Thursday, April 25, 2013

തുഞ്ചൻപറമ്പ് സംഗമം - തീരുമാനങ്ങൾ.

പ്രിയപ്പെട്ടവരെ,

ലോകത്തിന്റെ വിവിധ കോണുകളിൽ ജീവിതത്തിരക്കുകൾ കൊണ്ടു നട്ടം തിരിയുമ്പോഴും മാതൃഭാഷയിൽ ആത്മാവിഷ്കാരം നടത്തുന്നവരാണ് നമ്മൾ മലയാളം ബ്ലോഗെഴുത്തുകാർ. ഇക്കഴിഞ്ഞ ഏപ്രിൽ ഇരുപത്തൊന്ന് ഞായറാഴ്ച മലയാളം ബൂലോകത്തിന് അഭിമാനമായി തൃശൂർ പൂരവും, അസംഖ്യം വിവാഹച്ചടങ്ങുകളും ഉള്ള ദിവസമായിരുന്നിട്ടും, നൂറോളം എഴുത്തുകാർ തിരൂർ തുഞ്ചൻ പറമ്പിൽ ഒത്തു ചേരുകയും, സൌഹൃദം പങ്കിടുകയും, ബൂലോകത്തിന്റെ വളർച്ചയ്ക്കും പ്രചരണത്തിനുമായി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയുമുണ്ടായി.

ഡോക്ടർമാരും, എഞ്ചിനീയർമാരും, അധ്യാപകരും, സാമൂഹ്യപ്രവർത്തകരും, വീട്ടമ്മമാരും, കൂലിപ്പണിക്കാരും, വിദ്യാർത്ഥികളും അടങ്ങുന്ന ഒരുകൂട്ടം ഭാഷാസ്നേഹികളുടെ ഈ കൂട്ടായ്മ അത്യന്തം ആവേശകരവും, സാർത്ഥകവുമായിത്തീർന്നതിൽ അളവറ്റ ചാരിതാർത്ഥ്യം ഇതിന്റെ സംഘാടകർക്കുണ്ട്. പങ്കെടുക്കുകയും പിൻ തുണയ്ക്കുകയും ചെയ്ത എല്ലാ സുമനസ്സുകൾക്കും നിറഞ്ഞ മനസ്സോടെ നന്ദി പറയുന്നു.


                      തുഞ്ചൻ പറമ്പ് സംഗമം നടന്ന മുഖ്യവേദിയുടെ പ്രവേശനകവാടം.


                                          നിറഞ്ഞ സദസ്


                                 സദസിന്റെ മുൻ നിര


                                  വനിതാ സാന്നിധ്യം


              ഇസ്മയിൽ കുറുമ്പടിയുടെ ‘നരകക്കോഴികൾ’ പ്രകാശനം ചെയ്യുന്നു.



                ജിലു ആഞ്ചലയുടെ പുസ്തക പ്രകാശനം



                                          ഗ്രൂപ്പ് ഫോട്ടോ






                                മീറ്റ് വാർത്തകൾ






മലയാള മനോരമ












ദേശാഭിമാനി




 മുൻപും മീറ്റുകൾ സംഘടിപ്പിച്ചിട്ടുള്ളവരാണെങ്കിൽക്കൂടി ഈ മീറ്റിലെ പങ്കാളിത്തവും, ഊർജസ്വലതയും, ചർച്ചകളും മലയാളം ബ്ലോഗിന്റെ ഭാവിയെക്കുറിച്ച് ഞങ്ങളെ തികച്ചും ശുഭപ്രതീക്ഷയുള്ളവരാക്കിത്തീർത്തു എന്നത് നിസ്സാരകാര്യമല്ല. ഇതിനു മുൻപു നടന്ന സൌഹൃദമീറ്റുകളിൽ നിന്നു വ്യത്യസ്തമായി ഈ വർഷം നമ്മൾ കൂട്ടായി നടത്തേണ്ട കാര്യങ്ങളെക്കുരിച്ച് അക്കമിട്ട് തീരുമാനത്തിലെത്താൻ കഴിഞ്ഞു എന്നുള്ളതാണ് ഏറ്റവും കാതലായ കാര്യം.

