Monday, April 18, 2011

തള്ളേ,ബ്ലോഗ്‌ മീറ്റ് കസറീട്ടാ !!


By:Jikku Varghese Jacob


വെളുപ്പിനെ 4.30 മാനന്തവാടി സൂപ്പര്‍ഫാസ്സ്റ്റിനു വിജനമായ കുറ്റിപ്പുറത്തിന്റെ തെരുവില്‍ ഇറങ്ങിയപ്പോളും ഇത്രയധികം പ്രതീക്ഷിച്ചില്ല,തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമില്‍ ചെറുതായി മയങ്ങിയപ്പോളും സ്വപ്‌നങ്ങള്‍ പോലും ഇതിലും വലിയതായൊന്നും കാണിച്ചില്ല, തമ്മില്‍ ഇതുവരെ ഒരിക്കല്‍ പോലും കാണാത്ത ഒരു കുടുംബത്തിലെ അംഗങ്ങള്‍ തുഞ്ചന്റെ മണ്ണില്‍ ഒത്തു ചേര്‍ന്നപ്പോള്‍ പ്രതീക്ഷകള്‍ക്കോ,മുന്‍വിധികള്‍ക്കോ യാതൊരു പ്രസക്തിയുമില്ലായിരുന്നു,പ്രതീക്ഷിച്ചതിലും നൂറിരട്ടി എന്ന് വിശേഷിപ്പിക്കാന്‍ ഞാനിഷ്ടപെടുന്നു.അതുകൊണ്ടു തന്നെ ആയിരത്തിലൊരു ശതമാനം മാത്രമായ എന്റെ പ്രതീക്ഷകള്‍ ഇവിടെ പ്രാധാന്യം അര്‍ഹിക്കുന്നില്ല.







തിരൂരിലെത്തിയത് വെളുപ്പിനെ,തലേന്ന് തന്നെ തുഞ്ചന്‍പറമ്പിന്റെ ഡോര്‍മെട്രിയില്‍ സ്ഥാനം പിടിച്ച ടീമില്‍ നിന്നും ഗ്രീന്‍ സിഗ്നല്‍ ലഭിച്ച ശേഷം തുഞ്ചന്റെ ഗേറ്റ് കടന്നു ഞാനീ ടീമുമായി ചേര്‍ന്നു,തലേന്ന് ഫോണില്‍ വിളിച്ചപ്പോള്‍ എന്റെ മനസിലുണ്ടായിരുന്ന കൊട്ടോട്ടിക്കാരനായിരുന്നില്ല അവിടെ ഉണ്ടായിരുന്നത്(അതിലും ബോറ്!! ;) ),നേരത്തെ തന്നെ ഞാന്‍ പറഞ്ഞിരുന്നല്ലോ,പ്രതീക്ഷകള്‍ക്ക്,മുന്‍വിധികള്‍ക്ക് ബ്ലോഗ്‌ മീറ്റുകളില്‍ സ്ഥാനമില്ല. കട്ടിലില്‍ ചുരുണ്ട് കൂടി കിടന്ന ചെറുക്കനെ വലിച്ചു താഴെയിടാന്‍ ചെന്നപ്പോള്‍ കണ്ടത് ഒരു കൂതറ ചെറുക്കനെ(ഹാഷിം) ,പക്ഷെ ഈ 'ചെറുക്കന്‍' ഞങ്ങള്‍ ഏവരുടെയും മനം കവര്‍ന്നു, അദ്ദേഹത്തോട് സംസാരിക്കുമ്പോള്‍ ഞാനാണ് കൂതറയെന്നു പലപ്പോഴും തോന്നിപ്പോയി . ഷെരീഫ് കൊട്ടാരക്കരയുടെ ഹൃദ്യമായ ഇടപെടീലും ,ബ്ലോഗില്‍ ഇന്നലെ ആദ്യാക്ഷരം കുറിച്ച പൊന്‍മുളക്കാരനും ഞങ്ങള്‍ക്ക് ചിരിക്കാന്‍ ഒത്തിരി വക തന്നു,നിശ്ചയതീക്ഷ്ണതയുടെ പര്യായം സാദിക്ക് ഭായി എനിക്ക് വിസ്മയമായി. തോന്ന്യാസി ചില വ്യക്തിപരമായ കാരണങ്ങളാല്‍ രാവിലെ തന്നെ തുഞ്ചന്‍ പറമ്പില്‍ നിന്നും വിട വാങ്ങി.


