Saturday, January 19, 2013

തുഞ്ചൻ പറമ്പിലേക്ക് വീണ്ടും.....!

    ത്തരാധുനിക ലോകത്ത് നിന്നുതിരിയാൻ സമയമില്ലാതെ മനുഷ്യൻ നട്ടം തിരിയുമ്പോള്‍ , മലയാളം പോലൊരു കുഞ്ഞുഭാഷയുടെ നിലനില്പു തന്നെ ഭീഷണിയിലായ കാലത്താണ് ഇന്റർനെറ്റിൽ മലയാളമെഴുതാനുള്ള വിദ്യയുമായി ഭാഷാപ്രേമികളായ ഒരു കൂട്ടം സാങ്കേതികവിദഗ്ദ്ധർ രംഗത്തു വന്നത്. അവർ മലയാളം എഴുതാനും, വായിക്കാനുമുള്ള സങ്കേതങ്ങൾ ലളിതമായും സൌകര്യപ്രദമായും ആവിഷ്കരിക്കുകയും, ലോകമെമ്പാടും ചിതറിക്കിടക്കുന്ന മലയാളികൾ (പ്രത്യേകിച്ചും പ്രവാസികൾ) അത് ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു.

  മലയാള ബൂലോകം എന്ന രണ്ടാം ഭൂമിമലയാളം അങ്ങനെയാനുണ്ടായത്. അതിനു കാരണക്കാരായ പൂർവസൂരികളെ മുഴുവൻ നമുക്കു നമസ്കരിക്കാം.

  അങ്ങോട്ടുമിങ്ങോട്ടും വിവരം അറിയിക്കൽ എന്നതിനപ്പുറം കത്തെഴുത്ത് എന്നത് ഒരു ആത്മാവിഷ്കാര കലയായി വളർന്ന കാലം ഇരുപതു വയസ്സു വരെയുള്ളവരുടെ ഓർമ്മയിൽപ്പോലും ഇന്ന് ഒരുപക്ഷേ ഉണ്ടാവില്ല. എന്നാൽ അങ്ങനെയൊരു കാലം ഉണ്ടായിരുന്നത് മുപ്പതു വയസ്സിനു മുകളിലുള്ളവർക്ക് മറക്കാനേ കഴിയില്ല.

  കത്തെഴുത്തിനു സംഭവിച്ച വംശനാശം മലയാളഭാഷയ്ക്കും, സംസ്കാരത്തിനും നൽകിയ ആഘാതം അതിഭീകരമാണ്. കൈകൊണ്ട് മലയാളം എഴുതുന്നത് (സ്കൂൾ കുട്ടികളിലും, വക്കീൽ ഗുമസ്തന്മാരിലുമൊഴികെ)ഏതാണ്ട് ഇല്ലാതെയായി. സ്നേഹം നിറഞ്ഞ അമ്മയ്ക്ക്, അച്ഛന്, പ്രിയപ്പെട്ട ചേട്ടന്, ചേച്ചിക്ക്, അനിയന്, അനിയത്തിക്ക്, കൂട്ടുകാരന്, കൂട്ടുകാരിക്ക്... എന്നൊക്കെയുള്ള സംബോധനകളിലൂടെ വളർന്നിരുന്ന, നിലനിന്നിരുന്ന ആത്മബന്ധങ്ങൾ മാഞ്ഞുപോയൊരു കാലം...

  ഗൃഹാതുരതകളുടെ വളപ്പൊട്ടുകളുടെ കത്തെഴുത്തിനൊപ്പം മലയാളം എഴുത്തും മാഞ്ഞുപോയ കാലം...

  ആ കാലഘട്ടത്തിലേക്കാണ് ആദ്യം സൂചിപ്പിച്ച ഭാഷാപ്രേമികൾ നറുവെളിച്ചം തൂകിയത്. അതോടെ നൂറുകണക്കിനു മലയാളികൾ തങ്ങളുടെ ചിന്തകളും, ആകുലതകളും, നൊമ്പരങ്ങളും, സന്തോഷങ്ങളും ബ്ലോഗുകളിൽ കോറിയിടാൻ തുടങ്ങി. അതുവായിക്കാനും, മറുകുറി എഴുതാനും ആയിരങ്ങൾ വന്നു തുടങ്ങി.

   ഇന്ന് ആഴ്ചപ്പതിപ്പുകളിലേക്കാളും കൂടുതൽ മലയാളംഎഴുതപ്പെടുന്നതും, വായിക്കപ്പെടുന്നതും ബ്ലോഗ് ഉൾപ്പടെയുള്ള നവമാധ്യമത്തിലാണ്. കൊച്ചുവർത്തമാനവും, കവിതാശകലങ്ങളും, രാഷ്ട്രീയവിമർശനങ്ങളുമൊക്കെയടങ്ങുന്ന തത്സമയ വേഗവിരൽച്ചർച്ചകൾ മുഖപുസ്തകമെന്ന അപരനാമധേയമുള്ള ഫെയ്സ് ബുക്കിൽ ഈയാമ്പാറ്റയുടെ ആയുസ്സിൽ നടക്കുന്നുണ്ടെങ്കിലും ഗൌരവമായ എഴുത്തും വായനയും ബ്ലോഗിലാണ് നടക്കുന്നത്.

   ഇതിനെ കൂടുതൽ പേരിൽ, കൂടുതൽ ഉയരത്തിൽ, കൂടുതൽ ആസ്വാദ്യതയിൽ എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ബ്ലോഗ് ശില്പശാലകളും, ബ്ലോഗർ സംഗമങ്ങളും തുടങ്ങിയത്.

   മലയാളം ബ്ലോഗെഴുത്തുകാരുടെ സംഗമങ്ങളിൽ വച്ച് എക്കാലവും ഓർമ്മിക്കപ്പെടുന്ന ഒന്നായിരുന്നു 2011 ൽ നടന്ന തിരൂർ തുഞ്ചൻ പറമ്പ് ബ്ലോഗ് മീറ്റ്. സാബു കൊട്ടോട്ടി, ഡോ.ആർ.കെ.തിരൂർ, നന്ദു തുടങ്ങിയവരായിരുന്നു ഇതിന്റെ അമരക്കാർ.

   ഈ വർഷവും ഭാഷാപിതാവിന്റെ ചൈതന്യം തുളുമ്പുന്ന തുഞ്ചൻപറമ്പിൽ വച്ച് ഒരു സംഗമം നടത്തണമെന്നും, ഒപ്പം മലയാളം ബൂലോകത്തിന്റെ കാമ്പും വിസ്തൃതിയും കൂട്ടണമെന്നുമുള്ള അഭ്യർത്ഥനയുമായി കൊട്ടോട്ടി വിളിച്ചു.

നിറഞ്ഞ സന്തോഷത്തോടെ ഞാനും ഒപ്പം കൂടുന്നു.

   കഴിഞ്ഞ രണ്ടു വർഷം ബൂലോകത്ത് ധാരാളം മാറ്റങ്ങളും പുതുമകളും ഉണ്ടായി. ഫെയ്സ് ബുക്കിൽ മലയാളം ഉപയോഗം കുതിച്ചുയരുകയും, അതുവഴി ഫലപ്രദമായി ബ്ലോഗ് പോസ്റ്റുകൾ പ്രചരിപ്പിക്കപ്പെടുകയും ചെയ്തു. ആദ്യകാലത്ത് ഗൂഗിൾ ബസ്സും, ട്വിറ്ററും, ഫെയ്സ് ബുക്കും ബ്ലോഗിനെ അല്പം പിന്നോട്ടടിപ്പിച്ചെങ്കിലും, പിന്നീട് ഇവയിൽ ഫെയ്സ്ബുക്ക് ആധിപത്യം നേടുകയും, അത് ബ്ലോഗ് പ്രചരണത്തിനു സഹായകമാകുകയും ചെയ്യുന്ന ഒരു കാഴ്ചയാണ് ഇന്നുള്ളത്.

  ഈ സാഹചര്യത്തിൽ ഇന്നുവരെ (19-01-2013) സ്വന്തമായി മലയാളം ബ്ലോഗ് തുടങ്ങിയിട്ടുള്ള മുഴുവൻ സുഹൃത്തുക്കൾക്കും ഒത്തുകൂടാനുള്ള വേദിയായി തിരൂർ തുഞ്ചൻ പറമ്പ് വീണ്ടും മാറുകയാണ്.

  പുതുതായി ബ്ലോഗ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി ഈ സംഗമത്തിന്റെ തുടർച്ചയായി കേരളത്തിലെ 14 ജില്ലകളിലും തദ്ദേശീയരായ ബ്ലൊഗർ സുഹൃത്തുക്കളുടെ സഹകരണത്തോടെ ബ്ലോഗ് ശില്പശാലകൾ നടത്തണം എന്നാണാഗ്രഹം. അതിനുവേണ്ട എല്ലാ സഹായസഹകരണങ്ങളും എല്ലാർക്കുമുണ്ടാവും.

2013 ഏപ്രിൽ 21 ഞായറാഴ്ച ആണ് ഈ ബ്ലോഗ് സംഗമത്തിനായി തിരഞ്ഞെടുത്തിട്ടുള്ള ദിവസം.

  പരിചയപ്പെടാനും പരിചയം പുതുക്കാനും ഒരുമയുടെ തെളിമയാർന്ന കലാവിരുന്നുകളൊരുക്കാനും അവ ആസ്വദിക്കാനുമായി മാത്രം ഒരു ദിനം നമുക്കു മാറ്റിവക്കാം. ബൂലോകത്തിന്റെ വിസ്തൃതി വർദ്ധിപ്പിക്കാൻ തുഞ്ചൻപറമ്പിൽ ഉരുത്തിരിയുന്ന ആശയങ്ങളും നിർദേശങ്ങളും ഇന്ധനമാക്കി കേരളത്തിലുടനീളവും, സാധ്യമായാൽ മറുനാടുകളിലും അവ നടപ്പാക്കുക എന്നത് പ്രധാന അജണ്ടയാക്കാം.

  പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സ്വന്തം ബ്ലോഗർ പ്രൊഫൈലിൽ നിന്ന് ഇവിടെ പ്രതികരണമായി ആ വിവരം അറിയിക്കണം എന്ന് സവിനയം അഭ്യർത്ഥിക്കുന്നു. ഒപ്പം മീറ്റ് ലോഗോ ബ്ലോഗിൽ പ്രദർശിപ്പിക്കണമെന്നും...

വിശദമായ വിവരങ്ങൾ പിന്നാലെ അറിയിക്കുന്നതാണ്.

 ജയൻ ഏവൂർ.