മീറ്റിൽ നടന്ന ചർച്ചകളിൽ നിന്നുരുത്തിരിഞ്ഞ തീരുമാനങ്ങൾ എല്ലാ ബ്ലോഗർമാരുടെയും ശ്രദ്ധാപൂർവമായ വായനയ്ക്കും മാർഗനിർദേശങ്ങൾക്കുമായി ഇവിടെ അവതരിപ്പിക്കുന്നു.

1. മലയാളഭാഷയുടെ വളർച്ചയ്ക്കും, പ്രചരണത്തിനും ഇന്ന് ഏറ്റവും യുക്തമായ മാധ്യമമാണ് ബ്ലോഗ്.

2. ആശയവിനിമയത്തിനും സൌഹൃദം പങ്കിടുന്നതിനുമായി നിരവധി സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകളേയും, പുതിയ സാങ്കേതികവിദ്യകളേയും നമ്മൾ സ്വാഗതം ചെയ്യുന്നു.  പെട്ടെന്ന് പ്രതികരിക്കേണ്ട ഒരു വിഷയത്തിൽ അവ ഉപകരിക്കുകയും ചെയ്യും. വെബ് ലോഗ് എന്നതിൽ നിന്നാണല്ലോ ബ്ലോഗ് ഉണ്ടായത്. അതുകൊണ്ട് വെബ്ബിലുള്ള എല്ലാ എഴുത്തും ബ്ലോഗെഴുത്തു തന്നെ.

3. എന്നാൽ സാഹിത്യ രചന, ഭാഷാ പരിപോഷണം എന്നിവയ്ക്ക് ഏറ്റവും നല്ലത് ബ്ലോഗ് തന്നെയാണ്.

4.ബ്ലോഗർമാർ, സമൂഹത്തിലെ മറ്റംഗങ്ങളെപ്പോലെ ഫെയ്സ് ബുക്കോ, ട്വിറ്ററോ, ജി പ്ലസോ ഒക്കെ ഉപയോഗിക്കുന്നതിൽ ഒരു തെറ്റുമില്ല. എന്നാൽ ഒരു എഴുത്തുകാരൻ എന്ന നിലയിൽ അറിയപ്പെടാൻ ആഗ്രഹിക്കുന്നെങ്കിൽ, ചാറ്റും, സൊറപറച്ചിലിലും, ലൈക്കും, ഷെയറിംഗും മാത്രമായി സമയം കളയുന്നത് കുറച്ച്, എഴുത്തിനും വായനയ്ക്കുമായി കൂടുതൽ സമയം നീക്കിവയ്ക്കേണ്ടിയിരിക്കുന്നു. എഴുതിയ പോസ്റ്റുകൾ കൂടുതൽ ആളുകളിൽ എത്തിക്കാൻ ഫെയ്സ്ബുക്കും, ട്വിറ്ററും, ജി പ്ലസും ഒക്കെ ഉപയോഗിക്കുക.

5. ഇനി ആർക്കെങ്കിലും ഫെയ്സ് ബുക്ക് നോട്ടുകൾ ആയി എഴുതാനാണ് താല്പര്യമെങ്കിലും അവ ബ്ലോഗിൽ കൃത്യമായി പോസ്റ്റ് ചെയ്യുകയും ശേഖരിച്ച് സൂക്ഷിക്കുകയും ചെയ്യുക. ഫെയ്സ് ബുക്കിൽ ദിനം പ്രതിയുള്ള അപ്ഡേറ്റുകളുടെ കുത്തൊഴുക്കിൽ ഒരാൾക്ക് നമ്മുടെ നോട്ടുകൾ വീണ്ടും തിരഞ്ഞ് കണ്ടെത്താൻ പ്രയാസമാണ്. ഒരു ദിവസം കഴിഞ്ഞാൽ ആ നോട്ട് ആരും ശ്രദ്ധിച്ചില്ലെന്നും വരും. എന്നാൽ ബ്ലോഗിലാകട്ടെ നമ്മുടെ ഒരു പോസ്റ്റിന് വർഷങ്ങളോളം വിസിറ്റേഴ്സ് ഉണ്ടായിക്കൊണ്ടേയിരിക്കും. ഇത് നമുക്കൊക്കെ അനുഭവമുള്ളതാണ്.