http://desmond.imageshack.us/Himg810/scaled.php?server=810&filename=nokia5235956.jpg&xsize=640&ysize=640

കൂട്ടത്തില്‍ ഏറ്റവും പാവത്താന്റെ കൂടെ തുഞ്ചന്‍ പറമ്പൊന്നു ചുറ്റി കാണാന്‍ തീരുമാനിച്ചു,പക്ഷെ ഞങ്ങള്‍ ചെന്ന്പെട്ടത് മീറ്റിലെ കാവല്‍ക്കാരന്റെ കാല്‍ ചുവട്ടിലാണ് 'പിറേറ്റ്സ് ഒരു കരീബിയ'നെ അനുസ്മരിപ്പിക്കുന്ന തുഞ്ചന്റെ പട്ടി!! 'തുഞ്ചന്റെ കിളിയെ കാണാന്‍ പോയിട്ട് തുഞ്ചന്റെ പട്ടിയെ കണ്ടു' എന്ന മട്ടിലായി ചിലരുടെ മോന്ത!!



http://desmond.imageshack.us/Himg29/scaled.php?server=29&filename=72889181.jpg&xsize=640&ysize=640

ഇന്നത്തെ മീറ്റ്‌ വളരെയധികം വ്യത്യസ്തമാക്കുന്നതിന്റെ അവസാനവട്ട തന്ത്രങ്ങളില്‍ തുടങ്ങി തുഞ്ചന്‍പറമ്പിനെ കമിതാക്കളുടെ 'കറുത്ത കരങ്ങളില്‍' നിന്നും രക്ഷിക്കാന്‍ പുതിയ ജനകീയ മുന്നേറ്റങ്ങള്‍ ഉണ്ടാവേണ്ടത് ആധുനിക സമൂഹത്തിന്റെ അത്യാവശ്യങ്ങളില്‍ ഒന്നാണെന്ന് വരെ ഷെരീഫ് കൊട്ടാരക്കര ഞങ്ങളോട് പറഞ്ഞു.(ഹമ്മേ!), 'ഇതിയാന് അസൂയയാണെന്ന് ആരോ മുറുമുറുത്തപ്പോള്‍ ഷെരീഫ് ഇക്കായ്ക്ക് 'നാണ്‍ വന്നു,നാണ്‍ വന്നു' കമിതാക്കളെ ആവാഹിച്ച ഒരു മരത്തില്‍ ശരണം പ്രാപിച്ചു,കീഴടങ്ങി.
http://desmond.imageshack.us/Himg695/scaled.php?server=695&filename=nokia5235961optimized.jpg&xsize=640&ysize=640

ചെറായി മീറ്റില്‍ 'അനോണികള്‍' ബാനര്‍ കെട്ടി എന്ന വിമര്‍ശനം ഇത്തവണ ഒഴിവാക്കാന്‍ 'സനോണികള്‍' തന്നെ ബാനറും ,ഉണ്ട നൂലുമായി കളത്തിലിറങ്ങി, ചിലര്‍ പറഞ്ഞു വാഴയില്‍ കെട്ടാമെന്നു,ചിലര്‍ പറഞ്ഞു അന്തരീക്ഷത്തില്‍ തൂക്കിയിടാമെന്നു,ചില പറഞ്ഞു നിലത്തിട്ടേക്കാന്‍ ഒടുവില്‍ എവിടെയോ ബാനര്‍ കെട്ടി അവര്‍ പണ്ടാരമടക്കി!!


http://desmond.imageshack.us/Himg291/scaled.php?server=291&filename=nokia5235958.jpg&xsize=640&ysize=640

നിലീനത്തിന്റെ സാന്നിധ്യത്തോടെ റജിസ്ട്ട്രെഷന്‍ കൌണ്ടറിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു,റെജി ചേട്ടനും മറ്റും ഒപ്പമുണ്ടായിരുന്നു,വരുന്നവരുടെ കഴുത്ത് ഞെരിക്കാന്‍ ഐ ഡി ടാഗും റെഡിയായി 'ബ്ലോഗ്ഗര്‍ കഴുത്തുകളെ' കാത്തിരുന്നു.


