Friday, January 7, 2011

മലബാറില്‍ ഒരു ബ്ലോഗേഴ്‌സ് മീറ്റ് - ആലോചനാപോസ്റ്റ്

സ്നേഹപ്പെട്ട ബ്ലോഗര്‍ സുഹൃത്തുക്കളെ,

തൊടുപുഴ, ചെറായി, ഇടപ്പള്ളി എന്നിവിടങ്ങളിലെ നമ്മുടെ ഒത്തുചേരലിനു ശേഷം മലപ്പുറത്തും നമുക്കൊന്ന് ഒത്തുകൂടിയാലെന്താ എന്ന ആലോചനയ്ക്കു വേണ്ടിയാണ് ഈ പോസ്റ്റ്. മലബാര്‍ മേഖലയിലുള്ള ബ്ലോഗ് സുഹൃത്തുക്കളില്‍ നല്ലൊരു ശതമാനം പേര്‍ക്കും നേരത്തേ നടന്ന മീറ്റുകളില്‍ പങ്കെടുക്കാന്‍ സാധിച്ചിട്ടില്ല. ഈമെയില്‍ ചര്‍ച്ചകള്‍ക്കും ഫോണ്‍‌വിളികള്‍ക്കും ഒടുവില്‍ മലപ്പുറം മീറ്റിനുവേണ്ടി ഒന്നു ചര്‍ച്ച ചെയ്യാനും പറ്റിയ ഒരു സ്ഥലവും സമയവും കണ്ടെത്താനാവുമെന്നും കരുതി ഒരു പോസ്റ്റു പോസ്റ്റുന്നു. ഏവരെയും ഈ ചര്‍ച്ചയിലേയ്ക്കു സ്വാഗതം ചെയ്യുന്നു. കൂട്ടായ ചിന്തയിലൂടെ മീറ്റാനും ഈറ്റാനും പറ്റിയ നല്ലൊരു സ്ഥലവും സമയവും കണ്ടെത്തി അതില്‍ പങ്കെടുക്കാനും വിജയിപ്പിയ്ക്കാനും എല്ലാരും ശ്രമിയ്ക്കുമെന്ന വിശ്വാസത്തോടെ...

കൊട്ടോട്ടിക്കാരന്‍ സാബു

84 comments:

ഹംസ said...

വളരെ അധികം ആഗ്രഹമുള്ള ഒരു കാര്യമാണ് ഒരു മീറ്റില്‍ ഒന്നിക്കുക എന്ന്... ഒരു മൂന്ന് മാസത്തെ ഗ്യാപ്പ് കിട്ടിയിരുന്നു എങ്കില്‍ എനിക്കും കൂടാമായിരുന്നു...... ( ഇനി എനിക്കായി നീട്ടി വെക്കണം എന്നൊന്നും ഇല്ല ട്ടോ )

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

വരാന്‍ ശ്രമിക്കാം. ....

Sabu Kottotty said...

തിരൂരോ മലപ്പുറമോ കോഴിക്കോടോ തെരഞ്ഞെടുക്കാമെന്നാ എന്റെ അഭിപ്രായം...

Manoraj said...

ചലോ.. ചലോ.. മലപ്പുറം.. മീറ്റുകള്‍ ആവേശമാവുമ്പോള്‍ ബ്ലോഗ് പോസ്റ്റുകള്‍ കുമ്പാരമാവട്ടെ.. മലപ്പുറം,കോഴിക്കോട് ഭാഗത്ത് ഒരു മീറ്റ് നടത്താന്‍ അരയും തലയും മുറുക്കി ഇറങ്ങിയ കൊട്ടോട്ടിക്ക് എന്റെ ഊഷ്മളമായ ബ്ലോഗഭിവാദനങ്ങള്‍..

ഒരു ഓഫ് : എന്നാലും കൊട്ടോട്ടി 2011 ലെ ആദ്യ മീറ്റായ കായല്‍പ്പരപ്പില്‍ ഒരു മീറ്റിലേക്ക് വരാതിരുന്നത് തികച്ചും നഷ്ടമായി പോയി. ഒരു സജീവമായ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലല്ലോ മാഷേ നിങ്ങള്‍ക്ക്

Sabu Kottotty said...

മനോ.... ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു മാഷെ നേരില്‍ പറയാം...

hanllalath said...

:(

ഇനീപ്പോ ജൂണ്‍ ജൂലായ്‌ ആകാതെ എനിക്ക് നടക്കില്ല.
ഗള്‍ഫുകാര്‍ക്കും ആ സമയമായിരിക്കും സൗകര്യം
ജൂലായില്‍ ആലോചിക്കുന്നതിനെ ഞാന്‍ പിന്തുണയ്ക്കുന്നു.

ഹന്‍ല്ലലത്ത് Hanllalath said...

:(

ഇനീപ്പോ ജൂണ്‍ ജൂലായ്‌ ആകാതെ എനിക്ക് നടക്കില്ല.
ഗള്‍ഫുകാര്‍ക്കും ആ സമയമായിരിക്കും സൗകര്യം
ജൂലായില്‍ ആലോചിക്കുന്നതിനെ ഞാന്‍ പിന്തുണയ്ക്കുന്നു.

ചിന്തകന്‍ said...

നല്ല ആശയം.... എല്ലാ പിന്തുണയും

hAnLLaLaTh പറഞ്ഞ പോലെ, ജൂൺ ജൂലായ് മാസത്തിലായാൽ നാട്ടിലുണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. അന്നായാൽ കൂടുതൽ പ്രവാസി ബ്ലോഗർമാർക്ക് പങ്കെടുക്കാം....

Unknown said...

ആശംസകള്‍ മുന്‍ കൂറായിട്ട് :)
ഒപ്പം വരാന്‍ കഴിയില്ല എന്ന്.... :((

Unknown said...

ആശംസകൾ

കൂതറHashimܓ said...

തുഞ്ചന്‍ പറമ്പ് (തിരൂര്‍) നന്നായിരിക്കും, ട്രയിന്‍ വഴിയും ബസ് വഴിയും വരാന്‍ എളുപ്പവുമാണ്. ജൂണ് ജൂലൈ വരെ നീട്ടികൊണ്ടോവണ്ടാ, അന്ന് വീണ്ടും കൂടാമല്ലോ
മീറ്റ് ഈ മാസമോ അടുത്തമാസമോ തന്നെ ആവട്ടെ

ഉസ്മാന്‍ പള്ളിക്കരയില്‍ said...

കൂതറ ഹാഷിം എഴുതിയ അഭിപ്രായത്തിന് എന്റെ വകയായി അടിയിലൊരു വരയും ഒപ്പും.

നിരക്ഷരൻ said...

ഇതുവരെ മീറ്റുകൾ എന്നാൽ തമ്മിൽ കാണാനുള്ള ഒരു അവസരം മാത്രമായിരുന്നു. പലരും(കുറച്ചുപേരെങ്കിലും) പരസ്പരം കണ്ടുകഴിഞ്ഞിരിക്കുന്നു. ആ സ്ഥിതിക്ക് ഇനിയുള്ള മീറ്റുകളിൽ ബൂലോകത്തിന് ഗുണകരമാകുന്ന തരത്തിലുള്ള ചർച്ചകളോ ബൂലോകം മറ്റുള്ള സാധാരണക്കാരിലേക്ക് എത്തിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളോ ആലോചിച്ചുകൂടെ. ബ്ലോഗ് അക്കാഡമിയുടെ സഹായവും ഇതിലേക്ക് അഭ്യർത്ഥിക്കവുന്നതേയുള്ളൂ.

ഹരീഷ് തൊടുപുഴ said...

മാർച്ച് കഴിഞ്ഞാണേൽ..
മലപ്പുറം ഭാഗത്തൊക്കെ ആണെൽ..
90% എന്നെയും പ്രതീക്ഷിക്കാം..

മലപ്പുറത്തു നിന്ന് കോഴിക്കോട് എത്ര കിമീ??
അതു കൂടി പറയൂ..

