കഴിഞ്ഞ പോസ്റ്റിലെ കമന്റിലും ഇമെയിലിലും ഫോണിലുമായി നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ അടുത്ത മീറ്റിനുള്ള സ്ഥലവും തീയതിയും തീരുമാനിയ്ക്കപ്പെട്ടിരിയ്ക്കുകയാണ്.
സ്ഥലം - തിരൂര്‍ തുഞ്ചന്‍പറമ്പ്
തീയതി - ഏപ്രില്‍ 17
കൂടുതല്‍ ബ്ലോഗര്‍മാരുടെ അഭിപ്രായം തിരൂര്‍ തുഞ്ചന്‍പറമ്പായതിനാല്‍ അതുതന്നെ തീരുമാനിച്ചിരിയ്ക്കുന്നു. അവിടെ നമുക്കു ലഭ്യമായ ദിവസം ഏപ്രില്‍ 17 ആണ്. തുഞ്ചന്‍പറമ്പ് മീറ്റ് ലോഗോ താഴെയുണ്ട്. താങ്കളുടെ ബ്ലോഗിലും ലോഗോ പതിയ്ക്കാന്‍ മറക്കരുത്. സൈഡുബാറില്‍ ലോഗോയുടെ താഴെയുള്ള കോഡ് കോപ്പിയെടുത്ത് ആഡ് വിഡ്ജെറ്റ് കൊടുത്താല്‍ മതി.
അടുത്ത മീറ്റിന്റെ വിജയത്തിനായി നമുക്ക് തയ്യാറാവാം. ഒരു ബ്ലോഗേഴ്‌സ് മീറ്റ് എന്നതിലുപരി മലയാള ബ്ലോഗിങ്ങിന്റെ ആരോഗ്യകരമായ വളര്‍ച്ചയ്ക്കുവേണ്ട ക്രിയാത്മകമായ ചര്‍ച്ചകള്‍ക്കു കൂടി നമുക്ക് ഈ മീറ്റ് വേദിയാക്കാം. മീറ്റ് നടക്കുന്ന ഹാളിന്റെ ചിത്രമാണു താഴെ. കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെയും ഇവിടെയുമായി കാണാവുന്നതാണ്.
വലിപ്പച്ചെറുപ്പമില്ലാതെ, സീനിയര്‍ ജൂനിയര്‍ വ്യത്യാസമില്ലാതെ എല്ലാ ബ്ലോഗേഴ്‌സും പങ്കെടുക്കുന്ന ഒരു മീറ്റായി നമുക്കിതിനെ മാറ്റാം. തുഞ്ചന്‍പറമ്പില്‍ എത്തിച്ചേരേണ്ട വഴികള്‍ പിന്നാലെ പോസ്റ്റാം.
മീറ്റിന്റെ വിജയം എന്നത് പങ്കെടുക്കുന്ന ആളുകളുടെ എണ്ണം ആണല്ലോ, മാത്രവുമല്ല മീറ്റ് ദിവസത്തെ മറ്റ് ഒരുക്കങ്ങള്‍ക്കും എത്രപേര്‍ പങ്കെടുക്കും എന്ന് അറിയേണ്ടിയിരിക്കുന്നു. അതിനാല്‍ പങ്കെടുക്കുന്ന എല്ലാ സുഹൃത്തുക്കളും ആ കാര്യം കമന്റിലൂടെയോ മെയിലിലൂടെയോ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.
കോണ്ടാക്ട് ചെയ്യാനുള്ള ഫോണ്‍ നമ്പറുകള്‍
1. കൊട്ടോട്ടിക്കാരന്‍ 9288000088 (kottotty@gmail.com)
2. നന്ദു 9995635557 (nandu.blogger@gmail.com)
3. ഡോ. ആര്‍ കെ തിരൂര്‍ 9447408387 (drratheeshkumar@gmail.com)
4. തോന്ന്യാസി 9447891614
ഇതുവരെയുള്ള അറിവുവച്ച് വരുമെന്ന് ഉറപ്പു പറഞ്ഞവര്‍
1 കുമാരന്‍
2 മനോരാജ്
3 അക്ബറലി ചാരങ്കാവ്
4 മുജീബ്‌റഹ്മാന്‍ പത്തിരിയാല്‍
5 പാവത്താന്‍
6 കെ. പി. സുകുമാരന്‍ അഞ്ചരക്കണ്ടി
7 യൂസുഫ്പ
8 ഡോ. ജയന്‍ ഏവൂര്‍
9 ജിക്കു
10 എഴുത്തുകാരി
11 സജി (അച്ചായന്‍)
12 ചാര്‍വാകന്‍
13 അരീക്കോടന്‍
14 കാര്‍ട്ടൂണിസ്റ്റ് സജ്ജീവ്
15 സുന്ദര്‍ രാജ്
16 ഹംസ
17 ശ്രീജിത് കൊണ്ടോട്ടി
18 ഷെരീഫ് കൊട്ടാരക്കര
19 Jishin AV
20 മുഖ്താര്‍ ഉദരംപൊയില്‍
21 ഹരീഷ് തൊടുപുഴ
22 മത്താപ്പ്
23 കേരളദാസനുണ്ണി
24 ജി മനു
25 വേദവാസന്‍
26 ഇ സജിം തട്ടത്തുമല
27 ലതികാസുഭാഷ്
28 എ. ജെ.
29 ജയിംസ് സണ്ണി പാറ്റൂര്‍
30 അരവിന്ദ് നാഥ്
31 കൂതറഹാഷിം
പങ്കെടുക്കാന്‍ സാധ്യത തേടുന്നവര്‍
1 വാഴക്കോടന്‍
2 നിരക്ഷരന്‍
3 രഞ്ജിത് ചെമ്മാടന്‍
4 ജനാര്‍ദ്ദനന്‍
5 ശ്രീ
6 Rakesh
7 Sijeesh
8 |കൃഷ്
9 നൌഷാദ് അകമ്പാടം
10 ജിപ്പൂസ്
11 പകല്‍കിനാവന്‍
12 പാവപ്പെട്ടവന്‍
ആരുടെയെങ്കിലും പേര് മീറ്റിനു വരുന്നവരില്‍ വിട്ടുപൊയിട്ടുണ്ടെങ്കില്‍ വീണ്ടും ഇവിടെ ഒന്നുകൂടി കമന്റുക...
168 comments:
ഹാജർ....!!!
ഞാന്‍ ഉറപ്പ് പറയാന്‍ വയ്യാത്ത ഒരു അവസ്ഥയിലാണ്, എങ്കിലും ചെറിയ ഒരു കണക്ക് കൂട്ടലുണ്ട്.ഒത്താല്‍ ഞാന്‍ അവിടെ എത്തിയിരിക്കും!
എല്ലാവിധ ആശംസകളും നേര്‍ന്ന് കൊണ്ട്,
വാഴക്കോടന്‍
Done!
ഇത് വരെയുള്ള കാര്യങ്ങള്‍ വച്ച് ഹാജര്‍..
.
ഇന്ശാ അല്ലാഹ്
ആശംസകള്‍
ആ സമയത്ത് നാട്ടിൽ ഉണ്ടാകുമോന്ന് ഉറപ്പില്ല. നാട്ടിലുണ്ടെങ്കിൽ.. വാരാൻ ശ്രമിക്കാം. കാര്യപരിപാടികൾ വ്യക്തമാക്കൂ. വെറുതെ ഒരു കൂടിക്കാഴ്ച്ചയും ഈറ്റും ബൂലോകത്ത് ഒരുപാട് പങ്കെടുത്തതുകൊണ്ടാണ് ......
ഏപ്രില്‍ 17..
ഇപ്പോഴത്തെ കണക്കുകൂട്ടലുകള്‍ വച്ച്, തീര്‍ച്ചയായും വരും.
ഞാന്‍ വരുന്നുണ്ട് .
ഹാജരാകാന്‍ കഴിയും എന്ന പ്രതീക്ഷയോടെ ആശംസകള്‍ !
ഞാനും ഹാജര്‍ :)
Not this time. :(
ആശംസകള്‍
ആശംസകള്‍
ബാക്കി, ഏപ്രില്‍ പതിനെട്ടു കഴിഞ്ഞിട്ട് ... ......
ശ്രമിക്കും.... നാട്ടിലുണ്ടെങ്കില്‍ തീര്‍ച്ചയായും പങ്കെടുക്കും
എല്ലാവിധ ഭാവുകങ്ങങ്ങളും നേരുന്നു ..
ഏപ്രിൽ മാസം നാട്ടിൽ ഉണ്ടാവുമെന്നും
അതിനാൽ ഈ മീറ്റിൽ പങ്കെടുക്കാൻ കഴിയുമെന്നും
കരുതുന്നു, ദുഫായ് മീറ്റല്ലാതെ ഒരു നാടൻ കേരള മീറ്റിൽ
ഇതു വരെ പങ്കെടുത്തിട്ടില്ല....
പഴയ ദുഫായ് മീറ്റിന്റെ റിപ്പോർട്ടും ചിത്രങ്ങളും
ഇവിടെ വായിക്കാം
നാട്ടിലുണ്ടെങ്കില്‍ തീര്‍ച്ചയായും പങ്കെടുക്കും
എന്നെ സംബന്ധിച്ചിടത്തോളം ആ സമയം (ഏപ്രിൽ-17) അസമയം ആയിപ്പോയി. മീറ്റിന്റെ വിജയത്തിനായി എല്ലാ ആശംസകളും നേരുന്നു.
(പള്ളിക്കരയിൽ)
http://ozhiv.blogspot.com/
ഇവിടെ നിരക്ഷരന്‍ പറഞ്ഞ കാര്യത്തോട് യോജിക്കുന്നു. ഇന്നിപ്പോള്‍ വെറും കൂടികാഴ്ചകള്‍ ഒട്ടേറെ നടന്നു കഴിഞ്ഞു. ഏതാണ്ട് ഒരു വിധം ബ്ലോഗര്‍മാര്‍ക്കൊക്കെ തമ്മില്‍ നല്ല പരിചയവുമായി. പലരും ഇപ്പോള്‍ ബന്ധുക്കളേയും സ്വന്തക്കാരേയും കോണ്ടാക്റ്റ് ചെയ്യുന്നതിലും ഏറെ സഹ ബ്ലോഗര്‍മാരെ ഫോണിലും ചാറ്റിലും നേരിട്ടുമൊക്കെ കോണ്ടാക്റ്റ് ചെയ്യുന്നുമുണ്ട്. അതുകൊണ്ട് എനിക്കും തോന്നുന്നു വ്യക്തമായ ഒരു അജണ്ടയോടെ, ക്രിയാത്മകമായ കുറേ ചര്‍ച്ചകളിലൂടെ / അല്ലെങ്കില്‍ നമുക്ക് എന്ത് ചെയ്യാനാവും എന്ന ഒരു വിചന്തനത്തിനാവട്ടെ ഈ ബ്ലോഗ് മീറ്റ്. അതിന്റെ പേരിലാവട്ടെ തിരൂര്‍ മീറ്റ് അറിയപ്പെടുന്നത്. പൊതുവെ ബ്ലോഗ് മീറ്റുകള്‍ മുന്‍പേ കഴിഞ്ഞ മീറ്റുകളുമായി കമ്പയര്‍ ചെയ്യുക പതിവാണ്. വ്യത്യസ്തമായി ഒന്നും ഇല്ലാതെ വരുമ്പോഴാണ് അങ്ങിനെ ഒരു കമ്പാരിസന്‍ വരുന്നതെന്ന് തോന്നുന്നു. അതുകൊണ്ട് തന്നെ ദുബായ്, ദോഹ, തൊടുപുഴ, ചെറായി, ബിലാത്തി, ഇടപ്പള്ളി, മുതലായ വന്‍കിട മീറ്റുകളുമായൊന്നും കമ്പയര്‍ ചെയ്യാന്‍ കഴിയാത്ത വിധം വ്യത്യസ്തമാവട്ടെ ഇവിടെ കാര്യങ്ങള്‍.
പിന്നെ മീറ്റിന്റെ മറ്റു വിശദാശംങ്ങള്‍ കൂടെ അറിയിക്കൂ. സമയം, ഒരാള്‍ക്ക് എത്ര രൂപ ചിലവ്, എത്തിച്ചേരേണ്ട വിധം മുതലായവ. ഇതിനു ശേഷം മീറ്റില്‍ വരാമെന്ന് പറയുന്നവരുടെ അഭിപ്രായങ്ങള്‍ സമന്വയിപ്പിച്ച് ഒരു അജണ്ട കൂടെയുണ്ടാക്കിയാല്‍ മീറ്റ് അടിപൊളിയാവുമെന്ന് തോന്നുന്നു.
കൊതിക്കുന്നു കുന്നോളം പങ്കെടുക്കാന്‍ വിധിയില്ല കുറും ചാത്തനോളം
ആശസകള്‍
ഞാനും ഉണ്ടേ..,ദൈവാനുഗ്രഹം ഉണ്ടെങ്കിൽ..!
ആശംസകള്‍ ..........
എന്റെ പിന്തുണ!
മീറ്റിനെത്താൻ എല്ലാ ശ്രമങ്ങളും നടത്തും.
വരാനുള്ള തയ്യാറെടുപ്പിലാണ്!
ഈശ്വരന്‍ സഹായിച്ചാല്‍ ഞാന്‍ അവിടെയുണ്ടാവും.
ആശംസകള്‍
ഹാജരാകാന്‍ കഴിയും എന്ന പ്രതീക്ഷയോടെ
അറിയത്തില്ല അന്ന് നാട്ടിലോ ഇവിടെയോ എന്ന്...!
ആശംസകള്‍ ..
മറുനാട്ടില്‍ ആയിപ്പോയെങ്കിലും മനസുകൊണ്ട് അവിടെ ഞാന്‍ ഉണ്ടാകും ...:)
enteeswaraa..enne pole ulla kanni blogerkk kittavunnathil yettavum nalla avasaramanu kai vannirikkunnath.pakshe enthu cheyyum ee manalarunyathil ninnum [ al ain] engane onnu purath kadakkum....kafeel kazhuthinu pidikkum leave chodichal ..karanam vannitt 8 masame aayittullu...enthayalum njan illenkilum malabar blogers meettinu ente ellla bavukangalum nerunnu..
ഉറപ്പു പറയുന്നില്ലെങ്കിലും ശ്രമിയ്ക്കാം.
എന്തായാലും ആശംസകള്‍ നേരുന്നു.
പങ്കെടുക്കാൻ കഴിയുമെന്നു വിശ്വസിക്കുന്നു.
ലക്ഷണ വശാല്‍ ആ സമയം നാട്ടില്‍ ഉണ്ട്. അപ്പോ തുഞ്ചന്‍ പറമ്പു വരെ ഒന്നു വരേണ്ടി വരും അല്ലേ..?- ഒക്കെ വരും.
ആ സമയത്ത് നാട്ടിൽ വരാൻ കഴിയില്ല.പങ്കെടുക്കാൻ കഴിയില്ലല്ലോ എന്ന വിഷമമുണ്ട്.
വരാന്‍ പരമാവധി ശ്രമിക്കുന്നതാണ്. മനോരാജും, നിരക്ഷരനോടും യോജിക്കുന്നു. ഇപ്പൊ മലയാളം ബ്ലോഗര്‍ മാര്കൊക്കെ (ഏകദേശം) പരസ്പരം അറിയാം. ഇനി ഈ മാധ്യമത്തിലൂടെ, ഈ കൂട്ടായ്മയിലൂടെ ക്രിയാത്മകമായ ചര്‍ച്ചകളും, പ്രവര്‍ത്തനങ്ങളും ഉണ്ടാവണം.
നമ്മളുപിന്നെ സ്ഥലത്തുണ്ടല്ലോ.
ഏപ്രില്‍ 17 ഞായറാഴ്ച...വിഷുവിന്റെ വെടിക്കെട്ട് കഴിഞ്ഞ് ബ്ലോഗിന്റെ പൂരക്കാഴ്ച ഒരുക്കാന്‍ സംഘാടകരും പങ്കെടുക്കാന്‍ ബൂലോകരും.പങ്കെടുക്കും, ഇന്‍ഷാ അല്ലാഹ്.
ഫാമിലി?
എങ്കിലങ്ങന്യാവട്ടെ :)
***തീര്‍ച്ചയായും പങ്കെടുക്കാന്‍ ശ്രമിക്കും ( ഇന്ശാ..). വെറും മീറ്റ് മാത്രമായി അത് അവസാനിപ്പിക്കരുതെ എന്ന
അപേക്ഷ എനിക്കുണ്ട്..... പുതിയതും പഴയതും ആയ ബ്ലോഗര്‍മാരുടെ ഒരു ശാകതീകരണത്തിനു ഒരു തുടക്കം
കുറിക്കാന്‍ തിരൂരില്‍ വെച്ച് കഴിയട്ടെ എന്ന് ആശംസിക്കുന്നു. ***
കൊട്ടോട്ടി വിത്ത് ഫാമിലിയാ....
എല്ലാരും അങ്ങനെതന്നെയാവണമെന്ന് ആശിയ്ക്കുന്നു.
inshaa allah... mattu thadasangal onnumillaa enkil njaan avide undaavum..
-----------------------
(malayaalam pani mudakkilaa athaanu manglish )
ഏപ്രില്‍ മാസം വെകേഷന്‍ ആണ്.. നാട്ടില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇതുവരെ ഒരു ബ്ലോഗു മീറ്റില്‍ പോലും പങ്കെടുത്തിട്ടില്ല. എല്ലാ ബ്ലോഗ്ഗെര്മാരെയും നേരില്‍ കാണാന്‍ അതിയായ ആഗ്രഹവും ഉണ്ട്.. തീര്‍ച്ചയായും പങ്കെടുക്കാന്‍ ശ്രമിക്കും. കൊണ്ടോട്ടിയില്‍ നിന്ന് തിരൂരിലെക്ക് അധികം ദൂരവും ഇല്ലല്ലോ..!! ഇതേ കുറിച്ച് അറിയിച്ചതിനു കൊണ്ടോട്ടിക്കാരന് നന്ദി.. പങ്കെടുക്കുന്ന എല്ലാവര്ക്കും ആശംസകളും..
അവസാനം തുഞ്ചന്‍പറമ്പില്‍ പോയത് രണ്ടുവര്‍ഷം മുന്‍പാണ്. ഞാന്‍ ആദ്യാക്ഷരം കുറിച്ചതും തുഞ്ചന്റെ മണ്ണില്‍ വച്ചാണ്. :)
യൂസുഫ്പാ വരുന്നു, ജയന്‍ ഡോക്റ്റര്‍ വരുന്നു, എല്ലാവരും വരുന്നു, എങ്കില്‍ പിന്നെ ഇങ്ങ് തെക്കേ അറ്റത്ത് നിന്നും എനിക്കും വന്നാലെന്താ? (ഇ.അ) ആ മനോരാജ് പയ്യന്‍സ് പറഞ്ഞത്പരിഗണിക്കണം. അയാള്‍ക്കാണ് എന്റെ വോട്ട്.
ആളവന്താനേ! മര്യാദയ്ക്ക് മീറ്റിന് വന്നോളണം. കല്യാണം അപ്പോഴേക്കും കഴിഞ്ഞെങ്കില്‍ ഫാര്യയെയും കൊണ്ട് വരണം.
മത്താപ് ദിലീപിനെ കണ്ടവരുണ്ടോ?
നന്ദന്‍സ്?
ജോ?
പ്രവീണ്‍? ഇവരെ കണ്ട് കിട്ടുന്നവര്‍ അറിയിക്കുക.(മീറ്റിന് വരുന്നതിന്)
മീറ്റിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. മറ്റുള്ളതില്‍ നിന്നും വ്യത്യസ്തമാകട്ടെ ഈ മീറ്റ് എന്നും ആശംസിക്കുന്നു.എല്ലാ പ്രവാസികള്‍ക്കും പങ്കെടുകാന്‍ കഴിയുമാറാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
എല്ലാവിധ ഭാവുകങ്ങളും വിജയാശംസകളും നേരുന്നു. ഗംഭീരം ആവും ഉറപ്പ്.
ഞാനും ഉണ്ടേ..
ലോഗോ നന്നായിട്ടുണ്ട്.. എല്ലാ ഓണ്‍ലൈന്‍ എഴുത്തുകാരെയും വായനക്കാരെയും ഒരുമിപ്പിക്കാന്‍ ഈ സംഗമത്തിന് കഴിയട്ടെ. കൊട്ടോട്ടിക്കാരനെയും ലോഗോ ഡിസൈന്‍ ചെയ്ത സുഹൃത്തിനെയും അഭിനന്ദിക്കുന്നു..
ഞമ്മളെപ്പളോ റെഡി.
ഹാജരാകാന്‍ കഴിയും എന്ന പ്രതീക്ഷയോടെ ആശംസകള്‍
99%
മീറ്റില് ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളെപറ്റിയും അഭിപ്രായങ്ങള്‍ വന്നാല്‍ നന്നായിരുന്നു.
ബൂലോകത്തെ മികച്ച രചനകള്‍ ഉള്‍ക്കോള്ളിച്ചുകൊണ്ട് പുസ്തകം ഇറക്കുന്ന സംരംഭം ഒറ്റയും തെറ്റയുമായി ഉണ്ടെങ്കിലും മാസത്തില്‍ ഒന്ന് എന്ന തോതിലെങ്കിലും ഇറക്കാനുള്ള കൂട്ടുശക്തി നമുക്കില്ലേ?
വര്‍ഷാവര്‍ഷം മികച്ച ബ്ലോഗ്, ബ്ലോഗന്‍,ബ്ലോഗിണി, കൊച്ചുബ്ലോഗ് തുടാങ്ങിയവ തെരഞ്ഞെടുത്തുകൂടേ?
സ്കൂളുകളില്‍ ബ്ലോഗിന്റെ അനന്ത സാധ്യതകള്‍ പരിചയപ്പെടുത്തിക്കൂടേ?
വരട്ടെ നിങ്ങളുടെ കഷണ്ടിയില്‍ നിന്നും ആശയങ്ങള്‍....
ഞമ്മളും...റെഡി...
ഹാജരാകാന്‍ കഴിയും എന്ന പ്രതീക്ഷയോടെ
വരാന്‍ കഴിയില്ലെങ്കിലും
എല്ലാവിധ ആശംസകളും......
ഏപ്രില്‍ - മെയ് ആണു വെക്കേഷന്‍ ..
തീര്‍ച്ചയായും (ഇന്‍ഷാ അല്ലാഹ്!)
നാട്ടിലുണ്ടെങ്കില്‍ പങ്കെടുക്കാന്‍ ഓടിയെത്തും..
ഇനി അഥവാ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും
ഈ മീറ്റ് ബൂലോകത്തേക്ക് ഒരു പാട് പുതിയ സൗഹൃദങ്ങള്‍ /സാധ്യതകള്‍ തുറന്ന് തരാനുള്ള
ഒന്നായി മാറി വന്‍ വിജയമാവട്ടെ എന്നാശംസിക്കുന്നു.
കൂടുതല്‍ വിവരങ്ങളും നിര്‍ദ്ദേശങ്ങളും ഈ ബ്ലോഗ്ഗിലൂടെ അറിയിക്കും എന്നുകരുതുന്നു..
ആശംസകളോടെ......!
@@
മനോജേട്ടന്‍ പറഞ്ഞത് കേട്ടല്ലോ. അതാണ് നേര്. വ്യക്തമായ പ്ലാന്‍ ഉണ്ടാക്കാന്‍ നമുക്ക് കഴിയട്ടെ.
സഖാക്കളെ മുന്നോട്ട് മുന്നോട്ട്!
(ഫിബ്രവരി എട്ടു മുതല്‍ മാര്‍ച്ച് പതിനാലു വരെയാണ് കണ്ണൂരാന് വെക്കേഷന്‍. അതിനു ശേഷം നടക്കുന്ന ഈ മീറ്റില്‍ എങ്ങനെയാ പടച്ചോനെ പങ്കെടുക്കുക..!)
ആശംസകള്‍..!