6. നല്ല വായനയാണ് നല്ല എഴുത്തിനുള്ള ഊർജം. അതുകൊണ്ട് നന്നായി വായിക്കുക. ഓൺലൈനിലും, ഓഫ് ലൈനിലും.ഇനിയും പരിചരണം ആവശ്യമുള്ള മാധ്യമം ആയതുകൊണ്ട് ബ്ലോഗർമാർ പരസ്പരം പ്രോത്സാഹിപ്പിക്കുകയും, വിമർശിക്കുകയും, സഹിഷ്ണുത പുലർത്തുകയും ചെയ്യുക. നല്ല പോസ്റ്റുകൾ നമ്മൾ തന്നെ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യുക. തല്പരരായ ബ്ലോഗർമാരെ ഉൾപ്പെടുത്തി,രചനകൾ  കഥ, കവിത, മറ്റിനങ്ങൾ എന്നിങ്ങനെ മൂന്നു വിഭാഗമായി തിരിച്ച് പാനലുകൾ ഉണ്ടാക്കി ഇക്കാര്യം ചെയ്യാവുന്നതാണ്.

7. എഴുത്തിൽ അക്ഷരത്തെറ്റുകൾ കഴിയുന്നത്ര കുറയ്ക്കുക. കടും നിറങ്ങൾ, അമിതമായ ഡിസൈൻ ഭ്രാന്ത്, ഗാഡ്ജറ്റുകൾ കുത്തി നിറയ്ക്കൽ ഇവ വായനക്കാരെ അകറ്റും. അതുകൊണ്ട് അവ ഒഴിവാക്കുക.

8. ജനാധിപത്യപ്രക്രിയയിൽ ഇടപെടുന്നതിനും, പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ പൊതുധാരയിലേക്കു കൊണ്ടുവരുന്നതിനും, നൈമിഷികമായ ചർച്ചകൾക്കുപരി, അവധാനതയോടെ പഠിച്ച് പ്രതികരിക്കുന്നതിനുമായി ഗൌരവമുള്ള ബ്ലോഗ് രചനകളെ പ്രോത്സാഹിപ്പിക്കുക. ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുക. കഴിയുമെങ്കിൽ അവയ്ക്ക് സംസ്ഥാനതലത്തിൽ ഒരു ഏകോപനം ഉണ്ടാക്കിയെടുക്കുക. ഇത് അവയുടെ ആധികാരികത/നിജസ്ഥിതി  ഉറപ്പു വരുത്തുന്നതിനു സഹായിക്കും.

9. രാഷ്ട്രീയ-മത-സാംസ്കാരിക ചർച്ചകൾക്ക് വിലക്കോ നിയന്ത്രണമോ ഏർപ്പെടുത്തേണ്ടതില്ല. ഓരോരുത്തർക്കും താല്പര്യമുള്ള വിഷയങ്ങളിൽ അവരവർ ഇടപെടുക.