ഇതുവരെ ഈ സംഗമത്തിൽ പങ്കെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ചവര്‍

1. നിരക്ഷരന്‍
2. ജോഹര്‍
3. ജി.മനു
4.
തോന്ന്യാസി
5. ഡോ ആർ. കെ. തിരൂര്‍
6. നന്ദു
7.
വി. കെ. അബ്ദു
8. ജയന്‍ ഏവൂര്‍
9. അരുണ്‍ കായംകുളം
10. മനോരാജ്
11. വിഡ്ഢിമാന്‍
12. രാഗേഷ് NTM
13. പ്രയാണ്‍
14. ജിതിന്‍ രാജകുമാരന്‍
15. അജാത് ശത്രു
16. സജിം തട്ടത്തുമല
17. ഒരു കുഞ്ഞു മയില്‍‌പ്പീലി
18. അബ്ദുല്‍ ജലീല്‍
19. വി.പി.അഹമ്മദ്
20. അരീക്കോടന്‍
21. റെജി പുത്തന്‍ പുരക്കല്‍
22. ചന്തു നായര്‍
23. അലിഫ് ഷാ  

24. ഷെരീഫ് കൊട്ടാരക്കര
25. സന്ദീപ്‌ സലിം
26. സലീഷ് ഉണ്ണികൃഷ്ണന്‍
27. ജയേഷ് മരങ്ങാട്
28. അന്‍വര്‍ ഹുസൈന്‍
29. ജോയ് എബ്രഹാം
30. രൂപ്സ്
31. മഹേഷ് ചെറുതന
32. അസിന്‍
33. രാകേഷ് കെ.എന്‍.
34. രാജീവ് ഇലന്തൂര്‍
35. അനിമേഷ് സേവിയര്‍
36. ആയിരത്തില്‍ ഒരുവന്‍
37. കാഴ്ചക്കാരന്‍
38. കുമാരന്‍
39. യൂസുഫ്പ
40. കുസുമം.ആര്‍.പുന്നപ്ര
41. കാര്‌ട്ടൂണിസ്റ്റ് സജ്ജീവ്
42. ചാര്‍വാകന്‍
43. അപ്പൂട്ടന്‍
44. ദിമിത്രോവ്
45. മതമില്ലാത്ത അനീഷ് നമ്പൂതിരിപ്പാട്
46. ഡോ.മനോജ് കുമാര്‍

47. നാട്ടുകാരൻ
48. ഹരീഷ് തൊടുപുഴ
49. സാബു കൊട്ടോട്ടി
50. കേരളദാസനുണ്ണി
51. ഹംസ സി. ടി (കൂട്ടുകാരൻ)
52. കൂതറ ഹാഷിം
53. ധനലക്ഷ്മി പി. വി. 
54. ജയിംസ് സണ്ണി പാറ്റൂർ
55. ആയിഷ നൗറ / ലുലു
56. നിലീനം
57. ദുശ്ശാസനൻ
58. ബഷീർ വള്ളിക്കുന്ന്
59. ഒഴാക്കൻ
60. മലയാളി പെരിങ്ങോട്
61. പൊന്മളക്കാരന്‍ 
62. ദാസനും വിജയനും
63. കണ്ണൻ
64. മാരിയത്ത്
65. ഷബ്‌ന പൊന്നാട്
66. മേൽപ്പത്തൂരാൻ
67. റെജി മലയാലപ്പുഴ
68. മൈന
69. ദേവൻ
70. ശ്രീജിത് കൊണ്ടോട്ടി
71. സതീശൻ .Op
72. ജന്മസുകൃതം
73. ഒടിയൻ
74. കണ്ണൻ
75. ജിഷിൻ എ. വി.
77. വി. കെ.
78. പി. വി. ഏരിയൽ
79. കോർമത്ത് 12
80. കമ്പർ ആർ. എം.
81. വെട്ടത്താൻ ജി.
82. ഫിറോസ്
83. ശിവകാമി
84. റിയാസ് ടി അലി
85. മധുസൂദനൻ പി.വി.
86. റിയാസ് പെരിഞ്ചീരി
87. ഷിറാസ് വാടാനപ്പള്ളി
88. സുബാഷ് ചന്ദ്രൻ
89. ഷംസുദ്ദീൻ തോപ്പിൽ
90. അളിയൻ
91. കാളിയൻ
92. അരുൺ
93. എച്ചുമുക്കുട്ടി
94. പാവപ്പെട്ടവൻ
95. ശ്രീഹരി പെരുമന
96. സുരേഷ് കുറുമുള്ളൂർ
97. വെള്ളായണി വിജയൻ
98. പത്രക്കാരൻ
99. ജ്യോതിർമയി ശങ്കരൻ  
100. അനിൽ@ബ്ലോഗ്
101. വഴിപോക്കൻ
102. ഷാഡോൺ
103. അരുൺ എസ്
104. നിഷ
105. ലതികാ സുഭാഷ്
106. രഞ്ജിത്ത് ചെമ്മാട്
107. ടു മൈ ഓൾഡ് ഫ്രണ്ട്സ്
108. ലീല.എം.ചന്ദ്രൻ
109. ചന്ദ്രൻ
110. സമാന്തരൻ

111. കൃഷ്ണപ്രസാദ്
112. പ്രിയ
113. ഇടവഴി
114. ജെ. പി. വെട്ടിയാട്ടിൽ
115. മനോജ്‌ കുമാർ
116. പുറക്കാടൻ
117. ജുവൈരിയ സലാം
118. ഖാദർ പട്ടേപ്പാടം
119. അപ്പച്ചൻ ഒഴാക്കൽ


ആവേശകരമായ ഈ പ്രതികരണത്തിനു നന്ദി! 

ഇനിയും കൂടുതല്‍ ബ്ലോഗര്‍ സുഹൃത്തുക്കള്‍ പങ്കെടുക്കും എന്ന പ്രതീക്ഷയോടെ,തുഞ്ചന്‍ പറമ്പ് ബ്ലോഗ് മീറ്റിനു വേണ്ടി,

ജയന്‍ ഏവൂര്‍ 


 (മീറ്റുമായി ബന്ധപ്പെട്ട് ഒരു ഡയറക്ടറി തയ്യാറായി വരുന്നുണ്ട്. പ്രിയ ബ്ലോഗർ സുഹൃത്തുക്കൾ നിങ്ങളുടെ തൂലികാ നാമങ്ങൾ മലയാളത്തിലെഴുതി ബ്ലോഗുകളുടെ പേരും അവയുടെ വിലാസവും ചേർത്ത്  kottotty@gmail.com എന്ന വിലാസത്തിൽ എത്രയും പെട്ടെന്ന് അയച്ചുതരിക. പലരുടേയും പ്രൊഫൈൽ പ്ലസ്സിലായതിനാൽ അവരുടെ ബ്ലോഗുകളെക്കുറിച്ചറിയാൻ പ്രയാസപ്പെടുന്നു. നിങ്ങളുടെ ബ്ലോഗുകളിൽ സംഗമത്തെക്കുറിച്ച് ഒരു പോസ്റ്റ് ഇട്ടാൽ കൂടുതൽ പേർക്ക് അറിഞ്ഞു പങ്കെടുക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക-9400006000-കൊട്ടോട്ടി)


199 comments:

 1. വളരെ നല്ല സംരംഭം, അണിയറപ്രവർത്തക്ക് എല്ലാവിധ പിന്തുണയും, വിജയാശംസകൾ.....

  ReplyDelete
 2. ആഗ്രഹമുണ്ട്... :(... മീറ്റിന് എല്ലാവിധ ഭാവുകങ്ങളും

  ReplyDelete
 3. അപ്പൊ ഞങ്ങൾ റെഡി.... നിങ്ങളോ?

  ReplyDelete
 4. എല്ലാ നന്മകളും നേരുന്നു. നിര്‍ഭാഗ്യവശാല്‍ എനിക്കു വരാനാകില്ല. എന്നെങ്കിലുമൊരിക്കല്‍ ഇതുപോലൊന്നില്‍ കൂടാന്‍ പറ്റുമായിരിക്കും.....

  ReplyDelete
 5. സമയം ഒത്തു വരികയാണെങ്കിൽ തീർച്ചയായും പങ്കെടുക്കും

  ReplyDelete
 6. മീറ്റിന് എല്ലാവിധ ഭാവുകങ്ങളും

  ReplyDelete
 7. ആശംസകള്‍ എത്താന്‍ കഴിയും ഏന് പ്രതീക്ഷിക്കുന്നു

  ReplyDelete
 8. എല്ലാവിധാശംസകളും നേരുന്നു.

  ReplyDelete
 9. നാട്ടിലുണ്ടാവും. പറ്റുമെങ്കില്‍ കാണാം.

  ReplyDelete
 10. ഒരിക്കൽക്കൂടെ തുഞ്ചൻ പറമ്പിൽ കണ്ടുമുട്ടാൻ അവസരമുണ്ടാകുന്നതിൽ അതിയായ സന്തോഷമുണ്ട്. ബ്ലോഗിന്റേയും ബ്ലോഗർമാരുടേയും ഭാഷയുടേയുമൊക്കെ ഉന്നമനത്തിനായുള്ള സമഗ്രപരിപാടികൾ ആസൂത്രണം ചെയ്ത് തുഞ്ചൻ പറമ്പിൽ അവതരിപ്പിക്കൂ.

  കിടപ്പിലൊന്നും ആയിപ്പോയില്ലെങ്കിൽ തീർച്ചയായും ഏപ്രിൽ 21ന് തുഞ്ചൻ പറമ്പിൽ വെച്ച് കാണാം.

  ReplyDelete
 11. ആശംസകള്‍ .പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നു .

  ReplyDelete
 12. ഈയിടെ തെന്മ‌ലയിൽ ഒരു ബ്ലോഗ് മീറ്റ് നടക്കുന്നുവെന്നറിഞ്ഞ് പോകാൻ കാത്തിരുന്നു. പക്ഷെ പിന്നെ അതേപ്പറ്റി ഒന്നും അറിയിയാനില്ലാതായി. നടന്നോ നടന്നില്ലയോ എന്നുതന്നെ അറിയില്ല. നമുക്ക് ഇവിടെ അടുത്തായിരുന്നു. അത് നടക്കില്ലാ എന്നൊരറിയിപ്പുപോലും അതിനുവേണ്ടി തുടങ്ങിയ ബ്ലോഗിൽ കണ്ടതായി ഓർമ്മയില്ല. ഇനിയിപ്പോൾ ഈ തിരൂർ മീറ്റും അതുപോലെ ആകുമോ? മീറ്റുണ്ടെങ്കിൽ എനിക്കും എത്തണമെന്നുതന്നെയുണ്ട്. മറ്റ് വലിയ അത്യാവശ്യങ്ങൾ ഒന്നുമുണ്ടായില്ലെങ്കിൽ വരും. മീറ്റിന് എല്ലാവിധ ആശംസകളും നേരുന്നു.

  ReplyDelete
  Replies
  1. ആ മീറ്റിന്റെ സംഘാടകർക്ക് മീറ്റ് തീയതിയിൽ നാട്ടിലെത്താൻ സാധിക്കാതെ വന്നപ്പോഴാണ് മീറ്റ് മാറ്റിവെച്ചത്. മീറ്റ് മാറ്റിവച്ച വിവരം അവിടെയുണ്ടല്ലോ, സജിം കാണാത്തതാവും.

   Delete
  2. ella vidha bhavukangalum.athodoppam ethicheramenna urappum

   Delete
 13. ഇവിടെ ഉണ്ടെങ്കില്‍ ഈ കുഞ്ഞു മയില്‍പീലിയും ഉണ്ടാകും കേട്ടോ

  ReplyDelete
 14. ഒരിക്കല്‍ കൂടെ തുഞ്ചന്‍ പറമ്പില്‍ ഒരു ഒത്തുചേരല്‍.. അതേകുറിച്ച് കേള്‍ക്കുമ്പോള്‍ തന്നെ സന്തോഷം തോന്നുന്നു. മനോഹരമായ ഒരു മീറ്റ് രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവിടെ വെച്ച് നടത്തപ്പെട്ടിരുന്നു. അന്ന് പങ്കെടുക്കുവാന്‍ ഭാഗ്യമുണ്ടായിരുന്നു. ഇക്കുറിയും ആ സമയത്ത് മറ്റസൌകര്യങ്ങള്‍ ഒന്നും വന്ന് പെട്ടില്ലെങ്കില്‍ എത്തുവാന്‍ കഴിഞ്ഞാല്‍ ഞാന്‍ ഉണ്ടാവാന്‍ ശ്രമിക്കാം... ജയന്‍ ഡോക്ടറും കൊട്ടോട്ടിക്കാരനും തട്ടത്തുമലയും നിരക്ഷരനും എല്ലാം ഉള്ളപ്പോള്‍ പിന്നെ എങ്ങിനെ വരാതിരിക്കും... വരാന്‍ ശ്രമിക്കുന്നതാണ്.

