് സുഹൃത്തുക്കളെ,
ഞാന്‍ ഒരു ബ്ലോഗ് എഴുത്തുകാരനല്ല. ബി ലൈവ് ന്യൂസ് എന്ന പോര്‍ട്ടലിന്റെ എഡിറ്റര്‍ ആണ്. ഈ പരിപാടിയില്‍ എനിക്കും പങ്കെടുക്കാന്‍ താല്പര്യം ഉണ്ട്. മറ്റു തിരക്കുകള്‍ ഇല്ലെങ്കില്‍ ഞാനും പങ്കെടുക്കും. ബ്ലോഗേര്‍സ് മീറ്റിനെ കുറിച്ച് എന്റെ സൈറ്റില്‍ കൊടുത്ത വാര്‍ത്തയുടെ ലിങ്ക് ഇവിടെ ഇടുന്നു.
http://blivenews.com/literature/1091-malayalam-bloggers-meet-to-be-held-on-17th-april
Thanks for the report AnuRaj,
lets meets der.....
ഞാനും പങ്കെടുക്കുന്നുണ്ട്
http://thabarakrahman.blogspot.com/
ബൂലോകത്തിന്റെ എഴുത്തുവഴികളിലെ വ്യത്യസ്തതകൾ ഉൾക്കൊള്ളിച്ച് സ്മരണിക നല്ലത് തന്നെ.. അതിനെപ്പറ്റിയുള്ള എന്റെ തോന്നലുകൾ ഉടനെ ഇടാം.. രജ്ഞിത്തിന്റെ സജഷനോട് എനിക്ക് എതിർപ്പില്ല.. കടുപ്പപ്പെട്ട ജോലിയാണെങ്കിൽ, എല്ല്ലാവർക്കും സമ്മതമാണെങ്കിൽ ഞാൻ സന്തോഷത്തോടെ സ്വീകരിക്കും...
സന്നിഹിതന്‍ ആവാന്‍ ആഗ്രഹം ഉണ്ട് എന്നാലും കഴിയും എന്ന് കരുതുന്നില്ല.
എല്ലാ വിധ ആശംസകളും നേരുന്നു.
അബുദാബിയില്‍ നിന്നും...
jishin
Good iniatitive....all the best!!
ഞാന്‍ തീര്‍ച്ചയായും ഉണ്ടാകും...
ഞാന്‍ തീരുരിനടുത്ത് എടപ്പാളില്‍ നിന്നാന്ന്
എല്ലാ സഹായസഹകരണവുമുണ്ടാകും
അപ്പോ അവിടെക്കാണാം.
എന്തു സഹായവും പ്രതീക്ഷിക്കാം.
എന്റെ ഫോണ്‍- 9656543380
muktharuda@gmail.com
തീര്‍ച്ചയായും ഉണ്ടാകും...
അബ്ദുൽ ജലീൽ കരിങ്കപാറ
വെട്ടിചിറ
9895121393
നമ്മളൊക്കെ വന്നാല്‍ അഡ്മിഷന്‍ തരുമോ?
ഒരു തെറ്റുണ്ട് ,2011ലെ ആദ്യ ബൂലോക മീറ്റ് അല്ല ഇത്!ആദ്യമീറ്റിനെ കുറിച്ചറിയാന്‍ ഇവിടെ അമർത്തുക
പങ്കെടുക്കാന്‍ കഴിയുന്നവരും സാധ്യതയുള്ളവരും അതു കമന്റില്‍ വ്യക്തമായെഴുതിയാല്‍ ഉപകാരമായിരിയ്ക്കും. വ്യക്തമായ മുന്നറിവ് മീറ്റിന്റെ ഒരുക്കത്തിനു ഗുണം ചെയ്യുമല്ലോ..