**
മീറ്റിനായി തുഞ്ചന്‍ പറമ്പിലെ ഓഡിറ്റോറിയം ഏപ്രില്‍ 17ന് ബുക്ക് ചെയ്തിട്ടുണ്ട്. ഊട്ടുപുരയും. താമസ സൗകര്യം വേണ്ടവര്‍ക്ക് മുന്‍കൂട്ടി പറഞ്ഞാല്‍ Dormitory ലഭ്യമാണ് (14 പേര്‍ക്ക്). അവിടെയാകുമ്പോള്‍ പൂര്‍ണ്ണ വെജിറ്റേറിയന്‍ മാത്രമേ നടക്കൂ. പോരാത്തവര്‍ക്ക് താമസത്തിന്റെ കാര്യം ഓര്‍ത്ത് വിഷമം വേണ്ട; തിരൂരില്‍ നല്ല ഹോട്ടലുകളും ഉണ്ട്.
തിരൂരുമായി ബന്ധപ്പെട്ടുള്ള ഏതാവശ്യങ്ങള്‍ക്കും എനിക്കോ, ഡോ. RK ക്കോ ഒരു മെയില്‍ അയച്ചാല്‍ മതിയാകും. nandu.blogger@gmail.com, drratheeshkumar@gmail.com
ഈ മീറ്റ് ഇതുവരെ നടന്ന മീറ്റുകള്‍ പോലെ ആയാല്‍ പോര എന്ന അഭിപ്രായമാണു പൊതുവെ എല്ലാവര്‍ക്കും എന്നതിനാല്‍ മീറ്റിന്റെ അജണ്ടയും, കാര്യപരിപാടികളും തീരുമാനിക്കുന്നതിലേക്കു നയിക്കുന്ന തരത്തില്‍ ഈ ബ്ലോഗില്‍ ഒരു ചര്‍ച്ച കമന്റുകളിലൂടെ നടക്കട്ടെ എന്നാണഭ്യര്‍ത്ഥന.
ആശംസകള്‍
ആശംസകള്‍
ഷെരീഫ് ചേട്ടാ മത്താപ്പിനെ കുറിച്ച് വിവരം ലഭിച്ചു,അവന്‍ സത്യത്തില്‍ കോളജില്‍ ആയതിനാല്‍ മീറ്റിന്റെ കാര്യം അറിഞ്ഞിരുന്നില്ല,ഇന്ന് ഞാന്‍ ഫോണില്‍ വിളിച്ച് പറഞ്ഞിട്ടുണ്ട്,അവന്‍ വരും.
ഇതുവരെ ഒരു ബ്ലോഗ് മീറ്റിലും പങ്കെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത്തവണ ആ കുറവ് പരിഹരിക്കും. ഞാന്‍ എത്തും.
കെ.പി.എസ്സും ഷരീഫ് സാറും ജയന്‍ ഡോക്ടറും കുമാറും തുടങ്ങി യൂസുഫ്പ മുതല്‍ കേരളദാസനുണ്ണി വരേ ബ്ളോഗ് മീറ്റ് കാത്തിരിക്കുന്നു..ഇന്‍ശാഅല്ലാഹ്,മക്കള്‍ നാട്ടിലുണ്ടെങ്കില്‍ ഈ നുറുങ്ങും ഹാജര്‍.
നല്ല സംഘാടനവും ആസൂത്രണവും ചെയ്താല്‍ ഈ കൂടിച്ചേരല്‍,ബൂലോഗത്ത് ഏറെ ആശാവഹമായ ഫലങ്ങള്‍ നല്‍കും.
ഹാരൂണ്‍ക്ക പറഞ്ഞ പോലെ നല്ല സംഘാടനവും ആസൂത്രണവും ചെയ്താല്‍ ഈ കൂടിച്ചേരല്‍ ബൂലോഗത്ത് ഏറെ ആശാവഹമായ ഫലങ്ങള്‍ നല്‍കുമെന്നതില്‍ സംശയമില്ല. നല്ല രീതിയില്‍ ആസൂത്രണം ചെയ്യാന്‍ മതിയായ സാവകാശവുമുണ്ട്. പോസിറ്റീവായി അഭിപ്രായങ്ങള്‍ വരട്ടെ. ബ്ലോഗര്‍മാര്‍ക്ക് ഒരു സ്ഥിരം വേദി നല്ലതാണ് എന്ന് എനിക്കഭിപ്രായമുണ്ട്. എന്നാല്‍ ബ്ലോഗര്‍മാര്‍ക്ക് സംഘടന എന്ന ആശയത്തൊട് പലര്‍ക്കും എതിര്‍പ്പാണ് എന്ന് തോന്നുന്നു. ജനാധിപത്യരീതിയില്‍ ഒരു സംഘടന നല്ലതായിരുന്നു. അത് നാം മലയാളികള്‍ക്ക് നടക്കുമോ എന്നറിയില്ല. ഒരു ടീം ബ്ലോഗ് തുടങ്ങിയാല്‍ തന്നെ അഡ്‌മിന്‍ പദവിക്ക് വേണ്ടി അടിയോ അല്ലെങ്കില്‍ അഡ്‌മിന്‍ ആയ ആള്‍ മറ്റാര്‍ക്കും അഡ്‌മിന്‍ പദവി മറ്റാര്‍ക്കും കൊടുക്കാത സ്വന്തമായി കൈവശം വെക്കുന്ന ഉദാഹരണങ്ങളുണ്ട്. പത്രപ്രവര്‍ത്തകര്‍ക്ക് പ്രസ്സ് കൌണ്‍സില്‍ പോലൊന്ന് മനസ്സ് വെച്ചാല്‍ അങ്ങനെ ഒന്ന് ബ്ലോഗര്‍മാര്‍ക്ക് നടക്കായ്കയില്ല. പക്ഷെ എന്റെ കൈയില്‍ കടിഞ്ഞാണ്‍ വേണം എന്ന ചിന്ത എല്ലാവരും ഒഴിവാക്കിയാല്‍ നടക്കും. ബ്ലോഗിന്റെ വളര്‍ച്ചയ്ക്ക് ഇങ്ങനെ ഒരു രൂപീകരണം നല്ലതായിരുന്നു. ഇത് എന്റെ അഭിപ്രായം മാത്രമാണ്. അസ്വീകാര്യമാണെങ്കില്‍ തള്ളിക്കളയാവുന്നതേയുള്ളൂ
മലയാള ബ്ലോഗിന്റെ മലര്‍ന്ന് കിടന്ന് ള്ളേ...ള്ളേ.. കരയുന്ന പ്രായം കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ തിരിച്ചറിവിന്റെ പ്രായമാണു. ഇനിയെങ്കിലും എല്ലാവരും ഒത്തൊരുമിച്ചുള്ള കൂട്ടായ്മ വേണ്ടേ? പക്ഷേ സുകുമാരന്‍ സാര്‍ പറഞ്ഞത് പോലെ നേതൃത്വ പദവിയിലേക്കുള്ള മത്സരം ഭിന്നതക്കും അടിക്കും കാരണം ആകും.എല്ലാ ജില്ലയും പ്രതിനിധീകരിച്ചുള്ള പ്രസീഡിയം ആയാലോ? പ്രസീഡിയത്തിന്റെ അദ്ധ്യക്ഷന്‍ അ കാര ക്രമത്തില്‍ നിയമിതനാകണം. ആ പ്രസീഡിയത്തിന്റെ മേല്‍നോട്ടത്തില്‍ മീറ്റും മറ്റ് വേദികളും ഒരുക്കാം.
ഇത് എന്റെ അഭിപ്രായം മാത്രമാണ്. മറ്റു കഷണ്ടി തലകളും പുകയട്ടെ. അരീകോടന്‍ മാഷിന്റേത് പുകഞ്ഞത് കണ്ടില്ലേ? പോരട്ടെ നല്ല നല്ല ആശയങ്ങളും അഭിപ്രായങ്ങളും.
ഏതായാലും ചുമ്മാ ഈറ്റാനും ഹലോ പറയാനും മാത്രമാകരുത് ഈ മീറ്റ്. അജന്‍ഡ ആദ്യം തന്നെ ചര്‍ച്ചകളിലൂടെ ഉരുത്തിരിയട്ടെ. അതേ! ധാരാളം സമയം ഉണ്ട്.
ബ്ലോഗ് മീറ്റിന് ആശംസകള്‍. മലപ്പുറം, കോഴിക്കോട് ഭാഗത്തെ അധ്യാപകര്‍ക്ക് മെയിലും അയക്കുന്നുണ്ട്.
കെ.പി.മാഷും ഷെറീഫിക്കയും പറഞ്ഞ മലയാളം ബ്ലോഗേര്‍സ് സംഘടന അത് മിക്കവാറും ഇപ്പോഴുള്ള ഈ നല്ല കൂട്ടായ്മകള്‍ പോലും ഇല്ലാതാക്കില്ലേ എന്ന് എനിക്ക് സംശയമുണ്ട്. കാരണം സംഘടനയുടെ ബലമില്ലെങ്കില്‍ പോലും ഇപ്പോളും ഇവിടെ ചേരിതിരിവ് ഉണ്ടെന്നത് പരസ്യമായ രഹസ്യമാണ്. അപ്പോള്‍ ഒരു സംഘടനാ തിരഞ്ഞെടുപ്പ് അതും വിവാദങ്ങളില്ലാതെ നടത്തുകയും തുടര്‍പ്രവര്‍ത്തനങ്ങളുമായി എല്ലാവരെയും ഏകോപിച്ച് മുന്നോട്ട് കൊണ്ട് പോകുകയും ചെയ്യുക ഒരു പരിധി വരെ അസംഭവ്യമാണെന്ന് തോന്നുന്നു. ജില്ലകളെ പ്രതിനിധീകരിച്ച് പ്രസീഡിയം എന്ന ആശയമാകുമ്പോഴും ഇതൊക്കെ തന്നെ സംഭവിക്കാന്‍ സാദ്ധ്യതയില്ലേ. അപ്പോള്‍ സംഘടനയേക്കാള്‍ നമുക്ക് വേണ്ടത് ഇപ്പോഴുള്ള ഈ ഒത്തൊരുമ നിലനിര്‍ത്തികൊണ്ട് പോകുകയും അതിലൂടെ ബ്ലോഗ് മീഡിയക്ക് എന്തെങ്കിലും ഗുണങ്ങള്‍ കിട്ടുമെങ്കില്‍ അത് നേടിയെടുക്കുകയുമാണെന്ന് തോന്നുന്നു. പത്രപ്രവര്‍ത്തകരുടെ പ്രസ്സ് കൌണ്‍സിലിലൊക്കെ ശക്തമായ ഇടപെടലുകള്‍ ഉണ്ടെന്നത് നമുക്കേവര്‍ക്കും അറിയാവുന്നതുമാണ്. മാത്രമല്ല വിഭിന്ന രാഷ്ട്രീയ കാഴ്ചപാടുകളും ചിന്തകളും ഉള്ള പലര്‍ക്കും ഇത്തരം കാര്യങ്ങള്‍ വരുമ്പോള്‍ പൊളിട്രിക്ക് അതിലേക്ക് കടത്തുവാനുള്ള ശ്രമവും നടക്കും. അതിനേക്കാളൊക്കെ എത്രയോ നല്ലതാണ് ഇപ്പോഴുള്ള ബ്ലോഗ് അക്കാദമിയും ബ്ലോഗ് കൌണ്‍സിലും. ഇതൊക്കെ തന്നെ ഒന്ന് ആക്റ്റീവ് ആക്കിയാല്‍ ഒരു പരിധിവരെ നമുക്ക് കാര്യങ്ങള്‍ സ്മൂത്താക്കാം. പിന്നെ അരീക്കോടന്‍ മാഷ് പറഞ്ഞ ചില കാര്യങ്ങള്‍ ചിന്തിക്കാന്‍ വകുപ്പുള്ളതാണ്. പക്ഷെ അവക്ക് സംഘടനയുടെ ചട്ടക്കൂട് നിര്‍ബന്ധമായി വരുകയാണെങ്കില്‍ അതും പ്രശ്നമാണ്. ഇത്തരം കാര്യങ്ങള്‍ ഒക്കെ ഈ മീറ്റിന്റെ അജണ്ടയില്‍ വരട്ടെ. മുഴുവന്‍ കഷണ്ടിയാവാത്തത് കൊണ്ടാവും എന്റെ തല ഇത്രയേ പുകയുന്നുള്ളൂ :)
നല്ല കാര്യം. എപ്രിലിൽ ആയതുകൊണ്ട് മിക്കവാറും ഞാനുമുണ്ടാവും.
വരാനൊക്കില്ലെങ്കിലും എല്ലാവിധ ഭാവുകങ്ങളും നേരുന്നു...
ഭൂലോകത്തിലെ ഏറ്റവും വലിയ ബൂലോഗ സംഗമം തന്നെയാകട്ടെയിത്...!
പിന്നെ സംഘടനയായും,ഭാരവാഹികളായും നമ്മുടെ പ്രിയപ്പെട്ട ബൂലോഗത്തെ ‘തളർത്തി‘യെടുക്കാതെ, ഇതിന്റെ നല്ലവളർച്ചകൾക്കുള്ള കൂട്ടായമകളെ കെട്ടിപ്പടൂക്കുവാൻ ബ്ലോഗക്കാദമികളിൽ കൂടി തന്നെ... വളർത്തിയെടൂക്കുവാൻ എല്ലാവരും കൂടി ശ്രമിക്കുമല്ലോ അല്ലേ.
ഏപ്രില്‍ ഞാന്‍ അവധിക്കു ശ്രമിക്കുന്നുണ്ട് ....പങ്കെടുക്കുവാന്‍ അതിയായ ആഗ്രഹമുണ്ട്
മീറ്റിന്റെ വിജയത്തിനായി പ്രാര്‍ഥിക്കുന്നു.
നാട്ടിലുണ്ടാവില്ല അതുകൊണ്ട് ഇപ്പോള്‍ എല്ലാവര്ക്കും ആശംസകള്‍ മാത്രം.
കടലും കായലും പുഴയും ഉണ്ടെങ്കില്‍ മീന്‍ പിടിത്തക്കാരനെ ആര്‍ക്കും തോല്‍പ്പിക്കാന്‍ കഴിയില്ല എന്ന് പറയുന്നത് പോലെയാണ് ബ്ലോഗര്‍മാരുടെയും സ്ഥിതി ..അവരെ സംഘടന കൊണ്ട് ഒരുമിപ്പിക്കണോ ഒതുക്കാനോ പ്രയാസമാണ് ,,ഇപ്പോള്‍ തന്നെ കണ്ടോ കമന്റു വഴി പേര് തന്ന കാപ്പിലാനെ ഒഴിവാക്കിയെന്ന് പറഞ്ഞു പുക്കാര്‍ ഉണ്ടാക്കിയിരിക്കുകയാണ് !! തുഞ്ചന്‍ പറമ്പ് മീറ്റിനെ പരാജയ പ്പെടുത്തുമെന്ന് അദ്ദേഹം ബ്ലോഗനാര്‍ കാവില്‍ അമ്മയെ പ്പിടിച്ച് സത്യവും ചെയ്തു !!
സുകുമാരന്‍ സാറിനെ പോലുള്ള
യാളുകള്‍ ബ്ലോഗു ലോകത്ത് ഒരു സംഘടന കൂടിയേ തീരു എന്ന് വാശി പിടിക്കുന്നത് എന്തിനാണോ ആവോ ?
സംഘടന വന്നാല്‍ ഭാരവാഹിത്വം ആയി ..അധികാരമായി ..പണപ്പിരിവ് ആയി ..ഡിമാണ്ട് ആയി .(ക്ഷമിക്കണം .ഇതൊന്നും സാറിനെ ഉദ്ദേശിച്ചല്ല കേട്ടോ )
പിന്നെ തര്‍ക്കമായി ,,വൈരാഗ്യമായി .വെറുതെ എന്തിനാ .പുലിവാല് പിടിക്കുന്നത് ?
ബ്ലോഗുകളില്‍ നടക്കുന്നത് എഴുത്താണ് ..അപ്പോള്‍ എഴുത്തിന്റെ മേന്മ വര്‍ധിപ്പിക്കാന്‍ സഹായകമായ ചര്‍ച്ചകളോ ക്ലാസ്സുകളോ ആണ്
പ്രധാനം ..ആ ചര്‍ച്ചകള്‍ നയിക്കാന്‍ പ്രാപ്തിയുള്ള നല്ല എഴുത്തുകാരെ നാട്ടില്‍ കിട്ടും ..അവരെ സമീപിക്കുക ..
ഒരു കഥയരങ്ങോ ,കവിയരങ്ങോ സംഘടിപ്പിക്കാം ..ഇവ മുന്‍കൂട്ടി സെലെക്റ്റ് ചെയ്‌താല്‍ സമയം ചുരുക്കി നടത്താം.. തമാശ നിറഞ്ഞ മത്സരങ്ങള്‍ ആവാം..സമ്മാനങ്ങളും ..ബ്ലോഗു മീറ്റില്‍ ഒരു പുസ്തക പ്രദര്‍ശനം ഒരുക്കാം ...പൊതു വിഷയങ്ങളില്‍ ചെറു ഗ്രൂപ്പുകള്‍ ചര്‍ച്ച ചെയ്തു ക്രോഡീകരിച്ചു പൊതു വേദിയില്‍ അവതരിപ്പിക്കാം ..അങ്ങനെ മീറ്റ് സജീവമാകട്ടെ ...
മനോരാജിന്റെ അറിവിലേക്കായി ചില കാര്യങ്ങള്‍ പറയാം. ഞാന്‍ ബ്ലോഗില്‍ വന്നിട്ട് നാല് വര്‍ഷം കഴിഞ്ഞു. ഇനിയും ബ്ലോഗില്‍ ഉണ്ടാവും. എന്തെന്നാല്‍ ഇനിയും കുറെ കാര്യങ്ങള്‍ പറയാനുണ്ട്. ഞാന്‍ ബ്ലോഗ് വായന തുടങ്ങിയതില്‍ പിന്നെ എത്രയോ ബ്ലോഗ് മീറ്റുകള്‍ കഴിഞ്ഞു. ഓരോ മീറ്റും തുടങ്ങിയേടത്ത് അവസാനിക്കും എന്നതാണ് കണ്ടു വരുന്നത്. ഒരു മീറ്റില്‍ പങ്കെടുത്തവര്‍ പിന്നീട് മറ്റ് മീറ്റുകളില്‍ പങ്കെടുക്കാറുള്ളത് അപൂര്‍വ്വം. പങ്കെടുത്താലും നൂറില്‍ താഴെ പേര്‍ മാത്രമേ പങ്കെടുക്കാറുള്ളൂ. ആയിരത്തിലധികം വരുന്ന മലയാളം ബ്ലോഗര്‍മാരെ ഇത്തരം മീറ്റുകള്‍ പ്രതിനിധീകരിക്കാറില്ല ഒരിക്കലും. ചില ബ്ലോഗേര്‍സ് അനൌപചാരികമായി കണ്ടുമുട്ടി പിരിയുക എന്നതിനപ്പുറം മീറ്റുകള്‍ ബ്ലോഗിന്റെ വ്യാപനത്തിനോ പ്രചാരണത്തിനോ സഹായകമാവാറില്ല. ബ്ലോഗിന്റെ യഥാര്‍ഥ പ്രതിസന്ധി ബ്ലോഗിന് വായനക്കാര്‍ ഇല്ല എന്നതാണ്. ബ്ലോഗര്‍മാര്‍ തന്നെയാണ് മറ്റ് ബ്ലോഗുകള്‍ വായിക്കേണ്ടതും. ബ്ലോഗില്‍ വായനക്കാര്‍ക്ക് നിറയെ വിഭവങ്ങളുണ്ട്. എന്നാല്‍ ഈ മാധ്യമം സാധാരണക്കാര്‍ക്ക് ഇന്ന് അപ്രാപ്യമാണ്. വായനക്കാരിലേക്ക് ബ്ലോഗിനെ എത്തിക്കണമെങ്കില്‍ ബ്ലോഗര്‍മാര്‍ തന്നെ ശ്രമിക്കേണ്ടതുണ്ട്. ഇതിനാണ് സംഘടന വേണം എന്ന് ഞാന്‍ പറയുന്നത്. സംഘടന വന്നാല്‍ സംഘടനയില്‍ പെടാത്ത ആള്‍ക്ക് ബ്ലോഗ് എഴുതുന്നതിന് തടസ്സമുണ്ടാവുകയില്ല. സംഘടനയില്‍ ചേര്‍ന്നാലും എഴുത്തിനെ നിയന്ത്രിക്കാന്‍ കഴിയില്ല. എന്തെന്നാല്‍ ഇന്റര്‍നെറ്റ് തന്നെ നിയന്ത്രണങ്ങള്‍ക്ക് അതീതമാണ്. ഒന്ന് ഉണ്ടാവുന്നതിന് മുന്നെ തന്നെ അതിന്റെ പരാജയവും ദൂഷ്യവും എന്തിന് പ്രവചിക്കണം? അഥവാ ദൂഷ്യവും പരാജയവും നേരിട്ട് അനുഭവിച്ചാല്‍ മതിയാക്കാമല്ലോ. ഏത് കാര്യത്തിലും ഇതാണ് ശരി. പ്രവര്‍ത്തിക്കുക, വിജയവും തോല്‍വിയും കാലം തീരുമാനിക്കട്ടെ. ഒന്നും ചെയ്യാതിരിക്കുന്നതിലും ഭേദം എന്തെങ്കിലും ചെയ്യുന്നതല്ലേ. സംഘടനയെ ഭയപ്പെടുന്നത് എന്തിന്? ഇഷ്ടമില്ലെങ്കില്‍ മാറി നില്‍ക്കാമല്ലൊ. ബ്ലോഗര്‍മാര്‍ സംഘടന ഉണ്ടാക്കിയാല്‍ അതില്‍ പണമോ അധികാരമോ ലഭിക്കാനുള്ള മാര്‍ഗ്ഗം ഒന്നുമില്ല. ചിലപ്പോള്‍ പോക്കറ്റില്‍ നിന്ന് കാശ് എടുത്ത് ബ്ലോഗ് ക്ലബ്ബുകള്‍ , ബ്ലോഗ് വായന ശാലകള്‍ പോലെ എന്തെങ്കിലും ചെയ്യുന്നതിന് സഹായിക്കേണ്ടി വരും. അതില്‍ അപ്പുറം ഒന്നും നഷ്ടപ്പെടാനില്ല. നേടിയാല്‍ ബ്ലോഗര്‍ എനൊരു അംഗീകാരം മാത്രം.
ഇനി ബ്ലോഗ് അക്കാദമി എന്ന് പറഞ്ഞാല്‍ അതൊരു കൂട്ടായ്മ അല്ല. കേരള ബ്ലോഗ് അക്കാദമി എന്നൊരു ബ്ലോഗും ഓരോ ജില്ലയുടേയും പേരില്‍ ജില്ലാ ബ്ലോഗുകളും മാത്രമേയുള്ളൂ. ഈ എല്ലാ ബ്ലോഗുകള്‍ക്കും ഒരേയൊരു അഡ്‌മിന്‍ മാത്രമേയുള്ളൂ. ചില ബ്ലോഗര്‍മാരുടെ പേരുകള്‍ കൊണ്‍ട്രിബ്യൂട്ടര്‍ എന്ന നിലയില്‍ സൈഡ്ബാറില്‍ തൂങ്ങിക്കിടക്കും എന്ന് മാത്രം. ഒരാള്‍ ആ ബ്ലോഗുകള്‍ എല്ലാം കൈകാര്യം ചെയ്യുന്നു എന്നല്ലാതെ ഒന്നില്‍ കൂടുതല്‍ ആളുകള്‍ കൂട്ടായ്മയായി ഇല്ലാത്ത ആ അക്കാദമിക്ക് ബ്ലോഗിന് വേണ്ടി എന്ത് ചെയ്യാന്‍ കഴിയും?
പിന്നെ ബ്ലോഗ് കൌണ്‍സില്‍ എന്നൊരു ബ്ലോഗും കാണുന്നുണ്ട്. അത് റജിസ്റ്റേര്‍ഡ് ആണെന്ന് അവിടെ കാണുന്നു. മൂന്ന് നാല് അംഗങ്ങളുടെ പേരും സൈഡില്‍ കാണുന്നുണ്ട്. അതിനപ്പുറം മറ്റൊന്നും ആ കൌണ്‍സില്‍ ചെയ്തിട്ടില്ല.