  മറ്റൊന്നുള്ളത് കഴിഞ്ഞ മീറ്റിന്റെ ഭാഗമായി പുറത്തിറക്കിയ ബ്ലോഗ് സുവനീര്‍ - ഈയെഴുത്ത് ഇനിയും കടബാദ്ധ്യതകളായി നിലനില്‍ക്കുന്നുണ്ട്.അത് എന്ത് ചെയ്യുവാന്‍ കഴിയുമെന്ന് കൂടെ സംഘാടക സമിതി ഒന്ന് അവലോകനം ചെയ്താല്‍ നന്നായിരുന്നു. ഇത് ഒരു പുതിയ മീറ്റാണെന്ന് അറിയാം. എങ്കിലും ഇതിന്റെ സംഘാടക സമിതിയില്‍ ഉള്ളവരില്‍ പലര്‍ക്കും ഈയെഴുത്തിന് പിന്നിലുള്ള എഫര്‍ട്ടും സുമനസ്സുകളുടെ നിസ്സീമമായ സഹായങ്ങളെയും കുറിച്ച് അറിയാവുന്നതാണ്. നമുക്കിടയില്‍ തന്നെയുള്ള പലരും ഇന്നും സുവനീറിനായി മുടക്കിയ പണം തിരികെചോദിച്ചില്ല എന്നത് അവരുടെ നല്ല മനസ്സായി കാണണമെന്നും അത് മടക്കി നല്‍കുവാനുള്ള ബാദ്ധ്യത ബൂലോകത്തിലെ എല്ലാവര്‍ക്കും ഉണ്ട് എന്നും കരുതുന്നത് കൊണ്ട് ഇവിടെ ഇത് കുറിക്കുന്നു. (തെറ്റെങ്കില്‍ കമന്റ് എടുത്ത് ദൂരെ കളയാം)

  കഴിഞ്ഞ തുഞ്ചന്‍ മീറ്റിന്റെ ഓര്‍മ്മകള്‍ അയവിറക്കണമെന്നുള്ളവര്‍ക്ക് ദേ ഇതിലേ വരാം..
  തുഞ്ചന്‍ പറമ്പിലെ ബ്ലോഗ് തത്തെ : http://manorajkr.blogspot.in/2011/04/blog-post.html

  തുഞ്ചന്‍ പറമ്പ് മീറ്റ് ചിത്രങ്ങള്‍ക്ക് പറയാനുള്ളത് : http://manorajkr.blogspot.in/2011/04/blog-post_19.html

  ReplyDelete
  Replies
  1. കഴിഞ്ഞ തുഞ്ചൻപറമ്പ് മീറ്റിൽ പ്രകാശനം ചെയ്ത സോവനീറിൽ മീറ്റിന്റെ സംഘാടകർ യാതൊരിടപെടലും നടത്തിയിട്ടില്ല. സോവനീർ മീറ്റ് സംഘാടകരുടെ ഉൽപ്പന്നമല്ല. മീറ്റിൽ സോവനീർ പുറത്തുറക്കാമെന്ന് രഞ്ജിത് ചെമ്മാടും താല്പര്യമുള്ള കുറച്ചു ബ്ലോഗർമാരും തീരുമാനിച്ചപ്പോൾ ഞങ്ങൾ പിന്തുണക്കുകയാണു ചെയ്തത്. ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്ന് അതിന്റെ സെലക്ഷനും ഡിസൈൻവർക്കുകളും ധാരാളം പേർ ചെയ്തു സഹായിക്കാമെന്നേറ്റപ്പോൾ അതു വിജയകരമാകുമെന്നും കരുതി. നിർഭാഗ്യവശാൽ അത് അവസാനം രഞ്ജിത്തടക്കം രണ്ടോ മൂന്നോ പേരുടെ തലയിൽ മാത്രമൊതുങ്ങി. എന്നിട്ടും ഒരു വൻ സാമ്പത്തിക ബാധ്യത ബാക്കിവച്ച് അവർ അതു പുറത്തിറക്കി. വളരെക്കുറച്ചു ബ്ലോഗർമാർ മാത്രമാണ് അതിന്റെ സാമ്പത്തിക ബാധ്യത ഇപ്പോൾ ഏറ്റി നടക്കുന്നത്.

   പ്രിന്റിംഗ് ചെലവിന് ആവശ്യമായ പരസ്യങ്ങൾ ബ്ലോഗർമാർ വാഗ്ദാനം ചെയ്തിരുന്നെങ്കിലും അവ വാഗ്ദാനത്തിലൊതുങ്ങിയപ്പോൾ സോവനീൽ സൗജന്യവിതരണം ഒഴിവാക്കേണ്ടിവന്നു. മലയാളത്തിലെ എല്ലാ ബ്ലോഗർമാരുടേയും സൃഷ്ടികളും ബ്ലോഗ്‌ലിങ്കുകളും അതിൽ ചേർക്കേണ്ടി വന്നാൽ അത് ഒരാൾക്കു ചുമക്കാവുന്ന വലിപ്പത്തെക്കാളുണ്ടാവും എന്നതുമോർക്കുക. സോവനീറിൽ ചേർക്കാനുള്ള സൃഷ്ടികളും ബ്ലോഗു വിശേഷണങ്ങളും അയച്ചുകൊടുത്തവ പരമാവധി അവർ ഉൾപ്പെടുത്തിയിട്ടുണ്ട്.

   ചുരുക്കത്തിൽ പറഞ്ഞാൽ അവസാനഘട്ടത്തിൽ രഞ്ജിത് ചെമ്മാട് മാത്രമാണ് സോവനീറിനു വേണ്ടി കഷ്ടപ്പെട്ടത്. അതുകാരണം അദ്ദേഹത്തിന്റെ ജോലി നഷ്ട്പ്പെടുന്ന അവസ്ഥവരെയുണ്ടായി. നാട്ടിലേക്കുള്ള വരവുവരെ നീട്ടിവെക്കേണ്ടിവന്നു. തീരുമാനിച്ച വിവാഹം പോലും ഇതുകാരണം നീട്ടിവെക്കേണ്ടിവന്ന അദ്ദേഹത്തെ മറന്നുകൊണ്ട് മീറ്റിന്റെ സംഘാടകർക്ക് സോവനീറിനെപ്പറ്റി സംസാരിക്കാൻ കഴിയില്ല. അന്ന് അച്ചടിച്ചുവെച്ച സോവനീർ ഇപ്പോഴും ബാക്കിയുണ്ട്. അവ ഈ മീറ്റിലെത്തിക്കുന്നതാണ്.

   Delete
  2. സാബു കൊട്ടോട്ടിയെന്ന വിവരദോഷിയുടെ റിഫ്രെഷ് മെമ്മറിയെന്ന വിദ്യാഭ്യാസബ്ലോഗൊഴിച്ച് മറ്റു സംഘാടകരെയോ അവരുടെ ബ്ലോഗുകളേയോ സോവനീറിൽ പരാമർശിക്കുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക.

   Delete
  3. മൊഹമ്മദ് കുട്ടിമാഷിന്റെ ഈ പരിഭവം സുവനീര്‍ കൈവശം ലഭിച്ചപ്പോള്‍ തന്നെ അദ്ദേഹം അറിയിച്ചിരുന്നതാണ്. അതിന്റെ മറുപടിയും അന്നേ അദ്ദേഹത്തിന് നല്‍കുകയും ചെയ്തിരുന്നു. ഈ സുവനീര്‍ ഒരു മഹാസംഭവമാണ് എന്ന് സുവനീറിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച ഒരു എളിയവന്‍ എന്ന നിലയില്‍ അവകാശപ്പെടുന്നില്ല. ഒട്ടേറെ പരിമിതികള്‍ക്കകത്ത് നിന്നുകൊണ്ട് അമേച്വറായവരും പ്രൊഫഷണലായവരും അടങ്ങിയ ഒരു കൂട്ടം ബ്ലോഗ് സുഹൃത്തുക്കളുടെ കഷ്ടപ്പാടിന്റെ ബാക്കിയാണ് ആ സുവനീര്‍. അതിനായി പലതും ചെയ്യാമെന്ന് വാഗ്ദാനം ചെയ്തവര്‍ പലരെയും അത് ആവശ്യമായ ഘട്ടങ്ങളില്‍ കണ്ടില്ല എന്ന് സാബു കൊട്ടോട്ടി ഇവിടെ സൂചിപ്പിച്ചു കഴിഞ്ഞു. ഇതൊന്നും ഒഴിവുകഴിവ് അല്ല എന്ന് അറിയാം. പക്ഷെ സാബു പറഞ്ഞത് പോലെ യാതൊരു ലാഭേച്ഛയുമില്ലാതെ ഇത്തരം ഒരു കാര്യത്തിനിറങ്ങി പുറപ്പെട്ട് സ്വന്തം ജോലിയും വിവാഹവും വരെ അവതാളത്തിലായ രഞ്ജിത് ചെമ്മാടിന്റെ അവസ്ഥയോളം വരില്ല ഒരു ബ്ലോഗ് ലിങ്ക് ഇല്ലാതെപോകുന്നത് എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു. ഇനിയും കഴിഞ്ഞ മീറ്റിന്റെ സുവനീറിന് പിന്നിലെ കഥകള്‍ അയവിറക്കിക്കരുത്. ഇവിടെ സുവനീര്‍ കാര്യം പരാമര്‍ശിച്ചത് അതിന്റെ കടബാദ്ധ്യതകള്‍ തീര്‍ക്കുവാന്‍ നമ്മളെക്കൊണ്ട് (ബൂലോകസുഹൃത്തുക്കളെ കൊണ്ട്) എന്തെങ്കിലും ചെയ്യുവാന്‍ കഴിയുമോ എന്ന് സംഘാടകര്‍ ഒന്ന് ചിന്തിക്കട്ടെ എന്ന് കരുതി മാത്രം. പക്ഷെ, വിവാദങ്ങളുടെ അകമ്പടിയോടെ ഇനിയും അത് വേണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. ഒരു മീറ്റെങ്കിലും വിവാദങ്ങള്‍ ഇല്ലാതെ നടക്കട്ടെ.. കാരണം തുഞ്ചന്‍ പറമ്പിനോട് എനിക്ക് ഒട്ടേറെ കടപ്പാടുണ്ട്. ഒട്ടേറെ ഇഷ്ടവും..

   Delete
  4. ഇത് ഒരു തരത്തിലും വിവാദം ആകേണ്ട കാര്യമില്ല. സൊവനീർ തുഞ്ചൻ പറമ്പിൽ കൊണ്ടുവെച്ച് വിറ്റ് സാമ്പത്തിക ബാദ്ധ്യത അൽ‌പ്പമെങ്കിലും ദുരീകരിക്കാൻ ശ്രമിക്കണം. വേണ്ടാത്തവർ വാങ്ങണ്ട. പക്ഷെ വേണ്ടുന്നവരുടെ അവസരം നിഷേധിക്കരുത്. സൊവനീർ മാത്രമല്ല ബ്ലോഗേർസിന്റെ പുസ്തകങ്ങളും കഴിഞ്ഞ പ്രാവശ്യത്തെ പോലെ അവിടെ വിൽ‌പ്പനയ്ക്ക് വെക്കണം. ഇനി അഥവാ സൊവനീർ അവിടെ കൊണ്ടുവന്ന് വിൽക്കുന്നതിനോട് എതിരഭിപ്രായം ഉള്ളവർ ഇവിടെ അത് തുറന്ന് പറയണം എന്ന് വ്യക്തിപരമായി അഭ്യർത്ഥിക്കുന്നു. സൊവനീറിന്റെ പിന്നിലുള്ള ത്യാഗങ്ങൾ എത്ര പറഞ്ഞിട്ടും മനസ്സിലാക്കാത്ത ജനങ്ങൾ പങ്കെടുക്കുന്ന ഒരു മീറ്റിന് പങ്കെടുക്കാതിരിക്കുകയാണ് വേണ്ടതെന്ന് എന്റെ മനസ്സ് പറയുന്നു. അതൊന്ന് തീരുമാനമാക്കാൻ സാഹായിക്കണം. പ്ലീസ്.