തൃശ്ശൂരു നിന്നും..
കുന്നംകുളം, എടപ്പാൾ..പിന്നെ??
പറയൂ..
രണ്ട് പ്രാവശ്യം പകലും..
രണ്ട് പ്രാവശ്യം രാത്രിയിൽ അതുവഴി കടന്നു പോയിട്ടുണ്ടെങ്കിലും..
മറന്നു.. (കോഴിക്കോടിനു കെട്ടോ)

Anil cheleri kumaran said...

ആശംസകൾ.. വരാൻ തീർച്ചയായും ശ്രമിക്കും.

Junaiths said...

നടക്കട്ടെ മലപ്പുറത്തും ഒരു മീറ്റ്‌...ഈ വര്‍ഷം ഞമ്മളില്ല :(

jayanEvoor said...

നല്ല സംരംഭം.
ജൂലൈ-ആ‍ഗസ്റ്റിൽ ആയാൽ പ്രവാസികൾക്കു സൌകര്യമാവും.

എന്തായാലും ബൂലോകം ചലനാത്മകമാക്കാൻ ഇതു നല്ലതാണ്.
എന്റെ എല്ലാ പിൻതുണയും!

(നിളയുടെ തീരത്തായാലോ??)

Rakesh R (വേദവ്യാസൻ) said...

പങ്കെടുക്കാന്‍ പരമാവധി ശ്രമിക്കാം :)

G.MANU said...

എന്റെ വോട്ട് തുഞ്ചന്‍ പറമ്പിന്...

പട്ടേപ്പാടം റാംജി said...

എല്ലാ ആശംസകളും.
വരാന്‍ കഴിയുമെന്ന് തോന്നുന്നില്ല.
മലപ്പുറം ആകുന്നത് നല്ലതാണെന്നാണ് എന്റെ അഭിപ്രായം.

നിരക്ഷരൻ said...

ജി മനൂ...തുഞ്ചൻ പറമ്പിലെ തത്തേ... :)

മാണിക്യം said...

ആശംസകള്‍..

Muralee Mukundan , ബിലാത്തിപട്ടണം said...

എന്തിനാ... മലബാർ എന്നുള്ള ഈ വേർതിരിവ്....?

ഇനി ഭൂലോക ബൂലോഗ സംഗമങ്ങൾ നടത്തി, ബൂലോഗത്തിനും,ബൂലോകർക്കും നന്മകൾ ഉണ്ടാവുന്ന തരത്തിലുള്ള ഒത്തൊരുമകളാണ് ഉണ്ടാകേണ്ടത്...അല്ലേ ഭായ്.

Sabu Kottotty said...

മലബാര്‍ എന്നുള്ള വേര്‍തിരിവൊന്നുമില്ല. മലപ്പുറത്തോ അതിനടുത്തോ നടത്താമെന്നേ ഉദ്ദേശിച്ചുള്ളൂ. എല്ലായിടത്തും മീറ്റുവരട്ടെന്നേ...

ഇവിടെ തിരൂര്‍ തുഞ്ചന്‍ പറമ്പും മലപ്പുറവുമാണ് നിളയുടെ തീരവുമാണ് പ്രധാനമായും നിര്‍ദ്ദേശം വന്നിട്ടുള്ളത്. തിരൂരില്‍ നിന്ന് ഒരു മണിക്കൂര്‍ ബസ്സില്‍ യാത്ര ചെയ്യണം മലപ്പുറത്തെത്താന്‍. കോഴിക്കോട്ടുനിന്നും ഒന്നേകാല്‍ മണിക്കൂര്‍ (50 കി മീ)മലപ്പുറം. തിരൂര്‍ തുഞ്ചന്‍ പറമ്പാണെങ്കില്‍ വിശാലമായ പുല്‍ത്തകിടിയില്‍ മരത്തണലില്‍ മീറ്റും ഈറ്റും നടത്താം. തുഞ്ചന്‍ പറമ്പ് ഫെബ്രുവരിയ്ക്കു ശേഷമേ കിട്ടാന്‍ സാധ്യതയുള്ളൂ. ഓഡിറ്റോറിയത്തിന്റെ അന്വേഷണത്തിന് തോന്ന്യാസി ചുമതലയേറ്റിട്ടുണ്ട്. തിരൂരുള്ള ബ്ലോഗര്‍മാരുടെ പ്രതികരണം പ്രതീക്ഷിയ്ക്കുന്നു.

മലപ്പുറത്താണേല്‍ മുമ്പ് ശില്‍പ്പശാല നടത്തിയതുപോലെ ഏതെങ്കിലും ഹോട്ടലില്‍ കൂടാം. ശേഷം കോട്ടക്കുന്നെന്ന മനോഹര ദൃശ്യം ആസ്വദിക്കുകയുമാവാം. താമസ സൌകര്യം മലപ്പുറത്താണു കൂടുതല്‍. കോട്ടക്കുന്ന് ഇവിടെയുണ്ട്.

കൂടുതല്‍ ബ്ലോഗേഴ്‌സിനു പങ്കെടുക്കാന്‍ കഴിയും വിധത്തില്‍ സംഘടിപ്പിയ്ക്കാന്‍ എല്ലാരും അവരവര്‍ക്കു പങ്കെടുക്കാന്‍ പറ്റുന്ന സമയം ഇവിടെ അറിയിച്ചാല്‍ നന്നായിരിയ്ക്കും.

മുള്ളൂക്കാരന്‍ said...

കുറെ ആളുകള്‍ ഒരുപാട് കാശ് ചിലവാക്കി ഏതെങ്കിലും ഹൈ ക്ലാസ് ഹോട്ടലിലും ഓടിറ്റോറിയതിലും ഒക്കെ ഒന്നിച്ചു കൂടി പരിചയം പുതുക്കി മൃഷ്ട്ടാന്നമായി ഭക്ഷണം കഴിച്ചു ഒരു മീറ്റ്‌ നടത്തുന്ന നിലപാടിനോട് താല്‍പ്പര്യമില്ല. പലരും പലവട്ടം മീറ്റുവഴിയും അല്ലാതെയും പരിചയപ്പെട്ടിരിക്കുന്നു. വേറിട്ട എന്തെങ്കിലും ഒരു പദ്ധതി പ്ലാന്‍ ചെയ്യാന്‍ പറ്റുമോ എന്ന് ആലോചിക്കാം...

Sabu Kottotty said...

എവിടെയായാലും എന്തു പരിപാടിയ്ക്കായാലും എല്ലാരും ഒന്ന് ഒത്തുകൂടണ്ടേ മുള്ളൂരാന്‍..? വ്യത്യസ്ഥമായ എന്തെങ്കിലും പരിപാടി (കാശു ചെലവില്ലാത്തത്) മീറ്റിന്റെ കൂടെ സംഘടിപ്പിച്ചാല്‍ നന്നാവും. അതും ആലോചിയ്ക്കാം. വിദേശത്തുള്ളവര്‍ പലരും പങ്കെടുക്കാന്‍ കൂടുതല്‍ താല്‍പ്പര്യമെടുത്തിരിയ്ക്കുന്നതിനാല്‍ അതുംകൂടി ഉള്‍ക്കൊള്ളാം.

lekshmi. lachu said...

aashamsakal..

ഷെരീഫ് കൊട്ടാരക്കര said...