മലയാളം ബ്ലോഗില്‍ ഇപ്പോള്‍ സക്രിയമായി ഇടപെടുന്ന ചിലരില്‍ ബൂലോകം ഓണ്‍ലൈന്‍ പ്രവര്‍ത്തകര്‍ എടുത്ത പറയേണ്ട ഒന്നാണ്. ഫേസ് ബുക്കിലെ മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പില്‍ ഇപ്പോള്‍ സജീവമായി 230ല്‍ പരം അംഗങ്ങളുണ്ട്. ബ്ലോഗര്‍മാര്‍ക്ക് സംഘടന എന്ന് പറയുമ്പോള്‍ മീറ്റ് പോലുള്ള തല്‍ക്കാല സംരംഭങ്ങള്‍ക്ക് സ്ഥിരം വേദിയും ഐക്യവും തുടര്‍പ്രവര്‍ത്തനങ്ങളും മാത്രമേ ഞാന്‍ ഉദ്ദേശിക്കുന്നുള്ളൂ. ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഒരു കൂട്ടം ഭാരവാഹികള്‍ക്ക് ബ്ലോഗിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനും കഴിയുമല്ലോ എന്ന് ഞാന്‍ ആശിക്കുന്നു. അല്ലാതെ ഒരു മുതലെടുപ്പും ഞാന്‍ ഉദ്ദേശിക്കുന്നില്ല. വ്യക്തിപരമായി ഒരു ഭാരവാഹിത്വവും ഞാന്‍ സ്വീകരിക്കുകയുമില്ല. ബ്ലോഗില്‍ ഞാന്‍ എന്നും ഗ്രൂപ്പുകള്‍ക്ക് അതീതനായി ഒറ്റയാനായിരുന്നു. ആ നിലപാടില്‍ ഞാന്‍ ഉറച്ചു നില്‍ക്കും.
ഇത്രയും പറഞ്ഞത് വിവാദമുണ്ടാക്കാനല്ല. ഈ പോസ്റ്റില്‍ നമ്മള്‍ തുറന്ന മനസ്സോടെ ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്താല്‍ മീറ്റ് ആയ ദിവസം സാര്‍ത്ഥകമായ ചര്‍ച്ചകള്‍ക്ക് സമയം കണ്ടെത്താമല്ലോ. എന്റെ വാക്കുകള്‍ അര്‍ക്കെങ്കിലും അഹിതമായി തോന്നുകയാണെങ്കില്‍ ഉദ്ദേശ്യശുദ്ധിയുടെ പേരില്‍ പൊറുക്കട്ടെ.
അവരൊക്കെ വരുമെങ്കിൽ പിന്നെ ഞാനെന്തിന് നാണിച്ച് നിൽക്കണം? നോമും അങ്ങട്ട് വരും !
പ്രസ്സ് ക്ലബ്ബ് എന്നതു പോലെ ബ്ലോഗ്ക്ലബ്ബ് എന്ന ആശയം ഞാൻ ഇനിയും ഉപേക്ഷിക്കാൻ തയ്യാറല്ല. വ്യത്യസ്ഥമായ വിശ്വാസങ്ങളും വീക്ഷണമുള്ള പത്ര പ്രവർത്തകർക്ക് ഒരുമിച്ച് പ്രവർത്തിക്കാമെങ്കിൽ എന്തുകൊണ്ട് ബ്ലോഗർമാർക്ക് ആയിക്കൂട? ബ്ലോഗർമാർക്ക് ഇനിയും അതിനുള്ള പക്വത ആയിട്ടില്ല എന്നുണ്ടൊ?
ബ്ലോഗ്ഗർമാർക്ക് ഔപചാരിക സ്വഭാവത്തിൽ സംഘടനകൾ ഇല്ലെൻണെയുള്ളൂ. സംഘടനകൾ പോലെതന്നെ പ്രവർത്തിക്കുന്ന ഗ്രൂപ്പുകൾ ഇപ്പോൾ തന്നെയുണ്ടല്ലോ!
വെറും തമാശയാകരുത് ബ്ലോഗ്മീറ്റ്. ക്രിയാത്മകമായിരിക്കണം. വെറുതെ കൂടി പരസ്പരം കൈകൊടുത്ത് പിരിയുന്നതിൽ അർത്ഥമില്ല. പരമാവധി ബ്ലോഗർമാരെ പങ്കെടുപ്പിക്കാനും ശ്രമിക്കണം.
ഇങ്ങനെ പോയാൽ നമുക്ക് ഒരു ഇമെയിൽ സംഘടനയും തുടങ്ങണം E.mail Club എന്ന പേരിൽ തുടങ്ങാം...
അതിന് സംസ്ഥാന തലത്തിൽ ഒരു ഹൈപ്പർ കമ്മിറ്റിയും പിന്നെ ജില്ല തോറും ഓരോ സബ് കമ്മിറ്റികളും പിന്നെ ഓരോ താലൂക്കിലും അതിന്റെ ഫോറങ്ങളും തുടങ്ങാം...
പിന്നെ ജി.മെയിൽ യാഹൂ റെഡീഫ് മെയിൽ എന്നിവയ്ക്ക് അനുബന്ധ കമ്മറ്റികളും അതിന്റെ പ്രചാരണത്തിനായി ഉണ്ടാക്കണം....
ബ്ളോഗ് പോലെ ഇ മെയിലിന്റെയും ശാക്തീകരണം വർദ്ധിപ്പിക്കുകയും
അതിന്റെ തലപ്പത്ത് വിരാചിക്കുകയും ചെയ്യട്ടെ നമ്മുടെ നേതൃഗുണമുള്ള ബ്ളോഗർമാർ....
എന്നെ സംബന്ധിച്ചിടത്തോളം (ഞാനറിയുന്ന മറ്റൊരുപാടുപേരെയും)ഒരു മീറ്റ് എന്നതുകൊണ്ട് ഉദ്ദ്യേശിക്കുന്നത് ഒരു ഗെറ്റ്‌റ്റുഗദർ ആണ്!!! ഒരു കൂടിച്ചേരൽ, വിർച്ച്വൽ ഹായ്‍ ബയ് എന്നതിനപ്പുറം സ്നേഹപൂർവ്വമായ ഒരു കരസ്പർശം, ഒന്നിച്ചിരുന്നൊരു സ്നേഹവിരുന്നു, പിന്നെ ഒരു ഫോട്ടോ സെഷൻ അതൊക്കെ ആവുമ്പോൾ സൗഹൃദങ്ങളുടെ ആഴം വർദ്ധിക്കുകയും പരസ്പരം തൊട്ടറിയുകയും ചെയ്ത ഒരു ആത്മ ബന്ധം ഉടലെടുക്കും..
അതിനപ്പുറം ശാക്തീകരണവും സംഘടനാ ചർച്ചയും അറുബോറൻ തിരഞ്ഞെടുപ്പുകളും ചർച്ചകളും വല്യേട്ടൻ സ്ഥാനമോഹികളുടെ അസഹനീയമായകുട്ടിക്കരണങ്ങളും മീറ്റിന്റെ നിറം കെടുത്തും...
എന്തെങ്കിലും ചാരിറ്റി അതു പോലെ മറ്റു നല്ല കാര്യങ്ങൾ ചെയ്യുവാനാണെങ്കിൽ അതിനു ഒരു ഗൂഗിൾ ഗ്രൂപ്പോ മറ്റു ഗ്രൂപ് ബ്ളോഗുകളോ തുടങ്ങി ചെയ്യുവനുദ്യേശിക്കുന്ന കാര്യങ്ങൾ ആരെങ്കിലും വിശദീകരിച്ചാൽ ശാരീരികവും സാമ്പത്തികവുമായ സഹായങ്ങൾ കഴിവുള്ളവർ ചെയ്യുന്നതായിരിക്കും... നിശാബ്ദമായി പ്രവർത്തിക്കുന്ന അത്തരം എത്രയോ പ്രവർത്തനങ്ങൾ ഇപ്പോഴും നടക്കുന്നുമുണ്ട്...
ചെയ്യുവാൻ കഴിയാവുന്ന ചില കാര്യങ്ങൾ
വളരെ ദരിദ്രമായ പശ്ചാത്തലിൽ നിന്ന് പ്രതിഭാസ്പർശം കൊണ്ടു മാത്രം
എഴുത്തിലൂടെയും മറ്റു സർഗ്ഗാത്മകപ്രവർത്തനങ്ങളിലൂടെയും മുന്നോട്ടു വരുന്നവരെ സഹായിക്കാൻ ശ്രമിക്കുക എന്നതാണ്,
അവരുടെ പുസ്തകങ്ങളുടെയോ മറ്റു വർക്കുകളുടെയോ ഒരു സമാഹരണം
അല്ലെങ്കിൽ അവരുടെ തുടർ വിദ്യാഭാസം സ്പോൺസർ ചെയ്യാൻ ഏതെങ്കിലും ബ്ളോഗർമാരോ അല്ലെങ്കിൽ ഒരു സംഘം ബ്ളോഗർമാരോ തയ്യാറാകൽ ഇവയൊക്കെ ചെയ്യാൻ കഴിയുന്ന ലളിതമായ കാര്യങ്ങളാണ്....
നിരക്ഷരനും കൂട്ടരും മറ്റും ചെയ്ത/ചെയ്യുന്ന പോലെ ആദിവാസി വസ്ത്രവിതരണവും അതുപോലെയുള്ള മറ്റു നല്ലകാര്യങ്ങളും, ഇവിടെ ദുബായിലെ ഭൂലോകകാരുണ്യം ചെയ്യുന്നപോലെ ചാരിറ്റി പ്രവർത്തനവും എല്ലാം ബ്ലോഗർമാരുടെ നേതൃത്വത്തിൽ നടക്കുന്നുണ്ടല്ലോ,!
വെറും രണ്ടോ മൂന്നോ ബ്ളോഗർ മനസ്സുവെച്ചാൽ വ്യക്തിപരമായും മറ്റും കോർഡിനേറ്റ് ചെയ്ത് എന്ത് കാര്യങ്ങൾ വേണമെങ്കിലും ചെയ്യാവുന്നതാണ്.
ഒരു ഇമെയിൽ ചെയ്താൽ മതി സഹായിക്കാൻ മനസ്സുള്ളവർ സഹായിക്കും. അതിന് അതി വിശാലമായ സംഘടനയുടെയോ, ഒരു കൂട്ടം നേതാക്കന്മാരുടെയോ ആവശ്യമില്ല!!!
മാത്‌സ് ബ്ളോഗിന്റെ കീഴിൽ എത്രമഹത്തരമായ സേവനമാണ് സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ അവർ നടത്തി വരുന്നത്.....എന്ന് നമ്മൾ കാണുന്നുണ്ടല്ലോ....
എന്റെ വക ഒരു നീണ്ട മുഴുത്ത കയ്യടി
രഞ്ചിത്ത് ചെമ്മാടിന്
രഞ്ചിത്ത് എട്ടന്...
ചെമ്മാടാ ,
എല്ലാം ഇവിടിങ്ങനെ പറഞ്ഞു തീര്‍ത്താല്‍ മീറ്റിലും പോയി എന്തെങ്കിലും പറയാന്‍ വേണ്ടേ ? അത് കൊണ്ട് നിര്‍ത്തി നിര്‍ത്തി പറ . എന്നാലല്ലേ ഒരു ശ്വാസം വരൂ ..
ഇമെയില്‍ ക്ലബ് പോലെ ബ്ലോഗേര്‍സ് ഗ്രൂപ്പിനെ തരം തിരിക്കാന്‍ വരട്ടെ . ഞങ്ങള്‍ ഇതിനെക്കുറിച്ച് വളരെ ഗാഡമായി ചിന്തിച്ചുകൊണ്ടിരിക്കുകയാണ് . മൃതപ്രായമായ മറ്റ് സംഘടനകള്‍ പോലെയാകാതെ ഞങ്ങള്‍ വയസന്‍ ക്ലബ്ബിന്റെ തലയിലെ രോമം കരിഞ്ഞിട്ടും ചിന്തകളില്‍ നിന്നും ഞങ്ങള്‍ വ്യതിചലിച്ചിട്ടില്ല എന്നോര്‍ക്കുക ..സംഘടന എന്ന തീരുമാനവുമായി മുന്നോട്ട് പോകണം എന്ന് തന്നെയാണ് എന്റെയും അപേക്ഷ ..
ദാറ്റ്‌സ് ഓള്‍ യുവര്‍ ഓണര്‍ .
ഒടീല്‍ - ഇതും കുടൊന്ന് ചുരുട്ടി കൂട്ടി മാക്കൊട്ടയില്‍ ആക്കി തന്നാല്‍ എനിക്കങ്ങു പോകാമായിരുന്നു .
ബ്ലോഗിന് സംഘടനയും കൊന്തോം കൊടച്ചക്രോം ഒന്നും വേണ്ട. ഇങ്ങനെയങ്ങ് പോട്ടെ. ചിലര്‍ക്ക് നേതാവായി വിലസാന്‍ ഒന്നും കിട്ടാതോണ്ട് ബ്ലോഗില്‍ നേതാവാകാനുള്ള ഗൂഢാലാചനയാണിത്. മീറ്റുകള്‍ ധാരാളം. തുഞ്ചന്‍ പറമ്പ് മീറ്റ് അലങ്കോലപ്പെടുത്താന്‍ കാപ്പിലാന്‍ മൊയലാളി മുന്നിട്ടിറങ്ങിയതാല്‍ ഇത് വിജയിക്കുമെന്ന് ഉറപ്പായി. തലയില്‍ മുണ്ടിട്ട് വരും ഈ ഞാനും
Varanamennu thanneyanu aagraham
ഇതില്‍ ദൈവം സ്നേഹിക്കുന്നവരുടെ പേരുള്ള ലിസ്റ്റിലാണോ,ദൈവത്തെ സ്നേഹിക്കുന്നവരുടെ പേരുള്ളവരുടെ ലിസ്റ്റിലാണോ എന്റെ പേര്?
ഈ മീറ്റിന് പങ്കെടുക്കാന്‍ കഴിയണേ......
പങ്കെടുക്കാന്‍ സാധ്യതയുള്ളോര്‍ടെ ലിസ്റ്റീക്ക് ഈ ഞമ്മളേം കൂട്ടിക്കോളിം :)
കെ.പി.സുകുമാരന്‍ മാഷേ.. മാഷോളം ബ്ലോഗറിവ് എനിക്കില്ല. എങ്കിലും ഇത് വരെ മനസ്സിലാക്കിയത് വെച്ച് മാഷ് മുകളില്‍ സൂചിപ്പിച്ചത് പോലെ ബ്ലോഗ് അക്കാദമിയും ബ്ലോഗ് കൌണ്‍സിലും നടത്തുന്നത് ഒരാള്‍ എന്ന പോലെ തന്നെയാണ് ഈ ബൂലോകം ഓണ്‍ലൈനും നമ്മുടെ ബൂലോകവും മുന്‍പുണ്ടായിരുന്ന ബ്ലോത്രവും ഇപ്പോള്‍ പുതുതായി തുടങ്ങിയിരിക്കുന്ന മലയാളം ബ്ലോഗേര്‍സ് ഫെയ്സ്ബുക്ക് കൂട്ടായ്മയും ഒക്കെ. അതുമൊക്കെ ഒന്നല്ലെങ്കില്‍ രണ്ടോ മൂന്നോ പേര്‍ ചേര്‍ന്ന് നടത്തുന്നത് തന്നെ. ശരിയാണ്. ഇവരെല്ലാം ബ്ലോഗിന്റെ നന്മക്കായി നിലകൊള്ളൂന്നവരുമാണ്. അത് ഞാന്‍ നിഷേധിക്കുന്നില്ല. അതൊക്കെ തന്നെയാണ് രഞ്ജിത് ചെമ്മാട് പറഞ്ഞ മാത്സ് ബ്ലോഗും മറ്റും ചെയ്യുന്നത്. ചട്ടക്കൂടുകളിലെ വ്യത്യാസമേ അവിടെയുള്ളൂ എന്ന് എനിക്ക് തോന്നുന്നു. പക്ഷെ അതൊന്നും ഒരു സംഘടനയുടെ ആവശ്യകതയിലേക്ക് പോകുന്നില്ല. പിന്നെ, സംഘടന ഉണ്ടാക്കുന്നത് മാഷ് അതിന്റെ ഭാരവാഹിത്വം ആഗ്രഹിക്കുന്നത് കൊണ്ടാണെന്നൊന്നും എന്റെ വാക്കുകളില്‍ നിന്നും വായിച്ചെടുക്കല്ലേ. ഇതേ വിഷയം കഴിഞ്ഞ ഇടപ്പള്ളി മീറ്റിന്റെ ഒരു പോസ്റ്റ് നമ്മുടെ ബൂലോകത്തില്‍ വന്നപ്പോള്‍ അവിടെ ബിജുകുമാര്‍ ആലങ്കോട് ഉന്നയിച്ചപ്പോഴും ഇതെ മറുപടി തന്നെയായിരുന്ന് പറഞ്ഞത്. അന്നും ഒട്ടേറെ ബ്ലോഗര്‍മാര്‍ സംഘടന വേണ്ട എന്ന അഭിപ്രായക്കാരായിരുന്നു. എന്നുവെച്ച് ഇതൊന്നും ചര്‍ച്ച ചെയ്യണ്ട എന്നല്ല മീറ്റിന്റെ ചര്‍ച്ചയില്‍ ഇതും വരട്ടെ. പക്ഷെ ഇവിടെ തന്നെ അഭിപ്രായം പറഞ്ഞത് ബ്ലോഗേര്‍സിനൊരു സംഘടന എന്നതൊക്കെ മീറ്റില്‍ പങ്കെടുക്കുന്നവര്‍ മാത്രം തീരുമാനിക്കാതെ വരാത്തവര്‍ക്കും അഭിപ്രായം പറയാനുള്ള വേദിയാവണം എന്നതിനാലാണ്. ഒരിക്കലും മാഷെ ഞാന്‍ തെറ്റിദ്ധരിച്ചിട്ടില്ല. എങ്കിലും ഒന്ന് പറയട്ടെ രഞ്ജിത് ചെമ്മാട് പറഞ്ഞപോലെ എന്തിനും ഏതിനും സംഘടനയുടെ പിന്‍ബലം വേണമെന്നാവുന്ന ഘട്ടമായാല്‍ മാഷ് പറയുന്ന പോലെ ബ്ലോഗെഴുതാന്‍ ഒരു പക്ഷെ വിലക്കുകള്‍ ഇല്ലായിരിക്കും. പക്ഷെ വായനക്കാരാണല്ലോ ഓരോ ബ്ലോഗിന്റെയും വിജയം. പലരെയും അല്ലെങ്കില്‍ പല ബ്ലോഗുകളേയും സംഘടനയുടെ ചട്ടക്കൂടുകള്‍ ഇല്ലാതെ തന്നെ ബഹിഷ്കരിച്ചിട്ടുണ്ട് ബൂലോകം എന്നാണ് എന്റെ അറിവ്. അപ്പോള്‍ ഈ മീറ്റില്‍ ചര്‍ച്ച ചെയ്യാന്‍ കാര്യങ്ങള്‍ ഒട്ടേറെയായട്ടോ നന്ദു.. ഇതൊക്കെ നോട്ട് ചെയ്യെണേ..:)
മീറ്റിലേക്ക് ചര്‍ച്ചക്ക് വെക്കാവുന്ന കൂടുതല്‍ പോയന്റ്സ് പോരട്ടെ. വരാന്‍ കഴിയില്ല എന്നറിയിച്ചവര്‍ക്കും ചര്‍ച്ചാ പോയിന്റുകള്‍ പങ്കുവെക്കാമല്ലോ.
എല്ലാ വിധ ഭാവുകങ്ങളും നേരുന്നു...ഇങ്ങനെ വീണ്ടും ഒരു മീറ്റ് നടത്തുന്നതില്‍...പങ്കെടുക്കാന്‍ സാധിച്ചാല്‍ നാട്ടില്‍ വരികയാണെങ്കില്‍ തീര്‍ച്ചയായും ഞാന്‍ ഉണ്ടാവും ..ക്രിയാത്മകമായ ചര്‍ച്ചകള്‍ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്..പിന്നെ ഈ മീറ്റുകളും പ്രവര്‍ത്തനങ്ങളും..മാധ്യമങ്ങള്‍ വഴി നല്ല പ്രചാരം കൊടുക്കണം എന്നാലേ അത് ബ്ലോഗര്‍മാരുടെ വളര്‍ച്ചക്കും,പുതിയ നല്ല എഴുത്തുകാര്‍ കടന്നു വരാനും സഹായകം ആകൂ ,എല്ലാവരോടും ബ്ലോഗു എന്താണ് ,എന്തിനാണ്,എന്ന് മനസ്സിലാക്കിക്കാനും കഴിയൂ..ഇപ്പോഴും ഇതിനോട് പുറം തിരിഞ്ഞു നില്‍ക്കുന്ന ആള്‍ക്കാര്‍ ഉണ്ട് എന്ന് നാം ഓര്‍ക്കണം അല്ലെ?
മീറ്റ് എന്താവണം എന്നത് ഇവിടെ ചര്‍ച്ച ചെയ്യുന്നതുതന്നെ ബ്ലോഗ് നന്നാവണമെന്നും കൂടുതല്‍ വളരണമെന്നും ബ്ലോഗേഴ്‌സ് ആഗ്രഹിയ്ക്കുന്നു എന്നതിനു തെളിവാണ്. ഇവിടെ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയങ്ങള്‍ തീര്‍ച്ചയായും മീറ്റിലും ചര്‍ച്ചക്ക് വയ്ക്കാം. ബ്ലോഗര്‍മാര്‍ക്ക് ഒരു സംഘടന എന്ന ആശയത്തോട് യോജിയ്ക്കുന്നില്ല. അതു പല കൂട്ടങ്ങളായി ബ്ലോഗേഴ്‌സിനെ തിരിച്ചു വിട്ടേക്കും. ഇപ്പോള്‍ത്തന്നെ ചില്ലറ ഗ്രൂപ്പുകള്‍ നിലവിലുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. നല്ല കൂട്ടായ്മകള്‍ വരട്ടെ. പ്രാദേശികമായി ഓരോ പരിപാടികള്‍ സംഘടിപ്പിയ്ക്കുമ്പോള്‍ അതതു പ്രദേശത്തുള്ളവര്‍ നേതൃത്വം കൊടുക്കട്ടെ. കഴിയും വിധത്തില്‍ മറ്റു ദേശങ്ങളിലുള്ളവരും സഹകരിക്കട്ടെ. അങ്ങനെ ലോകത്തിന്റെ എല്ലാ ഭാഗത്തും നാമറിയാതെതന്നെ പൊതുവായി ഒരു നേതൃത്വമില്ലാത്ത എന്നാല്‍ ഗ്രൂപ്പുകളായി വേര്‍തിരിവില്ലാത്ത ഒരു സംഘടന രൂപംകൊണ്ടുകൊള്ളും. അതുപക്ഷേ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ രീതിയിലല്ലെന്നു മാത്രം.
ആചാര്യന്‍ പറഞ്ഞത് തീര്‍ച്ചയായും ചെയ്യാം. മീഡിയകളെ നമുക്ക് ഉപയോഗപ്പെടുത്താം.
പങ്കെടുക്കാന്‍ ആഗ്രഹമുണ്ട്, പക്ഷെ ലീവ് കിട്ടാന്‍ ഒരു പ്രതീക്ഷയുമില്ല ഈ പ്രതീക്ഷക്ക്. എങ്കിലും ഒരുപാട് ആശംസകള്‍ നേരുന്നു ഈ കൂട്ടായ്മക്ക്...
ഇസ്ഹാഖ് കുന്നക്കാവ്
http://ishaqkunnakkavu.blogspot.com/
ഞാനും വരുന്നുണ്ടേ!
നമുക്ക് ബ്ലോഗ് വായനക്കാരുടെ എണ്ണം കൂട്ടാന്‍ എന്ത് ചെയ്യാന്‍ പറ്റുമെന്ന് ചിന്തിക്കാം. വായിച്ച് കമന്റിടാന്‍ മടിക്കുന്നവരുടെ കമന്റ് ഓട്ടോമാറ്റിക്കായി എടുക്കുന്ന പ്രോഗ്രാം വല്ലതുമുണ്ടോ എന്ന് അന്വേഷിക്കാം.