 10. മലയാളം ബ്ലോഗിലേക്ക് 25 വയസിൽ താഴെയുള്ള തലമുറയെ ആകർഷിക്കുക എന്നതാണ് പരമപ്രധാനമായ കാര്യം. ഇതിനായി സ്കൂൾ-കോളേജ് തലങ്ങളിൽ ബ്ലോഗ് ശില്പശാലകൾ സംഘടിപ്പിക്കണം. കേരളത്തിലെ 14 ജില്ലകളിലും തദ്ദേശീയരായ ബ്ലോഗർമാരുടെ ആഭിമുഖ്യത്തിൽ ഇതു ചെയ്യണം.

11. പ്രകൃതിസംരക്ഷണം പോലുള്ള കാര്യങ്ങൾ ഓൺ ലൈൻ ആക്ടിവിസം മാത്രമായി കൊണ്ടു നടക്കരുത്. അതിൽ താല്പര്യമുള്ളവർ സമൂഹത്തിലിറങ്ങി പ്രവർത്തിക്കുകയും അതെപ്പറ്റി ബ്ലോഗിലോ, സോഷ്യൽ മീഡിയയിലോ അപ്ഡേറ്റ് ചെയ്യുകയും ചെയ്യുന്നതാണുത്തമം.

12.നമ്മുടെ പ്രധാന ലക്ഷ്യം മലയാളത്തിൽ ചിന്തിക്കുക, വായിക്കുക, എഴുതുക എന്നതാവണം. ഭാവിതലമുറയെക്കൂടി അതിലേക്കാകർഷിക്കുന്ന രീതിയിലാവണം മലയാളം ബ്ലോഗെഴുത്തുകാരുടെ ചെയ്തികൾ.

ഏതു മേഖലയിലും എന്ന പോലെ ബ്ലോഗർമാർക്കിടയിലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം.അവയിൽ സമചിത്തതയോടെ മാത്രം ഇടപെടുക.

ഒന്നോർക്കുക. കേരളത്തിലെ ഓൺലൈൻ ഉപയോക്താക്കളിൽ 10 ശതമാനം ആളുകൾ പോലും ബ്ലോഗ് എഴുതുന്നവരല്ല. എന്നാൽ ഫെയ്സ് ബുക്ക്, ട്വിറ്റർ തുടങ്ങിയവയെ പരിപോഷിപ്പിക്കാൻ ലക്ഷക്കണക്കിന് ഉപയോക്താക്കൾ നമ്മുടെ നാട്ടിൽ തന്നെയുണ്ട്.അവർ അതു ചെയ്യട്ടെ. നമുക്ക് മലയാളം ബ്ലോഗിനെ പോഷിപ്പിക്കാം.

ഇവിടെ സൂചിപ്പിച്ച വിഷയങ്ങൾ കൂടാതെ പുതുതായി എന്തെങ്കിലും ഉണ്ടെങ്കിൽ അതും നിർദേശിക്കാവുന്നതാണ്.


കൂടുതൽ മീറ്റ് ചിത്രങ്ങൾക്ക് ഇവിടെ നോക്കുക.



Monday, April 15, 2013

ബ്ലോഗേഴ്സ് സംഗമം 2013 ഫൈനൽ ലിസ്റ്റ്

  തുഞ്ചൻ പറമ്പ് ബ്ലോഗേഴ്സ് സുഹൃദ സംഗമത്തിന് ഇനി ദിവസങ്ങൾ മാത്രം. ഒരുമയുടേയും എളിമയുടേയും സംഗമത്തിൽ ഒരുകൂട്ടം സുമനസ്സുകൾ ഒരുമിച്ചുകൂടുക എന്നത് നമ്മൾ ബൂലോകർക്കുമാത്രം അവകാശപ്പെടാവുന്ന ഒന്നു തന്നെയാണ്. വിവിധ ദേശങ്ങളിൽ നിന്ന് വിഭിന്ന സ്വഭാവക്കാരായ നമ്മൾ ഒരുമിച്ചുകൂടുമ്പോൾ നമ്മളുടെ വേറിട്ട ചിന്തകളോ ആശയങ്ങളോ കാഴ്ചപ്പാടുകളോ സൗഹൃദത്തിനു തടസ്സമാവുന്നില്ലല്ലോ. ഏവരേയും ഈ സൗഹൃദ സംഗമത്തിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുകയാണ്.