തിരൂര്‍ ആണ് മലപ്പുറത്തേക്കാള്‍ എല്ലാം കൊണ്ടും നല്ലത് എന്നാണെനിക്ക് തോന്നുന്നത്. ട്രൈനില്‍ വരാനുള്ള സൌകര്യം(തെക്ക് നിന്നും വടക്ക് നിന്നും)കൂടാതെ തുഞ്ചന്‍ പറമ്പിലെ സംഗമത്തിനു അതിന്റേതായ പ്രത്യേകതയും ഉണ്ട്. അവിടെ വരുന്നവര്‍ക്ക് ചരിത്രം ഉറങ്ങുന്ന ആ മണ്ണില്‍ വെച്ച് എത്രയോ ചര്‍ച്ചകള്‍ക്ക് രംഗവേദി ഒരുക്കാം. സുന്ദരമായ പ്രകൃതി.വിശാലമായ മണല്‍ പറമ്പ്. എല്ലാത്തിലും ഉപരി സാഹിത്യ രചന നടത്തുന്നതിന് അവിടെ നിര്‍മിച്ച ക്വാട്ടേര്‍സില്‍ അനുവാദം വാങ്ങിയാല്‍ (അതിനു സ്വാധീനവും വേണം) താമസിക്കാം.മലപ്പുറത്ത്കാര്‍ക്ക് ഒരു മണിക്കൂര്‍ കൊണ്ട് തിരൂര്‍ എത്തിച്ചേരാം. ഇങ്ങിനെ പലവിധത്തിലുള്ള മെച്ചവും തിരൂരിനുണ്ട്. വാഗണ്‍ ട്രാജടിയില്‍ മരിച്ചവരുടെ ശവകുടീരം ഇതിന്‍ സമീപം പല ഇടങ്ങളിലായി മറവാടിയിട്ടുമുണ്ട്. ഇതിനു സമീപമുള്ള തിരുനാവായും സന്ദര്‍ശിക്കാം.തിരൂരിന് എന്റെ വോട്ട്.

chithrakaran:ചിത്രകാരന്‍ said...

കൊട്ടോട്ടിയും തൊന്യാസിയും മുന്നോട്ടു നീങ്ങട്ടെ !!!
തിയ്യതി നിശ്ചയമാകട്ടെ ആദ്യം.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ബ്ലോഗ്‌ മീറ്റ് നടത്താന്‍ കേരളത്തില്‍ ഏറ്റവും യോജിച്ച സ്ഥലം തിരൂര്‍ തന്നെ.

ഹംസ said...

ഏപ്രീല്‍ അവസാനമോ മെയ് ആദ്യമോ ആയി നടത്തിയാല്‍ കുറെ പ്രവാസി ബ്ലോഗര്‍മാര്‍ നാട്ടിലുണ്ടാവും . എനിക്കും കൂടാന്‍ സാധിക്കും അങ്ങനെ ഒരു തീരുമാനത്തില്‍ എത്തുമെന്ന് വിശ്വസിക്കുന്നു..

പാവപ്പെട്ടവൻ said...

മീറ്റിനു സർവ്വാ‍ശംസയും ..ഈ പ്രാവിശ്യത്തെ മീറ്റ് ബൂലൊകത്തിനും ഈ ഭാഷക്കും ഉണർവും, ഉണ്മേഷവും പകരുന്ന തരത്തിൽ ആകണം .
അതിനു വേണ്ടീയുള്ള ചില അന്വേഷണങ്ങളും ഞാൻ ഇതിനിടയിൽ നടത്തിയിരുന്നു .

Umesh Pilicode said...

ആശംസകൾ.. വരാൻ തീർച്ചയായും ശ്രമിക്കും.

mujebrahman10riyal said...

എല്ലാ ആശംസകളും.
മലപ്പുറം ആകുന്നത് നല്ലതാണെന്നാണ് എന്റെ അഭിപ്രായം.
നടക്കട്ടെ മലപ്പുറത്തും ഒരു മീറ്റ്‌.

Areekkodan | അരീക്കോടന്‍ said...

അയ്യോ...അപ്പോ ഞമ്മള്‍ ഞമ്മളുടെ കുടീകൂടലിനോടനുബന്ധിച്ച് ഒരു ഈറ്റ് നടത്താമെന്ന് ഉദ്ദേശിച്ചിരുന്നു.ഏപ്രില്‍ അല്ലെങ്കില്‍ മേയില്‍.അത് കൊളായോ?രണ്ട് മീറ്റ് നടക്കൂലാല്ലോ?

അഭി said...

ആശംസകൾ മാഷെ

yousufpa said...

കൂതറയ്ക്ക് നൂറ്‌ വോട്ട്.പറ്റിയ സ്ഥലം തുഞ്ചൻ പറമ്പ് തന്നെ. ഇസ്മായിൽ കുറുമ്പടിയുടെ പോസ്റ്റിൽ വിവരിച്ച സ്ഥലങ്ങളും കാണാം. എന്തേയ്..ഒരു വെടിക്ക് മൂന്ന് പക്ഷി(ആഹാരം മറക്കരുതല്ലോ).ആഹാരം ഏതെങ്കിലും കാറ്ററിംഗ് കമ്പനികളെ ഏല്പിച്ചാൽ മതി.

ഇ.എ.സജിം തട്ടത്തുമല said...

മുള്ളൂർ കാരൻ പറഞ്ഞതുപോലെ വെറും കാണൽ മാത്രമാകരുത് ബ്ലോഗേഴ്സ് മീറ്റ്. ആ കാലം കഴിഞ്ഞു. ഒന്നോർക്കുക. ബ്ലോഗ് ഇപ്പോൾ തീരെ ശൈശവ ദിശയിലല്ല. അല്പ മാന്ദ്യം ഉണ്ടായത് നേരാണെങ്കിലും. ചർച്ച , കലാ പരിപാടികൾ, ഏതെങ്കിലും വിഷയത്തിൽ ക്ലാസ്സുകൾ ഒക്കെ. ബ്ലോഗിംഗിൽ തന്നെ ബ്ലോഗ്ഗർമാർക്ക് ബഹുഭൂരിപക്ഷത്തിനും അറിഞ്ഞുകൂടാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ട്. എല്ലാവർക്കും എല്ലാം അറിയില്ല. അതൊക്കെ ഷെയർ ചെയ്യാനുള്ള ക്ലാസ്സുകളും മറ്റും ഉണ്ടാകണം. ബ്ലോഗർമാരല്ലാത്തവരെ തീർത്തും അവഗണിക്കുന്നതും ഒഴിവാക്കനം. ഒരു സ്ഥലത്തു വച്ച് മീറ്റ് നടക്കുമ്പോൾ അത്യാവശ്യം അവിടുത്തെ ജനപ്രതിനിധികളെയെങ്കിലും ക്ഷണിക്കണം. ബ്ലോഗിന്റെ സന്ദേശം നെറ്റിനു പുറത്തു നിൽക്കുന്നവരും അറിയണം. വില കൂടിയ സ്ഥലങ്ങളിൽ തന്നെ മീറ്റ് നടക്കനമെന്ന നിർബന്ധവുംമില്ല. മഴയില്ലെങ്കിൽ ഏതെങ്കിലും ബീച്ചിലോ പുൽതകിടിയിലോ ഇരുന്നും മീറ്റ് നടത്താം. അതൊരു വെറൈറ്റി തന്നെ. എന്നാൽ ഹാൾ മീറ്റുകളും ഇടയ്ക്ക് ആവശ്യമാണ്.ബ്ലോഗ്ഗർമാർക്ക് ഒരു തലസ്ഥാനവും (സാംസ്കാരിക തലേഥാനം എന്നൊക്കെ പറയുന്നതുപോലെ), പ്രസ്സ് ക്ലബ്ബുകൾ എന്നതുപോലെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ബ്ലോഗ്ക്ലബ്ബുകളും ഒക്കെ വരുന്ന കാലം വിദൂരമാകരുത്.

പിന്നെ മലപ്പുറമാണ് ലണ്ണൂരാണ് എന്നൊന്നും ഈയുള്ളവനു നോട്ടമില്ല. കയറി വന്നുകളയും!

ഇ.എ.സജിം തട്ടത്തുമല said...