തിരൂര്‍ തുഞ്ചന്‍പറമ്പ് ബ്ലോഗേഴ്സ് മീറ്റില്‍ വിനീതനായ കോര്‍ക്കറസിന്റെ സാന്നിധ്യവും പ്രതീക്ഷിക്കാം. സംഘാടകര്‍ക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
korkaras@gmail.com
korkaras.blogspot.com
മീറ്റിനോടനുബന്ധിച്ച് ബ്ലോഗെഴുത്തിന്റെ നാള്‍വഴികളെ ഓര്‍മ്മപ്പെടുത്തുന്ന ഒരു സോവനീര്‍ പ്രസിദ്ധീകരിയ്ക്കുന്നതിനെക്കുറിച്ച് അഭിപ്രായം വന്നിരുന്നു. പരിചയ സമ്പന്നനായ സുരേഷ്‌മാഷിനെത്തന്നെ അതിന്റെ മേല്‍നോട്ടം ഏല്‍പ്പിയ്കാമെന്നാണ് എന്റെ അഭിപ്രായം. രഞ്ജിത് ചെമ്മാടിന്റെ സേവനവും ഉണ്ടാവും. അറിയുന്ന വിവരങ്ങള്‍ കൈമാറി നമുക്കെല്ലാം ഈ ഉദ്യമത്തില്‍ പങ്കാളികളാവാം. മലയാളം ബ്ലോഗ് വന്ന വഴിയും അതിനു മഹത്തായ സംഭാവനകള്‍ നല്‍കിയ അങ്കിളടക്കമുള്ള മഹാരഥന്മാരെക്കുറിച്ചുള്ള അറിവും നമുക്ക് പരസ്പരം കൈമാറാം.. പുതിയ ബ്ലോഗര്‍മാര്‍ക്ക് സഹായ ഹസ്തവുമാകാം. ഈ വിഷയത്തെക്കുറിച്ച് ഇവിടെ ചര്‍ച്ച നടക്കുന്നുണ്ട്. നമുക്കും അതില്‍ പങ്കാളികളാവാം. ബ്ലോഗ് സോവനീര്‍ തുഞ്ചന്‍ പറമ്പ് 2011
ഞാന്‍ വരും ഇപ്പോള്‍ ദുബായിലാണ്.
'ബ്ലോഗേഴ്‌സ് മീറ്റ് - 2011' നവമാധ്യമലോകത്തെ അനിഷേധസാന്നിദ്ധ്യമായ ബ്ലോഗ് എഴുത്തുകാര്‍ ഏപ്രില്‍ 17ന് തിരൂര്‍ തുഞ്ചന്‍പറമ്പില്‍ ഒന്നിക്കുന്നു. പങ്കെടുക്കുവാനും കൂടുതൽ വിവരങ്ങൾക്കും "www.bloggermeet.blogspot.com"എന്ന വിലസം സന്ദർശിക്കുക . ഫോണ്‍ നമ്പറുകള്‍ : 9288000088 , 9995635557 , 9447408387
News From :http://jalworld.webs.com/
വരാന്‍ ആഗ്രഹിക്കുന്നു..
സുവനീരിലേക്ക് എങ്ങ്നെ സൃഷ്ടികള്‍ ക്ഷണീക്കുന്നത്?
എങ്ങനെ bloggers directory ഉണ്ടാകുന്നത്?
വരാൻ ശ്രമിക്കും
സുഫ് സിൽ
സുവനീര്‍ ചര്‍ച്ചകള്‍ നടക്കുന്നത് പോസ്റ്റില്‍ സൂചിപ്പിച്ചിട്ടുള്ള ബ്ലോഗിലാണ്. അവിടെ കമന്റിയാല്‍ നന്നായിരിയ്ക്കും. സുവനീറിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് രഞ്ജിത് ചെമ്മാടും കൂട്ടരുമാണ്.
http://blogmagazine2011.blogspot.com
ഒരു നിര്‍ദ്ദേശം. ബ്ലോഗ് മീറ്റ് നടക്കുമ്പോള്‍ ബ്ലോഗ് പരിചയപ്പെടുത്തല്‍ ഉണ്ടായിരിക്കുമല്ലോ? അപ്പോള്‍ LCD Screen display ഉണ്ടായാല്‍ ബഹു രസമായിരിക്കും. അതേ പറ്റി താങ്കള്‍ ഒന്നു അന്വേഷിക്കുമല്ലോ?. ഓരോ ബ്ലോഗറും സ്വയം പരിചയപ്പെടുത്തുമ്പോള്‍ അല്ലെങ്കില്‍ മറ്റൊരാള്‍ ഒരു ബ്ലോഗറെ പരാമര്‍ശിക്കുമ്പോള്‍ അതു വളരെ ഉപകാരമായിരിക്കും.