ബ്ലോഗിംഗിന്റെ ഒരു ഗുണം എന്താണെന്ന് വെച്ചാല്‍, ഒരു നാലു ബ്ലോഗ് വായിച്ചാല്‍ ആര്‍ക്കും ഭയങ്കര ആത്മവിശ്വാസമുണ്ടാവും. പിന്നെ സ്വന്തമായി ബ്ലോഗ് പടക്കും. അതു വായിക്കുന്നവരാകട്ടെ പിന്നെ ഒരു ബ്ലോഗ് വായിക്കുന്നതിന് മുന്‍പ് നല്ലവണ്ണം ചിന്തിക്കും. എന്നാലും പുതിയ ബ്ലോഗുകള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും.
സംഘടനയും എഡിറ്റിംഗും എല്ലാം വന്നാല്‍ പുതിയ ബ്ലോഗര്‍മാര്‍ക്കായിരിക്കും, അതിന്റെ ദോഷം.
നാട്ടില്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും പങ്കെടുകുന്നതാണ്
Juno||ജൂണോ
ആ സമയത്ത് നാട്ടിലുണ്ടെങ്കില്‍ തീര്‍ച്ചയായും പങ്കെടുക്കും. സാധ്യതാ ലിസ്റ്റില്‍ എന്നെയും കൂടി ചേര്‍ത്തോളൂ.. എല്ലാ ഭാവുകങ്ങളും
യുവതയുടെ സ്വരം നിശ്ചയദാർഢ്യം സ്ഫുരിക്കുന്നതും കരുത്തുറ്റതും
ആവേശദായകവുമാകുകയും ചെയ്യുന്നതിൽ അതിയായ സന്തോഷം തോന്നുന്നു, ഇതൊക്കെത്തന്നെയാണ് ബ്ളോഗിന്റെ ശക്തിയും സ്വത്തും
'ബ്ളോഗ്' എന്നത് തന്നെയാണ് നമ്മുടെ ആഗോള സംഘടന! ഓരോ ബ്ളോഗറും ഓരോ എക്സിക്യുട്ടീവ് മെമ്പർമാരും അഡ്മിനിസ്റ്റ്‌റേറ്റർമാരും തന്നെയാണ്...
വെറുതേ കുത്തിക്കുറിക്കുന്ന ഡയറിക്കുറിപ്പുകൾ മുതൽ പ്രതിഭാധനരായ എഴുത്തുകാരുടെയും ചിത്രകാരന്മാരുടെയും സംഗീതജ്ഞരുടെയും മറ്റും അതുല്യമായ സർഗ്ഗസൃഷ്ടികൾ വരെ ബ്ളോഗിലൂടെ സ്വയം പ്രകാശിതമാകുന്നു....
ആവശ്യമുള്ളത് തിരഞ്ഞെടുത്ത് വായിക്കാനുള്ള അഗ്രഗേറ്ററുകളും ധാരാളം
ഒരു അപ്പെക്സ്/കേന്ദ്ര സംഘടനയുടെ ആവശ്യമില്ലാതെ തന്നെ, പ്രാദേശിക കൂട്ടായ്മകൾ രൂപം കൊള്ളുന്നുണ്ടല്ലോ...
ഒറ്റയാൾ പോരാട്ടങ്ങളും നടക്കുന്നുണ്ട്...
മീറ്റിലും മറ്റു സഹൃദയസദസ്സുകളിലും വെച്ച് ഹൻലല്ലത്ത് ചെറിയ പിരിവുകൾ നടത്തി പാവപ്പെട്ടവരെ സഹായിക്കുകയും ഒറ്റയാൻ ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യാറുണ്ടെന്നും ചില സുഹൃത്തുക്കൾ പറഞ്ഞറിഞ്ഞു....
നേരിട്ടറിയാത്ത നിരവധി പേർ അതുപോലെ ചെയ്യുന്നുണ്ടാവും...
വളരെ സന്തോഷകരമായ കാര്യമാണ് അത്,
അതു പോലെ ജയൻ ഏവൂർ തന്റെ തട്ടകം കേന്ദ്രീകരിച്ച് മറ്റു പല സംഘാടനവും സഹകരണവും നടത്തുന്നു, കൈപ്പള്ളി ബസ്സിലൂടെയും അല്ലാതെയും പണം സമാഹരിച്ചും ഒറ്റയ്ക്ക് പണമെടുത്തും അനാഥരെയും നിരാലംബരെയും സഹായിക്കുന്നു, ഇവിടെ ദുബായിലോ ഷാർജയിലോ ഏതൊരു ഗെറ്റ്‌റ്റുഗദർ ഉണ്ടായാലും ബ്ളോഗർ പ്രിയ, കിച്ചു കൈപ്പള്ളി തുടങ്ങിയവരുടെ കയ്യിൽ ഒരു പുസ്തകവും ചെയ്യുവാനുദ്ദേശിക്കുന്ന കാര്യങ്ങളുടെ ഒരു വിവരണവും ഉണ്ടാകും, കഴിയാവുന്ന രീതിയിൽ എല്ലാവരുടെ കയ്യിൽ നിന്നും ചെറിയ തുക സ്വീകരിച്ച് അവർ വലിയ സഹായങ്ങൾ ചെയ്യുന്നു....
സംഘടനയും എഡിറ്റിംഗും എല്ലാം വന്നാല്‍ പുതിയ ബ്ലോഗര്‍മാര്‍ക്കായിരിക്കും അതിന്റെ ദോഷം എന്ന് എ ജെ കൂടി പറഞ്ഞ നിലയ്ക്ക് എന്റെ നിലപാട് ഈ ഒരു കമന്റിലൂടെ വ്യക്തമാക്കിക്കൊണ്ട് ഞാന്‍ നിര്‍ത്തട്ടെ. മേലില്‍ ബ്ലോഗര്‍മാര്‍ക്ക് സംഘടന വേണം എന്ന ആവശ്യം ഇനിയൊരിക്കലും ബ്ലോഗില്‍ ഉന്നയിക്കുകയില്ല എന്നും എല്ലാ ബ്ലോഗര്‍മാര്‍ക്കും ഉറപ്പും തരുന്നു. മാത്രമല്ല താല്‍ക്കാലികമായ ബ്ലോഗ് മീറ്റുകളില്‍ ഒത്തുചേര്‍ന്ന് ഈറ്റും കഴിഞ്ഞ് പിരിയുന്ന വൃഥാവ്യായാമങ്ങളില്‍ വിശ്വാസമില്ലാത്തത്കൊണ്ട് ഈ മീറ്റിലടക്കം ഒരു മീറ്റിലും പങ്കെടുക്കുന്നതല്ല എന്നും അറിയിക്കുന്നു. പുതിയ സുഹൃത്തുക്കളെ പരിചയപ്പെടാനാണെങ്കില്‍ അത് ബ്ലോഗര്‍മാര്‍ തന്നെ ആകണം എന്നോ ബ്ലോഗ് മീറ്റില്‍ പങ്കെടുക്കണം എന്നും ഇല്ലല്ലൊ.
കേരള ബ്ലോഗ് അക്കാദമിയുടെ ആരംഭം മുതല്‍ തന്നെ നാട്ടില്‍ ബ്ലോഗര്‍മാരുടെ സംഘം വേണം എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. എന്തെങ്കിലും സാമൂഹ്യപ്രശ്നം നാട്ടില്‍ എവിടെയെങ്കിലും വരുമ്പോള്‍ ബ്ലോഗര്‍മാര്‍ എന്ന നിലയില്‍ പത്ത് പേര്‍ക്ക് അവിടെ പങ്കെടുക്കാമല്ലോ എന്ന് ഞാന്‍ കരുതി. അതായത് സമൂഹത്തിന്റെ ഏത് മേഖലകളിലും ഇടപെടാന്‍ കഴിയുന്ന ബ്ലോഗര്‍മാര്‍ നാട്ടില്‍ ഉണ്ടാവുക. മറ്റേത് മാധ്യമങ്ങളേക്കാളും ശക്തവും സാധ്യതയുമുള്ള ഒന്നാണ് ബ്ലോഗ് എന്ന മാധ്യമം. സമൂഹനവീകരണത്തിന് തന്നെ ഈ മാധ്യമത്തെ ഉപയോഗപ്പെടുത്താന്‍ കഴിയും. മറ്റൊന്ന് അതാത് സ്ഥലത്ത് ബ്ലോഗ് വായനശാലകള്‍ സ്ഥാപിക്കുക. ഇതൊക്കെ സാധിക്കണമെങ്കില്‍ ബ്ലോഗര്‍മാര്‍ക്ക് വ്യവസ്ഥാപിതമായ രീതിയില്‍ സംഘടന ഉണ്ടായാല്‍ നന്നായിരിക്കും എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. എന്തെങ്കിലും ആസൂത്രണം ചെയ്യണമെങ്കിലും ഇമ്പ്ലിമെന്റ് ചെയ്യണമെങ്കിലും അങ്ങനെ വേണമല്ലൊ. ചുരുക്കത്തില്‍ ബ്ലോഗിങ്ങിനെ ഒരു ജനകീയപ്രസ്ഥാനമാക്കി മാറ്റുക എന്നായിരുന്നു എന്റെ സ്വപ്നം.
ഇപ്പോള്‍ പ്രവാസികളാണ് ബ്ലോഗര്‍മാരില്‍ ഭൂരിപക്ഷവും. നാട്ടില്‍ വിളിച്ചാല്‍ കേള്‍ക്കുന്നിടത്ത് പത്ത് ബ്ലോഗര്‍മാരെ സംഘടിപ്പിക്കാമല്ലൊ എന്നും ഞാന്‍ കരുതി. എന്തായാലും ഒരു കാര്യം ഉറപ്പായി എന്റെ ഈ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കാനുള്ള സാഹചര്യം ഇപ്പോള്‍ പക്വമല്ല. അതിനാല്‍ തല്‍ക്കാലം ഞാന്‍ ഈ ആശയത്തില്‍ നിന്ന് പിന്മാറുകയാണ്. ഏപ്രില്‍ 17ന്റെ മീറ്റിന് സര്‍വ്വഭാവുകങ്ങളും നേരുന്നു. മീറ്റിന്റെ വിവരങ്ങള്‍ ബ്ലോഗില്‍ പോസ്റ്റ് ചെയ്യുമ്പോള്‍ കാണാമല്ലൊ. ഈ വിഷയത്തില്‍ എനിക്ക് കൂടുതല്‍ ഒന്നും ഇനി പറയാനില്ലാത്തതിനാല്‍ നിര്‍ത്തുന്നു.
ബ്ളോഗ് കൂടുതൽ വായനക്കാരിലേക്കെത്തിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ എനിക്കു തോന്നുന്നത് ഇങ്ങനെയൊക്കെയാണ്..
1. എല്ലാ പഞ്ചായത്തിലും സഹകരണനിയമനിയമപ്രകാരം രജിസ്റ്റർ ചെയ്ത ബ്ളോഗ് ക്ളബ്ബുകൾ രൂപീകരിക്കുക! ബ്ളോഗർമാരും ഓൺലൈൻ വായനക്കാരും അദ്ദ്യാപകരും എല്ലാരും കൂടിച്ചേർന്നാലും മതി(ആർട്സ് & സ്പോർട്സ് ക്ളബ്ബുകൾ പോലെ) വ്യത്യസ്ഥ വീട്ടുകളിലെ 20 പേർ കൂടിച്ചേർന്ന് ഒരു നിയമാവലി രൂപീകരിച്ചാൽ ജില്ലാ സഹകരണ രജിസ്റ്റ്രാറിൽ നിന്നും ർജിസ്റ്റ്രേഷൻ ലഭിക്കും എല്ലാ പഞ്ചായത്തിലെയും ബ്ളോഗ് ക്ളബ്ബുകൾക്ക് അതാത് പഞ്ചായത്തിന്റെ പേരിനോടൊപ്പം ബ്ളോഗ് എന്നു കൂട്ടിച്ചേർത്താൽ നന്നായിരിക്കും... ഉദാഹരണത്തിന് "തിരൂരങ്ങാടി ബ്ളോഗേർസ് ക്ളബ്" അല്ലെങ്കിൽ "തിരൂരങ്ങാടി ഓൺലൈൻ റൈറ്റേർസ് & റീഡേർസ് ക്ളബ്"
എന്നിട്ട് അവരുടെ നേതൃത്വത്തിൽ പഞ്ചായത്തുമായോ മറ്റു സംഘടനകളുമായോ സഹകരിച്ച് ആ പഞ്ചായത്തിലെ എല്ലാ വീടുകൾക്കും കമ്പ്യൂട്ടർ വിദ്യാഭ്യാസം നൽകട്ടെ, ബ്ളോഗർമാരുടെ നേതൃത്വത്തിൽ സൗജന്യ സേവനം വഴി ഓൺലൈൻ വായനയും എഴുത്തും പരിശീലിപ്പിക്കട്ടെ, അതാതു പഞ്ചായത്തിൽ ഒന്നോ അതിലധികമോ ഓൺലൈൻ ലൈബ്രറി രൂപീകരിക്കട്ടെ
കേരളത്തിലുള്ള ഏതു ബ്ളോഗർക്കാണോ ഒഴിവുണ്ടാകുക അവർ ചെന്ന് സ്കൂൾകുട്ടികളെയും മറ്റു നാട്ടുകാരെയും കൂട്ടിച്ചേർത്ത് ക്ളാസ്സുകൾ എടുത്തു കൊടുക്കട്ടെ, ഓരോ ക്ളബ്ബുകളും അവരവരുടെ ഗ്രൂപ്പ് ബ്ളോഗുകൾ ഉണ്ടാക്കട്ടെ,
അവരുടെ പ്രവർത്തന വിവരങ്ങൾ പ്രസിദ്ധീകരിക്കട്ടെ....
ഇക്കാര്യങ്ങളൊക്കെ മീറ്റിലെ ചർച്ചയിൽ ഉരുത്തിരിഞ്ഞു വരട്ടെ...
കെ.പി മാഷേ, ഇവിടെ നടക്കുന്ന ഈ കമന്റ് ചര്‍ച്ചയില്‍ തന്നെ താങ്കള്‍ക്ക് മനം മടുക്കുകയും നിരാശയോടെ ബ്ലോഗ് മീറ്റുകളില്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു. അപ്പോള്‍ ഒരു സംഘടനയുടെ ചട്ടക്കൂടിലാവുമ്പോള്‍ ഇതിലേക്കാള്‍ വലിയ അവസ്ഥകളെ നേരിടേണ്ടി വന്നാല്‍ ബ്ലോഗ് തന്നെ നിറുത്തുമോ.. ഏതായാലും ആരെയും ഹര്‍ട്ട് ചെയ്യുവാനോ ഒന്നുമല്ല ഇവിടെ സംഘടന വേണ്ട എന്ന എന്റെ അഭിപ്രായം ഞാന്‍ അറിയിച്ചത്. പക്ഷെ എന്റെ അഭിപ്രായത്തില്‍ ഉറച്ചു നിന്നുകൊണ്ട് തന്നെ പറയട്ടെ താങ്കള്‍ മീറ്റില്‍ വരണം. ഇവിടെ നടന്ന ക്രിയാത്മക ചര്‍ച്ചയില്‍ വന്ന കാര്യങ്ങളും മീറ്റിലെ ഒരു അജണ്ട പോയന്റാക്കിയെന്ന് കൊട്ടോട്ടിക്കാരന്‍ പറഞ്ഞുകഴിഞ്ഞ സ്ഥിതിക്ക് താങ്കള്‍ വരണം. നേരത്തെ ഒരു കമന്റില്‍ താങ്കള്‍ തന്നെ സൂചിപ്പിച്ചു 1000ത്തോളം ബ്ലോഗേര്‍സിനെ പങ്കെടുപ്പിച്ച് കൊണ്ട് മീറ്റുകള്‍ നടത്താന്‍ കഴിയാത്തത് ഒരു പ്രശ്നമാണെന്ന്. മീറ്റ് നടത്തുന്നവര്‍ക്ക് അഭ്യര്‍ത്ഥിക്കാനല്ലേ കഴിയൂ. മീറ്റിന് വരേണ്ടത് മറ്റുള്ളവരാണ്. ഇത് വരെ നല്ല രീതിയില്‍ പോയ ഈ ചര്‍ച്ച അത് മീറ്റിന്റെയും ബ്ലോഗിന്റെയും നന്മക്കായിട്ടായിരുന്നു എന്ന് വിശ്വസിച്ചിരുന്നു. പക്ഷെ താങ്കള്‍ ഈ കമന്റുകളില്‍ മടുത്ത് അതും സംഘടന എന്ന ഒറ്റ ആശയത്തിലെ എതിര്‍പ്പിന്റെ പേരില്‍ മീറ്റില്‍ വരുന്നില്ലെന്ന് തീരുമാനിച്ചാല്‍ ഒട്ടേറെ മറ്റു ചര്‍ച്ചകള്‍ കൂടെ അവിടെയുണ്ടാവില്ലേ. അതിലൊക്കെ സക്രിയമായി പങ്കെടുക്കാമല്ലോ. സത്യത്തില്‍ ആശയങ്ങളിലെ ഈ വിഭിന്നതയും വ്യത്യസ്തയും അഭിപ്രായങ്ങള്‍ തുറന്ന് പറയാനുള്ള സ്വാതന്ത്യവുമല്ലേ നമുക്ക് ബ്ലോഗ് തരുന്നത്. അപ്പോള്‍ സംഘടന എന്ന വിഷയം മീറ്റിലേക്ക് ചര്‍ച്ചക്കായി എടുത്തു കഴിഞ്ഞ നിലക്ക് അടുത്ത ആശയങ്ങളും പോരട്ടെ..
കെ.പി. മാഷ് വരുമെന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു. ആഗ്രഹിക്കുന്നു.
സുകുമാരൻ മാഷേ കമന്റു വഴിയുള്ള അഭിപ്രായപ്രകടനങ്ങൾ മാത്രമല്ലേ ആയുള്ളൂ.... എല്ലാവരും അഭിപ്രായം പറയുന്നല്ലേയുള്ളൂ...
ഒന്നും അവസാനിച്ചിട്ടില്ല തുടങ്ങുന്നല്ലേയുള്ളൂ...
അതിനു മുൻപ് താങ്കൾ മീറ്റിൽ വരില്ല എന്ന് പറയല്ലേ,
താങ്കളെപ്പോലുള്ളവരെയൊക്കെ നേരിട്ട് കാണുക സംസാരിക്കുക എന്ന ആഗ്രഹം കൊണ്ടൊക്കെയാണ് ഇത്തവണയെങ്കിലും മീറ്റിൽ പങ്കെടുക്കാൻ ഉദ്യേശിച്ചത്...
കൊല്ലങ്ങൾക്ക് മുൻപ് നാടകം കളിച്ചു വന്ന നമ്മുടെ കാപ്പിലാൻ ആശാനെയും മറ്റു സുഹൃത്തുക്കളെയുമൊക്കെ ഒന്നു കാണണം സംസാരിക്കണം
ഇത്രയുമൊക്കെയേ ഞാൻ ഉദ്ധ്യേശിച്ചുള്ളൂ......
സോറി മനോരാജിന്റെ കമ്ന്റ്റ് ഞാൻ പോസ്റ്റിയതിന് ശേഷമാണ് കണ്ടത്,
അല്ലെങ്കിൽ മനോജ് പറഞ്ഞപോലെ എന്ന ഒറ്റവാക്കിൽ നിർത്താമായിരുന്നു.... മാഷ് എത്തുമെന്ന് തന്നെ വിശ്വസിക്കുന്നു....
ഞാന്‍ എത്തുന്നതാണു്.അവിടെ വെച്ചു
നേരില്‍ കാണാം.ഭാവുകങ്ങള്‍
മ്മീറ്റുകള്‍ ആവശ്യമില്ല
ബ്ലോഗര്‍മാരുടെ മീറ്റുകള്‍ ആവശ്യമില്ല. ഇതിനു മുന്‍പ് ഒട്ടേറെ ബ്ലോഗ് മീറ്റുകളെപ്പറ്റി അറിഞ്ഞും കേട്ടും ബോറടിച്ച് ചത്ത ഒരാളെന്ന നിലയില്‍ ഈ മീറ്റുകള്‍ - അതായത് എല്ലാ മീറ്റുകളുടെയും അവിഭാജ്യ ഘടകമായി ഇതിനോടകം മാറിയിട്ടുള്ള തോന്ന്യാസി, ശ്രീ കൊട്ടോട്ടി എന്നിവര്‍ നേത്രുത്വം നല്‍കുന്ന തീരൂര് മീറ്റ് (അപ്രൈല്‍ 2011), സ്ഥിരം മീറ്റ് പ്രാന്തന്മാരായ ഖത്തറിലെ മലയാള ബ്ലോഗേഴ്സ് സഗീറിന്റെയും വെട്ടിക്കാടിന്റെയും നേത്രുത്വത്തില്‍ ഈ പതിനൊന്നിനു നടത്തുന്ന ബസ് & ബ്ലോഗ് മീറ്റ് & ഈറ്റ് (ഇതാണു പ്രദാനം) എന്നിവ - നിര്‍ത്തണം, പറ്റുമോ. കാരണം ഇതു വരെ മീറ്റുകള്‍ കൊണ്ട് ഈറ്റല്ലാതെ എന്തെങ്കിലും നടക്കുന്നുണ്ടോ എന്ന് സംശയമാണ്. ഇനി ഇത് നിര്‍ബ്ബന്ധമാണെങ്കില്‍ മീറ്റ് എന്നത് മാറ്റി ബ്ലോഗേഴ്സ് ഈറ്റ് എന്നാക്കുകയും വേണം. മീറ്റുകള്‍ കൊണ്ടൂള്ള ഗുണം ഇതിനോടകം ബ്ലോഗില്‍ നിന്ന് അച്ചടി മഷി പുരണ്ട കൃതികളുടെ പരിചയപ്പെടലാണ്. പിന്നെ കുറെ പോസ്റ്റുകളും അവയില്‍ ക്യാപ്ഷനില്ലാതെ ഒരേ സ്വഭാവമുള്ള പോട്ടങ്ങളും മീറ്റ് നടന്ന് രണ്ട് മൂന്ന് ദിവസത്തിനകം പ്രത്യക്ഷപ്പെടാറുണ്ട്. അവിടെയെല്ലാം പോയി കമന്റിടുക എന്നത് അത്യധ്വാനം വേണ്ട ഒരു പ്രക്രിയ ആണ്. അതിനാല്‍ അവ ക്രോഡീകരിക്കണം. ഇത് എഴുതുന്ന ആളെപ്പോലെ മീറ്റ് & ഈറ്റുകളുടെ സ്ഥിരം പ്രേഷകര്‍ക്ക് ആകെയുള്ള ആശ്വാസം മീറ്റില്‍ നടക്കാത്ത കാര്യങ്ങളെപ്പറ്റി വരാറുള്ള കല്പിത പോസ്റ്റുകള്‍ ആണ്‍. ഉദാ: നന്ദന്‍ മുട്ട ചിക്കിപ്പൊരിച്ചു, തോന്ന്യാസി കാത്ത് നിന്നു തുടങ്ങിയവ. അതില്‍ അവരെ അഭിനന്ദിക്കുന്നു. കൂടാതെ മീറ്റുകളില്‍ പ്രശസ്തി ആര്‍ജിച്ച ബ്ലോഗര്‍മാരുടെ അഭാവം ആണ്. ഉദാഹരണത്തിനു ബ്ലോഗിലെ പ്രധാനികളായ വിശാലമനസ്ക്കനെ ദുബായ് മീറ്റുകാരും ബെര്‍ളീയെ കോട്ടയം മീറ്റ് കാരും കുറുമാനെ ത്രൂശ്ശൂക്കാരും മാത്രം കണ്ടാല്‍ മതിയോ? ഇവരൊക്കെ പണ്ട് കാലത്തെ മീറ്റുകളില്‍ പങ്കെടുത്തിരുന്നു. ഇവരെ പോലെ പലരും ഇപ്പോള്‍ മുങ്ങി നടപ്പാണ്. ഇവരെ മുഖ്യധാരയിലേക്ക് മടക്കിക്കൊണ്ട് വരണം. ഇതില്‍ വരാന്‍ പറ്റാത്ത സാഹചര്യമുള്ളവെരെ ചാറ്റ്, വെബ് ക്യമറാ തുടങ്ങിയ സമ്രംഭങ്ങളിലൂടെ പങ്കെടുപ്പിക്കണം. ഇല്ലെങ്കില്‍ മീറ്റ് വേണ്ടാ
രമേശ് അരൂര്‍ ഇവിടെ ആദ്യം നല്‍കിയ കമന്റ്(ഇപ്പോള്‍ അത് ഡിലീറ്റ് ചെയ്തിരിക്കുന്നു) നിങ്ങള്‍ ഏവരും കാണണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നത് കൊണ്ടു ഇമെയില്‍ സബ് സ്ക്രിപ്ഷനില്‍ കിട്ടിയത് ഇവിടെ പോസ്റ്റ് ചെയ്യുന്നു.