http://desmond.imageshack.us/Himg714/scaled.php?server=714&filename=dscn1936x.jpg&xsize=640&ysize=640

അവിടുന്നും ഇവിടെ നിന്നുമായി ആരൊക്കെയോ എത്തി തുടങ്ങി,കൌണ്ടറില്‍ 'മുടിഞ്ഞ ഇടി',ഭക്ഷണ കമ്മറ്റിക്കാരുടെ മുഖത്തു വിയര്‍പ്പുതുള്ളികള്‍ പൊടിഞ്ഞിരുന്നു. :)


http://desmond.imageshack.us/Himg862/scaled.php?server=862&filename=nokia5235963optimized1.jpg&xsize=640&ysize=640

എങ്കിലും കൊട്ടോട്ടിക്കാരന്‍ ഏവരെയും അകത്തു ബിരിയാണി (Air Biriyani) ഉണ്ടാക്കി വെച്ചിട്ടുണ്ടെന്ന മട്ടില്‍ സ്വാഗതം ചെയ്തു.


http://desmond.imageshack.us/Himg694/scaled.php?server=694&filename=dscn1908optimized.jpg&xsize=640&ysize=640

ഇവനേതാ ചന്ദ്രനില്‍ നിന്നും മീറ്റ്‌ കൂടാന്‍ വന്നതാണോ?
(ലഡ്ഡുകുട്ടനെ കണ്ടു സമീപ വാസികള്‍ വിരണ്ടു)


http://desmond.imageshack.us/Himg828/scaled.php?server=828&filename=dscn2017optimized.jpg&xsize=640&ysize=640



എക്സ്യ്കൂസ് മീ, ഇവിടെയാണോ ഈ മീറ്റ് എന്ന സംഗതി മേടിക്കാന്‍ കിട്ടുന്നത്?കിലോയിക്കെന്താ വില?
(നാമൂസ് എത്തിക്കഴിഞ്ഞു)


http://desmond.imageshack.us/Himg27/scaled.php?server=27&filename=dscn2022optimized.jpg&xsize=640&ysize=640

മീറ്റ് മുതലാളി: മീറ്റ് കൂടാന്‍ വന്നതാണോ?
കുമാരന്‍ :ഏയ്‌,ഞാന്‍ അത്തരക്കാരനല്ല ,ലങ്കോട്ടി മുക്കില്‍ വന്നപ്പോള്‍ ഇങ്ങോട്ട് കയറിയെന്നേയുള്ളൂ .
(കുമാരനും ടീമും)


http://desmond.imageshack.us/Himg710/scaled.php?server=710&filename=dscn1904optimized.jpg&xsize=640&ysize=640

നന്ദേട്ടന്റെ 'ദിവാസ്വപ്നം' ;ജയന്‍ ഡോക്റ്ററും,വാഴക്കോടനും സാക്ഷി !


http://desmond.imageshack.us/Himg121/scaled.php?server=121&filename=dscn1942optimized1.jpg&xsize=640&ysize=640

നിങ്ങള്‍ക്കറിയുമോ ഈ മീറ്റ്‌ മീറ്റെന്നു പറയുന്ന സാധനം എവിടെയുണ്ടായതാ ?? .... മാണി സാറിന്റെ നാട്ടില്‍ ...ശ്ശെ!! .നമ്മടെ പലായില്ലേ...!!
(സുനില്‍ കൃഷ്ണന്‍)

വല്യ കാര്യമായി പോയി എന്ന മട്ടില്‍ കേള്‍വിക്കാര്‍.


http://desmond.imageshack.us/Himg829/scaled.php?server=829&filename=dscn1977optimized.jpg&xsize=640&ysize=640

ഡോ മനുഷ്യാ!! ലാപ്പ് ഓണാക്കിയിട്ട് ടച്ച്പാഡില്‍ ഇട്ട് തൂക്കടോ,ഇങ്ങേരോക്കെ എവിടുന്നു വരുന്നോ!!
(പ്രിയങ്കരനായ ജയന്‍ ഡോക്ടര്‍)


http://desmond.imageshack.us/Himg19/scaled.php?server=19&filename=dscn2005optimized.jpg&xsize=640&ysize=640

മഹേന്ദ്ര ജാലം!!



http://desmond.imageshack.us/Himg840/scaled.php?server=840&filename=dscn2006optimized.jpg&xsize=640&ysize=640