വരുവാന്‍ സാധ്യതയുള്ളവര്‍ എന്ന ലിസ്റ്റില്‍ എന്റെ പേരും ചേര്‍ക്കണേ ...:)
ഇത്രയും ബ്ലോഗ്ഗേര്‍സിനെ കാണുവാനും പരിചയപ്പെടുവാനും കഴിയുന്ന , അതിനേക്കാള്‍ ഉപരി കൂട്ടയ്മ്മയില്‍ ചേരുവാനുള്ള അവസരം നഷ്ടമാകാതെ പങ്കെടുക്കുവാന്‍ തീര്‍ച്ചയായും ശ്രമിക്കാം ..ഈ മീറ്റുമായി ബന്ധപ്പെട്ട എല്ലാ വാര്‍ത്തകളും അഭിപ്രായങ്ങളും താല്പ്പര്യ പൂര്‍വ്വം ശ്രദ്ധിക്കുന്നുണ്ട് .. ഇതിന്റെ അണിയറ ശില്‍പ്പികള്‍ക്ക് അഭിനന്ദനങ്ങള്‍ ഒപ്പം എല്ലാ വിധ പിന്തുനകളും ...:)
വരാന്‍ ആഗ്രഹിക്കുന്നു..
നമ്മളൊക്കെ വന്നാല്‍ അഡ്മിഷന്‍ തരുമോ?
ABDUL JALEEL KARINGAPARA
VETTICHIRA
അതിയായ ആഗ്രഹമുണ്ട്... ശ്രമിക്കാം. എന്തായാലും വിഷുവിനു നാട്ടില്‍ വരണമല്ലോ...
സാധ്യതയുള്ളവര്‍ എന്നതില്‍ എന്നെയും ചേര്‍ക്കാമോ ?
varaan sramikkum..
ഈ സംരംഭത്തിന് എല്ലാ പിന്തുണയും ബിലാത്തിയിലെ എല്ലാ ബൂലോഗരിൽ നിന്നും ഉണ്ടാകും ...
സഹായങ്ങൾ എന്താ വേണമെന്നുണ്ടെങ്കിൽ പറയാൻ മടിക്കരുത് കേട്ടൊ
പിന്നെ ആ സമയത്ത് നാട്ടിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന പ്രദീപ് ജെയിംസ്,വിഷ്ണു,അശോക് സദൻ,ചേർക്കോണം സ്വാമികൾ എന്നിവർ ഞങ്ങളൂടെ പ്രതിനിധികളായി അവിടെയുണ്ടാകാൻ സാധ്യതയുണ്ട്...
ചേര്‍ക്കോണം സ്വാമികള്‍ , ...ഒരു അഭിഭാഷകന്‍റെ ഡയറിയില്‍നിന്ന്.../,Gullible's Travels /,malarvati ,/Smile...! ,/അരയന്നങ്ങളുടെ വീട്ടിൽ നിന്നും... ,/ആത്മാവിന്റെ പുസ്തകം,എന്‍ മണിവീണ,/എന്‍റെ കൊച്ചു കൊച്ചു വിശേഷങ്ങള്‍/ എന്‍റെ തിന്മകളും നുണകളും പിന്നെ കുറച്ചു സത്യങ്ങളും,/എന്‍റെ ദേശം,/കാഴ്ചപ്പാടുകള്‍,/കുഞ്ഞു കാര്യങ്ങളുടെ തമ്പുരാട്ടി,/കൊച്ചുത്രേസ്യയുടെ ലോകം..,/ക്രിക്കറ്റ് ടൈംസ്, / ചിത്രലോകം | Chithralokam, ജിം തോമസ്,/ ജോയിപ്പാന്‍ കഥകള്‍, /ഡേയ് കെളത്താതെ കെളത്താതെ…!,/ ബിലാത്തി പട്ടണം, ,/ബിലാത്തി മലയാളിമലയാളം കവിതകള്‍,/മുറിപാടുകൾ,വിഷ്ണുലോകം,/ശ്രീ,/
ഞങ്ങളൂടെ വക എല്ലാ ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ
കഴിയുമെങ്കില്‍ വരുമെന്ന് അറിയിച്ചവരുടേയും സാദ്ധ്യതയുള്ളവരുടേയും ബ്ലോഗിലേക്കുള്ള ലിങ്ക് കൊടുത്താല്‍ നന്നായിരിക്കും. അതിലൂടെ പലര്‍ക്കും മീറ്റിനു മുന്‍പ് തന്നെ പരസ്പരം ഒന്ന് അറിഞ്ഞിരിക്കാനും കഴിയും.