മലപ്പുറമായാലും കണ്ണൂരായാലും വരാനിപ്പോഴേ തയ്യാറെടുക്കുകയാണ്. അധികം നീട്ടരുത്. ഇനിയും കല്യാണ പ്രായം ആയില്ലെങ്കിലും നമ്മൾ ഒക്കെ വയസായി വരികയാണ്.ജീവിതം ഒരിക്കലെ ഉള്ളൂ. ഈ ബ്ലോഗാണെങ്കിൽ കുറച്ച് നേരത്തെ പഹയന്മാർ കണ്ടു പിടിച്ചതുമില്ല. ഹഹഹ!

ഇ.എ.സജിം തട്ടത്തുമല said...

തുഞ്ചൻപറമ്പിലെ തത്തേ....
വരൂ...... ഇനി ആ സ്ഥലത്തിരുന്ന് ഒന്നു മീറ്റാനൊക്കുമോ? എങ്കിൽ ഭാഗ്യംതന്നേ!

ഹന്‍ല്ലലത്ത് Hanllalath said...
This comment has been removed by the author.
Unknown said...

എല്ലാവര്‍ക്കും എത്തിപ്പെടാന്‍ കൂടുതല്‍ സൗകര്യം തിരൂര്‍ ആയിരിക്കുമെന്നു കരുതുന്നു.
മലയാളം ബ്ലോഗര്‍മാരുടെ സംഗമത്തിനു പറ്റിയ സ്ഥലം തുഞ്ചന്‍പറമ്പ് തന്നെയല്ലേ?

അശോകന്‍ പടിയില്‍ said...

തിരൂര്‍ തുഞ്ചന്‍പറമ്പു തന്നാ നല്ലത്. എല്ലായിടത്തു നിന്നും ട്രയിന്‍‌മാര്‍ഗ്ഗം എത്താന്‍ നല്ല സൌകര്യമാണ്. ഏപ്രില്‍ അവസാന വാരമായിരിക്കും നല്ലത്. ഫെബ്രുവരിയില്‍ തുഞ്ചന്‍ പറമ്പ് ഉത്സവം നടക്കും. അതുകഴിഞ്ഞ് മാര്‍ച്ചില്‍ കുട്ടികളുടെ പരീക്ഷകള്‍ തുടങ്ങുകയായി. മെയ് പകുതിയോടെ മഴയുമെത്തും. എല്ലാം കൊണ്ടും ഏപ്രില്‍ അവസാന വാരം നടത്താമെന്ന എന്റെ അഭിപ്രായം. അപ്പോഴാവുമ്പൊ കുറേ പ്രവാസി ബ്ലോഗര്‍മാര്‍ക്കും പങ്കെടുക്കാന്‍ സാധിക്കും.... എവിടെയായാലും ഇത്തവണ മീറ്റാന്‍ ഞാനുമുണ്ട്.

നീര്‍വിളാകന്‍ said...

സത്യത്തില്‍ ബ്ലോഗ് മീറ്റുകളില്‍ പങ്കെടുക്കാന്‍ ഇതേവരെ കഴിഞ്ഞിട്ടില്ല. ആകെ കണ്ട ബ്ലോഗര്‍ ബഷീര്‍ വള്ളിക്കുന്നിനെ മാത്രം. പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ട്, എല്ലാവരേയും പരിചയപ്പെടണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ എന്റെ ജോലിയുടെ പ്രത്യേകത കാരണം ഒരുറപ്പും പറയാന്‍ കഴിയില്ല. എല്ലാ ആശംസകളും...

Unknown said...

മലപ്പുറം മീറ്റെന്ന് പറയുമ്പോൾ തുഞ്ചൻ പറമ്പ് അല്ലാതെ മറ്റൊരു അനുയോജ്യസ്ഥലം വേറെ ഇല്ല എന്നു തന്നെ പറയാം...
ഏപ്രിൽ മെയ് മാസത്തിൽ ആണെങ്കിൽ മീറ്റിൽ പങ്കെടുക്കാൻ കഴിയും
എന്ന് കരുതുന്നു... ചർച്ച തുടരട്ടെ

ആശംസകള്‍!

Kadalass said...

മീറ്റ് നടക്കട്ടെ. സമയ-സ്ഥല-കാലത്തെ കുറിച്ചൊന്നും ഞാന്‍ അഭിപ്രായം പറയുന്നില്ല. പങ്കെടുക്കാന്‍ ആഗ്രഹമുണ്ട്. സ്ഥലവും സമയവും ഒക്കെ തീരുമാനിച്ചതിനുശേഷം പങ്കെടുക്കുന്നതിനെകുറിച്ച് ആലോചിക്കാം...... നാട്ടിലുണ്ടെങ്കില്‍ തീര്‍ച്ചയായും പങ്കെടുക്കും.

ചിലരെല്ലാം അഭിപ്രായപ്പെട്ടതുപോലെ വെറും ഒരു കൂടിപ്പിരിയലാകരുത്. നിലവാരത്തോടുകൂടിയ, ഉപകാരപ്രദമായ, ക്ളാസ്സുകളും ചര്‍ച്ചകളും, നിര്‍ബന്ധമായും മീറ്റില്‍ ഉള്‍പ്പെടുത്തണം. ബ്ളോഗര്‍മാരല്ലാത്തവര്‍ക്കുകൂടി ബ്ളൊഗുകളേയും മറ്റും പരിചയപ്പെടുത്തുന്ന പ്രോഗ്രാമുകളും ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും.
എന്റെ വിനീതമായ അഭിപ്രായമാണ്......
എല്ലാ ആശംസകളും!

mukthaRionism said...

കൊള്ളാം..
ആലം ദുനിയാവില്‍ എവിടെയാണേലും ഞാന്‍ വരും.
അല്ല പിന്നെ..


കൊട്ടോട്ടീക്കാരാ
നടക്കട്ടെ..
ഞാനുമുണ്ട് പിന്നില്‍..

OAB/ഒഎബി said...

തിരൂർ -തുഞ്ചൻ പറമ്പ്- നല്ല സ്ഥലം തന്നെ. എങ്കിലും എനിക്ക് നിർദ്ദേശിക്കാൻ പറ്റിയ ഒരു സ്ഥലമാണ് നിലംബൂർ.
ട്രെയിനുമുണ്ട് അവിടെക്ക്. ഹോട്ടലും മറ്റും മറ്റും ഉണ്ടെങ്കിലും അതൊന്നുമല്ലാത്ത തേക്കിൻ കാട് കനോലി പ്ലാന്റ് ചാലിയാറിൻ തീരം ചിലവില്ലാത്ത ഈ സ്ഥലങ്ങളും വളരെ അനുയോജ്യമാണ്.

ശേഷം അവിടം കാഴ്ചകളായി പലതുമുണ്ട് താനും.

ഭക്ഷണം: അത് എതെങ്കിലും കാറ്ററിങ്ങ് ‌ അറേബ്യൻ ഫുഡ്ഡ് മുതൽ നാടൻ ചോറ് വരെ ലഭിക്കുന്ന എന്നാൽ കൂടുതൽ കാശ് ആകാത്ത കുറേയേറേ കടകൾ എനിക്കറിയാവുന്നത് പരിസരങ്ങളിലായുണ്ട്.

എവിടെ ആയാലും എനിക്ക് പങ്കെടുക്കാൻ ജനു: 15 വരെ മാത്രമേ സമയമുള്ളു.


ഇക്കാര്യത്തിൽ ബ്ലോഗർ മുഖ്താറിൽ നിന്നും വേണ്ടുന്ന സഹകരണങ്ങൾ കിട്ടുമായിരുന്നു. പക്ഷെ അദ്ദേഹം ഒരു പത്രത്തിൽ ജോലി ചെയ്യുന്നതിനാൽ ഇപ്പോൾ തിരക്കിലായിരിക്കാനാണ് സാധ്യത.