രമേശ്‌അരൂര്‍ has left a new comment on the post "മീറ്റ്: സ്ഥലവും തീയതിയും തീരുമാനിച്ചു.":
@@മനോരാജ് :"പക്ഷെ വായനക്കാരാണല്ലോ ഓരോ ബ്ലോഗിന്റെയും വിജയം. പലരെയും അല്ലെങ്കില്‍ പല ബ്ലോഗുകളേയും സംഘടനയുടെ ചട്ടക്കൂടുകള്‍ ഇല്ലാതെ തന്നെ ബഹിഷ്കരിച്ചിട്ടുണ്ട് ബൂലോകം എന്നാണ് എന്റെ അറിവ്."
മനോരാജ് പറഞ്ഞത് ശരിയാണ് ,,ബ്ലോഗില്‍ പുതുമുഖമായ എന്നെപ്പോലുള്ളവരെ പ്രോത്സാഹിപ്പിക്കാനോ അന്ഗീകരിക്കണോ ബൂലോകത്തെ പല പുലികളും ഇതുവരെ തയ്യാറായിട്ടില്ല എന്നതാണ് എന്റെ അനുഭവം . ബ്ലോഗുകളില്‍ പോയി സോഷ്യലിസം വിളമ്പുകയും ബൂലോകത്തിന്റെ അംബാസി ഡറ്മാരായി വിലസുകയും ചെയ്യുന്ന ഈ പുലികള്‍ക്ക് എന്നോട് ഇത്ര വിരോധം തോന്നാന്‍ ഞാന്‍ എന്ത് അപരാധം ചെയ്തു എന്ന് ചിന്തിക്കാറുണ്ട് ,,, ഇവരില്‍ പലരും ബ്ലോഗു സന്ദര്‍ശിച്ചു ഒരു സ്മൈലി പോലും തരാന്‍ വിമുഖത കാണിക്കുകയും ചെയ്യുന്നു
ഒരാള്‍ ബ്ലോഗു വായിച്ചു എന്നതിന് ആകെയുള്ള തെളിവാണല്ലോ കമന്റുകള്‍ ആറ്റം ബോംബിനെക്കാള്‍ വലിയ ആയുധമാണ് ഈ വല്യെട്ടന്മ്മാരുടെ അവഗണന ...
ചിലര്‍ അതെടുത്തു പ്രയോഗിക്കുന്നു ..അവര്‍ ചെറിയൊരു സുഖം അനുഭവിക്കട്ടെ എന്ന് കരുതി തല്‍ക്കാലം സമാധാനിക്കുകയാണ്
,,തലക്കനം ഇല്ലാത്ത നല്ലവരായ കുറെയേറെ ബ്ലോഗു സുഹൃത്തുക്കള്‍ വന്നു വായിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്നത് കൊണ്ട് ഞാനൊക്കെ കഷ്ടിച്ചു പിടിച്ചു നില്‍ക്കുന്നു എന്നെ ഉള്ളൂ ..മനോരാജ് സൂചിപ്പിച്ചത് പോലെ സംഘടനയുടെ ചട്ടക്കൂട് ഇല്ലാത്ത ബഹിഷ്കരണം തന്നെയല്ലേ ഇത് ?
ഇതല്ലേ ശരിക്കും പൊളിട്രിക്സ് ?
ഏറ്റവും ഒടുവില്‍ എന്റെ വീതം ഒരു 'ലൈക് 'കൂടി ഇരിക്കട്ടെ.
എന്തിനാണ് ഈ കമന്റ് ഡിലീറ്റ് ചെയ്തത് എന്ന് എനിക്ക് മനസിലായില്ല.ആരെയെങ്കിലും ഭയക്കുന്നുണ്ടോ താങ്കള്‍?
ജിക്കു ചോദിച്ചത് ശരിയല്ലേ രമേശ്. എന്തിനാ ആ കമന്റ് ഡിലീറ്റ് ചെയ്തത്! ആരെയും ഭയപ്പെടേണ്ട ആവശ്യം ഇല്ല. ആരോടും വിധേയത്വവും വേണ്ട. താങ്കള്‍ സൂചിപ്പിച്ച കാര്യം വളരെ ശരിയാണ്. കമന്റുകള്‍ ഇടാന്‍ പലരും മടിക്കുന്നു. എന്തിനെന്ന് മനസ്സിലാവുന്നില്ല. പലപ്പോഴും പല പോസ്റ്റുകളും വായിക്കുവാന്‍ സമയം കിട്ടുന്നില്ല എന്നത് സത്യമാണ്. പക്ഷെ വായിച്ച പോസ്റ്റുകളില്‍ ഒന്നിലും അഭിപ്രായം രേഖപ്പെടുത്താന്‍ മടികാണിക്കാണിക്കാറില്ല.
ഞാന്‍ അരവിന്ദ്,കോട്ടയം ജില്ലയില്‍ താമസിക്കുന്നു.ബ്ലോഗിലെ ജിക്കുവിന്റെ ഫ്രെണ്ടാണ്.ജിക്കു ബ്ലോഗിലേക്ക് എന്നെ എത്തിച്ചു.ഞാന്‍ കൂടി ഈ മീറ്റിങ്ങില്‍ പങ്കെടുത്തോട്ടെ ?
ഞാനും തിരൂരില്‍ മീറ്റുന്നുണ്ട്. നല്ല പൊളപ്പനായി തന്നെ...!
വലിയ വല്ല വിപ്ലവവും ഞാന്‍ ബ്ലോഗിലൂടെ ആഗ്രഹിക്കുന്നില്ലാ.
എന്നാല്‍ കഴിയുന്ന ഇത്തിരി സന്തോഷം, എനിക്ക് കിട്ടുന്ന നല്ല സന്തോഷങ്ങള്‍ എന്നിവക്ക് വേണ്ടി ഞാനിനിയും ബ്ലോഗും.. ഇനിയും മീറ്റും....
ഞാന്‍ മീറ്റിയാല്‍ മുയല്‍ ചാവില്ലെന്നും ഞാന്‍ മീറ്റാത്തത് കൊണ്ട് ആന പ്രസവിക്കില്ലെന്നും അറിയാം
ഈ മീറ്റെന്നാല്‍ എന്തോ സംഭവമാണെന്ന് കരുതി അവിടെ മലമറിക്കാന്‍ വരുന്നവരേ ഇതൊരു സൌഹൃദ കൂട്ടായ്മയായി കാണൂ...
മീറ്റുന്നവരേ..സൌഹാര്‍ദ്ദം മീറ്റില്‍ ഒതുക്കാതെ, ബ്ലോഗില്‍ ഒതുക്കാതെ ജീവിതത്തില്‍ പകര്‍ത്തൂ...! പതിനേഴ് ഇഞ്ച് മോണിറ്ററില്‍ മാത്രം ഒതിക്കിതീര്‍ക്കുന്ന കൂട്ടായ്മയെ ഞാന്‍ വെറുക്കുന്നു..
അത്തരം സുഹൃത്തുക്കളേ താങ്കള്‍ക്ക് താങ്കളില്‍ ലജ്ജിക്കാം
കിട്ടുന്ന നല്ല സൌഹൃദം ബ്ലോഗിലെ കമന്റായും പോസ്റ്റായും ഒതിക്കുത്തീര്‍ക്കുന്നവരേ... ബ്ലോഗിലെ വിമര്‍ശനങ്ങളെ സൌഹൃത്തിലേക്ക് കൂട്ടികലര്‍ത്തുന്നവരേ... ദയവായി എന്റെ മുന്നില്‍ വരാതിരിക്കൂ... താങ്കളിലെ ലജ്ജാവാഹകനെ എനിക്ക് കാണാന്‍ താല്പര്യമില്ലാ... താങ്കളിലെ നല്ലതിനെ മാത്രം ഞാനിന്നും എന്റെ ഓര്‍മയില്‍ നിലനിര്‍ത്തികൊള്ളാം
കാമ്പുള്ള വിമശനത്തിനായി കാത്തിരിക്കുന്നു... നല്ലതിന് വേണ്ടി നല്ല സംവാദം നടത്താം
ഹാഷിമിനൊരു യോ കൊടുത്തേ..യോ! യോ! യോ!
അടിപൊളി കമന്റ്
ലൈക്
ജിക്കു|Jikku വിന്റെ കമന്റിലൂടെ രമേശ്‌അരൂര്‍ പറഞ്ഞത് അറിഞ്ഞു.
മാഷേ... ബ്ലോഗിലും ഉണ്ടത്രേ ഗ്രൂപ്പിസം. താങ്കള്‍ക്കത് ഫീല്‍ ചെയ്തെങ്കില്‍ വിട്ട് കളയുക
എനിക്കത് എന്നേ ഫീല്‍ ചെയ്തു. (തലക്കനം എന്റെ ബ്ലോഗിന്റെ അഭിമാനം എന്ന് എഴുതി വെക്കാന്‍ തക്ക വണ്ണം ഒത്തിരി ബ്ലോഗുകളെ എനിക്കീ ബൂലോകത്ത് കാണാന്‍ കഴിഞ്ഞിട്ടുണ്ട്)
താന്‍ പുലി(?) എന്ന് കരുതുന്ന തല മുതിര്‍ന്നവരേ എല്ലാം കെട്ട് താങ്കള്‍ക്ക് (ബഹുവചനം) ലജ്ജിക്കാം... ഷെയിം ഷെയിം
Haha
ആരാടാ ഈ 'പുലികള്‍'?എനിക്കാ പുലിയെ (ബഹുവചനം)ഒന്നു കാണണമല്ലോ..
മൃഗശാലയില്‍ മാത്രമേ ഇത്തരം സാമാനത്തിനെ കണ്ടിട്ടുള്ളു.
ജിക്കു..താങ്കള്‍ ചോദിച്ചത് കൊണ്ട് പറയാം..ബ്ലോഗു പുലികള്‍ എന്ന പേര് ബ്ലോഗുകളില്‍ തന്നെ എഴുതിക്കാണുന്നത് കൊണ്ടാണ് അങ്ങനെ എഴുതിയത് ..സത്യത്തില്‍ അങ്ങനെ ഒരു സാധനം ഉണ്ടോ എന്നെനിക്കറിയില്ല :) അങ്ങനെ എഴുതി കാണുമ്പോള്‍ മുന്‍പ് ഇത്തരം സംശയം ആരും ചോദിച്ചും കണ്ടില്ല..പിന്നെ പേടിയുടെ കാര്യം..പ്രായം കൂടി വരുന്നത് കൊണ്ട് അതനുസരിച്ചുള്ള പക്വത കാണിക്കണമല്ലോ എന്ന് കരുതിയാണ് കമന്റു ഡിലീറ്റ് ചെയ്തത്..പൊതുക്കാര്യം ചര്‍ച്ച ചെയ്യുന്നിടത്ത് എന്തിനു വെറുതെ ഇതെല്ലാം കുത്തിപ്പൊക്കണം എന്ന് കരുതി..ഇപ്പോള്‍ ഈ കമന്റു താങ്കളുടെ ഉത്തരവാദിത്ത ത്തിലാണ് വന്നിട്ടുള്ളതെന്ന് അറിയാമല്ലോ..അത് ഡിലീറ്റ് ചെയ്യാന്‍ എനിക്കാകില്ലല്ലോ..പത്ര പ്രവര്‍ത്തന രംഗത്ത് പത്തു വര്ഷം പിന്നിട്ട ഒരാളാണ് ഞാന്‍ .ഇപ്പോളും അത് തുടരുന്നു..ഏതു മീഡിയ ആണെങ്കിലും എഴുതുന്നവര്‍ പ്രശസ്തി മാത്രമല്ല ആഗ്രഹിക്കുന്നത്..ഈ രംഗത്ത് പ്രഗത്ഭരായ മനോരാജിനെ പോലുള്ളവരുടെ നല്ല രണ്ടു വാക്ക് ..
പക്ഷെ ദൈവം സഹായിച്ചു അതുണ്ടായിട്ടില്ല..ആദ്ദേഹം പറഞ്ഞത് പോലെ സമയക്കുറവായിരിക്കാം കാരണം ,പക്ഷെ മുന്‍ കമന്റില്‍ അദ്ദേഹം ബ്ലോഗു രംഗത്ത് നടക്കുന്ന ഒരു ബഹിഷ്കരണത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ അറിയാതെ എന്റെ ബ്ലോഗില്‍ അദ്ദേഹത്തെ പോലുള്ളവര്‍ സ്ഥിരമായി സമയക്കുറവു മൂലം വരാതിരിക്കുന്നതു ഞാന്‍ ഓര്‍ത്ത് പോയി..നമ്മുടെ വീട്ടില്‍ ഒരു ചടങ്ങ് നടക്കുമ്പോള്‍ ആയിരം ആളുകള്‍ വന്നാലും ചിലരുടെ അസാന്നിധ്യം പതിവായി സംഭവിക്കുമ്പോള്‍ അത് യാദൃശ്ചികമായി
കാണാനാകില്ല...പത്രക്കാരനായത് കൊണ്ടാകും അങ്ങനെ ചികഞ്ഞു ചിന്തിക്കുന്നത്..പക്ഷെ അതൊന്നും കാര്യമാക്കുന്നില്ല ..ഓരോരുത്തരുടെയും ഇഷ്ടം പോലെ പ്രവര്‍ത്തിക്കാന്‍ എല്ലാവര്ക്കും അവകാശമുണ്ട്..ഇതും അങ്ങനെ കരുതാം ..അല്ലാതെ "ആരെയും,ഒന്നിനെയും"ഭയപ്പെട്ടിട്ടല്ല,ഇനി സമയ ക്കുരവ് കൊണ്ട് ആരും ബ്ലോഗില്‍ വന്നു കമന്റുന്നില്ല എങ്കിലും അല്പം പോലും പരാതി ഇല്ലെന്നു അങ്ങേയറ്റം എളിമയോടെ പറഞ്ഞുകൊള്ളട്ടെ ...അപ്പോള്‍ എല്ലാം പറഞ്ഞത് പോലെ ഓക്കേ ..
@രമേശ്‌അരൂര്‍ : “ഈ രംഗത്ത് പ്രഗത്ഭരായ മനോരാജിനെ പോലുള്ളവരുടെ നല്ല രണ്ടു വാക്ക് ..പക്ഷെ ദൈവം സഹായിച്ചു അതുണ്ടായിട്ടില്ല..“
അങ്ങിനെ പറയരുത് രമേശ്. താങ്കളുടെ എല്ലാ പോസ്റ്റുകളിലല്ലെങ്കിലും ചില പോസ്റ്റുകളിലെങ്കിലും ഞാന്‍ എന്റെ അഭിപ്രായം അറിയിച്ചിട്ടുണ്ട്.അതില്‍ ചിലതില്‍ താങ്കള്‍ മറുപടി കമന്റ് ചെയ്തിട്ടുമുണ്ട്. അവസാന പോസ്റ്റ് തീര്‍ച്ചയായും താങ്കളുടെ ഇവിടത്തെ കമന്റ് കണ്ടപ്പോളാണ് ഞാന്‍ കണ്ടത് എന്നത് സത്യം തന്നെ. പക്ഷെ കഴിഞ്ഞ നവംബറിനു ശേഷം താങ്കള്‍ പോസ്റ്റ് ഇടുന്നത് ഇപ്പോഴാണ് (കാവ്യാംശുവിലെ കാര്യമാണ്).
ഇത് ഇവിടെ പറഞ്ഞത് എന്റെ പേര് പരാമര്‍ശിച്ചതിനാല്‍ മാത്രം.
ബ്ലോഗ് മീറ്റുകൾ നല്ലതുതന്നെ. ഒരു കൂടിചേരൽ ഒരുമിച്ചു ആഹാരം കഴിക്കൽ പരിചയങ്ങൾ പുതുക്കുക പിരിയുക. ബ്ലോഗിനെ മറ്റുമാധ്യമങ്ങൾ പോലെ ഗൌരവമായി കാണാൻ ഇവിടെത്തെ സാംസ്കാരിക രംഗത്തുള്ളവർപോലും തയ്യാറാകത്ത നിലക്കു ഇത്തരം കൂടിചേരലുകൾ അത്തരം ചില തുടക്കങ്ങളുടെ വേദിയാകണം .ബ്ലോഗിൽ ഉണ്ടാകുന്ന നല്ല രചനകൾക്കു, ചിത്രങ്ങൾക്ക്, ആവിശ്യമായ പ്രോത്സാഹനവും അംഗികാരവും സാംസ്കാരികരംഗത്തു നിന്നുതന്നെ ഉണ്ടകാണം . അതിനു സാഹിത്യഅകാഡമിയെയും,സാംസ്കാരിക വകുപ്പിനെയും ഈ എഴുത്തുക്കാരുടെ കൂടിചേരലിനെ കുറിച്ച് അറിയിക്കാനും വേദിയൊരുക്കാനും നമുക്കു കഴിയണം.ഇതിനിടയിൽ അത്തരം ഒരുശ്രമം നടത്തിയതു കൊണ്ടാണ് ഞാൻ ഇതിവിടെ പറഞ്ഞതു. വർഷത്തിൽ ഒരുമീറ്റ് അതായിരിക്കും നല്ലത് . അതിനുവേണ്ടിയുള്ള വേദിയാകട്ടേ ഈ മീറ്റ് .കഴിഞ്ഞാൽ ഞാനും എത്തും .
@Ramesh Aroor
പ്രിയ രമേശ് ഭായ് ,സത്യത്തില്‍ ഇപ്പോള്‍ വളരെയധികം ദുഃഖം തോന്നുന്നു
"പ്രായം കൂടി വരുന്നത് കൊണ്ട് അതനുസരിച്ചുള്ള പക്വത കാണിക്കണമല്ലോ എന്ന് കരുതിയാണ് കമന്റു ഡിലീറ്റ് ചെയ്തത്.."
പ്രായം കുറവായിരുന്നപ്പോള്‍ ഞാനും കമന്റ്‌കള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്,പക്ഷെ പ്രായം കൂടുമ്പോള്‍ കംമെന്റ്കള്‍ ഡിലീറ്റ് ചെയ്യുന്നത് പക്വതയായി കാണാന്‍ കഴിയുമോ?ഒപ്പം തന്നെ മാധ്യമ രംഗത്ത് നല്ല പാരമ്പര്യമുള താങ്കളെ പോലെയുള്ള ഒരു പ്രമുഖനായ വ്യക്തി തന്റെ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്നില്ല എന്നല്ലേ ഞങ്ങള്‍ സാധാരണക്കാര്‍ മനസിലാക്കേണ്ടത്?
പിന്നെ താങ്കള്‍ പറഞ്ഞു
"പൊതുക്കാര്യം ചര്‍ച്ച ചെയ്യുന്നിടത്ത് എന്തിനു വെറുതെ ഇതെല്ലാം കുത്തിപ്പൊക്കണം എന്ന് കരുതി"
താങ്കളുടെ അനുഭവം ഒരു ഒറ്റപ്പെട്ട സംഭവമല്ല,കമന്‍റുകള്‍ വരുന്നില്ല എന്നതിനേക്കാള്‍ ഉപരിയായി വളരെയധികം നിസഹകരണം കാണിക്കുന്ന സ്വന്തം ബ്ലോഗ് കുടുംബാംഗങ്ങള്‍ ഉണ്ട്.(പുലികള്‍ എന്നൊക്കെ ആരോ വിളിക്കാറുണ്ട്)അതിനാല്‍ ഇതൊരു പൊതുവായ കാര്യമാണ്,ഒപ്പം തന്നെ ചര്‍ച്ചക്ക് വരേണ്ടുന്ന കാര്യവുമാണ്.പുതു താമലുരയിലെ ബ്ലോഗ്ഗര്‍മാര്‍ ഇങ്ങനെ ശബ്ദമില്ലാതെ പോകനമെന്നാണോ താങ്കള്‍ ആഗ്രഹിക്കുന്നത്.ഞങ്ങള്‍ കുട്ടികളെക്കാലും പ്രായം കൂടിയ താങ്കള്‍ ഞങ്ങള്‍ക്ക് മാത്രുകയാവുകയല്ലേ വേണ്ടത്?താങ്കള്‍ ഇവിടെ അഭിപ്രായം അറിയിച്ചതില്‍ ആരാണ് പക്വത ഇല്ലായ്മയായി കാണുന്നത് കൂടി പരാമര്‍ശിക്കണം.താങ്കളുടെ അഭിപ്രായം വസ്തു നിഷ്ടം ആയിരുന്നല്ലോ.പിന്നെ ആരെയാണ് താങ്കള്‍ പേടിക്കുന്നത്?ഭയമില്ല എന്ന് പറയുന്നു എങ്കിലും ആരുടെയോ മുന്‍പില്‍ പതറി പോകുന്നതായി കമന്റില്‍ നിന്നും വ്യക്തമാണ്.സ്വന്തം അഭിപ്രായം അറിയിക്കുമ്പോള്‍ ആരാണ് പക്വത ഇല്ലായ്മയായി പരാമര്‍ശിക്കുന്നത് എന്നറിയാന്‍ താല്പര്യമുണ്ട്.മിക്ക പുതു മുഖ ബ്ലോഗ്ഗര്‍ മാരും ഇത്തരം പ്രശങ്ങള്‍ അനുഭവിക്കുന്നു.അപ്പോള്‍ സ്വയം ഒഴിഞ്ഞു മാറുന്നത് ശരിയാണോ?
ബ്ലോഗ് കൌണ്‍സില്‍ - ബ്ലോഗ് അക്കാദമി ഒക്കെ എന്തിനു കൊള്ളാമടെയ്.... അവിടെയൊന്നും എന്നെ ആരും വെല വെക്കുന്നില്ല... പയലുകള്.. എന്നെ കൊറേ കാലമായി ഇവന്മാര്‍ക്കൊന്നും വിലയില്ലടെയ്... ഡേയ്...ഡേയ്... ബ്ലോഗര്‍മാരെ എല്ലാം സംഘടിപ്പിച്ചു തുഞ്ചന്‍ പറമ്പില്‍ വച്ച് നമുക്കൊരു സംഘടന ഉണ്ടാക്കാമടെ....എന്നിട്ട് നിങ്ങള്‍ കെ പി സൂമാരന്‍ സാറിനെ അതിന്റെ ആസ്ഥാന - ആജീവനാന്ത സെക്രട്ടറി, പ്രസിടന്റ്റ് ,സ്റ്റേറ്റ് കമ്മറ്റി നേതാവ് ഒക്കെ ആക്കി ജയ് വിളിക്കടെ.... വിവരം വേണമെടെ വിവരം... പ്രായത്തെ എങ്കിലും ബഹുമാനിക്കടെ....
@മനോരാജ് :താങ്കളുടെ അറിവിലേക്കായി ഞാന്‍ എന്റെ പ്രധാന ബ്ലോഗിന്റെ ലിങ്ക് കൊടുക്കുന്നു ..ബൂലോകത്ത് എന്നെ കൂടുതല്‍ വായനക്കാരുമായി ബന്ധിപ്പിക്കുന്ന ബ്ലോഗ്
"മരുഭൂമികളിലൂടെ "...യാണ്
www.remesharoor.blogspot.com
വായിക്കണം എന്ന് തോന്നുന്ന താങ്കളുടെയടക്കം ഉള്ള അനവധി ബ്ലോഗുകള്‍ ഞാന്‍ പിന്തുടരുന്നത് മൂലം പുതിയ പോസ്റ്റുകള്‍ അപ്പപ്പോള്‍ അറിഞ്ഞു വായിക്കാന്‍ കഴിയുന്നു...