ഞാന്‍ വരാന്‍ ശ്രമിക്കാം തീര്‍ച്ചയായും ...
സംഘാടകര്‍ക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
ആശംസകള്‍ !!! ...
sijarvatakara@gmail.com
mobile : 0091 9544113428(idea)
blog link : www.mazhavilkoodaaram.blogspot.com
: www.vadakaragulan.blogspot.com
മനോരാജിന്റെ അഭിപ്രായത്തോട് യോജിക്കുന്നു.ബ്ലോഗ് ലിങ്കുകള്‍ മുകളിലെ പേരിന്റെ നേരെ ഒന്നെഡിറ്റു ചെയ്തു ചേര്‍ത്താല്‍ നന്നയിരിക്കും. കൊട്ടോട്ടി ശ്രദ്ധിക്കുക. എന്റെ ബ്ലോഗ് ലിങ്ക് ഇതാ. http://mohamedkutty.blogspot.com/
പ്രിയരേ,ബ്ലോഗ് എന്ന മാധ്യമത്തെ പരിചയപ്പെടാന്‍ ആഗ്രഹിക്കുന്ന വ്യ്കതികളെ കൂടി മീറ്റില്‍ ഉള്പെടുതിയാല്‍ നന്ന്.കാരണം നമ്മള്‍ നമ്മളിലേക്ക് ഒതുങ്ങിയത് കൊണ്ടു എന്ത് പ്രയോജനം?
വരുമെന്ന് ഉറപ്പിക്കാം. മറ്റുപ്രശനന്ങളൊന്നുമില്ലെൻകിൽ
കൊട്ടോട്ടീ, ഞാനും വരും, തീര്‍ച്ച...
പങ്കെടുക്കാന്‍ സാധ്യതയുള്ളവരുടെ മാത്രം ലിസ്റ്റ് ഇടാതെ എല്ലാ ബ്ലോഗര്‍മാര്‍ക്കും പേര്‍സണല്‍ ആയി ഇന്‍വിറ്റേഷന്‍ അയച്ചുകൂടെ..??
ക്ഷണം കിട്ടികഴിഞ്ഞാല്‍ പിന്നെ വരാതിരിക്കാന്‍ ആര്‍ക്കും കഴിയില്ല...ബ്ലോഗര്‍ എന്നനിലയിലുള്ള പരിഗണന എല്ലാവര്‍ക്കും ലഭിക്കണമെന്ന് ആഗ്രഹിക്കുന്നു....ഈ നല്ല സംരംഭത്തിന് ആശംസകള്‍ നേരുന്നു......
എല്ലാവരെയും പ്രത്യേകമായി ക്ഷണിയ്ക്കണമെന്ന് ആഗ്രഹമുണ്ട്. എല്ലാ ബ്ലോഗറെയും എങ്ങനെ അറിയിയ്ക്കും എന്നതാണു കണ്‍ഫ്യൂഷന്‍. എല്ലാ ബ്ലോഗറേയും പരിചയമില്ലാത്തതു പ്രശ്നമാണ്. മീറ്റിനെക്കുറിച്ചറിയുന്ന ബ്ലോഗേഴ്‌സ് സ്വന്തം മീറ്റായി കരുതി പരിചയമുള്ള എല്ലാ ബ്ലോഗേഴ്‌സിനും വിവരം കൊടുത്താല്‍ എല്ലാ ബ്ലോഗേഴ്‌സും പെട്ടെന്നുതന്നെ അറിയും എന്നാണെന്റെ അഭിപ്രായം. എല്ലാവരും തനിയ്ക്കു പരിചയമുള്ള ബ്ലോഗേഴ്‌സിനു വിവരങ്ങള്‍ കൈമാറാന്‍ ശ്രമിയ്ക്കുമല്ലോ. ബ്ലോഗേഴ്‌സിനും അവരുടെ കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും പങ്കെടുക്കാന്‍ പറ്റുന്ന വിധം മീറ്റിനെ ക്രമപ്പെടുത്താം. വലിപ്പച്ചെറുപ്പമില്ലാതെ ഏതുബ്ലോഗര്‍ക്കും പങ്കെടുക്കാം. സൌകര്യമൊരുക്കുന്നതിനു വേണ്ടി മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്തു സഹകരിയ്ക്കുമല്ലോ...