എവിടെ വച്ച് നടത്തിയാലും( മലയാളം ബ്ലോഗ് എന്തെന്ന് ഇന്നുമറിയാത്ത ഐടിക്കാരെ വരെ എനിക്കറിയാം )ബ്ലോഗെന്തെന്നും അത് കൊണ്ടുള്ള പ്രയോജനമെന്തെന്നും അത് കൊണ്ട് വരുമാനമുണ്ടാക്കാനുള്ള മാർഗ്ഗങ്ങളും സാ‍ധാരനക്കാരിൽ എത്തിക്കാനുള്ള മാർഗ്ഗങ്ങളും നിർദ്ദേശങ്ങളും നടത്തപ്പെടണം എന്നാശിക്കുന്നു.

എല്ലാ വിധ ആശംസകളും നേർന്ന് കൊണ്ട്...

Mohamedkutty മുഹമ്മദുകുട്ടി said...

ഇതു വരെയുള്ള മൊത്തം ചര്‍ച്ച കണ്ടതിനു ശേഷം അഭിപ്രായം പറയാമെന്നു കരുതി.ഇവിടെ മുള്ളൂക്കാരനും ഷെരീഫും തട്ടുമലയും ഒക്കെ പറഞ്ഞ പോലെ ബ്ലോഗെന്താണെന്നു പോലും അറിയാത്ത ഐ.റ്റി ക്കാരുള്ള നമ്മുടെ നാട്ടില്‍ സാധാരണക്കാര്‍ക്കു പോലും മനസ്സിലാവുന്ന തരത്തില്‍ ഇതൊക്കെ പരിചയപ്പെടുത്താന്‍ പറ്റിയ ഒരു വര്‍ക്ക് ഷാപ്പാവും നല്ലതെന്നു തോന്നുന്നു. പിന്നെ ഭക്ഷണം അതിന്റെ സമയത്ത് സാധാരണ കഴിക്കാന്‍ പറ്റിയ എന്തെങ്കിലും പോരെ?.അതു പോലെ താമസ സൌകര്യം ദൂരെ നിന്നു വരുന്നവര്‍ക്ക് മാത്രമല്ലെ ആവശ്യമുള്ളൂ?.പിന്നെ സ്ഥലം, അക്കാര്യത്തില്‍ ഭൂരി പക്ഷം പേരും തിരൂര്‍ പറഞ്ഞും കാണുന്നു. ഇനി എത്ര ശ്രമിച്ചാലും ഭിന്നാഭിപ്രയങ്ങള്‍ വരാനും സാദ്ധ്യതയുണ്ട്. ധാരാളം പ്രവാസികളാണ് ഈ മേഖലയില്‍ ഇപ്പോഴുള്ളത് അതു കൊണ്ട് അവരുടെ സൌകര്യവും നോക്കുന്നത് നന്നായിരിക്കും.ഇതോടനുബന്ധിച്ച് ചെറിയൊരു “ഒണ്‍ ഡേ ടൂര്‍” മറ്റൊരു ദിവസം സംഘടിപ്പിച്ചാല്‍ പ്രവാസികള്‍ക്കതൊരു അനുഭവവുമായിരിക്കും!.പിന്നെ മലപ്പുറം ജില്ലക്കാരനാണെങ്കിലും സംഘാടനമെല്ലാം ചെറുപ്പക്കാര്‍ ചെയ്യണമെന്നു അപേക്ഷിക്കുന്നു. പങ്കെടുക്കാനേ തല്‍ക്കാലം പറ്റുകയുള്ളൂ (ഇന്‍ ശാ‍ അല്ലാഹ്!).

Manoraj said...

എറണാകുളത്ത് നടന്ന കായല്‍ മീറ്റിന്റെ ചര്‍ച്ചയുടെ ഒരു ഏകദേശ രൂപം ഇവിടെ കൊടുത്തിട്ടുണ്ട്. കായല്‍ മീറ്റിന്റെ കണ്ടുന്യൂവിറ്റിയാവട്ടെ ഈ മലബാര്‍ മീറ്റ്.. കൊട്ടോട്ടിക്കാരന്‍ എന്തു പറയുന്നു. താങ്കള്‍ക്ക് ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും.

http://manorajkr.blogspot.com/2011/01/blog-post_13.html

Manoraj said...

അല്ല. തിരൂരില്‍ ഒരു മിറ്റെന്ന് പറഞ്ഞിട്ട് ഇവിടെ തിരൂരുള്ള ബ്ലൊഗേര്‍സ് ആരും പ്രതികരിക്കുന്നില്ലേ.. ആഥിതേയ മര്യാദ കാട്ടൂ..:):) തിരൂര്‍ ഭാഗത്തുള്ള ബ്ലോഗര്‍മാരുടെ ശ്രദ്ധക്ക്.. മീറ്റിന് തിരൂരാണ് പറ്റിയ വേദിയെന്ന് എല്ലാവരും പറയുമ്പോള്‍.. അവിടെയുള്ള സാഹചര്യങ്ങളും മറ്റും ഒന്ന് വിലയിരുത്തുകയും മീറ്റിലേക്ക് ആളുകളെ എത്തിക്കുവാനായി കൂടുതല്‍ പോസ്റ്റുകളുമായി സജീവമാവുകയും ചെയ്യുക.

പിന്നെ, ഇനിയുള്ള മീറ്റുകള്‍ ചര്‍ച്ചകളും ബ്ലോഗിന്റെ പുരോഗതിക്കുമുള്ളതാവട്ടെ എന്ന്‍ എനിക്കും ആഗ്രഹമുണ്ട്

chithrakaran:ചിത്രകാരന്‍ said...

അപ്പോ തിരൂരങ്ങ്ട് ഒറപ്പിക്യല്ലേ :) എഴുത്തശ്ശന്റെ കിളിയെ കൊറച്ച് ബ്ലോഗ് പഠിപ്പിക്ക്യേം ചെയ്യാം. അതിനു തിരൂരില്‍ ബ്ലോഗര്‍മാരുണ്ടോ എന്നതാണു മുഖ്യ ചിന്താവിഷയം ! നല്ല ആഞ്ഞിലി ചക്കയുണ്ടാകുന്ന മരങ്ങളുണ്ടായിരുന്നു തുഞ്ചന്‍ പറംബില്‍... കയ്പ്പില്ലാത്ത കാഞ്ഞിരമുണ്ടെന്നും കേട്ടു... കോണ്‍ക്രീറ്റിലുള്ള കിളിയും. തിരൂര്‍ മലപ്പുറം ജില്ലക്കാരായ ബ്ലോഗര്‍മാര്‍ മുന്നോട്ടുവന്ന് ഈ നല്ലകാര്യത്തിനായി കൊട്ടോട്ടിയേയും തോന്യാസിയേയും സഹായിക്കുമല്ലോ.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഞാന്‍ തിരൂര്‍ക്കാരനായ ഒരു ബ്ലോഗറാണ്. വരാന്‍ കഴിയുമെന്ന് ഉറപ്പില്ല. എങ്കിലും എന്റെ അദൃശ്യസാന്നിധ്യം എല്ലായിടത്തും ഉണ്ടാകും.
തിരൂര്‍, മലപ്പുറം ജില്ലയില്‍ ഏറ്റവും വലിയ പട്ടണം ആണ്. എല്ലാ ദിക്കില്‍ നിന്നും എത്തിപ്പെടാന്‍ (പ്രത്യകിച്ചു തീവണ്ടിമാര്‍ഗം)ഏറ്റവും നല്ല ഇടമാണെന്ന് എനിക്ക് തോന്നുന്നു.ഭാഷയുടെ ഈറ്റില്ലമായ ഇവിടത്തിന്റെ പ്രാധാന്യം മീറ്റില്‍ ഒരു പരാമര്‍ശവും ആവാം.
വള്ളത്തോളിന്റെ ജന്മദേശം ഇവിടെനിന്ന് പത്തുകിലോമീറ്റര്‍ അകലെ ചേന്നര എന്ന സ്ഥലത്താണ്. കൂടാതെ വാഗണ്‍ ട്രാജഡി, മാമാങ്കം തുടങ്ങിയ പല സ്മാരകങ്ങളും ഇവിടെ അടുത്താണ്. ആവശ്യക്കാര്‍ക്ക് സന്ദര്‍ശിക്കുകയുമാകാം.