ഇടക്കൊരു യൂത്ത് അസോസിയേഷന്‍,ജാബിര്‍ മിസ്സിംഗ്‌!!
(ജിക്കു, ദിലീപ്,പത്രക്കാരന്‍,കണ്ണന്‍)
http://desmond.imageshack.us/Himg860/scaled.php?server=860&filename=dscn1899optimized.jpg&xsize=640&ysize=640


ക്ലാരയുടെ കഥകള്‍ കേട്ടിടുണ്ടോ നിങ്ങള്‍?
(മഹേഷ വിജയന്‍ വാചാലനായപ്പോള്‍)


http://desmond.imageshack.us/Himg151/scaled.php?server=151&filename=dscn1909optimized.jpg&xsize=640&ysize=640




"ഹലോ മൈക്ക് ചെക്ക്,ഹലോ മൈക്ക് ചെക്ക് "
വേദിയില്‍ നിന്നും ഷെരീഫ് ഇക്കയുടെ ശബ്ദം.


http://desmond.imageshack.us/Himg21/scaled.php?server=21&filename=dscn1917optimized.jpg&xsize=640&ysize=640

സ്വന്തം ബ്ലോഗിന്റെ ദൃശ്യപശ്ചാത്തലത്തില്‍ ഓരോരുത്തരും പരിചയപ്പെടുത്തുന്നു,ഷെരീഫ് ഇക്ക നേതൃത്വം നല്‍കുന്നു.


http://desmond.imageshack.us/Himg821/scaled.php?server=821&filename=dscn1925optimized.jpg&xsize=640&ysize=640

http://desmond.imageshack.us/Himg691/scaled.php?server=691&filename=dscn1929optimized.jpg&xsize=640&ysize=640

അല്പം 'വലിയ' പരിചയപ്പെടുത്തല്‍!!
(സജീവേട്ടന്‍)
http://desmond.imageshack.us/Himg849/scaled.php?server=849&filename=dscn1933optimized.jpg&xsize=640&ysize=640


മീറ്റിന്റെ ഇടയ്ക്കു എങ്ങനെ മുങ്ങാം എന്നതിനെ കുറിച്ച് പുറത്തു ചര്‍ച്ച നടക്കുന്നു


http://desmond.imageshack.us/Himg710/scaled.php?server=710&filename=dscn2013optimized.jpg&xsize=640&ysize=640

മീറ്റിനു 'പുറംതിരിഞ്ഞു' നില്‍ക്കുന്നവര്‍!!!


http://desmond.imageshack.us/Himg38/scaled.php?server=38&filename=dscn2014optimized.jpg&xsize=640&ysize=640

പുറത്തു പുസ്തകവില്പന തകൃതി


http://desmond.imageshack.us/Himg135/scaled.php?server=135&filename=dscn1937optimized.jpg&xsize=640&ysize=640

വാഴക്കോടന്റെ മാപ്പിള പാട്ടും കുട്ടികളുടെ കലാപരിപാടികളും സദസിനു പുതിയ ഭാവം പകര്‍ന്നു
തുടര്‍ന്ന് സാധാരണ കാണുന്ന ബ്ലോഗ്‌ അഗ്ഗ്രിഗേറ്റര്‍കളില്‍ നിന്നും വ്യത്യസ്തമായി 'ബ്ലോഗ്‌ വായനശാല' എന്നൊരു പുത്തന്‍ ആശയത്തെ സദസില്‍ ഹാഷിം അവതരിപ്പിച്ചു.