ഞാന്‍ ഒരു പട്ടാമ്പിക്കാരന്‍ ബ്ലോഗ്ഗര്‍ ആണ്.സായിപ്പിന്റെ ഭാഷയില്‍ ബ്ലോഗ് ഉണ്ടാക്കി പോക്കറ്റ് മണി ഉണ്ടാക്കാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി എങ്കിലും മലയാളം ബ്ലോഗ് ലോകത്ത് എത്തിപ്പെടാന്‍ ഒരുപാട് വൈകി. അഹമ്മദ് സാഹിബിന്റെ ട്രെയിനില്‍ കയറി 4 രൂപ കൊടുത്താല്‍ എത്തുന്ന ദൂരമേ ഉള്ളു എനിക്ക് തിരൂരിലെക്ക്. ബ്ലോഗ് പുലികളെ ജീവനോടെ കാണാന്‍ പറ്റുന്ന ഈ അവസരം ഒരിക്കലും നഷ്ടപെടുതില്ല. തീര്‍ച്ചയായും വരാം. എന്നെ കൂടി എണ്ണിക്കോളൂ
വയസ്സനെങ്കിലും, ഞാനും ഒരു പുരുഷനല്ലേ? വരുന്നുണ്ട് ഞാനും ഈ കലാപരിപാടികളില്‍ പങ്കെടുക്കാന്‍!എന്ത് സംഭവിച്ചാലും, വിഭവസമൃദ്ധമായ സദ്യയില്‍ (ഇത്തവണ കടിച്ചു വലിയ്ക്കാത്തത്) പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നു.
ഒരു കയ്യില്‍ കുന്തവും, മറുകയ്യില്‍ പന്തവുമായിട്ടല്ലല്ലോ, മനുഷ്യന്‍ ഭൂമിയിലേയ്ക്ക് വന്നത്? അതുകൊണ്ട് കടിച്ചു വലി നമുക്കുപേക്ഷിക്കാം.
അറിയാനിത്തിരി വൈകി. ഇന്നലെ യദൃച്ഛയാ കൊട്ടോട്ടിക്കാരനെ വിളിച്ചപ്പോഴാണ് ഈ കഥ അറിയുന്നതുതന്നെ. കുറച്ചുദിവസമായി ലീവും തിരക്കുമൊക്കെയായി out-of-net ആയിരുന്നു.
ഞാനും ഹാജരുവെയ്ക്കുന്നു. എന്നേം ടീമിലെടുക്കണേ പ്ലീസ്, ആർക്കും പരുക്കൊന്നും പറ്റിക്കാതെ തന്നെ.
ഒരു സൈഡിൽ ഒരു സീറ്റ്, ഒരു ടീസ്പൂൺ ശാപ്പാട്, സാമാന്യം ക്ഷമ ഇത്യാദി കാര്യങ്ങൾ ഏർപ്പാടാക്കാൻ അപേക്ഷ.