   വരുമെന്ന് ഉറപ്പു തന്നിട്ടുള്ളവരുടെ ലിസ്റ്റാണ് താഴെയുള്ളത്. ലിസ്റ്റിൽ പേരുള്ളവരും  ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ അവരും വിവരം അറിയിക്കുകല്ലോ. എത്തിച്ചേരാൻ കഴിയാത്തവർ ആ വിവരവും ദയവായി അറിയിക്കുക. ഒരു ഏകദേശ കണക്ക് കിട്ടിയാൽ ഈറ്റിനുള്ള ഏർപ്പാടു ചെയ്യാൻ എളുപ്പമാവും. ബ്ലോഗർമാരുടെ കൂടെ വരുന്നവരുടെ എണ്ണവും അറിയിക്കാൻ മറക്കരുത്.

 തലേന്നുതന്നെ വരുന്നവർക്ക് താമസ സൗകര്യം ആവശ്യമുണ്ടെങ്കിൽ പെട്ടെന്ന് അറിയിക്കുക.  തുഞ്ചൻ പറമ്പിൽ പന്ത്രണ്ടു പേർക്ക് ഒരുമിച്ചു താമസിക്കാനുള്ള സൗകര്യമുണ്ട്. അതു പ്രയോജനപ്പെടുത്താം. പ്രത്യേകം റൂം ആവശ്യമുള്ളവർക്ക് തിരൂർ റയിൽവേ സ്റ്റേഷന്റെ സമീപത്ത് ഹോട്ടലിൽ ബുക്കു ചെയ്യാം.

  മീറ്റിൽ എന്തെങ്കിലും സൗകര്യം അധികമായി ആവശ്യമുള്ളതായി ആരും അറിയിച്ചിട്ടില്ല. എന്തെങ്കിലും സൗകര്യങ്ങൾ ആവശ്യമുണ്ടെങ്കിൽ പെട്ടെന്ന് അറിയിക്കണം. 

  സംഗമസ്ഥലത്ത് എത്തിച്ചേരേണ്ട വഴി ഇവിടെ കുറിച്ചിട്ടുണ്ട്. വരുമെന്ന് ഉറപ്പുപറഞ്ഞവരുടെ ലിസ്റ്റാണ് താഴെയുള്ളത്. മാറ്റമുണ്ടെങ്കിലും ഇല്ലെങ്കിലും 9400006000, 9288000088 എന്നീ നമ്പരുകളിലേതിലേക്കെങ്കിലും നേരിട്ടു വിളിച്ച് വിവരം ഒരിക്കൽക്കൂടി അറിയിക്കണമെന്ന് ഉപേക്ഷയില്ലാതെ അപേക്ഷിച്ചുകൊള്ളുന്നു.

തുഞ്ചൻ പറമ്പിൽ എത്തിച്ചേരാനുള്ള വഴി ഇവിടെയും ഇവിടെയുമുണ്ട്.