http://desmond.imageshack.us/Himg193/scaled.php?server=193&filename=nokia5235968.jpg&xsize=640&ysize=640
നീണ്ട കാത്തിരിപ്പിനൊടുവില്‍ മലയാളം ബ്ലോഗ്ഗര്‍മാരുടെ തുഞ്ചന്‍പറമ്പ് സ്മരണിക പ്രകാശനം.പ്രശസ്ത എഴുത്തുകാരന്‍ ശ്രീ.കെ.പി.രാമനുണ്ണിയില്‍ നിന്നും സ്മരണികയുടെ ആദ്യ പ്രതി സാദിഖ് ഏറ്റു വാങ്ങി.സുവനീര്‍ കോപ്പികള്‍ ലഭിക്കാത്ത സങ്കടം ചിലരില്‍ ഉണ്ടായിരുന്നെങ്കിലും ഈ സ്വപ്നസാക്ഷാത്കാരത്തിന്റെ സന്തോഷത്തില്‍ അതലിഞ്ഞില്ലാതെയായി.
http://desmond.imageshack.us/Himg132/scaled.php?server=132&filename=nokia5235970optimized.jpg&xsize=640&ysize=640
തുടര്‍ന്ന് ബ്ലോഗ്‌ പുസ്തകങ്ങളായ കൃതി പബ്ലിക്കേഷന്‍സിന്റെ 'കാ വാ രേഖയുടെയും',സിയെല്ലസ് ബുക്സിന്റെ മൂന്ന് പുസ്തകങ്ങളായ ഓക്സിജന്‍ , നേരുറവകള്‍, മൌനജ്വാലകള്‍ എന്നിവയുടെയും പ്രകാശനം ശ്രീ.കെ പി രാമനുണ്ണി നിര്‍വ്വഹിച്ചു.


http://desmond.imageshack.us/Himg88/scaled.php?server=88&filename=nokia5235972.jpg&xsize=640&ysize=640

ആദ്യകാലത്ത് ആധുനിക സാങ്കേതിക വിദ്യകളോട് എതിര്‍പ്പ് വെച്ച് പുലര്‍ത്തിയിരുന്നെങ്കിലും ഇത്തരം കൂട്ടായ്മകള്‍ ഈയെഴുത്തിന്റെ സാധ്യതകള്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നതായി അദ്ദേഹം ചടങ്ങില്‍ പറഞ്ഞു.

മനോരമ ന്യൂസ്‌ @ മീറ്റ്‌


http://desmond.imageshack.us/Himg109/scaled.php?server=109&filename=dscn1992optimized.jpg&xsize=640&ysize=640

http://desmond.imageshack.us/Himg864/scaled.php?server=864&filename=dscn1993.jpg&xsize=640&ysize=640




വിക്കിപീടിയായെ കുറിച്ചുള്ള ഹബീബിന്റെ ക്ലാസും ഇന്‍ഫോ മാധ്യമം എഡിറ്റര്‍ ശ്രീ.വി കെ അബ്ദുവിന്റെ ബ്ലോഗ്‌ ശില്പശാലയും കൂടുതല്‍ ആളുകളെ ഈയെഴുത്തിന്റെ പാതയിലേക്ക് കൊണ്ടു വരാന്‍ ഉത്തകുന്നതായി മാറി.ബ്ലോഗിലെ സിനിമാ നിരൂപകന്‍ ഷാജി ടീ യൂവിന്റെ ചിത്ര പ്രദര്‍ശനവും നടന്നു.

ഈറ്റ്@മീറ്റ്‌

തുഞ്ചന്‍ പറമ്പിലെ ഊട്ടുപുരയില്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു ചരിത്രം കുറിക്കുകയായിരുന്നു സജീവേട്ടന്റെ നേതൃത്വത്തില്‍ മലയാളം ബ്ലോഗ്ഗര്‍മാര്‍!!!


http://desmond.imageshack.us/Himg64/scaled.php?server=64&filename=dscn2010optimized.jpg&xsize=640&ysize=640

ജാഗ്രതൈ...പോസ്റ്റിട്ടു നാറ്റിക്കും കേട്ടോ,മര്യാദക്ക് അച്ചാറു നക്കിയിട്ടു പോകാന്‍ നോക്ക് മക്കളെ!!
(ജയന്‍ ഡോക്ടര്‍ പോട്ടം പിടുത്തം തന്റെ ജന്മാവകാശം എന്ന മട്ടില്‍ ഊട്ടുപുരയില്‍)


http://desmond.imageshack.us/Himg263/scaled.php?server=263&filename=dscn2015optimized.jpg&xsize=640&ysize=640


പ്രിയ ലതി ചേച്ചി


http://desmond.imageshack.us/Himg21/scaled.php?server=21&filename=dscn2018optimized.jpg&xsize=640&ysize=640

ഞാനൊരു കക്ഷി രാഷ്ട്രീയക്കാരനല്ല!!
(നാമൂസ് പിടിവിടുന്നില്ല)


http://desmond.imageshack.us/Himg194/scaled.php?server=194&filename=dscn2024optimized.jpg&xsize=640&ysize=640