എന്നെ വായിക്കണം എന്ന് തോന്നുന്നവരും ഇങ്ങനെയാണ് ചെയ്യുന്നതെന്ന് തോന്നുന്നു ..:) ഇതൊരു വിവാദം ആക്കാന്‍ ആഗ്രഹിക്കാത്തത് കൊണ്ടാണ് ആദ്യത്തെ കമന്റു മായ്ച്ചതെന്നു പറഞ്ഞല്ലോ :)
@ ജിക്കു:പറഞ്ഞതില്‍ കൂടുതല്‍ ഒന്നും പറയുവാന്‍ ഇല്ല കുട്ടാ ..വിട്ടുകള ....:))
ഏപ്രിൽ ക്രൂരമായ മാസമാണ് എന്ന് എലിയറ്റ് പറഞ്ഞത് ഞാൻ ഇപ്പോൾ ഒന്നുകൂടി ശരി വയ്ക്കുന്നു. എനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത പേപ്പർ വാല്യുവേഷനിൽ പങ്കെടുക്കണം. അതിനാൽ തന്നെ ബ്ലോഗ് മീറ്റിൽ പങ്കെടുക്കാൻ കഴിയുമോ എന്തോ?..... നോക്കാം
ഒരു കാര്യം ഞാൻ പറയാം. ഞാൻ പറയുന്നതിനോട് ആരും യോജിച്ചില്ലെന്ന് വച്ച് ഞാൻ ബ്ലോഗെഴുത്ത് നിർത്താനോ ബ്ലോഗ്മീറ്റിൽ പങ്കെടുക്കാതിരിക്കാനോ പോകുന്നില്ല.സംഘാടകർ ക്ഷണിച്ചാൽ മറ്റ് അസൌകര്യങ്ങളുമില്ലാതിരിക്കുകയും വണ്ടിക്കൂലിയ്ക്ക് പൈസയുമുണ്ടെങ്കിൽ പോകും. തോന്നുമ്പോൾ ബ്ലോഗ് എഴുതും. പുലികളോ കഴുതപ്പുലികളോ കമന്റെഴുതിയില്ലെന്നു വിചാരിച്ച് ഒരു നിരാശയും ഇല്ല. ഈ പുലി പദവി തന്നെ നമ്മൾ പുലികളല്ലെന്നു കരുതുന്നവർ കല്പിച്ചുകൊടുക്കുന്നതല്ലേ? അരൂർ മാഷ് ഉദ്ദേശിക്കുന്ന പുലിക്കുട്ടികളിൽ പലരുടെയും പേരു പറയാതെ തന്നെ മിക്കവർക്കും മനസിലാകും. പുലികളോടൊക്കെ പുവാൻപറ അരൂർ മാഷേ! അവർക്കു വേണ്ടിയല്ലല്ലോ നമ്മൾ എഴുതുന്നത്. ഞാനാണെങ്കിൽ ഒരു പോസ്റ്റിട്ടാൽ ആർക്കും ഒരു മെയിൽ പോലും അയക്കാറില്ല.ലിങ്ക് മെയിൽ അയക്കുന്നത് തെറ്റാണെന്നല്ല. വല്ലപ്പോഴുമൊക്കെ ഞാനും അയക്കും. പലപ്പോഴും അതിനൊന്നും മിനക്കെടാറില്ലെന്നേയുള്ളൂ. മറ്റുള്ളവർ ലിങ്ക് അയക്കുന്നത് എനിക്ക് വളരെ ഇഷ്ടവും സൌകര്യവുമാണ്താനും!
പിന്നെ സംഘടനയുടെ കാര്യം. ഇപ്പോൾ തന്നെ സംഘടിത പ്രവർത്തനങ്ങൾ ബൂലോകത്തുണ്ട്. പരസ്യമായും രഹസ്യമായും. നമ്മൾ സംഘടന ഉണ്ടാക്കിയില്ലേലും ഭാവിയിൽ ബ്ലോഗർമാർക്ക് പലപല സംഘടനകളും ഉണ്ടാകും. ആരെങ്കിലും നേതാവായിപ്പോകും എന്നുകരുതി സംഘടന ഉണ്ടാക്കേണ്ടെന്ന് പറയുന്നത് ശരിയല്ല.സുകുമാരൻ മാഷുടെ രാഷ്ട്രീയ നിലപാടുകളുമായി മിക്കവാറും അഭിപ്രായ വ്യത്യാസങ്ങളുള്ള ആളാണ് ഞാൻ. പക്ഷെ സംഘടന ഉണ്ടാകുന്നതിലോ അദ്ദേഹംതന്നെ അതിന്റെ നേതാവാകുന്നതിലോ പോലും എനിക്ക് സന്തോഷമാണ്. അദ്ദേഹം അത് ആഗ്രഹിക്കുന്നുണ്ടാവില്ലെങ്കില്പോലും. വ്യത്യസ്ഥ ആശയക്കാർക്ക് ഏതെങ്കിലും പൊതു താല്പര്യത്തെ മുൻ നിർത്തി സംഘടനകൾ ഉണ്ടാക്കിക്കൂടെന്നോ ഉണ്ടാക്കിയാൽ ആകാശം ഇടിഞ്ഞുവീഴുമെന്നോ ഞാൻ കരുതുന്നില്ലെന്ന് വിനയപൂർവ്വം അറിയിക്കട്ടെ. ഞാൻ ഇപ്പോൾ നിലകൊള്ളുന്നത് ബ്ലോഗർമാർക്കെല്ലാം ഒരു സംഘടന എന്നതിനുവേണ്ടിയല്ല. മറിച്ച് പ്രസ്സ് ക്ലബ്ബുകൾ പോലെ ബ്ലോഗ് ക്ലബ്ബുകൾ ജില്ലാ ആസ്ഥാനങ്ങൾ കേന്ദ്രീകരിച്ചെങ്കിലും ഉണ്ടാകണം എന്നാണ്. മുഖ്യധാരാ മാധ്യമങ്ങൾ ബ്ലോഗർമാരെ അംഗീകരിക്കാത്ത കാലത്തോളം ബ്ലോഗർമാർക്ക് ബ്ലോഗ്ക്ലബ്ബുകൾ ആവശ്യമാണ്. ബ്ലോഗർമാർക്ക് ആസ്ഥാന മന്ദിരങ്ങൾ പോലും ഉണ്ടാകേണ്ടത് ആവശ്യമാണ്. എക്കാലത്തും ബ്ലോഗിനെ ഒരു തമാശക്കാര്യമായി നിലനിർത്തുന്നതിനോട് യോജിപ്പില്ല. നമ്മൾ ചിലർ അങ്ങനെ കരുതിയാലും നടക്കില്ല. ഗൌരവമായി ബ്ലോഗ് എന്ന മാധ്യമത്തെ കണക്കാക്കുന്നവർ പല സംരംഭങ്ങളും ഭാവിയിൽ ആരംഭിക്കും. അപ്പോൾ നമ്മൾ കുറെ പേർ “പുലികൾ” അല്ലാത്തവർ മാറിനിന്ന് മറിച്ച് പറഞ്ഞിട്ടൊന്നും കാര്യമില്ല. ഒരു കൂട്ടം ബ്ലോഗർ മാർ ചേർന്ന് ഏതെങ്കിലും നിലപാടിൽ ഊന്നി ഒരു സംഘടന ഉണ്ടാക്കിയാൽ നമുക്കാർക്കെങ്കിലും അതിനെ തടയാൻ കഴിയുമോ? അതുകൊണ്ട് സംഘടന ഉടനെ വേണ്ടെങ്കിൽ വേണ്ട (വേണ്ടാത്തവർക്ക്) എന്നുവച്ച് സംഘടനകൾ എന്ന ആശയത്തെ ഭയക്കേണ്ട കാര്യമൊന്നുമില്ല ജനാധിപത്യത്തിൽ!
പിന്നെ രമേശ് സാറേ, ഞാൻ പോസ്റ്റ്ലിങ്കുകൾ സാധാരണ ഇ-മെയി ചെയ്യാറില്ലെന്ന് പറഞ്ഞില്ലെ? നമ്മൾ ഇ-മെയിൽ കൊണ്ടാക്റ്റിൽ നിന്ന് ഐ.ഡികൾ എടുത്ത് മെയിൽ അയക്കുമ്പോൾ അറിഞ്ഞോ അറിയാതെയോ ആ മെയിലുകൽ ചില പുലിബ്ലോഗർമാർക്ക് കിട്ടും. അങ്ങനെ മെയിൽ കിട്ടുന്നതിൽ ചില പുലികൾ അസ്വസ്ഥത പ്രകടിപ്പിച്ച അനുഭവം എനിക്കും മറ്റ് പലർക്കും ഉണ്ട്. അങ്ങനെയുള്ളവരെ നമ്മൾ അവഗണിക്കുക. അവർക്ക് നമ്മൾ മെയിൽ അയക്കാതിരിക്കാനും ശ്രദ്ധിക്കുക. പിന്നെ വലിയ പുലിയന്മാർ ചമയുന്നെങ്കിൽ അവരുടെ പോസ്റ്റുകളിൽ ചെന്ന് നല്ല നാല് വിമർശനങ്ങൾ അടിച്ചിട്ടു കൊടുക്കുക. ക്രമേണ കമന്റ് മൊഡറേഷൻ വച്ചോളും. പിന്നെ നമ്മൾ ചെന്ന് കമന്റെണ്ടിയും വരില്ല. പുലികൾക്ക് വേണ്ടി പുലികളാൽ ഉണ്ടാക്കപ്പെട്ട പുലികളുടെ ലോകമാണ് ബൂലോകമെന്ന് ഏബ്രഹാം ലിങ്കനോ മറ്റോ പറഞ്ഞിട്ടുണ്ടോ? ഇനി അതല്ല പുലികൾ വലിയ നെഗളിപ്പിലാണെങ്കിൽ ബൂലോകത്തെ ആദ്യ ഔപചാരിക സംഘടന ഒരു പുലിവിരുദ്ധ സംഘടന തന്നെ ആയിക്കോട്ടെ!(സംസ്ഥാന സെക്രട്ടരിയാകാൻ എനിക്ക് സമയമില്ല കേട്ടോ. എങ്കിലും നിർബന്ധിച്ചാൽ......)
തട്ടുമല നന്നായി പറഞ്ഞിരിക്കുന്നു.
>>> ഒരു കൂട്ടം ബ്ലോഗർ മാർ ചേർന്ന് ഏതെങ്കിലും നിലപാടിൽ ഊന്നി ഒരു സംഘടന ഉണ്ടാക്കിയാൽ നമുക്കാർക്കെങ്കിലും അതിനെ തടയാൻ കഴിയുമോ? <<<
ഞങ്ങള്‍ക്കേ ഇതിനൊക്കെ അധികാരമുള്ളൂ... ആ ചെങ്കോലും കിരീടവും ഞങ്ങളിലാണെന്ന് ധരിക്കുന്നവര്‍ക്ക് നല്ല മറുപടി
അധികാര മോഹികളെ നിങ്ങള്‍ക്ക് ഹാ കഷ്ടം !
പുലികൾക്ക് വേണ്ടി പുലികളാൽ ഉണ്ടാക്കപ്പെട്ട പുലികളുടെ ലോകമാണ് ബൂലോകമെന്ന് ഏബ്രഹാം ലിങ്കനോ മറ്റോ പറഞ്ഞിട്ടുണ്ടോ? :):)
ഈ പുലിയാവാന്‍ എന്താ ഒരു വഴി?! ഈ വകുപ്പില്‍ ആരെങ്കിലും ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നുണ്ടോ?
ഇനി ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ.... എല്ലാരോടും...
നമ്മള്‍ ഇത്രേം ആളുകള്‍ മുകളില്‍ പറഞ്ഞത് പോലെ ബ്ലോഗേഴ്സ് ഒരു സംഘടന ഉണ്ടാക്കി. അപ്പൊ ആര് പ്രസിഡന്‍റ് ആകും???? സെക്രട്ടറി ആകാന്‍ ആരുണ്ട്? ട്രഷറര്‍ പണി ആര് ചെയ്യും....
പോരട്ടെ... നാമ നിര്‍ദേശങ്ങള്‍ പോരട്ടേങ്ങ്...! അങ്ങനെ വ്യക്തവും കൃത്യവുമായ നാമ നിര്‍ദേശങ്ങള്‍ തന്നാല്‍ ആലോചിക്കാം... എന്നിട്ട് ഏറ്റവും വ്യക്തവും കൃത്യവുമായ നാമങ്ങള്‍ നിര്‍ദേശിക്കുന്നവരില്‍ നിന്നും ഞറുക്കിട്ടെടുക്കുന്നവരെ എക്സിക്ക്യുട്ടീവ് മെമ്പറും ആക്കാം!!! എന്തേ...?
@ മുള്ളൂക്കാരന്‍,
താങ്കളുടെ കമന്റിന് താങ്കള്‍ക്ക് ലജ്ജിക്കാം
>>> എന്നിട്ട് നിങ്ങള്‍ കെ പി സൂമാരന്‍ സാറിനെ അതിന്റെ ആസ്ഥാന - ആജീവനാന്ത സെക്രട്ടറി, പ്രസിടന്റ്റ് ,സ്റ്റേറ്റ് കമ്മറ്റി നേതാവ് ഒക്കെ ആക്കി ജയ് വിളിക്കടെ <<<
ഷെയിം...... ഷെയിം......
സംഘടനകള്‍ ഉണ്ടാകുന്നത് ഒക്കെ നല്ലത് തന്നെ...ഉണ്ടാക്കുന്നത് തെറ്റൊന്നും അല്ല...കാക്കതൊള്ളായിരം സംഘടനകളുള്ളതിലും നല്ലത് നിലവിലുള്ള ബ്ലോഗ് കൌണ്‍സില്‍- ബ്ലോഗ് അക്കാദമി എന്നിവയുമായി ബന്ധപ്പെടു അവയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുക എന്നതാണ് എന്നാണ് എനിക്ക് തോന്നുന്നത്...വര്‍ഷങ്ങളായി ഒരുപാട് ബ്ലോഗ് ശില്‍പ്പശാലകള്‍ സംഘടിപ്പിച്ചിട്ടുണ്ട് ബ്ലോഗ് അക്കാദമി ഒക്കെ . എന്തെ ഈ തലതോട്ടപ്പന്മാരോന്നും അതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാനോ അതിന്റെ പ്രവര്‍ത്തനം ഒന്ന് എകൊപിപ്പിക്കുവാനോ നിര്‍ദേശങ്ങള്‍ നല്‍കുവാനോ മിനക്കെടാതെ...ഇനിയും ഇനിയും സംഘടന വേണം എന്ന് വാശി പിടിക്കുന്നത്. അതില്‍ കേറി ആളാകാന്‍ നോക്കി നടക്കാത്ത കലിപ്പ് കുറെ പുലികള്‍ക്ക് പണ്ടേ ഉണ്ട്. ഞാന്‍ പിടിച്ചതിനു കൊമ്പു മൂന്ന് എന്ന് പറഞ്ഞു നടക്കുന്ന, തഴമ്പുള്ളതു എന്നും മാച്ചു താങ്ങുന്നതു എന്നും കരുതുന്ന കുറെ പല്ലികള്‍. അത്രേ ഉള്ളൂ കാര്യം.
ഇ.എ.സജിം മാഷേ... തെറ്റിദ്ധരിക്കരുത് കേട്ടാ... അവിടെ ഉദ്ദേശിച്ചു പറഞ്ഞതല്ല.. യേത്?? :-)
ഇപ്പഴ ഇതൊന്ന് ചൂടായേ...
:)
ഹാഷിം.... എന്റെ വാല് ഏതെങ്കിലും അമ്മിയുടെ അടിയില്‍ അല്ല....ആരെയെകിലും സുഖിപ്പിക്കാന്‍ മാത്രം ഉള്ള കമന്റ് ആണോ ഹാഷിം പ്രതീക്ഷിക്കുന്നത്... അത് വേണ്ട... ചുമ്മാ കോലിട്ടിളക്കല്ലേ..ഹാഷിമേ..
ഹാഷിം പറഞ്ഞ ആ ഷെയിം ....അത് ഞാനങ്ങു സഹിച്ചു... പോരെ....
ഞാൻ സീരിയസായി പറയുന്നു. ആർട്ട് സിനിമയും കൊമേഴ്സ്യൽ സിനിമയും എന്ന് തരം തിരിക്കുംപോലെ ബൂലോകത്ത് ഒരു തരം തിരിവൊന്നും വേണ്ട. പുലികളും അല്ലാത്തവരും. ഇനി ആരെങ്കിലും നമ്മൾ പുലികളാണെന്ന് സ്വയം തരം തിരിച്ച് നടക്കുന്നുവെങ്കിൽ അവരെ അവരുടെ വഴിക്ക് വിടുക. അവർ പോയി പുലി കളിക്കുകയോ കരടികളിക്കുകയോ ഒക്കെ ചെയ്തൊട്ടെ.
പിന്നെ ചിലർക്ക് നമ്മൾ കുറെ മുമ്പേ ബ്ലോഗ് തുടങ്ങിയവരാണെന്ന ചില ജാഡകൾ ഉണ്ടെന്ന് ചിലർ പരാതിപ്പെട്ട് കേട്ടിട്ടുണ്ട്. അവരോട് പറയാനുള്ള മറുപടി ഞാൻ ഒരു ഉദാഹരണത്തിലൂടെ പറയാം. നമ്മുടെ നാട്ടിൽ നമ്മളെക്കാൾ അല്പം സീനിയറായ ഒരാൾ നമ്മൂടെ കമ്മിറ്റികളിൽ ഒക്കെ വന്ന് വലിയ ചാമ്പ്യന്മാരാകും. അവർ പണ്ട് അങ്ങനെ ചെയ്തു ഇങ്ങനെ ചെയ്തു. അടിയന്തിരാവസ്ഥയിൽ എടുത്തു മറിച്ചു, ആയിരത്തിത്തോള്ളായിരത്തി അന്നുകളിൽ എടുത്ത് മറിച്ചു എന്നൊക്കെ. അതുകൊണ്ട് നമ്മൾ ഒക്കെ അവർ പറയുന്നതെന്തും അംഗീകരിച്ചുകൊള്ളണം. സഹികെട്ട് ഒരിക്കൽ വീമ്പു പറയുമ്പോൾ ഞാൻ പറഞ്ഞു. എന്റെ അച്ഛൻ വൈകിയാണ് വിവാഹം കഴിച്ചത്. അതുകോണ്ട് ഞാൻ ജനിച്ചതു താമസിച്ചുപോയി. ഇല്ലെങ്കിൽ അടിയന്തിരാവസ്ഥയിൽ ഞാനും ജയിലിൽ കിടക്കുമായിരുന്നു. അതിനും കുറെക്കൂടി മുമ്പേ ജനിച്ചെങ്കിൽ ഗാന്ധിജിയോടൊപ്പം സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ജയിലിൽ കിടന്നേനെ. ഇപ്പോൾ ചിലപ്പോൾ സ്വാതന്ത്ര്യ പെൻഷനും കിട്ടിയെനെ എന്നൊക്കെ. പക്ഷെ എന്തു ചെയ്യാം മുമ്പേ ജനിക്കാൻ കഴിഞ്ഞില്ല. ഞാൻ ഇതു പറഞ്ഞശെഷം മേല്പരഞ്ഞ പുള്ളി പിന്നെ എന്നോട് ആയിരത്തിത്തോള്ളായിരത്തി അന്നുകളെ കുറിച്ച് വീമ്പു പറയാറില്ല. എന്നു പറഞ്ഞതുപോലെ ബ്ലോഗും ചിലരൊക്കെ നേരത്തെ തുടങ്ങി. അവർക്ക് അതിനവസരമുണ്ടായി. ചിലരുടെ മട്ടുകാണ്ടാൽ ഗൂഗിൾ ഈ ബ്ലോഗ് കണ്ടു പിടിക്കുന്നതിനുമുമ്പേ അവർ ബ്ലോഗു തൂടങ്ങിയെന്നു തോന്നും. പക്ഷെ ഇതൊന്നും കൊണ്ട് മറ്റ് പാവം ബ്ലോഗർമാർ പതറേണ്ട കാര്യമൊന്നും ഇല്ല.
മൃത പ്രായമായ കുഴീലേക്കു കാലും നീട്ടി യാതൊരു ലക്ഷ്യ ബോധവും ഇല്ലാത്ത കടലാസ് സംഘടനകളെ പരിപോഷിപ്പിക്കണ്ട കാര്യമില്ല .സുകുമാരേട്ടന് സംഘടന വേണമെങ്കില്‍ അദ്ദേഹം നിര്‍മ്മിക്കട്ടെ .. ഒരോ പ്രദേശത്തും ഒരോ സംഘടന വരട്ടെ .. അമേരിക്കയിലും വേണം ഒരു സംഘടന ..ഫോക്കാനയോ ഫോമയോ പോലെ ഒരു ബ്ലോക്കാന. അതിന്റെ അമരത്ത് കാപ്പിലാന്‍ മോയലാളിയും . എന്തേ ആര്‍ക്കെങ്കിലും എതിരഭിപ്രായം ഉണ്ടോ ???
ഒരു ഭീഷണി...
ചുമ്മാതിവിടൊക്കെ കേറി നെരങ്ങുന്നതിനിടയില്‍ കണ്ട കമന്റുകളൊക്കെ വായിച്ചു. എനിക്കു പറയാനുള്ള കാര്യം ഞാന്‍ പറഞ്ഞേക്കാം.
ഞാന്‍ മീറ്റിനു വരും.
എന്റെ ബ്ലോഗില്‍ വന്നു കമന്റിടാത്ത ഒരുത്തനോടും - അത് പുലിയായാലും കാണ്ടാമൃഗമായാലും - പക്ഷേ ഞാന്‍ ഒരക്ഷരം പോലും സംസാരിക്കില്ല. അവരെയെല്ലാം ഞാന്‍ ബഹിഷ്കരിക്കും.
ജയ് ഞാന്‍..
മലയാളത്തിൽ അയ്യായിരത്തിലധികം കവികൾ ഉണ്ട്. പക്ഷേ ഒരു കവിതാസമാഹാരം ഇറക്കാൻ പ്രസാധകരുടെ പാദം നക്കിയാലും പടി കൊടുത്താലും രക്ഷയില്ല. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, വിറ്റുപോവില്ല. ഈ കവികൾ എന്താ കവിതാപുസ്തകം വാങ്ങാത്തത്? ഇതുപോലെ മലയാളത്തിൽ എത്രയധികം ആയിരങ്ങളാ ബ്ലോഗുന്നത്? എല്ലാവരും എഴുത്തുകാരാ... വായനക്കാരോ... തുഛം. ബ്ലോഗുകളിൽ പോയി നോക്കൂ... എല്ലായിടത്തും കമന്റ് ഇടുന്നത് മിക്കവാറും ഒരേ ആളുകൾ തന്നെ. പിന്നെ സാധാരണക്കാരെ കമ്പ്യൂട്ടർ പഠിപ്പിച്ചു വായനക്കാരെ ഉണ്ടാക്കിയെടുത്ത് ബ്ലോഗ് നിലനിർത്താനുള്ള ശ്രം. എനിക്ക് ചിരി വരുന്നു. കേമന്മാർ ആയിരക്കണക്കിനു ഉണ്ടല്ലോ അവർക്കാർക്കും വായന പറഞ്ഞിട്ടില്ലേ? ഇനി വായനക്കാരെ ഇമ്പോർട്ട് ചെയ്യണോ...? ബ്ലോഗിന്റെ ഇപ്പോഴത്തെ ചട്ടക്കൂട് അനുസരിച്ച് അതൊരു ചെറിയ വൃത്തത്തിൽ മാത്രം വായിക്കപ്പെടുന്ന ഒന്നാണ്... സ്ഥിരം വായനക്കാർ ...