   Delete
  5. സോവനീർ തുഞ്ചൻപറമ്പിലുണ്ടാവും, അതുപോലെ ബ്ലോഗർമാരുടെ പുസ്തകങ്ങളും. അവ ബ്ലോഗർ കൂട്ടായ്മകളിലല്ലാതെ എവിടെയാ ഇത്രയും സ്വാതന്ത്ര്യത്തോടെ വെക്കുന്നത്? ആവശ്യക്കാർക്ക് തെരഞ്ഞെടുക്കാം. ആരെയും നിർബ്ബന്ധിക്കില്ല. മീറ്റിന്റെ വിശദവിവരങ്ങൾ വൈകാതെ അറിയിക്കാം. പരമാവധി പങ്കാളിത്തമുണ്ടാക്കാൻ എല്ലാരും ശ്രമിക്കുമെന്നു കരുതുന്നു. കഴിയുന്നവർ മീറ്റിനെക്കുറിച്ച് പോസ്റ്റുകളിട്ട് പരമാവധി ബ്ലോഗർസുഹൃത്തുക്കളിൽ ഈ വിവരം എത്തിക്കണമെന്ന് താല്പര്യപ്പെടുന്നു.

   Delete
  6. സോവനീർ കാണുന്ന ആര്‍ക്കും മനസ്സിലാകും വളരെ അധികം പണച്ചിലവും സമയവും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഇട്ടിട്ടുണ്ടാകും എന്ന്. അവര്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. ടി പുസ്തകം ഇറക്കിയതിന്റെ പേരില്‍ ഉള്ള ബാധ്യത കുറയ്ക്കാന്‍ എന്നാലാവുന്ന വിധം ഞാനും സഹായിക്കാന്‍ തയ്യാറാണ്. സമാന ചിന്താഗതികള്‍ ഉള്ളവര്‍ കുറച്ച് പേരെങ്കിലും ഉണ്ടാവാതെ വരില്ല. ഇത്തവണത്തെ മീറ്റ്‌ നടക്കുന്ന പക്ഷം നഷ്ടം കുറയ്ക്കാന്‍ സന്മനസ്സുള്ളവരുടെ സഹായം തേടാന്‍ ഉള്ള മാര്‍ഗങ്ങളെ കുറിച്ച് സംഘാടകര്‍ക്ക് ചിന്തിക്കാവുന്നതാണ്. ബ്ലോഗ്‌ മീറ്റിനു എല്ലാവിധ ആശംസകളും നേരുന്നു.

   Delete
  7. മുഹമ്മദ്കുട്ടി അദ്ദേഹം പറഞ്ഞത് പോലെ, കഥകളും കവിതകളും ഒന്നും ഇല്ലാതെ ബ്ലോഗ്ഗര്‍മാരുടെ പേരും ബ്ലോഗ്‌ അഡ്രസ്സും അടങ്ങിയ ഒരു ബ്ലോഗ്‌ ഡയറക്ടറിയും ഉണ്ടാക്കാവുന്നതാണ്. അത് തന്നെ വലിയൊരു പുസ്തകം വരും. അതിനു അദ്ദേഹത്തിന് തന്നെ മുന്‍കൈ എടുക്കാവുന്നതാണ്. എന്റെ എല്ലാവിധ സഹകരങ്ങളും ഉണ്ടാകും. പക്ഷെ, ഇപ്പോള്‍ അദ്ദേഹം ഇവിടെ പറഞ്ഞ അതേ ഡയലോഗ് നാളെ എത്ര പേര്‍ പറയും എന്ന് കണ്ടറിയണം എന്ന് മാത്രം. എന്നും എന്തും പറയാന്‍ എളുപ്പമാണ് പ്രവര്‍ത്തിക്കാന്‍ മാത്രമാണല്ലോ ബുദ്ധിമുട്ട്

   Delete
 15. എന്‍റെയും ആശംസകള്‍
  ഇക്കരെയാണെങ്കിലും അക്കരെയെത്താന്‍ മോഹമുണ്ട്.

  ReplyDelete
 16. ആശംസകൾ പറഞ്ഞു പോകുന്നവരെല്ലാം ഹാജർപുസ്തകം തുറക്കുമ്പോൾ ഹാജർ വെക്കാൻ മറക്കരുത്. തുഞ്ചൻപറമ്പിൽ നടക്കുന്ന ഈ രണ്ടാം മീറ്റ് ബ്ലോഗർ സുഹൃത്തുക്കൾക്ക് എക്കാലവും സൂക്ഷിച്ചുവെക്കാവുന്ന നല്ല ഓർമ്മകൾ സമ്മാനിക്കുമെന്ന് ഞങ്ങൾ ഉറപ്പുതരുന്നു. എല്ലാ ബ്ലോഗർസുഹൃത്തുക്കളേയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

  മനോരാജ്; തീർച്ചയായുംനൊരു തീരുമാനത്തിനു ശ്രമിക്കും..

  ReplyDelete
 17. സുവനിയറിന്റെ കടബാദ്ധ്യത തീർക്കാൻ അണ്ണാൻ‌കുഞ്ഞും തന്നാലായതു ചെയ്യാം എന്നേപറയാനുള്ളൂ

  ReplyDelete
 18. കുറച്ചുപേർ ഹാളിനകത്തും കുറച്ചുപേർ പുറത്തും എന്ന നിലയിലുള്ള ബോറൻ സെക്ഷനുകൾ മീറ്റിലുണ്ടാതാതെ ശ്രദ്ധിക്കണം. ബൂലോകത്തിന്റെ നിലനിൽപിനും വളർച്ചയ്ക്കും ഉതകുന്ന അല്പം ഗൗരവമുള്ള ചർച്ചകൾ ആകാം. പ്രശസ്തരുടെയും മാധ്യമപ്രവർത്തകരുടെയും സാന്നിദ്ധ്യം ഉറപ്പാക്കുന്നതിൽ തെറ്റില്ല. കാഴ്ചക്കാരുള്ളപ്പോഴാണല്ലോ പരിപാടികൾ കൊഴുക്കുക. ബൂലോകത്തിനു പുറത്തേയ്ക്ക് ബൂലോകത്തിന്റെ സന്ദേശം എത്തണം. ഫോട്ടൊകളിലും സ്ട്രീമിംഗിലും ഒതുങ്ങരുത്. എക്കാലത്തും ഓർമ്മയിൽ സൂക്ഷിച്ചുവയ്ക്കാൻ കഴിയും വിധം മുഴുവൻ സമായ വിഡിയോ ചിത്രീകരണം ഉണ്ടാകണം. അതൊക്കെ ഏതെങ്കിലും ബ്ലോഗ്ഗർമാർ വാളണ്ടറിയായി ഏറ്റെടുത്ത് ചെയ്യുമെന്നു കരുതുന്നു. പുതിയ ബ്ലോഗ്ഗർമാരുടെ സാന്നിദ്ധ്യത്തിനു പുറമേ ഇപ്പോൾ അല്പം ടച്ചില്ലാതെ നിൽക്കുന്ന പഴയ പുലികളെക്കൂടി ഈ മീറ്റോടെ ഉണർത്തിക്കൊണ്ടുവരണം. ബ്ലോഗ് ചെയ്യുക എന്ന വ്യക്തിപരമായ സായൂജ്യത്തിലുപരി മലയാള ഭാഷയെ നിലനിർത്താനും പരിഭോഷിപ്പിക്കുവാനുമുള്ള ഒരുപാധിയെന്ന നിലയിൽ ബ്ലോഗിനെ പ്രയോജനപ്പെടുത്തുക എന്ന ഒരു ലക്ഷ്യം കൂടി ഉയർത്തിപ്പിടിക്കാൻ നമുക്ക് കഴിയണം. ആനിലയ്ക്കുള്ള ചർച്ചകൾ ഉണ്ടാകണം.ബ്ലോഗ് അൽപായുസ്സുള്ള ഒരു മാധ്യമമല്ല, അത് ഒരു ഓൺലെയിൽ വായനശാലയാണ്. ആ ഒരു ഗൗരവത്തിൽ ഈ നവ‌മാധ്യമത്തെ സമീപിക്കണം. ബ്ലോഗ്‌മാന്ദ്യം എന്നൊരു അവസ്ഥ ഇനി ബൂലോകത്തിന് സംഭവിക്കാതിരിക്കാൻ നമുക്ക് കൂട്ടായി പരിശ്രമിക്കണം. ബൂലോകം സദാ ലൈവ് ആയിരിക്കണം. അറിഞ്ഞും അറിയാതെയും യാദൃശ്ചികമായും പരപ്രേരണയാലും മറ്റും മറ്റും ബ്ലോഗിന്റെ വിസ്മയ ലോകത്തെത്തി ഈ രംഗത്ത് നാളെയുടെ മുൻഗാമികളാകുന്ന നമുക്ക് ബൂലോകത്തിന്റെ നല്ല ഭാവിക്കു വേണ്ടി ചിലതൊക്കെ ചെയ്യാനുണ്ട്.

  ReplyDelete
 19. വിജയാശംസകള്‍

  ReplyDelete
 20. തുഞ്ചൻപറമ്പിൽ നടക്കുന്ന ഈ രണ്ടാം ബ്ലോഗ് മീറ്റിന് വിജയാശംസകള്‍!!

  ReplyDelete
 21. Replies
  1. മീറ്റിനും ഈറ്റിനും ആശംസകള്‍ നേരുന്നു...!

   Delete
  2. ഈറ്റാൻ വന്നില്ലെങ്കിലും മീറ്റാൻ ഞങ്ങൾ പ്രതീക്ഷിക്കുന്നു. കാരണം ഈ മീറ്റിന് ചില ഉദ്ദേശലക്ഷ്യങ്ങളുണ്ട്. വഴിയേ വിദീകരിക്കുന്നതാണ്...

   Delete
  3. ഈറ്റിന്റെ മെനു ഒന്നറിഞ്ഞാല്‍ നന്നായീരുന്നു.

   Delete
 22. വളരെ സന്തോഷം. തുഞ്ചന്‍ പറമ്പ് ഒരു നല്ല അനുഭൂതിയായി മനസ്സില്‍ കൊണ്ട് നടക്കുന്നു. തീര്‍ച്ചയായും പങ്കെടുക്കും, ഇന്ഷാഅല്ലാ.

  ReplyDelete
 23. കൊട്ടോട്ടി വിളിച്ചപ്പോഴേ ഞാന്‍ റെഡി....മോളേയും കൂട്ടി തുഞ്ചന്‍ പറമ്പില്‍ എത്തണം എന്ന് തന്നെയാണ് ഉദ്ദേശിക്കുന്നത്...
  പഴയ സോവനീര്‍ ഞാനും ഭദ്രമായി സൂക്ഷിക്കുന്നു, അയച്ചുകൊടുത്ത എന്റെ രചനയോ ലിങ്കോ ഒന്നും ഇല്ലെങ്കിലും !!!(അതിലിത്ര പരിഭവിക്കാന്‍ എന്തിരിക്കുന്നു?)