സജീവേട്ടന്റെ ക്രൂരകൃത്യം നാലാംഖണ്ഡം!!


http://desmond.imageshack.us/Himg13/scaled.php?server=13&filename=nokia5235983optimized.jpg&xsize=640&ysize=640


http://desmond.imageshack.us/Himg576/scaled.php?server=576&filename=dscn1969optimized.jpg&xsize=640&ysize=640





വിട പറയുമ്പോള്‍ സ്വന്തം കുടുംബത്തില്‍ നിന്നും പിരിയുന്ന ഒരു പ്രതീതിയായിരുന്നു,എന്റെ കണ്ണുകള്‍ നിറഞ്ഞെങ്കിലും,നിര്‍ഭാഗ്യവശാല്‍ ഒരു ക്യാമറ കണ്ണുകള്‍ക്ക്‌ ആ ദൃശ്യം പകര്‍ത്തിയെടുക്കാന്‍ കഴിയാതെ പോയത് ഈ മീറ്റിന്റെ വലിയ ഒരു പരാജയമായി ഞാന്‍ കാണുന്നു.:) സജീവേട്ടന്റെ ആവാഹനം ഇവിടെ ചേര്‍ത്തുകൊണ്ടു ഈ പോസ്റ്റ് നിര്‍ത്തട്ടെ,അടുത്ത മീറ്റിനും നിങ്ങളുണ്ടാവില്ലേ?


http://desmond.imageshack.us/Himg508/scaled.php?server=508&filename=nokia52351000.jpg&xsize=640&ysize=640




എക്സ്ക്ലൂസീവ്:
മീറ്റ്‌ മുതലാളി തുഞ്ചന്‍ പറമ്പില്‍ ആത്മഹത്യാ ശ്രമം നടത്തി.
മീറ്റ് നടത്തി കുടുംബം വെളുത്ത കൊട്ടോട്ടിക്കാരന്‍ ആത്മഹത്യ ചെയ്യാന്‍ശ്രമിച്ചതായി ഞങ്ങളുടെ പ്രത്യേക ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു, ചിത്രംചുവടെ ചേര്‍ക്കുന്നു. മീറ്റിന്റെ ബാനര്‍ കെട്ടിയ ഉണ്ടനൂലില്‍ തന്നെ ജീവനൊടുക്കുമെന്ന് സാബു കൊട്ടോട്ടി നേരത്തെ തന്നെ പത്ര സമ്മേളനത്തില്‍ അറിയിച്ചിരുന്നു.
:)





http://desmond.imageshack.us/Himg638/scaled.php?server=638&filename=nokia5235962.jpg&xsize=640&ysize=640

16 comments:

ഒരു നുറുങ്ങ് said...

സല്യൂട്ട്,ഇനി വിസ്തരിച്ചൊന്ന് വായിക്കട്ടെ..!
വീണ്ടും വരാം.

.. said...

Track

Unknown said...

കൂടുതൽ ഫോട്ടോകൾ ഇവിടേയുണ്ട്. കാണാൻ മറക്കരുത്. http://rafeeqkizhattur.blogspot.com/2011/04/blog-post_18.html

പട്ടേപ്പാടം റാംജി said...

ഒരു ചെറിയ മീറ്റ്‌ ഞങ്ങള്‍ ഇവിടെ റിയാദില്‍ നടത്തിയപ്പോള്‍ ഉണ്ടായ സന്തോഷം ഞങ്ങള്‍ അനുഭവിച്ചിരുന്നു. അപ്പോള്‍ പിന്നെ ഇതൊക്കെ കാണുമ്പോള്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന പ്രയാസം ബാക്കി. ചിത്രങ്ങളും വിവരണവും ഉഷാറായി.
റിയാദ്‌ മീറ്റിന്റെ വിവരങ്ങള്‍ ഇവിടെ കാണാം.

അപ്പൂട്ടൻ said...

വരാഞ്ഞതിന് സോറിയും നഷ്ടബോധവും ഒരുമിച്ച് രേഖപ്പെടുത്താം.

SHANAVAS said...