വാഴക്കോടന്‍ ‍// vazhakodan said...

കൊട്ടോട്ടീ,
നിങ്ങള്‍ ധൈര്യമായി തീരുമാനിച്ചോളീന്‍ ആഘോഷക്കമ്മറ്റിയില്‍ ഞാനുണ്ടേ!
അപ്പോ എല്ലാവിധ ആ‍ാശംസകളും!

സ്നേഹത്തോടെ,
വാഴക്കോടന്‍

ഹംസ said...

തിരൂര്‍ എനിക്കും സമ്മതമാ ഇനി മലപ്പുറമായാലും എനിക്ക് കുഴപ്പമില്ല... പിന്നെ എന്നാ മീറ്റ് എന്നുള്ളത് കൂടി ഒരു തീരുമാനാക്കൂ പെട്ടന്ന്

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ആശംസകള്‍...

faisu madeena said...

ഞാനും മലപ്പുറത്താ...പക്ഷെ തിരൂരെവിടെ,തുഞ്ചന്‍പറമ്ബെവിടെ എന്നൊന്നും അറിയില്ല ..മീറ്റ്‌ നടക്കുന്ന സമയത്ത് നാട്ടില്‍ ഉണ്ടെങ്കില്‍ എങ്ങിനെയെങ്കിലും എത്തിപ്പെടാം....പുതിയ ആളാണ്‌ വരാമല്ലോ അല്ലേ ....!!!

എല്ലാ ആശംസകളും .....

കരീം മാഷ്‌ said...

മാർച്ചു മുതൽ ഏതു സമയത്താണെങ്കിലും ഞാൻ തയ്യാർ!
എല്ലാവരുടേയും അല്ലെങ്കിൽ ഭൂരിപക്ഷത്തിന്റെ സൌകര്യത്തിനനുസരിച്ചു തിയതി ഫിക്സ് ചെയ്യുക.
ഞാൻ അതിനനുസരിച്ചു ലീവ് അഡ്ജസ്റ്റ് ചെയ്തു എത്താൻ പരിശ്രമിക്കും ഇപ്പോൾ ഞാൻ യു.എ.ഇ യിലാണ്‌.
എല്ലാർക്കും ആശംസകൾ.
അപ്ഡേഷനുകൾ അറിയിക്കാൻ മറക്കരുത്.
ഈ വിശേഷം എന്നെ മെയിലായി അറിയിച്ച Hashimܓ നു നന്ദി!.

കരീം മാഷ്‌ said...

തുഞ്ചൻ പറമ്പിലേക്കെത്താനുള്ള വഴി ഇവിടെയുണ്ട്.

ചിത്രത്തുണ്ടുകള്‍: തിരൂര്‍ തുഞ്ചന്‍ പറമ്പ്‌.

കോട്ടക്കുന്നിലേക്കെത്താനുള്ള വഴി ഇവിടെയും.

ചിത്രത്തുണ്ടുകള്‍: മലപ്പുറത്തിന്റെ മാറില്‍ (സചിത്ര ലേഖനം)

തുഞ്ചന്‍പറമ്പ് മീറ്റ് said...

ഭൂരിപക്ഷാഭിപ്രായം തിരൂര്‍ തുഞ്ചന്‍ പറമ്പായതിനാല്‍ അതുതന്നെ നമുക്ക് തെരഞ്ഞെടുക്കാം. വടക്കും തെക്കും ഉള്ളവര്‍ക്കെല്ലാം തീവണ്ടിമാര്‍ഗ്ഗം എത്താനും എളുപ്പമാണ്. മെയ്‌മാസം മുതല്‍ മഴ ആരംഭിയ്ക്കാന്‍ സാധ്യതയുള്ളതിനാല്‍ ഏപ്രില്‍ ആവും നല്ലത്. തുഞ്ചന്‍ പറമ്പില്‍ ഫെബ്രുവരിയില്‍ ഉത്സവം നടക്കുകയാണ്. ഏപ്രില്‍, മെയ് മാസങ്ങളില്‍ നടത്തിയാല്‍ പ്രവാസികളായ പല ബ്ലോഗര്‍മാര്‍ക്കും പങ്കെടുക്കാന്‍ കഴിയുമെന്നതിനാല്‍ ഏപ്രില്‍ അവസാന വാരം മീറ്റാമെന്നു കരുതുന്നു. അവസാന ഞായര്‍ ഈസ്റ്ററായതിനാല്‍ പലര്‍ക്കും പങ്കെടുക്കാന്‍ തടസ്സമുണ്ടെന്നും അറിയുന്നു. പിന്നെ ഏപ്രില്‍ 10, 17 തീയതികളാണ് പറ്റിയത്. രണ്ടാം ശനിയും വിഷുവും ഈ ദിവസങ്ങള്‍ക്കു മുമ്പ് അവധിദിനങ്ങളായി വരുന്നുണ്ടെന്നതും മിയ്ക്കവര്‍ക്കും സൌകര്യമാവുമെന്നു കരുതുന്നു. തുഞ്ചന്‍‌പറമ്പ് ഭാരവാഹികളുമായി ആലോചിച്ച് തീയതി തീരുമാനിയ്ക്കാം. ഏപ്രില്‍ പത്തിനോ പതിനേഴിനോ നമുക്ക് ഒത്തുകൂടാമെന്നു പ്രതീക്ഷിയ്ക്കുന്നു. അടുത്തുതന്നെ പോസ്റ്റ് അഡേറ്റു ചെയ്യാം.

കരീം മാഷിന്റെ കമന്റ് ശ്രദ്ധിയ്ക്കുമല്ലോ...

തുഞ്ചന്‍പറമ്പ് മീറ്റ് said...

ഫൈസു പുതിയ ആള്‍ക്കാര്‍ക്ക് സ്പെഷല്‍ ഗിഫ്റ്റുണ്ട്... അറയ്ക്കാതെ മടിയ്ക്കാതെ കടന്നുവരൂ..

Akbar said...

സമയം അനുകൂലമായാല്‍ ഞാനും വരും. തിരൂരോ മലപ്പുറമോ കോഴിക്കോടോ ആയാലും കുഴപ്പമില്ല.

Unknown said...

തിരൂര്‍ക്കാരനായ ഒരു ബ്ലോഗറാണ് ഞാനും.
ഇതുവരെ ബ്ലോഗ് മീറ്റുകളിലൊന്നും പങ്കെടുത്തിട്ടില്ലാത്തതിനാല്‍ മീറ്റിനെപ്പറ്റി കാര്യമായൊന്നും അറിയില്ല. എങ്കിലും എന്റെ എല്ലാ സഹകരണവും ഉണ്ടാകും. വേണ്ടത് എന്തെന്ന് അറിയിക്കുമല്ലോ!?

ശ്രീജിത് കൊണ്ടോട്ടി. said...
This comment has been removed by the author.
Unknown said...

ആശംസകൾ

Unknown said...

മലപ്പുറത്തായാൽ ചെറിയ സഹായമൊക്കെ ചെയ്യാൻ സൌകര്യമായിരിന്നു. തിരൂരാവുമ്പോ അതിനു കഴിയണമെന്നില്ല.

Manoraj said...

ഇവിടെ ചെറിയ ഒരു കാര്യം കുറിക്കട്ടെ.. ഇനിയും സ്ഥലം തീരുമാനിക്കപ്പെട്ടില്ലെങ്കില്‍ ഈ ചര്‍ച്ച അനന്തമായി നീളുകയേ ഉള്ളൂ.. എല്ലാവര്‍ക്കും കൂടുതല്‍ സൌകര്യപ്രദമായ അല്ലെങ്കില്‍ കൂടുതല്‍ പേര്‍ക്ക് സൌകര്യപ്രദമായ സ്ഥലവും തീയതിയും എത്രയും പെട്ടന്ന് തീരുമാനിക്കുക. എന്നിട്ട് ആ സ്ഥലത്ത് ആ തീയതിക്ക് കിട്ടാവുന്ന മറ്റു സംവിധാനങ്ങളെ പറ്റി ചിന്തിക്കുക. എന്താ മറ്റുള്ളവരുടെ അഭിപ്രായം.. അപ്പോള്‍ പെട്ടന്ന് സ്ഥലവും സമയവും ഫൈനലൈസ് ചെയ്ത് അറിയിക്കുമെന്ന് കരുതുന്നു.