  ReplyDelete
 24. മീറ്റിനു എല്ലാ വിജയ ആശംസകളും..ആഗ്രഹം
  ഉണ്ടെങ്കിലും വരാന്‍ സാധിക്കുകയില്ല.

  ReplyDelete
 25. മ്മടെ തിരൂരില്‍ വീണ്ടും ഒരു ബ്ലോഗ്‌ മീറ്റ്‌!!
  പ്രത്യക സന്തോഷം അറിയിക്കുന്നു.

  ReplyDelete
 26. ബ്ലോഗ്ഗ് മീറ്റിനു "എന്റെ വര.കോമിന്റെ എല്ലാ ആശംസകളും..!

  ReplyDelete
 27. വിജയാശംസകള്‍... .. വിവാദമില്ലാത്ത മീറ്റ്‌ ആവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു

  ReplyDelete
 28. വിജയാശംസകള്‍ ..പ്രാര്‍ഥനകളോടെ

  ReplyDelete
 29. ആശംസകള്‍........ കാണാം കൂടാം ഗംഭീരമാക്കാം..

  ReplyDelete
 30. തീര്‍ച്ചയായും എത്താന്‍ ശ്രമിക്കും.ആശംസകള്‍...

  ReplyDelete
 31. ഒരിക്കൽ കൂടി കൂടാൻ സാധിക്കാത്ത മീറ്റ് തിരൂരിൽ !!! സങ്കടമുണ്ട്....

  കണ്ണൂർ, കൊണ്ടോട്ടി മീറ്റുകളിൽ സാധ്യമായതിൽ സന്തോഷവും..

  എല്ലാ ആശംസകളും

  ReplyDelete
 32. ഇന്ന് ഭൂമിമലയാളത്തിലെ
  ഡിജിറ്റൽ അക്ഷരലോകത്ത് ഏതാണ്ട്
  ശരാശരി ഒരു ലക്ഷത്തിൽ കൂടുതൽ മലയാളികൾ
  എന്നും വന്നും പോയും ഇരിക്കുന്നുണ്ട് എന്നാണ് ഈയിടെ
  നടത്തിയ ഒരു സർവ്വേ വ്യക്തമാക്കുന്നത് ...!

  ലോകത്തിലെ ഇ-എഴുത്ത് രംഗത്ത് നമ്മുടെ ഈ കൊച്ചു ഭാഷ പല
  പ്രദമ ഭാഷകളേയും പിന്നിലാക്കി ഏറ്റവും കൂടുതൽ ഉപയോഗക്രമത്തിൽ ഇംഗ്ലീഷ്,ചൈനീസ്,ഹീബ്രു,..,എന്നിവെക്കെല്ലാം ശേഷം ഏഴാം(7)സ്ഥാനം കൈയ്യടക്കിയിരിക്കുകയാണെത്രെ...!

  ഇപ്പോൾ മലയാള-സൈബർ ( ബൂലോഗം /വിക്കി / ഫേസ് ബുക്ക് /പ്ലസ്സ് /../.)
  ലോകത്ത് ഇന്നെല്ലാം പലതും പടച്ചുവിടുന്ന അര ലക്ഷത്തോളം മലയാളികൾക്ക് തീർച്ചയായും ഇക്കാര്യത്തിൽ അഭിമാനിക്കാം ..അല്ലേ...

  അതുകൊണ്ടെല്ലാം തുഞ്ചൻപറമ്പിലേപോലുള്ള
  ഇത്തരം ഒത്തുകൂടലുകൾ തീർച്ചയായും ഈ രംഗത്തുള്ള
  മിത്രകൂട്ടയ്മകൾ കൂടുതൽ കെട്ടുറപ്പുള്ളതാക്കും..!

  പിന്നെ കഴിഞ്ഞതവണതേത് പോലെ സംഘാടകർക്കും ,
  അവർക്കൊപ്പം നിന്ന് സഹകരിച്ചവർക്കുമൊക്കെ കടബാധ്യതകൾ
  വരത്തിവെച്ചത് പോലെ ,ഇത്തവണ ഉണ്ടാകാതിരിക്കാൻ മുങ്കൂട്ടി ശ്രദ്ധിക്കേണ്ടതാണ്...!

  ഇത്തരം പോരായ്മകൾ വരാതിരിക്കുവാൻ പങ്കെടുക്കുന്നവർ
  അവരവർക്ക് കഴിയുന്ന പോലെ സഹകരിക്കുകയും ചെയ്യാം കേട്ടൊ കൂട്ടരെ...

  സാനിദ്ധ്യമുണ്ടാകിലെങ്കിലും സഹകരണങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട്,
  വരാൻ പോകുന്ന മലയാളത്തിലെ ഈ ആഗോള സംഗമത്തിന് എല്ലാവിധ
  അഭിവാദ്യങ്ങളും, ഭാവുകങ്ങളും നേർന്നു കൊള്ളുന്നൂ...!

  ReplyDelete
 33. കഴിഞ്ഞതവണ മീറ്റുനടത്തിയതിൽ ബാധ്യതയൊന്നും വന്നിരുന്നില്ല. സോവനീറുമായി ബന്ധപ്പെട്ടുന്വന്ന ബാധ്യതയിലേക്ക് ചെറിയൊരു തുക കൊടുക്കാനും സധിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട ബാധ്യതയും വിതരണം നടക്കാതെ വന്ന പുസ്തകങ്ങളുമാണ് ഇപ്പോൾ ബാധ്യത്. സോവനീർ മീറ്റിലുണ്ടാവും. ഈ മീറ്റിന്റെ പ്രാഥമികകാര്യങ്ങളേ തീരുമാനമായിട്ടുള്ളൂ.. വിവരങ്ങൾ യഥാസമയം അപ്ഡേറ്റു ചെയ്യുന്നതാണ്.

  ReplyDelete
  Replies
  1. സോവനീര്‍ ബാക്കി വന്നെന്നോ ?
   ഞാന്‍ രണ്ടെണ്ണമാ വാങ്ങിച്ചത് !
   അതുപോലെ എല്ലാരും വാങ്ങിയിരുന്ണേല്‍ രണ്ടാം എഡിഷന്‍ അടിക്കേണ്ടി വന്നേനെ.

   Delete
 34. വിജയാശംസകള്‍..... എല്ലാറ്റിലും കുറുപ്പിന്‍റെ ഉറപ്പുള്ള ഒരാള്‍ വേറെ ഒന്നും എഴുതുന്നത് ശരിയാവില്ല, വരുമെന്നോ ഇല്ലെന്നോ ഒന്നും......

  ReplyDelete
  Replies
  1. എച്ചുമുക്കുട്ടി മീറ്റിൽ പങ്കെടുക്കുമെന്നുതന്നെ പ്രതീക്ഷിക്കുന്നു. നമ്പരില്ലാത്തതുകൊണ്ടാ വിളിച്ചു ബുദ്ധിമുട്ടിക്കാത്തത്....

   Delete
 35. വിജയാശാംസകൾ...വരാൻ ശ്രമിക്കാം....

  ReplyDelete
 36. SuhrithukkaLe...

  Ente met connection poyi kidakkukyaanippL.
  Athu Sariyaayaal kooduthal sajeevamaakam.

  Ithoru prathamika aRiyippu maathram.

  Ellaavarum othorumichaal namukku veendum charithram rachikkaam!

  Priya blogger suhruthikkal meet logo blogil pradarSippichaal santhosham!

  ReplyDelete
 37. പ്രിയരെ ഒരു കാര്യം പറയാൻ വിട്ടു പോയി ,അതായത് നമ്മൾ മീറ്റ് നടത്തുന്നന്നാണ് ഇക്കൊല്ലത്തെ ഇമ്മടെ പൂരം...ട്ടാ... സാക്ഷാൽ തൃശ്ശൂര്‍ പൂരം ...! !

  ReplyDelete
  Replies
  1. ബിലാത്തിച്ചേട്ടാ...
   മീറ്റ്‌ പൂരത്തെയോ , പൂരം മീറ്റിനെയോ ബാധിക്കാതിരിക്കട്ടെ!
   പല ഞായറാഴ്ചകള്‍ നോക്കി ഒടുക്കം ഒത്തുവന്നതാണ്‌ ഈ ദിവസം. മറ്റു ഞായറാഴ്ചകളില്‍ തുഞ്ചന്‍ പറമ്പ്‌ ഹോള്‍ ഒഴിവില്ല.

   മീറ്റില്‍ വരുന്നവര്‍ രാവിലെ തന്നെ എത്തിച്ചേരും എന്നതുകൊണ്ട് യാത്രാ ക്ലേശം വരുമെന്ന് തോന്നുന്നില്ല.

   പൂരം കാരണം മീറ്റിനു വരാന്‍ കഴിയാത്തവരെ ഉള്‍പ്പെടുത്തി മറ്റൊരു മീറ്റ്‌ നമുക്ക് ആലോചിക്കാവുന്നതെയുള്ളൂ.

   ആദ്യം ഈ മീറ്റില്‍ എത്ര പേര്‍ക്ക് പങ്കെടുക്കുവാന്‍ താല്പര്യമുണ്ടെന്നറിയട്ടെ. ബാക്കി പിന്നീട് തീരുമാനിക്കാം.

   Delete
 38. നോം ഈ കമന്റുകളെല്ലാം കാണുന്നുണ്ട്!

  ReplyDelete
 39. വരണം എന്ന് ആഗ്രഹം ഉണ്ട് ...ആശംസകള്‍!

  ReplyDelete
 40. എല്ലാ വിധ ആശംസകളും നേരുന്നു....

  ReplyDelete
 41. അപ്പോ തുഞ്ചൻ പറമ്പ്‌ ബ്ലോഗർമാരുടെ ഒരു സ്ഥിരം വേദിയായി മാറുകയാണല്ലോ.
  ആഗ്രഹമുണ്ടെങ്കിലും എത്തിച്ചേരനാകുമോയെന്ന് ഇപ്പോൾ പറയാനുമാകുന്നില്ല.
  ഏതായലും
  ആശംസകൾ

  ReplyDelete
 42. വരാം കാണാം എന്ന് കരുതുന്നു
  ആവതു ചെയ്‌വാനും ...
  ഒരു വിസിറ്റില് കറങ്ങിയടിച്ചപ്പോഴാണ് ദുബൈ മീറ്റില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതും എനിക്കൊരു ബ്ലോഗുണ്ടല്ലോ എന്ന് ഞാന്‍ തന്നെ ഓര്‍ത്തതും :)

  ReplyDelete
 43. ഇതുവരെ ഈ മീറ്റില്‍ വരാന്‍ സന്നദ്ധത പ്രകടിപ്പിച്ചവര്‍

  1.നിരക്ഷരന്‍
  2.ജോഹര്‍
  3.ജി.മനു
  4.സാബു കൊട്ടോട്ടി
  5.ഡോ ആര്‍.കെ.തിരൂര്‍
  6.നന്ദു
  7.കൂതറ ഹാഷിം
  8.ജയന്‍ ഏവൂര്‍
  9.അരുണ്‍ കായംകുളം
  10.മനോരാജ്
  11.വിഡ്ഢി മാന്‍
  12.രാഗേഷ് NTM
  13.പ്രയാണ്‍
  14.ജിതിന്‍ രാജകുമാരന്‍
  15.അജാത് ശത്രു
  16.സജിം തട്ടത്തുമല
  17.ഒരു കുഞ്ഞു മയില്‍‌പ്പീലി
  18.അബ്ദുല്‍ ജലീല്‍
  19.വി.പി.അഹമ്മദ്
  20.അരീക്കോടന്‍
  21.റെജി പുത്തന്‍ പുരക്കല്‍
  22.ചന്തു നായര്‍
  23.അലിഫ് ഷാ

  ഇതൊരു വളരെ നല്ല തുടക്കമാണ്‌!
  50 ആള്‍ തികഞ്ഞാല്‍ ഈ ദിനം ഉറപ്പിക്കാം.