*സാധ്യതാ ലിസ്റ്റില്‍ ഞാനും കൂടി.. ഹരിപ്പാട്,(ആലപ്പുഴ)യില്‍ നിന്നും വരുന്നവര്‍ക്ക് എത്തിച്ചേരാന്‍ ഉള്ള വഴി ഒന്ന് പറഞ്ഞു തരുമോ?*
alappuzhayil ninnum mavelikku kayariyal thiruril vannirangam. pinne dhairyamayi mukalil kodutha numberil vilicho............
busil anenkil kozhikkodu busil kayari, kottakkal chnguvettiyil iranguka. avideninnum rathri 8.00 mani vare bus kittum
.........ബ്ലോഗിലിപ്പോള്‍ സജീവമല്ല........മീറ്റിംഗ് സംബന്ധിച്ച അറിയിപ്പ് മെയിലില്‍ കിട്ടി.........ഞാന്‍ വരും.......വെറും 5 കി.മീറ്റര്‍ ദൂരമല്ലേയുള്ളൂ.......
ബ്ലോഗേഴ്‌സ് മാഗസിന്‍ (തുഞ്ചന്‍പറമ്പ് ബ്ലോഗേഴ്‌സ്മീറ്റ് സുവനീര്‍...?)
എന്ന പേരില്‍ ഒരു ഇമേജ് ഈ ബ്ലോഗില്‍ (മുകളില്‍ വലതുവശത്ത്)
കാണുന്നു.
കവര്‍ ചിത്രം ഉദ്ദേശിക്കുന്നത് ഈ മാതൃകയാണെങ്കില്‍
ഒരു കാര്യം സൂചിപ്പിക്കട്ടെ. അതിന്റെ ലേഔട്ട് ശരിയല്ല.
ഉടനെ ഭംഗിയുള്ള രൂപത്തിലേക്ക് മാറ്റുക.
ഞാനും ഉണ്ടാവും...
ഞാന്‍ വരാന്‍ ശ്രമിക്കാം തീര്‍ച്ചയായും ...
സംഘാടകര്‍ക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
ആശംസകള്‍ !!! ...
ttfiroz@gmail.com
ttfiru@yahoo.co.in
ഈ സംഗമത്തിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
അന്നേ ദിവസം എന്നെയും 'തുഞ്ചന്‍പറമ്പില്‍' പ്രതീക്ഷിക്കാം.
കാണാന്‍ വൈകി. ഞാന്‍ പന്കെടുക്കണമെന്ന് ആഗ്രഹിക്കുന്നു. നന്ദി
എല്ലാവിധ ആശംസകളും നേരുന്നു......
2011-ലെ ആദ്യത്തെ ബ്ലോഗ് മീറ്റ് ദേ ഖത്തറില്‍ നടന്നു....
തണല്‍,
നാമൂസ്,
മിഴിനീര്‍ത്തുള്ളി
17നു തുഞ്ചന്‍ പറമ്പില്‍ നടക്കുന്ന മീറ്റിനു എല്ലാ വിധ ആശംസകളും നേരുന്നു...
തീർച്ചയായും എത്തിയിരിക്കും.
-സുശീൽ കുമാർ
എല്ലാ വിധ ആശംസകളും നേരുന്നു..
ചിലപ്പോൾ പങ്കെടുക്കാൻ കഴിഞ്ഞേക്കും എന്ന് കരുതുന്നു
എന്തായാലും എത്തുമെന്ന് ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു.....
ആശംസകളോടെ
സ്നേഹപൂര്‍വ്വം
----കൊച്ചുതെമ്മാടി-----
തെരുവോരത്തെ കുട്ടികളുടെ പുനരധിവാസത്തിനായി ജീവിതം ഉഴിഞ്ഞു വച്ച ഒരു ഓട്ടോ ഡ്രൈവര്‍ മുരുകന്‍ കൊച്ചിയില്‍ ഉണ്ട് .അവന്‍ തെരുവ് തോറും അനുഭവിച്ച ചില സംഭവങ്ങളെ ഫോട്ടോ യാക്കി സൂക്ഷിച്ചിട്ടുണ്ട്..ഏറണാകുളം പ്രസ് ക്ലബ്ബു ഉള്‍പ്പെടെ കേരളത്തിലെ നിരവധി സംഘടനകള്‍ മുരുകന്റെ ചിത്ര പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുണ്ട്.തുഞ്ചന്‍ പറമ്പ് മീറ്റില്‍ അവനെ ഉള്‍പ്പെടുത്താന്‍ സംഘാടകര്‍ തയ്യാറായാല്‍ നല്ലോരനുഭവം ആയിരിക്കും.