തുഞ്ചന്‍പറമ്പ് മീറ്റ് said...

തീര്‍ച്ചയായും മനോരാജ്...
ഇതില്‍ കൂടുതല്‍‌പേര്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ നല്ലത് തുഞ്ചന്‍പറമ്പു തന്നെയാണ്. തുഞ്ചന്‍പറമ്പുമായി ബന്ധപ്പെട്ട് ഡേറ്റു ഫിക്സ് ചെയ്യാം. രണ്ടുദിവസം കൊണ്ട് തീയതി തീരുമാനിക്കാനാവുമെന്നു കരുതുന്നു. ഇതു സംബന്ധിച്ച് തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പോസ്റ്റ് അപ്ഡേറ്റ് ഉണ്ടാവും.

നന്ദു | naNdu | നന്ദു: താങ്കള്‍ മൊബൈല്‍ നമ്പര്‍ തരുമെന്നു കരുതുന്നു. എന്റെ നമ്പര്‍ 9400006000, 9288000088

Unknown said...

എന്റെ നമ്പര്‍ : 9995635557
:)

Yasmin NK said...

ആശംസകള്‍
വരാന്‍ ശ്രമിക്കാം.

jayanEvoor said...

അപ്പോ,
നമുക്ക് ഒരുമിച്ചങ്ങു പിടിക്കാം, എന്താ?
വലിയ പുള്ളികളെ കൊണ്ടുവന്ന് ഉദ്ഘാടനം ഒന്നും വേണ്ട.
നമ്മൾ കൂടി, ക്രിയാത്മകമായ പരിപാടികൾ ആവിഷ്കരിക്കുക, കുശലം പറയുക, കുശാലായി ഭക്ഷനം കഴിക്കുക, സൌഹൃദം പങ്കിടുക... എന്താ!?

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

ഇന്നാണ് ഈ വാര്‍ത്ത അറിഞ്ഞത്. ബ്ലോഗര്‍ എന്നൊക്കെ പേരുണ്ടെങ്കിലും കുറെ പോസ്ടുന്നതല്ലാതെ നെറ്റില്‍ കയറുന്നതും പോസ്റ്റുകള്‍ വായിപ്പിക്കാന്‍ ശ്രമിക്കുന്നതും കുറവാണ്. അതുകൊണ്ട് നേരിട്ട് പരിചയമുള്ള ബ്ലോഗര്‍മാര്‍ കുറവാണ്.

മലപ്പുറത്ത്‌ ഒരു ബ്ലോഗ്‌ മീറ്റ്‌ നടത്താനുള്ള തീരുമാനം തീര്‍ച്ചയായും നല്ലത്. അതിനു തിരൂര്‍ തന്നെ കേന്ദ്രമാക്കണമെന്ന് ശക്തമായി ശുപാര്‍ശ ചെയ്യുകയും ചെയ്യുന്നു. തിരൂര്‍ കാരനായത് കൊണ്ട് മാത്രമല്ല, മലയാള ഭാഷയുടെ പിതാവിന്റെ മണ്ണില്‍ മലപ്പുറത്തിന്റെ ആദ്യത്തെ ബ്ലോഗ്‌ മീറ്റ്‌ നടത്തുന്നത് തന്നെയാണ് എന്തുകൊണ്ടും അഭികാമ്യം. (ഈയുള്ളവന്‍ ആദ്യമായി പങ്കെടുക്കുന്ന ബ്ലോഗ്‌ മീറ്റ്‌ സ്വന്തം നാട്ടില്‍ ആകട്ടെ എന്നൊരു രഹസ്യ ആഗ്രഹവും ഉണ്ടെന്നു വെച്ചോ...)

തുഞ്ചന്‍ പറമ്പില്‍ ലൈബ്രെരിയനായി എന്റെ പഴയ സതീര്ത്യന്‍ ഉണ്ട്. സംഘാടനത്തിന്റെ എന്ത് സഹായവും കഴിയുന്ന പോലെ ചെയ്തു തരാം.

യാത്രക്കൊരു ബുദ്ധിമുട്ടുമില്ല. തിരൂര്‍ റെയില്‍വേ സ്റെഷനില്‍ ഇറങ്ങിയാല്‍ ഒരു കിലോമീറ്ററില്‍ താഴെ മാത്രം ദൂരം. ബസ്സുമാര്‍ഗമാനെങ്കില്‍ എന്‍.എച്ചില്‍ കോട്ടക്കല്‍ ചങ്ക് വെട്ടിയിലോ കുറ്റിപ്പുരതോ ഇറങ്ങിയാല്‍ അര മണിക്കൂരിനടുത്തു മാത്രം യാത്ര. രാത്രി 9 മണിക്ക് ശേഷം ബസ്സുണ്ടായിരിക്കണം എന്നില്ല ഇവിടങ്ങളില്‍ നിന്നും തിരൂരിലേക്ക്.

താമസിക്കാന്‍ തുഞ്ചന്‍ പറമ്പിലെ കോട്ടേജ് അനുവദിച്ചു കിട്ടാന്‍ ശ്രമിക്കാവുന്നതാണ്. അല്ലെങ്കിലും ഇഷ്ടം പോലെ ഹോട്ടല്‍ കിട്ടും.

ഈറ്റ്... ചെറിയൊരു പ്രശ്നമുണ്ട്. കടിച്ചു വലിക്കാന്‍ താല്പര്യമുള്ളവര്‍ നിരാശരാകേണ്ടി വരും. നോണ്‍-വെജ് അവിടെ നിഷിദ്ധമാണ്. വേണമെങ്കില്‍ അടുത്തുള്ള സ്കൂളില്‍ മുന്‍കൂട്ടി അനുവാദം വാങ്ങി അരേന്ജ് ചെയ്യേണ്ടി വരും. രണ്ടായാലും അവിടെ വെച്ച് പാചകം ചെയ്യാന്‍ അനുവദിക്കാന്‍ സാധ്യത കുറവാണ്. പരിചയമുള്ള നല്ല കാറ്ററിംഗ് സര്‍വീസ് ഉണ്ട്. സംഘടിപ്പിക്കാം.

വേണമെങ്കില്‍ കൂട്ടായി പടിഞ്ഞാറേക്കര ബീച്ചിലേക്ക് ഒരു യാത്രയും സംഘടിപ്പിക്കാം. വളര്‍ന്നു വരുന്ന ടൂറിസ്റ്റ് കേന്ദ്രമാണ്. ഏഴോ എട്ടോ കിലോമീട്ടരെ ഉള്ളൂ.മാമാങ്ക സ്മാരകങ്ങള്‍ ഇപ്പോള്‍ പലതും ഇല്ലെന്നു തന്നെ പറയാം, ഉള്ളത് തന്നെ സ്വകാര്യ വ്യക്തിക്ലളുടെ അധീനതയിലാണ്. ഏറെ പ്രതീക്ഷയോടെ വന്നാല്‍ നിരാശരാകേണ്ടി വരും.

ചടങ്ങിലേക്ക് തുഞ്ചന്‍ സ്മാരക കമ്മിറ്റി വഴി സാഹിത്യകാരന്മാരെ സംഘടിപ്പിക്കാം. എം.ടിയെ തന്നെ ഒന്നാഞ്ഞു ശ്രമിച്ചാല്‍ കിട്ടും. ഇല്ലെങ്കില്‍ കെ.പി.രാമനുണ്ണി, സി.രാധാകൃഷ്ണന്‍, മണമ്പൂര്‍ രാജന്‍ ബാബു, ആലങ്കോട് ലീലാകൃഷ്ണന്‍ അങ്ങനെ ആരെ വേണമെങ്കിലും കിട്ടും.