  ReplyDelete
  Replies
  1. അമ്പത് തികഞ്ഞോ....?

   Delete
  2. ഞാനുമുണ്ട് മീറ്റിനു : കൃഷ്ണപ്രസാദ്‌

   Delete
 44. തീര്‍ച്ചയായും വരും...

  ReplyDelete
  Replies
  1. ബ്ലോഗ് മീറ്റ് ഉണ്ടെങ്കില്‍ ഞാനുമുണ്ട് (ഇന്‍ഷാ അല്ലാ). ഹാജര്‍ ബുക്ക് തുറക്കുന്നത് നോക്കി ഇരുന്നതാ.
   സുവനീര്‍ ഇവിടെ ഒരു പ്രശ്നമല്ല. നമ്മള്‍ തുഞ്ചന്‍ പറമ്പില്‍ ഒത്ത് ചേരുന്നു ഒരിക്കല്‍ കൂടി. അത് മാത്രം പരിഗണനയിലെടുക്കുക. കൊണ്ടോട്ടിയില്‍ ഒരു മീറ്റിനു ശേഷം പിന്നെ മീറ്റ് ഇത് വരെ ഉണ്ടായില്ല എന്നും അറിയുക. കഴിയുന്നവരെല്ലാം തുഞ്ചന്‍ പറമ്പില്‍ പങ്കെടുക്കുക. അവരവരുടെ ബ്ലോഗില്‍ മീറ്റിന്റെ പോസ്റ്റുകള്‍ കൊടുക്കുക. മീറ്റിന്റെ വിവരം അറിയാത്തവര്‍ അറിഞ്ഞ് തിരൂരില്‍ എത്തി ചേരട്ടെ.

   Delete
 45. പങ്കെടുക്കണം എന്ന് ആഗ്രഹിക്കുന്നു

  ReplyDelete
 46. ഇത്തവണയും ഏറെ ഗംഭീരമാകട്ടെ.

  ReplyDelete
 47. കേരളത്തില്‍ ഉണ്ടെങ്കില്‍ (ഉണ്ടാകും എന്ന് തന്നെ കരുതുന്നു ) ഞാനും പങ്കെടുക്കും

  ReplyDelete
 48. എത്തണം എന്ന് കരുതുന്നു

  ReplyDelete
 49. പങ്കെടുക്കണം എന്ന് ആഗ്രഹിക്കുന്നു

  ReplyDelete
 50. വരണം എന്ന് ആഗ്രഹിക്കുന്നു

  ReplyDelete
 51. Doctare, njanumundakum ...ella asamasakalum.........

  Mahesh Cheruthna((MAHI)

  ReplyDelete
 52. vijayaasg\hamsakal.... varanam ennu aagraham und.........

  ReplyDelete
 53. വരാന്‍ കഴിയില്ല , എങ്കിലും എല്ലാ വിധ ആശംസകളും നേരുന്നു

  ReplyDelete
 54. അഞ്ചുമാസമായി നാട്ടിലുള്ള ഞാന്‍ തിരിച്ച് ഗള്‍ഫിലേക്ക്‌ വണ്ടി കയറുന്ന ദിവസംനോക്കി മീറ്റ്‌ വെച്ചതിലുള്ള അമര്‍ഷവും നിരാശയും പ്രകടിപ്പിക്കുന്നു

  ReplyDelete
  Replies
  1. ഏഴാം തീയതി ഏതാണ്ട് ഉറപ്പിച്ചിരുന്നതാ... ഹാൾ ബുക്കാൻ ചെന്നപ്പൊ 21നു മാത്രമേ ഒഴിവുള്ളു.. അതാ. സാരമില്ല, അടുത്തതവണ നാട്ടിലുള്ളപ്പോൾ നമുക്ക് ഒരു മീറ്റുതന്നെ സംഘടിപ്പിക്കാം... എന്താ...?

   Delete
 55. ഞാനും ഉണ്ട്... ആശംസകള്‍!

  ReplyDelete
 56. ആശംസകള്‍.......,, വരാന്‍ ആവതും ശ്രമിക്കും.

  ReplyDelete
 57. വരാന്‍ പരമാവധി ശ്രമിക്കുന്നതാണ്.

  ReplyDelete
 58. ആ സമയത്ത് നാട്ടിലുണ്ടെങ്കിൽ തീർച്ചയായും മീറ്റിന് വരും.. സർവ്വ വിധ ആശംസകളും..!!

  ReplyDelete
 59. Njanum und... ipravasyamenkilum pankedukkan kazhiyumenna viswasathode...

  ReplyDelete
 60. കഴിഞ്ഞ മീറ്റിനു ആശുപത്രിവാസം ആയിരുന്നു ..ഇത്തവണ എന്തായാലും വരാന്‍ കഴിയുമെന്നു തന്നെ വിചാരിക്കുന്നു .

  സുവനീറിന്റെ പിന്നിലുള്ളവരുടെ ശ്രമങ്ങളും ബുദ്ധിമുട്ടുകളും കാണാതെ പോകരുത് .കുറഞ്ഞപക്ഷം അതിന്റെ സാമ്പത്തിക ബാധ്യത എങ്കിലും തീര്‍ക്കാന്‍ കൂട്ടായ ഒരു ശ്രമം അനിവാര്യമാണെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.

  മീറ്റിനു എല്ലാവിധ ആശംസകളും .

  ReplyDelete
 61. ഞാനും ഉണ്ടേ....

  ReplyDelete
 62. i am in dubbai. so icant attend the functions
  http://chilacheriyakaryangal.blogspot.com/

  ReplyDelete
 63. ഞാനും വരുന്നുണ്ട് ... എല്ലാ ഭാവുകങ്ങളും പിന്തുണയും :)

  ReplyDelete
 64. ഏപ്രിലില്‍ നാട്ടിലുണ്ടാവാനുള്ള സാധ്യതയുണ്ട്. ബ്ലോഗ്‌ മീറ്റുകളില്‍ ഇത് വരെ പങ്കെടുക്കാന്‍ കഴിഞ്ഞിട്ടില്ല. മറ്റ് പ്രയാസങ്ങള്‍ ഉണ്ടായില്ലെങ്കില്‍ തീര്‍ച്ചയായും വരാം. കൊട്ടോട്ടിയുടെ ഓര്‍മപ്പെടുത്തലിനു നന്ദി. എല്ലാ ആശംസകളും..

  ReplyDelete
 65. ഒഴാക്കനും എത്തലു ...

  ReplyDelete
 66. i wish to come ttfiroz www.karuthenikkaran.blogspot.com കറുത്തേനിക്കാരൻ

  ReplyDelete
 67. ഞാന്‍ ഒരു ബ്ലോഗര്‍ അല്ല.....പക്ഷെ എനിക്കും ഈ സംഗമത്തില്‍ ഒരു കണ്ണിയായി ചേരണമെന്നുണ്ട്......പങ്കെടുക്കാമോ?

  ReplyDelete
 68. Aashamsakal.. varaan patumennu thonnunnilla.

  ReplyDelete
 69. Replies
  1. ഫോണിൽ ഹാജരു വച്ചിരുന്നു.
   ഇവിടെ....?!

   Delete
  2. എത്തും.പിന്നെ ഔദ്യോഗിക തിരക്കറിയാമല്ലോ

   Delete
 70. എല്ലാ വിധ ആശംസകളും നേരുന്നു, കഴിഞ്ഞ വര്‍ഷത്തെ പോലെ ഈ ബ്ലോഗ്ഗേഴ്സ് മീറ്റും സമ്പൂര്‍ണ്ണ വിജയമാകട്ടെ...

  ReplyDelete
 71. ഞാനുമുണ്ടേ...ആശംസകളോടെ

  ReplyDelete
 72. മീറ്റിന് എല്ലാവിധ ആശംസകളും..
  പങ്കെടുക്കാനുള്ള ആഗ്രഹം കുന്നോളം ഉണ്ടെങ്കിലും ദൂരം കാരണം സാധിക്കുമെന്ന് തോന്നുന്നില്ല.

  ReplyDelete
 73. ആ സമയത്ത് നാട്ടില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. നാട്ടില്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും പങ്കെടുക്കും..

  ReplyDelete
 74. ആശംസകള്‍ ..വരാന്‍ പരമാവധി ശ്രമിക്കാം .

  ReplyDelete
 75. ജയന്‍ ഡോക്റ്ററെ ,ഞാനും വരുന്നുണ്ട് ,ഒടിയന്‍ കേട്ടോ ....

  ReplyDelete
 76. ..ണ്ടാവും.. പൂരം മുടങ്ങുമല്ലോ :( ന്താ ചെയ്യാ..

  ReplyDelete
 77. എല്ലാവരേയും കാണണം, പറ്റിയാല്‍ അല്‍പ്പനേരം സംസാരിക്കണം.ഇതൊക്കെയാണ് എന്‍റെ മനസ്സില്‍. അതുകൊണ്ട് മീറ്റിനെത്തും 

  ReplyDelete
 78. ഏപ്രിൽ പകുതിക്ക് ശേഷം ഇത്തവണ നാട്ടിൽ ഉണ്ടാവാൻ സാദ്ധ്യത കാണുന്നു. എത്തിയാൽ തുഞ്ചൻപറമ്പിൽ കാണാം.

  ReplyDelete
 79. ഡോക്ടര്‍ സാബ്,
  ഇപ്പോള്‍ മാത്രമാണീ വിവരം കിട്ടിയത്
  സാബു കൊട്ടോട്ടിയോടുള്ള എന്റെ ഖേദം ശക്തമായ ഭാഷയില്‍ തന്നെ
  ഇവിടെകുറിക്കട്ടെ! നംമ്പര്‍ ഉണ്ടായിട്ടു പോലും! :-(
  സാരമില്ല എങ്കിലും അവിടെത്താന്‍ ഉള്ള തയാറെടുപ്പില്‍
  തന്നെ, സാബുവിനെ നേരിട്ട് കണ്ടിട്ടു തന്നെ ബാക്കി കാര്യം :-)
  ഇത്തരുണത്തില്‍ ബ്ലോഗ്‌ മീറ്റിനെപ്പറ്റി ഞാന്‍ കുറിച്ച
  ബ്ലോഗിലെ വരികള്‍ ഒന്ന് കൂടി വായിക്കട്ടെ!
  വായിക്കാത്തവര്‍ക്കും, ഒപ്പം വായിച്ചവര്‍ക്ക് ഒരു ഓര്‍മ്മ പുതുക്കലും
  കൂടി ആവട്ടെ അത്.
  ബ്ലോഗര്‍ കൂട്ടായ്മ ചില സാമാന്യ മര്യാദകള്‍ - Bloggers Meet Few Etiquette
  അപ്പോള്‍ പിന്നെ അവിടെക്കാണാം അല്ലെ!

  ReplyDelete
  Replies
  1. എന്റെ 9288000088 എന്ന നമ്പർ മൊബൈൽ നഷ്ടപ്പെട്ടുപോയി. അതിലായിരുന്നു താങ്കളുടേതുൾപ്പടെ ചില നമ്പരുകൾ. ൻനേറീട്ടൂവിളിക്കാൻ കഴിയാത്തത് അതാണ്.