അവന്റെ മെയില്‍ :autotheruvora@gmail.com
തുഞ്ചന്‍പറമ്പില്‍ ബ്ലോഗേഴ്‌സിനും അവരുടെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും പങ്കെടുക്കാം, അവര്‍ ആരായിരുന്നാലും. ആര്‍ക്കും പ്രത്യേക പരിഗണന ഉണ്ടാവില്ലെന്നു മാത്രമല്ല ആരെയും ഒഴിവാക്കാനും ആരും ശ്രമിയ്ക്കില്ല. മലയാള ബ്ലോഗിംഗിനെ ഏറ്റവും ജനകീയമായ മാധ്യമമാക്കുന്നതെങ്ങനെയെന്ന ചര്‍ച്ചയില്‍ എല്ലാരും പങ്കെടുക്കണമെന്ന് ആഗ്രഹിയ്ക്കുന്നതല്ലേ നല്ലത്....
.......പങ്കെടുക്കാതിരുന്നാല്‍ ഉണ്ടായേക്കാവുന്ന നഷ്ട്ടബോധം ഒഴിവാക്കാന്‍ വരാന്‍ശ്രമിക്കുന്നുണ്ട് ഞാന്‍.....
ഇതോടനുബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന WHO IS WHO ലേക്കായി വിവരങ്ങള്‍ ശേഖരിക്കാന്‍ ഒരു ഫോര്‍മാറ്റ് എക്സലിലോ മറ്റോ ഉണ്ടാക്കി ഓരോ ബ്ലോഗര്‍ക്കും പൂരിപ്പിക്കാന്‍ പറ്റിയ തരത്തില്‍ വെച്ചാല്‍ നന്നായിരിക്കും.അതിന്റെ സാങ്കേതിക വശങ്ങള്‍ അറിയുന്നവര്‍ ശ്രദ്ധിക്കുമല്ലോ? അതില്‍ ഫോട്ടോ, വിലാസം ,ബ്ലോഗ് അഡ്രസ്സ് മുതലായ വിവരങ്ങള്‍ ചേര്‍ക്കാന്‍ സൌകര്യപ്പെടുത്തിയാല്‍ പണി എളുപ്പമാവുമെന്നു തോന്നുന്നു.
ആശംസകള്‍
theerchayayum varum ......
Me T. J. Ajit
www.ajinkm.blogspot.com
I will be there.
സന്തോഷം, കഴിയുന്നതും എത്തും, ഭാര്യാസമേതം, കാണാമല്ലോ എല്ലാരേം!
ഇങ്ങനെയൊരു കൂടിച്ചേരല്‍ ഞങ്ങളും ആഗ്രഹിക്കുന്നു. തീര്‍ച്ചയായും ഞങ്ങള്‍ എത്തിച്ചേരും.
രാജീവ് & ശ്യാം ലാല്‍
വരാൻ ശ്രമിക്കാം
അയ്‌ക്കോട്ടേ കുട്ടാ!
എല്ലാവരെയും കാണാനും അറിയാനും താല്പര്യമുണ്ട്.ഞാനും വരും
കേരള പേഴ്സ്പെക്ടീവ്സിനു വേണ്ടി
പ്രദീപ്.
ഞാനും വരും100%
എന്നെയും ഒരു ബ്ലോഗ്ഗറായി കൂട്ടുമോ ......അതോ ബോറനായോ ?
I'll com
പ്രിയ കൊട്ടോട്ടി ഞാനും വരാന്‍ 100% ശ്രമിക്കുന്നതായിരിക്കും
ഏപ്രിലില്‍ നാട്ടിലുണ്ടാവും. വരാന്‍ ശ്രമിക്കാം.
പോസ്റ്റ് അപ്ഡേറ്റു ചെയ്തു.
ഞാനും ഉണ്ട്ട്ടോ...
ഞാന്‍ തീര്‍ച്ചയായും വരും.ജലീല്‍ വൈരങ്കോട്.
വരാന്‍ വല്ലാത്ത പൂതി പെരുത്തു. പക്ഷെ ലീവ് കിട്ടുമോ എന്നറിയില്ല. സങ്കടം വരുന്നു വരാന്‍ സാധിക്കാത്തതില്‍ ..