ഗൌരവമായ എഴുത്തിനെ ക്രൂരമായി അവഗണിക്കുന്ന അവസ്ഥ... എന്നാൽ പ്രിന്റ് മീഡിയയ്ക്ക് ഇല്ലാത്ത വൈകാരികത ഉണ്ട് താനും. എഴുത്തിനെയും വായനയെയും ഗൌരവമായി കാണുക എന്നതാണ് ബ്ലോഗിലായാലും പുറത്തായാലും പ്രധാനം. അല്ലങ്കിലും സംഘം ചേർന്ന് സാഹിത്യത്തെ ഉദ്ധരിച്ചതിന്റെ മലയാളത്തിലെ ചരിത്രമൊന്നും അത്ര കേമപ്പെട്ടതല്ല. പൂക്കാസയും സമസ്തക് കേരള സാഹിത്യ പരിഷത്തുമൊക്കെ ഉദാഹരണ ദുരന്തങ്ങളായി നമ്മുടെ മുന്നിൽ ഉണ്ടല്ലോ...
കൂട്ടരെ ജീവിതത്തെയും എഴുത്തിനെയും സീരിയസ്സ് ആയി സമീപിച്ചാൽ നമ്മുടെ ഗതിതടസ്സം ഒട്ടൊക്കെ പരിഹരിക്കപ്പെടും.
പുതിയവർ പഴയവരെ ബഹുമാനിക്കുക. പഴയവർ പുതിയവരെ അംഗീകരിക്കുക. അപ്പോൾ രണ്ടും തുല്യപ്പെടും. അല്ലാതെ ഞാനെന്ന ഭാവം ആർക്കും വേണ്ട. ഈഗോയും കോമ്പ്ലെക്സും ഒന്നും വേണ്ട. കാരണം അങ്ങനെയൊന്നും കാണിച്ചിട്ടും കാര്യമില്ല. എന്തുകൊണ്ടെന്നാൽ ഇവിടെ ആർക്കും ഒന്നും കുത്തകയാക്കി വയ്ക്കാൻ കഴിയില്ല. കാരണം ബ്ലോഗ് ചുവരൊക്കെ ഫ്രീയാണ് മക്കളേ. ആരും എപ്പോഴും കടന്നുവരും. അവർ നമ്മൾ ഇഷ്ടപ്പെടുന്നവർ ആണെങ്കിലും ഇല്ലെങ്കിലും. അതുകോണ്ട്തന്നെ സഹിഷ്ണുത ഇല്ലാത്തവർക്ക് മേയാൻ പറ്റിയ ഒരു ഇടമേ അല്ല ബ്ലോഗം!എല്ലാരും മനുഷ്യരാണെന്നേ!ഈ വിശ്വമാനവികം എന്നൊക്കെ പറഞ്ഞാൽ പിന്നെ എന്താ? നമ്മൂടെ ബ്ലോഗിന്റെ വെറും പേരെന്ന് കരുതിയൊ?
മുള്ളൊക്കാരാ, ഒരു അഞ്ചു കോളം ടെമ്പ്ലേറ്റ് ഇരുമ്പിൽ പണിഞ്ഞ് അഴിയടിച്ചീടൂ. ഒരു നല്ല പൂട്ടും. സംഗതി ആവശ്യമുണ്ട്!
പുതിയ തലമുറയ്ക്ക് പഴയവരെ ബഹുമാനിക്കാന്‍ അറിയില്ല....വളര്‍ത്തു ദോഷം.... പഴയവർ പുതിയവരെ അംഗീകരിക്കുക എന്നതൊക്കെ ഞാന്‍ സൌകര്യം പോലെചെയ്യും.... അതിന്, പുതിയവര്‍ എന്റെ പുറം മാന്തി തന്ന് എന്നെ സുഖിപ്പിക്കുക... അതരം കമന്റുകളെ ഞാന്‍ പബ്ലിഷ് ചെയ്യൂ. എന്നെ വിമര്‍ശിക്കുന്നത് എനിക്കിഷ്ട്ടമല്ല... ഞാനാരാ മോന്‍.... അത്തരം കമന്റുകള്‍ എന്റെ ബ്ലോഗില്‍ ഞാന്‍ പബ്ലിഷ് ചെയ്യെ... ചായ്..ഒന്ന് പോട്രാപ്പാ....
കേള്‍വിക്കരന് ചെവികളടക്കാം
ച്ഛെ.... വായനക്കാരന്‍ കണ്ണുകളടക്കാം.
എന്നാലും ഈ ബൂലോകം ഇനിയും മുന്നോട്ട്
വ്യക്തിഗതമായ ധാരാളം അസൌകര്യങ്ങള്‍ ഉള്ളതിനാലാകാം എല്ലാവര്‍ക്കും എല്ലാ കാലത്തും സജീവമായി ബ്ലോഗ് എന്ന മാധ്യമത്തില്‍ നിറഞ്ഞു കളിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും കഴിയണമെന്നില്ല.
അത്തരം വ്യക്തിപരമായ കാര്യങ്ങളൊന്നും പരിഗണിക്കാതെ ...
ബ്ലോഗിനായി വല്ല സംഭാവനയും ചെയ്തവരെ തുടര്‍ന്ന് ഒന്നും നല്‍കുന്നില്ലെന്ന്
കുറ്റപ്പെടുത്തിക്കൊണ്ട് വെറുതെ ഒരു കമന്റെഴുതി മഹാന്മാരായ ബ്ലോഗര്‍മാരാകുന്ന വിദ്യ വശമുള്ളവര്‍ ബൂലോകത്ത് ധാരാളമുണ്ട്.
അഭിപ്രായം പറയാന്‍ വളരെ എളുപ്പമാണല്ലോ. !!!
അതേ സമയം ഒരു പത്തുപേരെങ്കിലും കൂടുന്ന ബ്ലോഗു മീറ്റോ,
ആതുര സേവനത്തിനായുള്ള ഒരു കൂട്ടായ്മയോ,
ബ്ലോഗ് രചനകള്‍ പ്രസിദ്ധീകരിക്കാനുള്ള ഒരു സന്മനസ്സോ,
പത്തു പുതിയ ബ്ലോഗര്‍ക്കുവേണ്ടിയെങ്കിലും അവരുടെ കന്നി പോസ്റ്റുകളില്‍ അങ്കിള്‍ ഇട്ടിരുന്നതുപോലുള്ള ഹെല്‍പ്പ് ലിങ്ക് അടങ്ങുന്ന കമന്റുകളോ,മലയാളം യൂണീകോഡ് എഴുതാനുള്ള ഒരു ടൂള്‍ നിര്‍മ്മിച്ച് ബ്ലോഗിനു സൌജന്യമായി സമര്‍പ്പിക്കലോ(കീമാന്‍,വരമൊഴി),അജ്ഞലി ഓള്‍ഡ് ലിപിപോലുള്ള ഫോണ്ട് നിര്‍മ്മാണവും സൌജന്യ സമര്‍പ്പണമോ,ബ്ലോഗുകള്‍ ലിസ്റ്റു ചെയ്യാന്‍ സ്വന്തം കാശുമുടക്കി അഗ്രഗേറ്ററുകള്‍ ബൂലോകത്തിന് സൌജന്യമായി നല്‍കലോ,നവ ബ്ലോഗര്‍മാര്‍ക്കായുള്ള പാഠങ്ങള്‍ മാസങ്ങള്‍ നീണ്ട കഠിനാദ്ധ്വാനത്തിലൂടെ നിര്‍മ്മിച്ച് ഒരു ക്ലിക്കിന്റെ അകലത്തില്‍ ഒരുക്കിത്തരുന്നതോ, കമന്റ് അഗ്രഗേറ്ററുകള്‍ പൊതു ആവശ്യത്തിനായി നിര്‍മ്മിച്ച് അതിന്റെ പ്രവര്‍ത്തനം പരിപാലിച്ച് മൌനമായിരിക്കുന്നതൊ, പൊതു ആവശ്യത്തിനായുള്ള ഒരു കാംബെയിനോ
സംഘടിപ്പിക്കുക എന്നാല്‍ കുറച്ച് അദ്ധ്വാനമുള്ള കാര്യമാണ്. ആയിരം കമന്റോ, അഞ്ഞൂറ് പോസ്റ്റോ തികക്കുന്നവര്‍ക്കുപോലും ഇല്ലാത്ത തരത്തിലുള്ള ബോധവികാസം ആവശ്യമുള്ള കാര്യമാണത്.
കടലില്‍ കായം കലക്കിയതുപോലെയാണ്. കണക്കുണ്ടാകില്ല :)
ആ സമയത്ത് വല്ല പോസ്റ്റും എഴുതിയിരുന്നെങ്കില്‍ നൂറു കമന്റെങ്കിലും കിട്ടിയേനെ. ഒരു പുസ്തകമിറക്കുകയും ചെയ്യാം.
എന്നിട്ടും ചിലര്‍ നിസ്വാര്‍ത്ഥമായി മനുഷ്യരെ സ്നേഹിക്കുന്നു. അവര്‍ നമ്മുടെ വഴിയിലെ മുള്ളും കുപ്പിച്ചില്ലും പെറുക്കി മാറ്റി വഴിയിലുടനീളം വഴി കാട്ടികളും വഴി വിളക്കുകളും സ്ഥാപിക്കുന്നു.
ഹാഷിമേ... കഴിഞ്ഞ മീറ്റിനു മാമുണ്ട് കൈ ആറുന്നതിനു മുന്നേ അലിയെ കൊണ്ട്, ഹാഷിം പറഞ്ഞ പോലെ ഉള്ള കേള്‍വിക്കരന് ചെവികളടക്കാനും
ച്ഛെ.... വായനക്കാരനു കണ്ണുകളടക്കാനും ഉള്ള വക എഴുതിച്ചു ബ്ലോഗില്‍ പോസ്റ്റ് ചെയ്യിച്ചതും, ഒടുക്കം അതിന്റെ പേരില്‍ മാപ്പ് പറഞ്ഞതും ഈ ഹാഷിം തന്നെ അല്ലേ. കൂടെ നിന്ന് മാമുണ്ട്, ഒടുക്കം കുളം കലക്കിയ ഹാഷിം തന്നെ സാരോപദേശം ഒക്കെ പറയണം. അന്ന് മീറ്റില്‍ പങ്കെടുത്തവരൊക്കെ ഉണ്ട് മുകളില്‍ കമന്റ് ചെയ്തവരില്‍... വിട്ടു പിടി...
നമുക്ക് മലയാള ബൂലോകത്തിന്റെ നാള്‍വഴികള്‍ കാണിക്കുന്ന ഒരു സോവനീര്‍ പ്രസിദ്ധീകരിക്കേണ്ടതുണ്ട്. പോളിന്റെ ആദ്യ മലയാളം പോസ്റ്റു മുതല്‍ പ്രതിപാദിക്കുന്നത്. ആദ്യമായി മലയാളം യൂണിക്കോഡ് ഫോണ്ട് നിര്‍മ്മിച്ച് ലോക മലയാളിക്കു സമര്‍പ്പിച്ച നന്മനിറഞ്ഞ പ്രവാസിദംബതികളെ ചിത്രകാരന്‍ തൃശൂര്‍ ബ്ലോഗ് അക്കാദമി ശില്‍പ്പശാലയില്‍ വച്ചു കണ്ടിട്ടുണ്ട്.അവരൊരു ക്രെഡിറ്റും അവകാശപ്പെടുന്നില്ല :) എങ്കിലും നമ്മുടെ മനസ്സിന്റെ സംസ്ക്കാരം തേച്ചു മിനുക്കി തിളക്കമുള്ളതാക്കാനായെങ്കിലും നമുക്ക് അവരെ ആദരിക്കേണ്ടതുണ്ട്. അപ്പോഴേ നമ്മള്‍ മലയാളികള്‍ എന്ന് അവകാശപ്പെടാനുള്ള പൈതൃകമുള്ളവരാകു.
പിന്നെ, തിരൂര്‍ ബ്ലോഗ് മീറ്റില്‍ തീര്‍ച്ചയായും ചെയ്യേണ്ടതായ
കര്‍മ്മമാണ് നമ്മുടെ പ്രിയങ്കരനായിരുന്ന ബ്ലോഗര്‍ അങ്കിളിന്റെ ഹൃദ്യവും ധീരവുമായിരുന്ന പ്രവര്‍ത്തികളെ അനുസ്മരിക്കുക എന്നത്. അതിനായി ഒരു അനുസ്മരണ സോവനീര്‍ പ്രസിദ്ധീകരിക്കുന്നതും ഉചിതമായിരിക്കും. തിരുവനന്തപുരം ബ്ലോഗേഴ്സ് ക്ലബ്ബില്‍ ബന്ധപ്പെട്ടാല്‍ ധാരാളം ഹൃദയസ്പര്‍ശിയായ അങ്കിള്‍ സ്മരണകളും അദ്ധേഹത്തിന്റെ പടങ്ങളും ലഭിക്കാനിടയുണ്ട്. സര്‍ക്കാര്‍ ഭരണത്തിലെ അഴിമതിക്കെതിരെ അങ്കിളോളം ശക്തമായ നിലപാടെടുത്ത മലയാളം ബ്ലോഗര്‍മാരില്ല.അതേ പോലെത്തന്നെ വിവരാവകാശ നിയമത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തിയ ബ്ലോഗറും അദ്ദേഹം തന്നെ. സര്‍വ്വോപരി,എന്തുമാത്രം നിര്‍മ്മലമായിരുന്നു അദ്ദേഹത്തിന്റെ സമാഗമങ്ങള്‍.തിരുവനന്തപുരം ബ്ലോഗ് ശില്‍പ്പാശാലയിലാണ് ചിത്രകാരന്‍ അദ്ദേഹത്തെ ആദ്യമായി കാണുന്നത്. തുടര്‍ന്ന് ചേറായി മീറ്റിലും അദ്ദേഹട്ത്തെയും സഹദര്‍മ്മിണിയേയും കാണാന്‍ ഭാഗ്യമുണ്ടായി.ഇത്രയും നല്ല മനുഷ്യരെ ബ്ലോഗിലൂടെയും ബ്ലോഗ് മീറ്റിലൂടെയും അടുത്തു ക്അആണാനാകുന്നു എന്നുതന്നെയാണ് ഒരോ ബ്ലോഗ് സംഗമത്തിന്റെയും നേട്ടം.
അതുകൊണ്ടുതന്നെ നാലുപേരടങ്ങിയ ഒരു ബ്ലോഗ് സമാഗമം പോലും അഭിനന്ദിക്കപ്പെടേണ്ട ക്രിയാത്മക സംഭാവനയാണെന്ന് ചിത്രകാരന്‍ വിശ്വസിക്കുന്നു.
പിന്നെ സംഘടനകള്‍ ... സമയമുള്ളവര്‍ സംഘടിക്കട്ടെ, സമയമില്ലാത്തവര്‍ സംഘടിക്കാതിരിക്കട്ടെ... ഒന്നിനും കഴിയാതിരിക്കുന്നവര്‍ കഴുതക്കാമം കരഞ്ഞു തീര്‍ക്കട്ടെ !!!
ബ്ലോഗ് എല്ലാ അവസരങ്ങളും നല്‍കുന്നുണ്ട്. കൂടെയുള്ള ബ്ലോഗര്‍മാര്‍ സഹായിക്കാത്തതു കൊണ്ടാണ് ഞാന്‍ നന്നാകാത്തതെന്നും, എല്ലാവരും എന്നെ നന്നാക്കിയിരുന്നെങ്കില്‍ എനിക്കും നന്നാകാമായിരുന്നെന്നും,
ചിലര്‍ പിറുപിറുത്തുകൊണ്ടു നടക്കും. അവറ്റകളെ പഞ്ചറായ ടയറുപോലെ അഴിച്ചു മാറ്റുകയോ, വാറു പൊട്ടിയ ഹവായ് ചെരിപ്പുപോലെ ഉപേക്ഷിച്ച് മുന്നോട്ടു പോകുകയോ മാത്രമേ ക്രിയാത്മക ബുദ്ധിയുള്ള ബ്ലോഗര്‍മാര്‍ക്ക് ചെയ്യാനാകു.
ബ്ലോഗ് എഴുത്തും വായനയും ബ്ലോഗ് സഹായങ്ങളും ഒരു നിസ്വാര്‍ത്ഥ സംഭാവനയാണ്. സംഭാവന ഒരിക്കലും ആരുടേയും അവകാശമല്ല.
ബൂലോകത്തുനിന്നും ചിത്രകാരനെതിരെ ഉണ്ടായത്ര സംഘടിത ഉപരോധങ്ങളും, അഗ്രഗേറ്ററുകളില്‍ നിന്നുള്ള പുറത്താക്കലും, വീട്ടിലെ ഫോണിലൂടെയുള്ള ഭീഷണിയും, ഹിന്ദു വര്‍ഗ്ഗീയ വാദികളുടെ ക്രിമിനല്‍കേസും... ഇപ്പോള്‍ ആര്‍ക്കും അനുഭവിക്കേണ്ടി വരുന്നില്ല.
അതില്‍ സന്തോഷിക്കുക. നിങ്ങള്‍ ഭാഗ്യവാന്മാരാണ് :)
തിരൂര്‍ ബ്ലോഗ് മീറ്റിന് ചിത്രകാരന്റെ ഹാര്‍ദ്ദവമായ ആശംസകള്‍ !!!
@ മുള്ളൂക്കാരന്‍,
അവ അന്ന് തന്നെ ഞാന്‍ വിശദീകരിച്ചതാണ്, ഇനിയും അതിനെ പറ്റി പറഞ്ഞ് വീണ്ടും പ്രശ്നമാക്കാന്‍ ആഗ്രഹമില്ലാ..!
എഴുത്താണിയെ വായിക്കാതെ എഴിത്തോലകളെ നോക്കൂ മാഷേ
‘എഴുത്താണിത്തര‘മല്ലെ ഇന്ന് മലയാള ബ്ലോഗിന്റെ ശാപം..!!
അങ്കിളിനെ കുറിച്ച് ചിത്രകാരന്‍ പറഞ്ഞതിനെ അനുകൂലിക്കുന്നു
അതിനായി കൂട്ട് ചേരാം
എന്നാല്‍ കഴിയുന്നതിന്‍ ഞാന്‍ തയ്യാര്‍
ചിത്രകാരാ
താങ്കള്‍ പറഞ്ഞതിനെ ഞാനും പിന്തുണയ്ക്കുന്നു. ഒരു ബ്ലോഗറെന്നതിലുപരി പൊതുസേവന രംഗത്ത് തിളങ്ങിനിന്ന അങ്കിളിനെയും ഇക്കണ്ട മലയാളമൊക്കെ കുത്തിക്കുറിയ്ക്കാന്‍ നമ്മളെ പ്രാപ്തരാക്കിയ അഗ്രികളിലൂടെ അവയെ ചൂണ്ടിക്കാണിച്ചുതരുന്ന നമ്മുടെ ചങ്ങാതിമാരെയുമൊക്കെ മുന്നില്‍ നിര്‍ത്തി ഒരു സോവനീര്‍ ഞാനും അഗ്രഹിയ്ക്കുന്നു. ചിത്രകാരന് ഒന്നു മുന്നിട്ടിറങ്ങാമോ....?
എഴുത്താണി ഇല്ലാതെ എഴുത്തോലകള്‍ ഇല്ലല്ലോ ഹാഷിമേ...തിരിച്ച്, എഴുത്താണിയുടെ നിലനില്‍പ്പ് എഴുത്തോലകളില്‍ അധിഷ്ടിതമാണ്.. രണ്ടും പരസ്പര പൂരകമാണ്....ഒന്നുണ്ടെന്കിലെ മറ്റൊന്നുള്ളൂ... അതുകൂടി മനസ്സിലാക്കുക....
@ മുള്ളൂക്കാരന്‍,
എഴുതുന്നത് വരെ മാത്രം വിലയുള്ള എഴുത്താണികളെ പൊക്കിപ്പിടിച്ച് നടക്കുന്നതിലെ ഔനിത്യമില്ലായ്മയെ ആണ് പറഞ്ഞത്.
എഴുത്തുകളെ മാത്രം വിലയിരുത്തുന്നതായിരിക്കും നല്ലത്
എഴുത്താണി പ്രഭ നല്ലതെല്ലെന്ന് തോനുന്നു.
എഴുത്തുകളെ മാത്രം വിലയിരുത്താം, അത് ആര് എഴുതിയതാണെങ്കിലും
ചിത്രകാരന്‍ തുടങ്ങി വെച്ച നല്ല ഒരു ചര്‍ച്ച വഴിമാറിപ്പോകാതിരിക്കാന്‍ ഇതിവിടെ അവസാനിപ്പിക്കാം
(ഇതിനുള്ള മറുപടിയോട് കൂടി താങ്കള്‍ക്കും ഇതില്‍ നിന്ന് പുറത്ത് കടക്കാം)
എഴുതുന്നത് വരെ മാത്രം വിലയുള്ള എഴുത്താണികളെ പൊക്കിപ്പിടിച്ച് നടക്കുന്നതിലെ ഔനിത്യമില്ലായ്മയെ ആണ് പറഞ്ഞത്.
ഇപ്പൊ വാദി പ്രതിയായോ.... അതുതന്ന ഞാനും പറഞ്ഞത്... ഏതെങ്കിലും ഒന്നിന് പ്രത്യേകിച്ച് പ്രാമുഖ്യമൊന്നും ഇല്ലെന്ന്.... ചിലര്‍ തഴമ്പും പറഞ്ഞു, സ്വയം എഴുത്താണി ആണെന്നും എഴുത്തോലയാണെന്നും ഒക്കെ ധാരണ വച്ച് നടക്കുന്നതാണ് പ്രശ്നം. അത്തരക്കാരുടെ ആ ധാരണകളൊന്നും മറ്റുള്ളവര്‍ വിലവച്ചു കൊടുക്കുകയൊന്നും ഇല്ല ഹാഷിമേ.. ആരും ആര്‍ക്കും മേലെയോന്നുമല്ല... താഴെയും. അതുപോലും മനസ്സിലാക്കാന്‍ പറ്റാത്ത, കിണറ്റില്‍ കിടക്കുന്ന കുറെ തവളകള്‍ ഉണ്ട് ബൂലോകത്ത്... മറ്റുള്ളവര്‍ മൊത്തം എന്റെ കാലു തിരുമ്മി തരേണ്ടവര്‍ ആണെന്ന ധാരണയില്‍ ജീവിക്കുന്ന നീര്‍ക്കോലികള്‍. വിമര്‍ശിച്ചു പറയുന്ന കമന്റ് പബ്ലിഷ് ചെയ്യുകപോലും ഇല്ലാത്ത അല്‍പ്പന്മാരെ ഹാഷിമിന് ചിലപ്പോള്‍ അറിയില്ലായിരിക്കും...ഉള്ള വിലയും ബഹുമാനവും സ്വയം നഷ്ട്ടപ്പെടുതുകയാനെന്നു പോലും അറിയാത്ത അല്‍പ്പന്മാര്‍...
പോസ്റ്റ് അപ്ഡേറ്റു ചെയ്തിട്ടുണ്ട്...
ചിത്രകാരൻ പറഞ്ഞ രീതിയിലുള്ള ഒരു സ്മരണിക എന്നത് വളരെ നല്ല കാര്യമാണ്!
അതേക്കുറിച്ച് ഒരു കമന്റ് പോസ്റ്റാൻ ഇരിക്കുകയായിരുന്നു...
ബ്ളോഗർമാരുടെ സൃഷ്ടികളും /കഴിയാവുന്ന എല്ലാ ബ്ളോഗർമാരെയും ഉൾപ്പെടുത്തി, പിന്നെ അങ്കിളിനെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പുകളും ഇപ്പോൾ നിലവിലുള്ള/താല്പ്പര്യമുള്ള എല്ലാ ബ്ലോഗർമാരുടെ പേരും വിശദാംശങ്ങളും ഉൾപ്പെടുത്തി (പേര്, വിലാസം, ബ്ളോഗിന്റെ പേര്, ഇമെയിൽ വിലാസം, കോൺറ്റാക്റ്റ് നമ്പർ) സമഗ്രമായ ഒരു ബ്ലോഗേർസ് ഡയറക്റ്ററി 2011 ആലോചിക്കാവുന്ന കാര്യമാണ്. ബ്ളോഗ് തുടങ്ങുന്നതിനെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളുള്ള ഒരു ലേഖനം തയ്യാറാക്കി അതും ഉൾപ്പെടുത്താം (അപ്പുവിനെ ഏല്പ്പിക്കാം ലേഖനത്തിന്റെ കാര്യം...) മുള്ളൂക്കാരന്റെ html ട്രിക്കുകളുടെ ഒരു ലഘു കുറിപ്പും
ബ്ളോഗിൽ നിന്ന് പുസ്തകരൂപത്തിൽ വെളിച്ചം കണ്ട സമാഹാരങ്ങളുടെ വിശദാംശങ്ങളും ഒക്കെ ഉൾക്കൊള്ളിക്കാവുന്നതാണ്.