   പ്രിയ ചങ്ങാതിമാരേ, എന്റെ വിളി ശല്യമായിരുന്ന മാന്യബ്ലോഗർമാർക്ക് ഇപ്പോൾ എന്റെ ശല്യം അനുഭവപ്പെടുന്നില്ലെങ്കിൽ അവരുടെ മൊബൈൽ നമ്പരുകൾ എന്നിൽ നിന്ന് നഷ്ടപ്പെട്ടുവെന്നു മനസ്സിലാക്കി 9400006000, 9288000088 ഇവയിലേതിലേക്കെങ്കിലും ഒന്നു കുത്തിക്കറക്കി നിങ്ങളുടെ വിലയേറിയ മൊബൈൽനമ്പരുകൾ കൈമാറണമെന്ന് അപേക്ഷാപൂർവ്വം അപേക്ഷിച്ചുകൊള്ളുന്നു.....

   Delete
  2. പ്രിയ സാബു, വീണ്ടും ഇങ്ങനെ ബന്ധപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷം, ബ്ലോഗ്‌ മീറ്റിനെപ്പറ്റി ഒരു ചെറിയ പോസ്റ്റു എന്റെ ബ്ലോഗില്‍ കൊടുത്തിട്ടുണ്ട്‌ സാബുവിന്റെ contact നമ്പരും കൊടുത്തിട്ടുണ്ട്‌, ശ്രമകരമായ ഒരു യെഗ്നത്തിലാണ് താങ്കളും കൂട്ടരും ഏര്‍പ്പെട്ടിരിക്കുന്നത്. എല്ലാ ആശംസകളും നേരുന്നും, സംഗമത്തെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുന്നു. വീണ്ടും കാണാം. ഫിലിപ്പ് ഏരിയല്‍
   ആറ്റു നോറ്റിരുന്ന ആ സംഗമം ഇതാ വാതില്‍ക്കലെത്തി

   Delete
 80. വളരെ താല്പര്യം. കഴിവതും പങ്കെടുക്കും

  ReplyDelete
 81. എല്ലാ നന്മകളും നേരുന്നു.

  ReplyDelete
 82. ഞാനും ഉണ്ട് ,തുഞ്ചന്‍ പറമ്പിലേക്ക് ...എല്ലാ വിധ ആശംസകളും നേരുന്നു

  ReplyDelete
 83. വരണം എന്നു ആഗ്രഹിക്കുന്നു.

  ReplyDelete
 84. ഞാനും ഉണ്ടാകും

  ReplyDelete
 85. പങ്കെടുക്കണം എന്ന് ഞാനും ആഗ്രഹിക്കുന്നു... മറ്റൊരു തടസവും ആ സമയത്ത് ഇല്ല എങ്കില്‍ ഞാനുമുണ്ട് ഇത്തവണ.

  ReplyDelete
 86. വരാം. ശേഷം മുഖദാവിൽ.

  ReplyDelete
 87. മീറ്റുമായി ബന്ധപ്പെട്ട് ഒരു ഡയറക്ടറി തയ്യാറായി വരുന്നുണ്ട്. പ്രിയ ബ്ലോഗർ സുഹൃത്തുക്കൾ നിങ്ങളുടെ ബ്ലോഗുകളുടെ ലിങ്കുകൾ kottotty@gmail.com എന്ന വിലാസത്തിൽ എത്രയും പെട്ടെന്ന് അയച്ചുതരിക. പലരുടേയും പ്രൊഫൈൽ പ്ലസ്സിലായതിനാൽ അവരുടെ ബ്ലോഗുകളെക്കുറിച്ചറിയാൻ പ്രയാസപ്പെടുന്നു. നിങ്ങളുടെ ബ്ലോഗുകളിൽ സംഗമത്തെക്കുറിച്ച് ഒരു പോസ്റ്റ് ഇട്ടാൽ കൂടുതൽ പേർക്ക് അറിഞ്ഞു പങ്കെടുക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക-9400006000 (കൊട്ടോട്ടി).

  ReplyDelete
 88. ഏപ്രിലില്‍ ഞാന്‍ നാട്ടില്‍ ഉണ്ടാവും
  തീര്‍ച്ചയായും വരാം..

  അണിയറയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും
  എല്ലാവിധ ആശംസകളും നേരുന്നു....

  ReplyDelete
 89. എല്ലാവിധ ഭാവുകങ്ങളും...

  ReplyDelete
 90. great...
  ഏപ്രില്‍ പകുതിക് നാട്ടില്‍ എത്തുമെന്നാണ് വിചാരിക്കുന്നത്.. എല്ലാം ഒത്തു വന്നാല്‍ ഞാനും ഉണ്ടാകും, പ്രിയ ബ്ലോഗര്‍മാരെ കാണാനും, കേള്‍ക്കാനും..

  ReplyDelete
 91. This comment has been removed by the author.

  ReplyDelete
 92. I wish to join in BLOGGER SAMGAMAM..ASAMSAKAL.
  My mob:9809109479..,Email ID:subashmenon123@gmail.com

  ReplyDelete
 93. പങ്കെടുക്കണം എന്ന് ഞാനും ആഗ്രഹിക്കുന്നു... മറ്റൊരു തടസവും ആ സമയത്ത് ഇല്ല എങ്കില്‍ ഞാനുമുണ്ട് ഇത്തവണ. SHAMSUDEEN THOPPIL
  mob-9895086453,mail id-thoppil333@gmail.com

  ReplyDelete
 94. കഴിഞ്ഞ പ്രാവ്ശ്യം പങ്കെടുക്കാൻ പറ്റിയില്ല. ഈ പ്രാവശ്യം ഞാനും വരും .ഇൻഷാ അള്ളാഹ്......

  ReplyDelete
 95. I like come there to join in that meeting..but...

  www.jimiwayanad.blogspot.com

  ReplyDelete
  Replies
  1. സാരമില്ല,
   വൈകാതെ വയനാട്ടിൽ നമുക്കൊരു ബ്ലോഗ്‌മീറ്റ് സംഘടിപ്പിക്കാം...

   Delete
 96. ഇങ്ങനെയുള്ള കൂട്ടായ്മകളില്‍ കൂടാനുള്ള അതിയായ ആഗ്രഹം ഉള്ള ഒരാളെന്ന നിലയിലും , സ്വന്തമായി ഒരു ബ്ലോഗ്‌ ഉണ്ട് എന്നാ അഹങ്കാരം കൊണ്ടും ഞാന്‍ മാത്രം കേട്ട പുലികളെ അടുത്ത കാണാനും പരിജയപ്പെടാനും അവസരം കിട്ടുമെന്നതിനാലും,

  ഞാനും ഉണ്ട് തിരൂരിലേക്ക് ...!!

  ReplyDelete
 97. ആവേശകരമായ പ്രതികരണത്തിനു നന്ദി!

  എല്ലാ ബ്ലോഗർ സുഹൃത്തുക്കൾക്കും സ്വാഗതം!

  ReplyDelete
 98. പങ്കെടുക്കണം എന്ന് ആഗ്രഹിക്കുന്നു മറ്റൊരു തടസവും ഇല്ലങ്കില്‍ തീര്‍ച്ചയായും ഞാനും ഉണ്ടാകും

  ReplyDelete
 99. ഞാനും വരട്ടെയോ നിങ്ങളുടെ കൂടെ എന്നെയും കൂടുമോ (ഞാന്‍ കുട്ടിബ്ലോഗ്ഗര്‍ ആണേ)

  ReplyDelete
 100. പ്രിയപ്പെട്ടവരേ,
  ദേശീയപുസ്തകപ്രദർശനത്തിനോടനുബന്ധിച്ച് കേരള സാഹിത്യ അക്കാദമി ഫെബ്രുവരി അവസാനം (ഫെബ് 24 മുതൽ മാർച്ച് 4 വരെയോ മറ്റോ ആണു്. കൃത്യം തീയതി ഇനിയും തീരുമാനിച്ചിട്ടില്ല.) ഒരു മലയാളബ്ലോഗ് സംഗമം നടത്താൻ ഉദ്ദേശിക്കുന്നു. മലയാളം ബ്ലോഗേർസിനും ഇന്റർനെറ്റ് മലയാളത്തിനുതന്നെയും മുതൽക്കൂട്ടായേക്കാവുന്ന ഈ പരിപാടി നാമൊക്കെ ഉത്സാഹിച്ചാൽ ഒരു വൻ‌വിജയമാക്കിത്തീർക്കാം.

  ഈ സമയങ്ങളിൽ ഞാൻ തൃശ്ശൂർ ഉണ്ടാവുമെന്നു് ഇപ്പോൾ ഉറപ്പില്ല. കൂടാതെ, ഞാൻ ഈയിടെയായി ബ്ലോഗെഴുത്തിൽ അത്ര സജീവവുമല്ല. അതുകൊണ്ടു് നിങ്ങളിൽ കുറേ പേർ ചേർന്നു് ഇതിനെക്കുറിച്ച് കൂട്ടായി ആലോചിച്ച് സാഹിത്യ അക്കാദമിയുമായി സഹകരിക്കണമെന്നു് അഭ്യർത്ഥിക്കുന്നു. ഞാൻ അഥവാ ഉണ്ടെങ്കിൽ, തീർച്ചയായും ഞാനും കൂടാം.

  കൂടുതൽ വിവരങ്ങൾക്കു്, അക്കാദമിയിലെ ബന്ധപ്പെട്ട ആളുകളുടെ നമ്പറും ഈ-മെയിൽ വിലാസവും ഞാൻ അയച്ചുതരാം. ജയൻ, കൊണ്ടോട്ടി, നിരക്ഷരൻ തുടങ്ങിയവർ ആരെങ്കിലും എന്നെ ഈ-മെയിലായി / ഫോണിൽ ബന്ധപ്പെടുക. നന്ദി.

  ReplyDelete
 101. പങ്കെടുക്കാന്‍ ആഗ്രഹമുണ്ട് . മറ്റു തടസ്സങ്ങള്‍ ഉണ്ടായില്ലെങ്കില്‍ തീര്‍ച്ചയായും പങ്കെടുക്കും.

  ReplyDelete
 102. മീറ്റിൽ ഞാനും പങ്കെടുക്കുന്നു.ഹാജർ വച്ചിരിക്കുന്നു.

  ReplyDelete
 103. മീറ്റിൽ ഞാനും പങ്കെടുക്കുന്നു.ഹാജർ വച്ചിരിക്കുന്നു.

  ReplyDelete
 104. കുറെ കാലമായി ബ്ലോഗ്ഗില്‍ ഇല്ലായിരുന്നു. ഇങ്ങനെ ഒരു സംഭവം നടക്കുന്ന കാര്യം ഇപ്പോളാ അറിഞ്ഞത്. കഴിഞ്ഞ തിരൂര്‍ മീറ്റിലും ശേഷമുള്ള കണ്ണൂര്‍ മീറ്റിലും പങ്കെടുത്തിരുന്നു. എനിക്കാണെങ്കില്‍ ഇപ്പൊ ഒരു പണിയും ഇല്ല. ഏപ്രില്‍ 21 നും ഏതാണ്ട് അങ്ങനൊക്കെ തന്നെ ആകാനാണ് സാധ്യത.
  "അതുകൊണ്ട് തീര്‍ച്ചയായും വരാം"
  ഹാജര്‍ രേഖപ്പെടുത്താന്‍ ഇത് മതിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
  പിന്നെ ചെറിയൊരു നിര്‍ദേശം : പോസ്റ്റ്‌ ഇടാതെ ചുമ്മാ ബ്ലോഗ്ഗര്‍ ആണെന്നും പറഞ്ഞു കറങ്ങി നടക്കുന്ന എന്നെ പോലുള്ളവരെ ഒന്നുകില്‍ അങ്ങോട്ട് അടുപ്പിക്കരുത്, അല്ലെങ്കില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ എഴുതിയ കുറഞ്ഞത് ഒരു പോസ്റ്റ്‌ ന്റെ എങ്കിലും ലിങ്കും ഇനി മേലാല്‍ മര്യാദക്ക് പോസ്റ്റ്‌ ഇട്ടോളാം എന്നുള്ള സത്യവാങ്ങ്മൂലവും എഴുതി ഒപ്പിട്ടു വാങ്ങണം. ഹല്ലാ പിന്നെ !!!!