  1. നിരക്ഷരന്‍ # 
  2. ജോഹര്‍ ജോ (2) # 
  3. ജി.മനു  #
  4. തോന്ന്യാസി # 
  5. ഡോ ആർ. കെ. തിരൂര്‍ # 
  6. നന്ദു # 
  7. വി. കെ. അബ്ദു 
  8. ജയന്‍ ഏവൂര്‍ # 
  9. പ്രദീപ് ജയിംസ് #  
 10. മനോരാജ്‌ # 
 11. വിഡ്ഢിമാന്‍  #
 12. രാഗേഷ് NTM 
 13. പ്രയാണ്‍  # (1)
 14. ജിതിന്‍ രാജകുമാരന്‍  #
 15. അജാത് ശത്രു #
 16. സജിം തട്ടത്തുമല #  (3)
 17. ഒരു കുഞ്ഞു മയില്‍‌പ്പീലി 
 18. അബ്ദുല്‍ ജലീല്‍ 
 19. വി.പി.അഹമ്മദ് 
 20. അരീക്കോടന്‍ # 
 21. റെജി പുത്തന്‍ പുരക്കല്‍  #
 22. ചന്തു നായര്‍ 
 23. അലിഫ് ഷാ # 
 24. ഷെരീഫ് കൊട്ടാരക്കര # 
 25. സന്ദീപ്‌സലിം #
 26. സലീഷ് ഉണ്ണികൃഷ്ണന്‍ 
 27. ജയേഷ് മരങ്ങാട് 
 28. അന്‍വര്‍ ഹുസൈന്‍ #
 29. ജോയ് എബ്രഹാം 
 30. രൂപ്സ് 
 31. മഹേഷ് ചെറുതന  #
 32. അസിന്‍ 
 33. രാകേഷ് കെ.എൻ. 
 34. രാജീവ് ഇലന്തൂര്‍ 
 35. അനിമേഷ് സേവിയര്‍ 
 36. ആയിരത്തില്‍ ഒരുവന്‍ 
 37. കാഴ്ചക്കാരന്‍ 
 38. കുമാരന്‍  #
 39. യൂസുഫ്പ  #
 40. കുസുമം.ആർ.പുന്നപ്ര 
 41. കാർട്ടൂണിസ്റ്റ് സജ്ജീവ് #
 42. ചാര്‍വാകന്‍ 
 43. അപ്പൂട്ടന്‍ 
 44. ദിമിത്രോവ്  #
 45. മതമില്ലാത്ത അനീഷ് നമ്പൂതിരിപ്പാട്  #
 46. ഡോ.മനോജ് കുമാര്‍  #
 47. നാട്ടുകാരൻ 
 48. ഹരീഷ് തൊടുപുഴ 
 49. സാബു കൊട്ടോട്ടി # 
 50. കേരളദാസനുണ്ണി #
 51. ഹംസ സി. ടി (കൂട്ടുകാരൻ) 
 52. കൂതറ ഹാഷിം # 
 53. ധനലക്ഷ്മി പി. വി.  #
 54. ജയിംസ് സണ്ണി പാറ്റൂർ  #
 55. ആയിഷ നൗറ / ലുലു #
 56. നിലീനം 
 57. ദുശ്ശാസനൻ 
 58. ബഷീർ വള്ളിക്കുന്ന് 
 59. ഒഴാക്കൻ 
 60. മലയാളി പെരിങ്ങോട് 
 61. പൊന്മളക്കാരന്‍ 
 62. ദാസനും വിജയനും 
 63. കണ്ണൻ #
 64. മാരിയത്ത് 
 65. മാനവൻ # 
 66. മേൽപ്പത്തൂരാൻ 
 67. റെജി മലയാലപ്പുഴ 
 68. മൈന  #
 69. ദേവൻ 
 70. ശ്രീജിത് കൊണ്ടോട്ടി 
 71. സതീശൻ .Op 
 72. രമേശ് അരൂർ  #
 73. ഒടിയൻ 
 74. സമദ് ഇരുമ്പുഴി # 
 75. ജിഷിൻ എ. വി. 
 77. വി. കെ. 
 78. പി. വി. ഏരിയൽ 
 79. കോർമത്ത് 12 
 80. കമ്പർ ആർ. എം. #
 81. വെട്ടത്താൻ ജി. 
 82. ഫിറോസ് 