വളരെ നല്ല ചിത്രങ്ങളും വിവരണവും.പങ്കെടുക്കാന്‍ പറ്റിയതില്‍ വളരെ സന്തോഷം തോന്നുന്നു.പ്രത്യേകിച്ച് "കൂതറ"യുടെയും "കൊട്ടോട്ടി"യുടെയും തനി രൂപം കണ്ടതില്‍.ഇനിയും കൂടുതല്‍ ചങ്ങാതി മാരെ കാണാന്‍ കൊതിക്കുന്നു.

OAB/ഒഎബി said...

'അരീക്കോടാ നമുക്കൊന്ന് കൂടണ്ടേ'എന്ന് എന്റെ വീട്ടു മുറ്റത്തു നിന്നുമുള്ള കൊട്ടോട്ടിയുടെ ആ ചോദ്യം ഞാനോര്‍ക്കുന്നു. കുറെ നല്ലവര്‍ ചേര്‍ന്ന് ഈ പരിപാടി ഇത്ര വലിയ വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം തോന്നുന്നു. എനിക്ക് കൂടാന്‍ കഴിയാത്തതിലുള്ള സങ്കടവും!

kambarRm said...

ഹ..ഹ..ഹ
നൈസ്, മീറ്റും നന്നായി , അത് വിവരിച്ച രീതിയും നന്നായി.
ആശംസകൾ

Muralee Mukundan , ബിലാത്തിപട്ടണം said...

ഇതുവരെ പ്രസിദ്ധീകരിച്ച മീറ്റവലോകനങ്ങളിൽ വെച്ച് ഏറ്റവും നല്ല വിശകലനം കേട്ടൊ ഭായ്
ഇതൊക്കെ കാണുകയും വായിക്കുകയും ചെയ്യുമ്പോഴാണ് ഞങ്ങൾക്കൊക്കെ ഈ സംഗമത്തിൽ പങ്കെടുക്കാതിരുന്നതിന്റെ വിഷമം ഇല്ലാതാകുന്നത് കേട്ടൊ

kaderka said...

റജിസ്ത്ര് ചെയ്ത ശേഷം പിൻ വാങ്ങാനുള്ള ചിന്തയിലായിരുന്നു. വി. കെ. അബ്ദു സാഹെബിന്റെ പ്രേരണ ആ ചിറ്ന്തയിൽ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു. അത് കൊണ്ടായിരുന്നു കോയമ്പത്തൂരിൽ നിന്ന് ഇതിനായി മാത്രം ചില പരിപാടികൾ കട്ട് ചെയ്തു കൊണ്ടെത്തിയത്. അതിനാൽ തന്നെ ഖേദിക്കേണ്ടി വന്നില്ല. മീറ്റിന്റെ എല്ലാ അണിയറ ശില്പികൾക്കും ആയിരമായിരം അഭിവാദ്യങ്ങൾ!

പടാര്‍ബ്ലോഗ്‌, റിജോ said...

ഇപ്പോള്‍ ആത്മാര്‍ത്ഥമായും ദുഃഖിക്കുന്നു. ഈ മീറ്റില്‍ പങ്കടുക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന്. പോസ്റ്റ് നന്നായിരിക്കുന്നു...

Unknown said...

കലക്കന്‍ വിവരണവും ഫോട്ടോസും.

എന്‍.പി മുനീര്‍ said...

മീറ്റവലോകനം രസകരമായി എല്ലാം ഉള്‍ക്കൊള്ളിച്ചവതരിപ്പിച്ചു.
ഇതു വായിച്ചപ്പോഴാണ് ഇത്രയധികം പരിപാടികള്‍ അവിടെ
നടന്നതിനെക്കുറിച്ചറിയുന്നത്. നന്ദി സുഹൃത്തേ

K@nn(())raan*خلي ولي said...

"വരുന്നവരുടെ കഴുത്ത് ഞെരിക്കാന്‍ ഐ ഡി ടാഗും റെഡിയായി 'ബ്ലോഗ്ഗര്‍ കഴുത്തുകളെ' കാത്തിരുന്നു."

hahahaaa...

super machaaaa sooooper..!

shiju arikkath said...

വരാന്‍ കഴിയാഞ്ഞത് അസുഖംകാരണമെന്നതിനാല്‍ വിധിയെ പഴിചാരി തല്‍ക്കാലം ആശ്വസിക്കാം

Solace said...

was really a different experience, was not familiar with any bloggers though. Looking forward to conducting the next meet at my Office, possibly before my marriage...!