നാട്ടിലുണ്ട്. 99%വും വരാൻ ശ്രമിക്കാം.
ഞാന്‍ ആനന്ദകൃഷ്ണന്‍. നാട് പാലക്കാട് ജില്ലയില്‍. വിദേശത്ത് ജോലി. ഈ ബൂലോകത്ത് ഇക്കഴിഞ്ഞ മാസം ജനിച്ചവന്‍. എഴുതാനൊന്നും അറിയില്ല. അപ്രതീക്ഷിതമായി ഒരു സുഹൃത്തില്‍ നിന്നുമാണ് എനിക്ക് ബ്ലോഗേഴ്സ് മീറ്റിനെക്കുറിച്ച് അറിയാന്‍ കഴിഞ്ഞത്. പങ്കെടുക്കുവാന്‍ സാധിക്കില്ലെങ്കിലും എന്റെ എല്ലാ ആശംസകളും അറിയിക്കുന്നു. കൂടാതെ ഒരു ചെറിയ സന്ദേശവും.
ബ്ലോഗേഴ്സ് മീറ്റില്‍ ഒരുപാട് കാര്യങ്ങള്‍ ചര്ച്ചചെയ്യും എന്ന് ആദ്യം കരുതട്ടെ. എന്റെ ഒരു ആശയമാണ് “നേത്രദാനം”. ജീവിച്ചിരിക്കുമ്പോള്‍ നാം നമ്മുടെ കണ്ണുകളെ ആര്ക്കും കൊടുക്കേണ്ട. മരിച്ചുകഴിഞ്ഞാല്‍ നമുക്കെന്തിനാ ഈ കണ്ണുകള്‍? സ്വര്ഗ്ഗവും നരകവും ഈ ഭൂമിയില്‍ തന്നെ അല്ലേ? ലോകത്തില്‍ അല്ലെങ്കില്‍ നമ്മുടെ കൊച്ചു കേരളത്തില്തംന്നെ എത്രയോ അന്ധര്‍ ഉണ്ട്. ആര്ക്കെങ്കിലും നമുക്ക് നമ്മുടെ കണ്ണുകളെ കൊടുത്തുകൂടെ? മരണാനന്തരം എന്റെ കണ്ണുകള്‍ ഉപയുക്തമെങ്കില്‍ എന്റെ ബന്ധുക്കള്‍ ആര്ക്കെുങ്കിലും കൊടുക്കുമെങ്കില്‍ (എനിക്ക് പറ്റില്ലല്ലോ) എന്റെ് കണ്ണുകള്‍ മറ്റൊരാള്ക്ക് കാഴ്ച നല്കും. ഇത് ഒരു ആശയം മാത്രമാണ്. സ്വീകരിക്കാം അല്ലെങ്കില്‍ നിരാകരിക്കാം....
ഈ ബ്ലോഗേഴ്സ് മീറ്റിലെ ചര്ച്ചകളില്‍ ആരെങ്കിലും ഈ ആശയം ഉയര്ത്തിക്കാട്ടുമെന്നു പ്രതീക്ഷിക്കുന്നു. എല്ലാ എഴുത്തുകാര്ക്കും ഒപ്പം ബ്ലോഗേര്സ് മീറ്റിനും എന്റെ മംഗളാശംസകള്‍...
ബ്ലോഗ് മീറ്റിൽ പങ്കെടുക്കണമെന്ന് കരുതിയിരുന്നതാണ്, നാട്ടിലുള്ളതുകൊണ്ട് അവസരവും ഒത്തുവന്നതാണ്. പക്ഷേ, ആ ദിവസം ഒരു ബന്ധുവീട്ടിൽ കല്യാണമായതുകാരണം മീറ്റിൽ പങ്കെടുക്കാൻ സാധിക്കില്ല. മീറ്റിനു എല്ലാ ആശംസകളും.
(കല്യാണമുഹൂർത്തമുള്ള ദിവസവും മീറ്റും ഒരുമിച്ച് വന്നാലുള്ള ഒരു ഇദേ!!!)
Post a Comment