ഇനി എന്ത് സഹായങ്ങള്‍ക്കും ഞാന്‍ റെഡി...

എന്റെ നമ്പര്‍... 9447408387 or 8891182520

ഇ-മെയില്‍ ഐ.ഡി- drratheeshkumaar@gmail.com

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

sorry for the error...
ഇ-മെയില്‍ ഐ.ഡി- drratheeshkumar@gmail.com

Manoraj said...

കാര്യങ്ങള്‍ കൃത്യമായി പറഞ്ഞുകൊണ്ട് ഒരു തിരൂരുകാരനും റെഡിയായി.. ഇനി പെട്ടന്നാവട്ടെ..

Typist | എഴുത്തുകാരി said...

ഞാനുമുണ്ടാവും. എന്റെ വോട്ട് തുഞ്ചൻപറമ്പിനു്.

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...
This comment has been removed by the author.
ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

തുഞ്ചന്‍ പറമ്പില്‍ ഇന്ന് നടന്ന ബൂലോഗ വിദഗ്ധ സമിതിയുടെ പര്യവേക്ഷണത്തിന്റെ റിപ്പോര്‍ട്ട് ഇവിടെ വായിക്കാം...
...കഥയ മമ കഥയ മമ കഥകളതിസാദരം.
http://rkdrtirur.blogspot.com/2011/01/blog-post_24.html

Cartoonist said...

ഞാന്‍ വര്വേണ്ടാവും. ഒപ്പം വരേണ്ടാവും.
അപ്പൊ, അപ്പൊക്കാണാം.
ഭയങ്കര ആശംസകള്‍ !

സജ്ജീവ്
8547001001

K.P.Sukumaran said...

ഇ.എ.സജിം പറഞ്ഞ ഒരു കാര്യത്തോട് ഞാനും യോജിക്കുന്നു. ബ്ലോഗേര്‍സ് സംഗമത്തില്‍ ബ്ലോഗര്‍മാര്‍ അല്ലാത്തവര്‍ ആരേയും പങ്കെടുപ്പിക്കരുത് എന്നൊരു നിര്‍ബ്ബന്ധം കാണാറുണ്ട്. ഒരു ഐഡിയുണ്ടാക്കി പത്ത് മിനിറ്റ് കൊണ്ട് ഒരു പോസ്റ്റും എഴുതി ആര്‍ക്കും ബ്ലോഗ് ഉണ്ടാക്കാം. ബ്ലോഗ് എഴുതുന്നതോ ബ്ലോഗര്‍ ആകുന്നതോ വലിയൊരു സംഭവമല്ല. ആര്‍ക്കും എപ്പോഴും ബ്ലോഗര്‍ ആകാം. ഒരിക്കല്‍ ബ്ലോഗ് എഴുതിയാല്‍ അയാള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ബ്ലോഗ് നിര്‍ത്താം, അത്രയും സിമ്പിള്‍ ആണ് ബ്ലോഗും ബ്ലോഗറും. അത്കൊണ്ട് ബ്ലോഗില്‍ വരാന്‍ താല്പര്യമുള്ള ആരേയും മീറ്റില്‍ പങ്കെടുപ്പിക്കാം. സ്ഥലത്തെ കലാ-സാംസ്ക്കാരിക പ്രവര്‍ത്തകരെയും മീറ്റില്‍ പങ്കെടുപ്പിക്കാം.

മറ്റൊന്ന് മുന്‍പ് നടന്ന ഏതോ മീറ്റില്‍ ബ്ലോഗിനെ പറ്റി ചര്‍ച്ച പാടില്ല എന്നോ മറ്റോ നിബന്ധന ഉണ്ടായിരുന്നു എന്ന് തോന്നുന്നു. അങ്ങനെ ആകരുത് ഈ മീറ്റ്. ബ്ലോഗ് മീറ്റുകള്‍ ബ്ലോഗിന്റെ ഭാവിയെയും സാധ്യതകളെയും പറ്റി ചര്‍ച്ച ചെയ്യാനും സമൂഹവുമായി ബ്ലോഗിനെ അടുപ്പിക്കാനുമായിരിക്കണം. ഞങ്ങള്‍ ബ്ലോഗര്‍മാര്‍ എന്നാല്‍ സമൂഹത്തിന് അപ്രാപ്യമായ ഏതോ ഒരു വെര്‍ച്വല്‍ ഗ്രഹത്തില്‍ ജീവിയ്ക്കുന്ന സവിശേഷ വ്യക്തിത്വങ്ങള്‍ ആണെന്ന് മിഥ്യാധാരണ തിരുത്തിക്കുറിക്കാന്‍ ഈ മീറ്റ് നാന്ദി കുറിക്കട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു.

തുഞ്ചന്‍പറമ്പ് മീറ്റ് said...

ബ്ലോഗേഴ്‌സും അവരുടെകുടുംബവും സുഹൃത്തുക്കളുമൊക്കെ പങ്കെടുക്കട്ടെ. മാഷ് പറഞ്ഞപോലെ കൂടുതല്‍ ബ്ലോഗര്‍മാരെ സൃഷ്ടിയ്ക്കാന്‍ അതു വഴിവച്ചേക്കും. ബ്ലോഗിംഗിനെക്കുറിച്ചും ബ്ലോഗിനെക്കുറിച്ചും ബ്ലോഗറിടെ കടമകളെക്കുറിച്ചും ബ്ലോഗിന്റെ പരിപോഷണത്തെക്കുറിച്ചുമെല്ലാം നമുക്ക് ചര്‍ച്ച ചെയ്യാം. ബ്ലോഗര്‍മാരെ വ്യക്തിപരമായി വിഷമിപ്പിയ്ക്കുന്ന പരാമര്‍ശങ്ങളും ചര്‍ച്ചകളും നമുക്ക് ഒഴിവാക്കുകയും ചെയ്യാം. മലയാലത്തിന്റെ മഹാമണ്ഡലത്തില്‍ നടക്കുന്ന മീറ്റിനു പങ്കെടുക്കുന്നവരുടെ എണ്ണം കൊണ്ടും മഹത്തരമാക്കണം.. എല്ലാവരുടെയും സഹകരണം ആഗ്രഹിയ്ക്കുന്നു.

അഫ്സല്‍ said...

ഞാന്‍ നാട്ടില്‍ എത്തുകയാണെങ്കില്‍ തീര്‍്ച്ചയായും വരാം

Kalam said...

എന്റെ നാട്ടില്‍ നിന്നും തിരൂര്‍ ദൂരെയല്ല.
പക്ഷെ ഖത്തറില്‍ നിന്നും ദൂരെയാണ്.
ഏപ്രില്‍ നാട്ടില്‍ വരുന്നില്ല. അല്ലേല്‍ കൂടാമായിരുന്നു.

എല്ലാവിധ ആശംസകളും.

Unknown said...

തുഞ്ചന്‍പറമ്പിലെ ബ്ലോഗ്‌ മീറ്റിനെ കുറിച്ചറിഞ്ഞപ്പോള്‍ വരണമെന്ന് വളരെ ആഗ്രഹം തോന്നി. ഇതിനു മുന്‍പ് ഒരു മീറ്റിലും ഞാന്‍ പങ്കെടുത്തിട്ടില്ല. "ബൂലോഗത്ത്" പിച്ചവെക്കുന്ന എനിക്ക് ഈ മീറ്റില്‍ പങ്കെടുക്കുന്നതിനു എന്തെങ്കിലും തടസ്സമുണ്ടോ? അതായത് മെമ്പര്‍ഷിപ്‌. എറണാകുളം ജില്ലയിലുള്ളവര്‍ക്ക് മീറ്റില്‍ പങ്കെടുക്കാമോ?

Anonymous said...

good idea