പിന്നെ ചർച്ചയിലൂടെ ഉരുത്തിരിഞ്ഞു വരുന്ന വിവരങ്ങളും ചേർത്ത് സംഗ്രമായ ഒരു സ്മരണികയാവട്ടെ, തുഞ്ചൻ മീറ്റിന്റെ മുതൽക്കൂട്ട്,
നമ്മുടെ പ്രിയപ്പെട്ട (എനിക്കേറ്റവും പ്രിയപ്പെട്ട) ബ്ളോഗർ ശ്രീ എൻ.ബി സുരേഷിനെ ഇതിന്റെ എഡിറ്റർ ആയി ഞാൻ സജസ്റ്റ് ചെയ്യുന്നു...
പുസ്തകത്തിന്റെ സാമ്പത്തിക സ്രോതസ്സിന് വലിയ ബുദ്ധിമുട്ടുണ്ടാവില്ല എന്ന് കരുതുന്നു, പരസ്യങ്ങളിലൂടെ ഒരു 75% തുകയും സംഭരിക്കാൻ കഴിയും എന്ന് തോന്നുന്നു, പിന്നെ പുസ്തകം കൊടുക്കുമ്പോൾ ഒരു നാമമാത്രമായ തുക കഴിയാവുന്നവരിൽ നിന്ന് സ്വീകരിക്കാം ബ്ലോഗർമാരുടെയിടയിൽ നിന്ന് തന്നെയുള്ള വ്യാപാരികളും വ്യവസായികളും ധാരാളം ഉണ്ടല്ലോ? അവർക്കും കഴിയാവുന്ന നല്ലൊരു പരസ്യവും അതനുസരിച്ച് ഒരു തുകയും തരാൻ കഴിയും
ചിത്രകാരനും കൊട്ടോട്ടിക്കാരനും കൂടെ അതിന്റെ കോർഡിനേറ്റിംഗ് ജോലികൾ ചെയ്യട്ടെ, സൃഷ്ടികൾ തിരഞ്ഞെടുക്കുകയും പൊതുവായ എഡിറ്റിംഗും സുരേഷ് മാഷ് ചെയ്യും എന്നാണെന്റെ വിശ്വാസം, ബ്ളൊഗർമാർക്ക് നേരിട്ടറിയാവുന്ന പ്രസ്സുകളിൽ നിന്ന് ക്വട്ടേഷൻ സ്വീകരിക്കട്ടെ പേജുകളുടെ എണ്ണവും കൊട്ടേഷൻ തുകയും നമുക്ക് ചർച്ച ചെയ്യാം...
പണം തികയാതെ വന്നാൽ ഇവിടെ യു.എ.യിൽ നിന്നും മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നും സമാഹരിച്ച് നൽകാൻ ഞാനടക്കമുള്ള പ്രവാസി ബ്ളോഗർമാർ തയ്യാറാകും..
പ്രിയപ്പെട്ട,വായനക്കാരേ
എനിക്കിനി കൂഒടുതല്‍ ഒന്നും പറയാനില്ല.എല്ലാം നിങ്ങള്‍ ലൈവ് ആയി കാണുകയല്ലേ..നിങ്ങള്‍ തന്നെ പറ..
ഞാന്‍ പിടിച്ച മുയലിനു കൊമ്പു മൂന്നല്ല നാലാണ്..അല്ലെ പുലികളേ?
ആരൊക്കെയാണ് സ്വന്തം വില ഈ ചര്‍ച്ചയില്‍ നഷ്ടപെടുതുന്നത് എന്ന് വായനക്കാര്‍ തന്നെ പറയട്ടെ.
അമ്പട ജിക്കൂ..!
കൊള്ളാം.....കൊള്ളാം.....
മീറ്റില് വന്നു സംഘാടകരുടെ ചിലവില്‍ പങ്കെടുത്തിട്ടു പോയി ഇല്ലാത്ത കാര്യങ്ങള്‍ പോസ്റ്റാനാണോ ചിലരുടെ വരവ്....
ആര്‍ക്കും @ വെക്കുന്നില്ല.....അത് പരസ്യമായ രഹസ്യമല്ലേ.
നാട്ടിലുണ്ടെങ്കില്‍ വരും, വരാതിരിക്കില്ല തീര്‍ച്ച.
എല്ലാ ആശംസകളും.നാട്ടില്‍ ഉണ്ടാവുകയാണെങ്കില്‍
പങ്കെടുക്കണമെന്നു ആഗ്രഹമുണ്ട്.
ആദ്യാക്ഷരി, ഇന്ദ്രധനുസ്സ്, ഇൻഫ്യൂഷൻ തുടങ്ങി അങ്ങനെ കുറെ പാവം സൈറ്റുകൾ ഉണ്ടേ. അതിലൊക്കെ കയറിയറങ്ങിയാണ് നമ്മൾ കുറെപേർ ബ്ലോഗിന്റെ സാങ്കേതികവശങ്ങൾ പലതും പഠിച്ചത്. അവരുടെ സേവനങ്ങളും ബ്ലോഗ്മീറ്റിൽ മാനിക്കപ്പെടണം എന്നഭിപ്രായമുണ്ട്. അത്തരം ബ്ലോഗ്ഗർമാർ ആരെങ്കിലും അവിടെ വന്നാൽ വേദിയിൽ വിളിച്ച് ഒരു ഷേക് ഹാൻഡ് എങ്കിലും നൽകണം എന്നഭിപ്രായമുണ്ട്. അവരെ ബ്ലോഗർമാർ അല്ലാതെ പിന്നെ മറ്റാരാണ് ആദരിക്കേണ്ടത്? ബ്ലോഗിനക്കുറിച്ചൂള്ള ചർച്ചകളിൽ ഈ സാങ്കേതിക ഗുരുക്കന്മാർ വിസ്മരിക്കപ്പെടരുത്. പിന്നെ ചിത്രകാരൻ സൂചിപ്പിച്ചതുപോലെ അഗ്രഗേറ്ററുകളും മറ്റും പരിപാലിക്കുന്നവരെയും.അവിടെ വരുന്നവരെയെങ്കിലും നാം രണ്ട് നല്ലവാക്കെങ്കിലും പറഞ്ഞ് ആദരിക്കണം.
ഭാവിയിൽ നമുക്ക് ബ്ലോഗ്മീറ്റുകൾ മാത്രം പോര. സാഹിത്യ പഠനക്യാമ്പ്, ജേർണലിസം ക്യാമ്പ്, ചർച്ചാക്ലാസ്സുകൾ , നാടകക്യാമ്പ് , ചിത്രകലാ ക്യാമ്പ്, നാടൻ കലാശില്പശാലകൾ തുടങ്ങി വേറിട്ട പരിപാടികൾ നടത്താൻ കഴിയണം. കൂടാതെ ജാതിമതകക്ഷിരാഷ്ട്രീയങ്ങൾക്കതീതമായി പൊതു സമൂഹത്തിന് മൊത്തം ബാധകമായ പ്രശ്നങ്ങൾ ഏറ്റെടുത്ത് ഒരുമിച്ച് പോരാടുക തുടങ്ങി പലതും ബ്ലോഗർമാർക്ക് ചെയ്യാൻ കഴിയും. ബൂലോകം ബാലാരിഷ്ടതയൂടെ പ്രാരംഭ ദശയെ ഒക്കെ അതിജീവിച്ചു എന്നു കരുതിയൂള്ളതാകണം നമ്മുടെ ഭാവി പരിപാടികൾ!ഒരുമിച്ചും ഒറ്റയ്ക്കും തെറ്റയ്ക്കും വേറിട്ടും ഒക്കെ സംഘടിപ്പിക്കുന്ന പരിപാടികൾ വരട്ടെ.നാട്ടിലും വിദേശത്തും ഒക്കേ!
പങ്കെടുക്കണമെന്നാണ് ആഗ്രഹം.
ഇവിടെ ചിത്രകാരന്‍ സൂചിപ്പിച്ചതില്‍ ചില നല്ല കാര്യങ്ങളുണ്ട്. സ്മരണിക , അതുപോലെ മലയാളം ബ്ലോഗിന്റെ ഇത് വരെയുള്ള നാള്‍വഴികള്‍. ഒപ്പം രഞ്ജിത് ചെമ്മാട് സൂചിപ്പിച്ച ബ്ലോഗ് ഡയറക്ടറി. രഞ്ജിത് സൂചിപ്പിച്ചത് ഒരു പ്രിന്റഡ് ഡയറക്ടറിയാണെങ്കില്‍ ചെറിയ ഒരു സജഷന്‍ എന്റെതായി പറയട്ടെ. പ്രിന്റഡ് ഡയറക്ടറിയേക്കാള്‍ എന്ത് കൊണ്ടും നല്ലത് ഓണ്‍ലൈന്‍ ഡയറക്ടറിയാവും. മലയാളം ബ്ലോഗുകളുടെ പേരും യു.ആര്‍.എലും. അത് കൈകാര്യം ചെയ്യുന്ന ആളുടെ പേരും വേണമെന്നുണ്ടെങ്കില്‍ ഫോട്ടോയും കോണ്ടാക്റ്റ് ചെയ്യാനുള്ള ഡിറ്റേയ്തുസും അടങ്ങിയ ഒരു ബ്ലോഗേര്‍സ് ഡയറക്ടറി. അത് നല്ല ഒരു ആശയമാണ്. ടെക്നിക്കല്‍ സൈഡ് വലിയ വശമില്ല. പക്ഷെ എല്ലാവരും കൂടെയുണ്ടെങ്കില്‍ നമുക്കൊന്ന് പരീക്ഷിച്ചുകൂടെ? പിന്നെ മലയാളം ബ്ലോഗിനെ പറ്റി പറയുമ്പോള്‍ നമുക്ക് ഓര്‍ക്കാന്‍ , അല്ലെങ്കില്‍ വിസ്മരിക്കാനാവത്ത, അകാലത്തില്‍ വിട്ടുപോയ ജ്യോനവന്‍, രമ്യ ആന്റണി, അങ്കിള്‍ ഇവര്‍ക്കൊക്കെ സമര്‍പ്പണമായി ഒരു സുവനീര്‍... മലയാളം ബ്ലോഗിന്റെ നാള്‍വഴികളും ബ്ലോഗ് ടിപ്സുമടങ്ങിയ സുവനീര്‍. അതും നല്ല ആശയമാണ്. രഞ്ജിത് പറഞ്ഞപോലെ പരസ്യത്തിലൂടെ ഇതിലേക്ക് പണം പിരിക്കുവാന്‍ പറ്റുമോ എന്നത് സംശയം തന്നെ. പക്ഷെ ഇവിടെ ഘോരഘോരം നാഴികക്ക് നാല്പത് വട്ടം പറയുന്ന മലയാളം ബ്ലോഗേര്‍സ് മൊത്തത്തില്‍ വിചാരിച്ചാല്‍ ഇത് ഒരു ചിന്ന സംരംഭം മാത്രം!. നന്ദുവും കൊട്ടോട്ടിക്കരനും ഇതും ഒരു അജന്‍ഡ പോയന്റാക്കണമെന്നാണ് എന്റെ അഭിപ്രായം. ഇതോടൊപ്പം മുകളില്‍ എന്‍.ബി.സുരേഷ് പറഞ്ഞ ചില കാര്യങ്ങളിലേക്ക് ഒന്ന് വിരല്‍ ചൂണ്ടട്ടെ..
കഴിഞ്ഞ നവംബറില്‍ എറണാകൂളത്തപ്പന്‍ ഗ്രൌണ്ടില്‍ നടന്ന അന്താരാഷ്ട്രാ പുസ്തകമേളയില്‍ എന്‍.ബി. പബ്ലിക്കേഷന്‍ ഒരു സ്റ്റാള്‍ ഒരുക്കിയിരുന്നു. മലയാള ബ്ലോഗില്‍ നിന്നും പ്രസിദ്ധീകരിച്ച എന്‍.ബിയുടെയും കൃതിയുടെയും സിയെല്ലസിന്റെയും ബുക്ക് റിപ്പബ്ലിക്കിന്റെയും പുസ്തകങ്ങളോടൊപ്പം ലിപി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച കൈതമുള്ളിന്റെയും റീനി മീമ്പലത്തിന്റെയും പുസ്തകമുള്‍പ്പെടെ അവിടെ വില്പനക്കും പ്രദര്‍ശനത്തിനുമായി ഉണ്ടായിരുന്നു. എല്ലാ ബ്ലോഗ് സുഹൃത്തുക്കളോടും കഴിയുന്ന രീതിയില്‍ അത് മറ്റു ബ്ലൊഗേര്‍സിലേക്ക് എത്തിക്കുവാനും കഴിയുമെങ്കില്‍ സ്റ്റാള്‍ സന്ദര്‍ശിച്ച് ബ്ലോഗിനെ കൂടുതല്‍ ജനകീയമാക്കുവാനും ശ്രമിക്കണമെന്നും അത് വഴി മറ്റു പ്രസാധകര്‍ക്ക് ബ്ലോഗെഴുത്തുകളോടുള്ള അവഗണന ഇല്ലായ്മ ചെയ്യാന്‍ കഴിയുമെന്നും ഒക്കെ ആഗ്രഹിച്ചു. ഒട്ടേറെ പ്രസാധകര്‍ വളരെ താല്പര്യപുര്‍വ്വം അവിടെ എന്‍.ബിയുടെ സ്റ്റാളിനെ നോക്കി കണ്ടു. എന്തിനേറേ, അന്താരാഷ്ട്രാ പുസ്തകോത്സവ കമ്മറ്റി ബ്ലോഗിലെ എഴുത്തുകാര്‍ക്കായി ഒരു വേദി തന്നെ അനുവദിക്കാമെന്നും പറഞ്ഞു. പുസ്തകോത്സവ ബുള്ളറ്റിനില്‍ മലയാളം ബൂലോകത്തെ പറ്റി രണ്ട് പേജ് വാര്‍ത്ത വരെ വന്നു. പക്ഷെ, പല ബ്ലോഗര്‍മാരെയും വെറുതെ ഒന്ന് അവിടെ വരെ വന്ന് സന്ദര്‍ശിച്ച് പോകുവാന്‍ വരെ മടി കാട്ടിയവരുണ്ട്. ബ്ലോഗിലെ രചനകളാണോ എന്ന് പുച്ഛത്തോടെ പറഞ്ഞ ബ്ലോഗര്‍ ഉണ്ട്!! അപ്പോള്‍ എന്‍.ബി.സുരേഷ് മാഷ് സൂചിപ്പിച്ചത് ശരിയാണ്. പുസ്തകങ്ങള്‍ അച്ചടിച്ചിറക്കാന്‍ നമുക്ക് കഴിയും. പക്ഷെ അവയെ പ്രോത്സാഹിപ്പിക്കാന്‍ ബ്ലോഗിലുള്ളവര്‍ പോലും തയ്യാറാവാത്തപ്പോള്‍ എന്തിന് നമ്മള്‍ മറ്റു പ്രസാധകരെ കുറ്റപ്പെടുത്തണം.
ഓണ്‍ : ചിത്രകാരാ, വെറുതെ മീറ്റിന് ആശംസകള്‍ അര്‍പ്പിച്ചിട്ട് പോകരുത്. ചിത്രകാരന്‍ മീറ്റിന് വരണം. വന്നേ തീരു.
മനോരാജ്, അറിയാമല്ലോ ചില ബ്ലോഗ്ഗേഴ്സ് വന്നിട്ട് ഇതൊക്കെ ഞങ്ങള്‍ ബ്ലോഗില്‍ വായിച്ചതല്ലേ , ഇനി പുസ്ത്കമായിട്ടു എന്തിനാ എന്ന് പറഞ്ഞാ പോയത്. എന്നിട്ട് മാതൃഭൂമി യുടെയും ഡി സി യുടെയുമെല്ലാം സ്റ്റാള്ളില്‍ കയറി കുറെ വാങ്ങിക്കൂട്ടി പോകുകയും ചെയ്തു.........
ബൂലോകം ഓണ്‍ലൈന്‍ ബ്ലോഗ് പേപ്പര്‍ ഇറങ്ങിയപ്പോളും ഈ തമസ്ക്കരണം വ്യക്തമായിരുന്നല്ലോ.മനോ പറഞ്ഞത് പോലെ,എല്ലാവരുടെയും പിന്തുണ ഏറ്റവും ആവശ്യമാണ്.
ജോ... കുറച്ചെണ്ണം എനിയ്ക്കും വേണം...
കുറച്ച് ദിവസം യാത്രയില്‍ ആയതിനാല്‍ ചര്‍ച്ചയില്‍ കയറിക്കൂടാന്‍ കഴിഞ്ഞിരുന്നില്ല.സുകുമാരന്‍ സാറിന്റെ അഭിപ്രായം മുകളില്‍ വായിച്ചു.
സര്‍, തീര്‍ച്ചയായും സാര്‍ വരണം.വരാതിരിക്കരുത്. ഇത് ഇത്രയും ശക്തിയായി ആവശ്യപ്പെടാന്‍ കാരണം കഴിഞ്ഞ ദിവസം സാറുമായി ചിലവഴിച്ച നിമിഷങ്ങളിലെ അറിവ് സമ്പാദനം അടിസ്ഥാനപ്പെടുത്തിയാണ്. അറിവ് കെട്ടിക്കിടക്കേണ്ട ജലമല്ലല്ലോ.അത് ഒഴുക്കി വിടുമ്പോള്‍ എത്രയോ പേര്‍ക്ക് അത് ഉപകാരമാകും.താങ്കളില്‍ നിന്നും ലഭിക്കുന്ന അറിവും അപ്രകാരം മറ്റ് ബ്ലോഗേര്‍സിന് ഉപകാരപ്രദമാകട്ടെ.അതേ പോലെ തഴക്കവും പഴക്കവും ഉള്ള എല്ലാ ബ്ലോഗേര്‍സിനെയും പങ്കെടുപ്പിക്കാന്‍ ശ്രമിക്കേണ്ടിയിരിക്കുന്നു.സമൂഹത്തോടു നാം ചെയ്ത് തീര്‍ക്കേണ്ട പ്രതിബദ്ധതകളില്‍ ഒന്നല്ലേ നമ്മളില്‍ ഉള്ള അറിവ് ഇതരര്‍ക്ക് പകര്‍ന്ന് നല്‍കല്‍ എന്നതും.
ഒരു നുറുങ്ങും(ഹാറൂണ്‍) അദ്ദേഹത്തിന്റെ അവശതകള്‍ മറ്റി വെച്ച് മീറ്റില്‍ വരാമെന്ന് എന്നോട് നേരില്‍ പറഞ്ഞിരുന്നു.
പക്ഷേ....ഇപ്പോള്‍ കിട്ടിയ അറിവ് അദ്ദേഹം ഐ.സി.യില്‍ ആണെന്നാണ്. ആശുപത്രിയില്‍ സന്ദര്‍ശകരെ അനുവദിക്കുന്നുമില്ല.കരുണാമയന്‍ ആ നല്ല മനുഷ്യന് പൂര്‍ണാരോഗ്യം നല്‍കുമാറാകട്ടെ.
ഏതായാലും സുകുമാരന്‍ സാറിന്റെ തീരുമാനം പുനരവലോകനം ചെയ്ത് മീറ്റില്‍ പങ്കെടുക്കണമെന്ന് അപേക്ഷിക്കുന്നു.
ഞാന്‍ ഇതിത്രയും പറയുന്നത് വെറുമൊരു തമാശക്ക് വേണ്ടി ബ്ലോഗേര്‍സ് ഒത്തുകൂടുന്നതിലുപരി ക്രിയാത്മകമായ രീതിയില്‍ ബൂലോഗത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കാനുതകുന്ന ചര്‍ച്ചകള്‍ക്കും തീരുമാനങ്ങള്‍ക്കും ഈ മീറ്റ് വേദിയായേക്കാം എന്ന പ്രതീക്ഷയിലാണ്.
ഓരോര്‍ത്തരും അവരവര്‍ക്ക് പരിചയമുള്ള ബ്ലോഗേര്‍സിനെ മീറ്റിലേക്ക് വരാന്‍ പ്രേരിപ്പിക്കുമല്ലോ.
yuva thalamurakku blogine kuduthalayi parichayapeduthikodukkkannam
ചിത്രകാരാ.. നന്ദി ഒരുപാട് നന്ദി
ലിങ്കില്‍ പോയി നോക്കി
ഇത്ര കാലമായിട്ടും ഇത് കണ്ടിരുന്നില്ലാ.
ആരും പറഞ്ഞിരുന്നില്ലാ ഇതിനെ കുറിച്ചൊന്നും (ഇതൊരു ഉഴപ്പന്‍ വാക്കാണെന്ന് അറിയാം)
അക്കാദമിയെ ശരിക്കും വായിക്കട്ടെ
വിവരം തന്നതിന് വീണ്ടും നന്ദി
Sure ....I will attend...
ithiri vaikiyalum njanum etham thiroorilekku........................ :)
ഇത്തരം ചര്‍ച്ചകളില്‍ പങ്കെടുക്കാതെ മാറി
നില്ക്കന്നില്ലിവിടെ ഞാന്‍. കേരളത്തിലെ സഹകരണ
പ്രസ്ഥാനങ്ങളുടെ ശക്തിയും സമ്പത്തും വളരെ
വലുതാണു്. സഹകരണ സംഘങ്ങളിലെ നിക്ഷേപ
ങ്ങളാണു് സര്‍ക്കാരിനെ സാമ്പത്തിക ബുദ്ധിമുട്ടുക
ളില്‍ നിന്നും പലപ്പോഴും രക്ഷപ്പെടുത്തിയിട്ടുള്ളത്.
എന്തിനാണു ഇതിവിടെ എഴുന്നെള്ളിക്കുന്നതെന്ന
ചോദ്യമുയരുന്നതിനു മുമ്പേ പറയട്ടെ കേരളത്തില്‍
ഒരേയൊരു സഹകരണ സംഘം മാത്രമേ കുത്തു
പാളയെടുത്തിട്ടുള്ളു അതു നമ്മുടെ സാഹിത്യ നായ
കന്മാരാല്‍ നയിക്കപ്പെടുന്ന സാഹിത്യ പ്രവര്‍ത്തക
സഹകരണ സംഘമാണു്. ഇതു എഴുത്തുകാരുടെ
വലിയ നിരയിലുള്ളവരുടെ ദുരവസ്ഥയാണു്.കൂട്ടായ്മ
അവര്‍ക്ക് കുപ്പിയുടെ അടപ്പു തുറക്കുന്നതില്‍ മാത്രം
അതേ സമയം ആശാന്റെ കവിതകള്‍ അന്നത്തെ
മികച്ച പ്രസിദ്ധീകരണ ശാല വഴി പുന:പ്രകാശനം
നടത്തിയ കവി സുബ്രഹ്മണ്യന്‍ പോറ്റി(മലയാളത്തി
ലെ ആദ്യ വിലാപ കാവ്യ കര്‍ത്താവ് ) ഇവിടെ
ഉണ്ടായിരുന്നു. നമുക്ക് ആ പാത പിന്തുടരാം പരസ്പരം
സഹായിച്ചും സഹകരിച്ചും പിന്നെ സ്നേഹിച്ചും.
ഏപ്രില്‍ ഒരാഴ്ചത്തെ ലീവ് പ്ലാന്‍ ചെയ്യുന്നുണ്ട്. എത്തിയാല്‍ ഞാനും എത്താം :)
ഞാനും വരും
വരാന്‍ ശ്രമിക്കും
ആശംസകള്‍
Post a Comment