  ReplyDelete
 105. ഞാനും വരും.
  (ഹൈബർനേഷനിൽ കിടക്കുന്ന ഒരു ബ്ലോഗർ)

  ReplyDelete
 106. പോസ്റ്റുകളില്‍ കമന്റ്സ് ഇടലും ര്‍തെ ഇരിക്കുമ്മം എന്തെങ്കിലും പോസ്റ്റ്‌ ചെയ്യലും എല്ലാം ഉണ്ടായിരുന്നു പണ്ടൊക്കെ. ബുക്ക് ചെയ്ത ടിക്കറ്റ് പ്രകാരം (എയര്‍ ഇന്ത്യ അല്ല) എപ്രിലില്‍ നാട്ടില്‍ ഉണ്ടാവും. ആക്റ്റീവ് ബ്ലോഗേര്‍സ് അല്ലാത്തവര്‍ക്ക് ഈ മീറ്റില്‍ പങ്കെടുക്കാന്‍ പറ്റുമെങ്കില്‍ എന്നേം ചേര്‍ക്കൂ ഡോക്ടര്‍.
  പേരു: വഴിപോക്കന്‍
  സ്വദേശം: നാദാപുരം

  ReplyDelete
 107. ആഹഹ!
  പഴയ പരിചയക്കാർ ധാരാളം വന്നു തുടങ്ങിയല്ലോ!
  ഹൈബർനേഷനിലും ഔട്ട് ഓഫ് നേഷനിലും ഉള്ളവരുൾപ്പടെ എല്ലാ ബ്ലോഗർമാർക്കും സ്വാഗതം!!

  ReplyDelete
 108. എന്റെ നാട്ടിൽ നടക്കുന്ന ഈ മീറ്റിന് ആശംസകൾ. എല്ലാവർക്കും തിരൂരിലേക്ക് സ്വാഗതം.

  ReplyDelete
  Replies
  1. പുലികൾ കൂടുന്നിടത്ത് പൂച്ചയ്ക്കെന്ത് കാര്യം? എല്ലാം നോക്കിയും കണ്ടും ഞാൻ ഈ ബൂലോകത്തുണ്ടാകും.

   Delete
 109. ഞാനും വരാം.. ആകെ മൂന്നാല് പോസ്റ്റ് മാത്രമുള്ള, കുറെ നാളായി അനക്കമറ്റ് കിടക്കുന്ന ഒരു കുഞ്ഞുബ്ലോഗ് എനിക്കുമുണ്ട്..

  ReplyDelete
  Replies
  1. സ്വാഗതം!
   ഇനി ബ്ലോഗ് ഉഷാറാക്കൂ!

   Delete
 110. I too will be there ..gafoor kaa dosth

  ReplyDelete
  Replies
  1. ഒടുവിൽ സംഗതി ശരിയായി...!
   സ്വാഗതം ഗഫൂർ കാ ദോസ്ത്!

   Delete
 111. ഞാനും ഉണ്ടാവും എന്ന്‍ കരുതുന്നു...

  ReplyDelete
 112. ഞാനും വരണമെന്നാഗ്രഹിക്കുന്നു.

  ReplyDelete
 113. പങ്കെടുക്കാൻ കഴിയും എന്നൊരു തോന്നലിൽ ഞാനുമുണ്ടാകുമെന്ന് വിശ്വസിക്കുന്നു...
  ബാക്കിയുള്ള "ഈയെഴുത്തിന്" (ബ്ലോഗ് മാഗസിൻ) അവിടെ വച്ച് ജന്മസാഫല്യം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു ...

  ReplyDelete
 114. ഏനും എന്റാമ്പ്രന്നോനും ഒണ്ട്വാവേ..തമ്രാമ്മാരെ....

  ReplyDelete
 115. എന്നെയറിയുമോ..? ഞാനും വരട്ടെ....?

  ReplyDelete
  Replies
  1. നമുക്കു അവിടെ വച്ച് പരിചയപ്പെടാമെന്നെ...അതിനല്ലെ ഈ സംഗമം

   Delete
 116. മീറ്റിന് എല്ലാവിധ ആശംസകളും.സ്ഥലത്തില്ലാത്തതിനാല്‍ പങ്കെടുക്കാനുള്ള ആഗ്രഹം നടക്കില്ല.ഇതിന്‍റെ പിന്നില്‍ അധ്വാനിക്കുന്ന എല്ലാവര്‍ക്കും നല്ലതു വരട്ടെ.

  ReplyDelete
 117. ഞാന്‍ ടിക്കറ്റ് ബുക്ക്‌ ചെയ്തു.... :)

  ReplyDelete
 118. മ്മടെ തിരൂരില്‍ വീണ്ടും ഒരു ബ്ലോഗ്‌ മീറ്റ്‌!!
  പ്രത്യക സന്തോഷം അറിയിക്കുന്നു...ആഗ്രഹം
  ഉണ്ടെങ്കിലും വരാന്‍ സാധിക്കുകയില്ല.

  ReplyDelete
 119. ഒരിക്കല്‍ കൂടി വരണമെന്നുണ്ട്... :)

  ReplyDelete
 120. ബ്ലോഗ് മീറ്റിനു ഞാനുമുണ്ടാവും.

  ReplyDelete
 121. തീര്‍ച്ചയായും ഉണ്ടാകും..

  ReplyDelete
 122. ഞാന് തീര്ച്ചയായും ഉണ്ടാകും
  സത്യം

  SUAHIR.PP
  CHATHRATHODI HOUSE
  PARAMBIL PEEDIKA POST
  676317

  ReplyDelete
 123. പുലികളെ അധികം കാണുന്നില്ലല്ലോ... ന്നാലും നാളത്തെ പുലികള്‍ കുറേയുണ്ട്..
  അപ്പോള്‍ ഈ ഞാനും വരുന്നു.

  ആശംസകളോടെ..

  ജിനി കാലിക്കറ്റ്.

  ReplyDelete
 124. രണ്ട് വര്ഷം മുന്‍പ് തിരൂര്‍ വെച്ച നടന്ന മീറ്റിന്റെ ഓര്‍മ്മകള്‍ അയവിറക്കാനും പുതിയ ഓര്‍മ്മകള്‍ ഹൃദയത്തിലേറ്റാനും ഞാനുമുണ്ടാകും...

  ReplyDelete
 125. ആഗ്രഹമുണ്ട് . ശ്രമിക്കും. ശ്രമിക്കാം.... ഒരിക്കല്‍ കൂടി എല്ലാവരെയും ഒന്ന് കാണണമെന്നുണ്ട്. ഇന്‍ഷാ‍ അല്ലാഹ്.

  ReplyDelete
 126. ന്യൂമെറോളജി പ്രകാരം, പ്രഥമദൃഷ്ട്യാ, 40, 55, 65, 68, 93, 99, 104, 105, 108, 112 എന്നീ വിഭാജ്യസംഖ്യകളോട് ഒരു കൂറ് തോന്നിയതുകൊണ്ടുമാത്രം ഭാര്യേക്കൂട്ടാണ്ടെ വരാന്ന്വച്ചു. മുടിയഴിച്ചിട്ട് അലറിക്കരഞ്ഞാൽ മാത്രം സമ്മതിക്കും. എന്നാൽ, ഒപ്പം സിദ്ദാണ്യേം കൂട്ടും. XY : XX, മിനിമം 2:1 അനുപാതത്തിലല്ലാണ്ട് പൊറത്തെറങ്ങീട്ട് വർഷങ്ങളായി.

  ചരിത്രപഠനസാമഗ്രികളുമായായിരിക്കും വരവ്. വിഡ്ഢിമാൻ, ദുശ്ശാസനൻ, വെട്ടത്താൻ, ചാർവാകൻ എന്നിവകളുടെ ഉൽപ്പത്തിക്കഥകൾ അറിയുകയായിരിക്കും, വന്നാൽ, പ്രഥമകൃത്യം ...

  ReplyDelete
 127. ഇത്തവണത്തെ മീറ്റും ഉഷാര്‍ ആയി അടിപൊളി ആയി നടക്കട്ടെ...എന്ന് ആശംസിക്കുന്നു അതെന്നെ...

  പങ്കെടുക്കാന്‍ സാധിക്കില്ല, ഓണ്‍ ലൈന്‍ ആയി കഴിയുന്ന എല്ലാ സഹായവും ചെയ്യുന്നതാണ്..

  ReplyDelete
 128. ബ്ലോഗര്‍ മീറ്റ് വീണ്ടും തിരൂരിലേക്ക് വരുന്നതില്‍ അതീവ സന്തോഷം
  ഒരിക്കല്‍ കൂടി എല്ലാവരേയും കാണാമല്ലോ..!

  ReplyDelete
 129. ബ്ലോഗ്ഗര്‍ മാര്‍ കൂട്ടത്തോടെ നാട്ടിലിറങ്ങുമ്പോള്‍ എനിക്ക് വരാതിരിക്കാന്‍ കഴിയില്ല, കുറേക്കാലമായി ബ്ലോഗ്ഗര്‍മാര്‍ പഹയന്‍ മാരെയും പഹച്ചി കളെയും ഒന്ന് നേരില്‍ കാണണമെന്ന് തോന്നി തുടങ്ങിയിട്ട് , ഇത്തവണ എന്തായാലും നടക്കും എന്ന് തോന്നുന്നു....

  ReplyDelete
 130. എവിടെ മീറ്റിന്റെ അപ്ഡേറ്റുകൾ?????

  ReplyDelete
  Replies
  1. അരീക്കോടൻ മാഷേ...
   മീറ്റിന്റെ പ്രധാന പോസ്റ്റ് ഇതായി നിലനിർത്തിയിരിക്കുകയാണ്.
   വരാമെന്നറിയിച്ച എല്ലാവരെയും കണ്ടെത്താൻ എളുപ്പം എന്ന നിലയിൽ.
   അപ്ഡേറ്റുകൾ ‘അവിയലിൽ’ ഉണ്ട്.

   http://jayanevoor1.blogspot.in/2013/03/21.html#comment-form

   Delete
 131. ഞാനും ഒരു നവാഗത ബ്ലോഗറും അടുത്ത സുഹൃത്തും അടക്കം മൂന്നുപേർ മീറ്റിനെത്തും എന്ന് അറിയിക്കുന്നു.

  ReplyDelete
 132. എന്റെ ലീവ് എക്സ്റ്റന്റ് ചെയ്തു.
  പങ്കെടുക്കാൻ പറ്റില്ല. :(

  ReplyDelete
 133. മീറ്റ്സംബന്ധിയായ പോസ്റ്റ് അപ്ഡേറ്റു ചെയ്തു.

  ReplyDelete
 134. University exams going on :( So no raksha :(

  ReplyDelete
 135. Njan urappaayum undakum...
  C u thre

  ReplyDelete