 83. ശിവകാമി  #
 84. റിയാസ് ടി അലി # 
 85. മധുസൂദനൻ പി.വി. 
 86. റിയാസ് പെരിഞ്ചീരി 
 87. ഷിറാസ് വാടാനപ്പള്ളി 
 88. സുബാഷ് ചന്ദ്രൻ 
 89. ഷംസുദ്ദീൻ തോപ്പിൽ #
 90. അളിയൻ #
 91. കാളിയൻ 
 92. അരുൺ  #
 93. എച്ചുമുക്കുട്ടി 
 94. പാവപ്പെട്ടവൻ # 
 95. ശ്രീഹരി പെരുമന 
 96. സുരേഷ് കുറുമുള്ളൂർ #
 97. വെള്ളായണി വിജയൻ  #
 98. പത്രക്കാരൻ #
 99. ജ്യോതിർമയി ശങ്കരൻ 
100. അപ്പച്ചൻ ഒഴാക്കൽ  #
101. വഴിപോക്കൻ 
102. ഷാഡോൺ 
103. അരുൺ എസ് #
104. നിഷ 
105. ലതികാ സുഭാഷ് #
106. രഞ്ജിത്ത് ചെമ്മാട് 
107. ടു മൈ ഓൾഡ് ഫ്രണ്ട്സ് 
108. ലീല.എം.ചന്ദ്രൻ # 
109. ചന്ദ്രൻ # 
110. സമാന്തരൻ 
111. കൃഷ്ണപ്രസാദ് #
112. പ്രിയ # 
113. ഇടവഴി 
114. ജെ. പി. വെട്ടിയാട്ടിൽ 
115. മനോജ്‌ കുമാർ 
116. പുറക്കാടൻ # 
117. ജിനി # 
118. ഖാദർ പട്ടേപ്പാടം #
119. ഫാറൂഖ് # 
120. സുധർമ്മ.എൻ.പി.#
121. മനേഷ് മാൻ # 
122. സുലോജ് #
123. ജോഷി രവി #
124. ഇസ്മയിൽ ചെമ്മാട് # (2)
125. വി.കെ.ആദർശ് #
126. സുഹൈർ ഷാ #
127. ബെഞ്ചി നെല്ലിക്കാലാ #
128. അംജത്ത് എ+ #
129. വിധു ചോപ്ര കണ്ണൂർ #
130. മഹേഷ് വിജയൻ #
131. സിദ്ദിഖ് താനൂർ #
132. അലി മുഹമ്മദലി അക്കാകുക്ക #
133. ജാബിർ മലബാറി #
134. അജയ് രാജ്
135. ബിജു കുമാർ ആലക്കോട്
136. ലീന മറിയം
137. മധുസൂദനൻ മാറക്കൽ
138. പുഷ്പങ്ങാട് കേച്ചേരി #
139. സുനിൽ കൃഷ്ണൻ
140. നേന സിദ്ദിക്ക്
141. രഞ്ജി
142. ഉമേഷ് പിലിക്കോട് #   
142. വിഷ്ണു ഹരിദാസ് #
142. സംഗീത് വിനായകൻ #
143. റോബിൻ പൌലോസ് #
145. കരീം മാഷ് തോണിക്കടവത്ത്#
146. നൌഷാദ് (എൻ.പി.റ്റി.)#
147. കൃഷ്ണപ്രസാദ്#
148. നൌഷാദലി#
149. ഗോവിന്ദരാജ് (ജീവി)#
150. പത്രക്കാരൻ#
151. റാസി ഹിദായത്ത്#
152. വാഴക്കോടൻ #
153. മനു നെല്ലായ #
154. സതീശൻ ഒ. പി. # (2)
155. മിണ്ടുംപ്രാണി  #





(നീല ഹാഷ് ചിഹ്നം കാണിച്ചിരിക്കുന്നവർ വരുമെന്ന് ആവർത്തിച്ചുറപ്പിച്ചവരാണ്. മറ്റുള്ളവരും സംഘാടകരുമായി ഈ പോസ്റ്റ് വഴിയോ, ഫെയ്സ്ബുക്ക് വഴിയോ, ഫോണിലൂടെയോ ബന്ധപ്പെടുമല്ലോ...)